ആന്മരിയ – 4

പിന്നീടുള്ള ദിവസങ്ങൾ സാധാരണ പോലെ കടന്നു പോയി. ഇടക്കിടക്ക് മരിയ വിളിക്കാറുണ്ട്. ഞാൻ എന്തെങ്കിലും പറഞ്ഞു എന്ന് വരുത്തി ഫോൺ വക്കും. എപ്പോയൊക്കെ അവളുടെ ശബ്ദം കേൾക്കുന്നോ അപ്പോയെല്ലാം ആരാണ്ട് കഴുത്തിൽ മുറുക്കെ പിടിച്ച പോലെയാ. ഒരു തരം വേദന. അത് കൊണ്ട് ശെരിക്കു സംസാരിക്കാൻ കഴിയാറില്ല. അവൾ എന്തിനാണ് എന്നെ ഇങ്ങനെ വിളിക്കുന്നത് എന്ന് മാത്രം എനിക്ക് മനസിലാകുന്നില്ല.എന്റെ അടുത്തിന്ന് അവൾക്കു കിട്ടാനുള്ളത് കിട്ടിയല്ലോ. പിന്നെ വേറെരോ കാര്യം ശ്രദ്ധിച്ചത് ഓരോ ദിവസം കഴിയുന്തോറും അവളുടെ സൗണ്ട് മങ്ങി മങ്ങി വന്നു. എന്തോ പ്രശനം അവളെ അലട്ടുന്ന പോലെ. എനിക്ക് അവളെ കുറിച് ആലോചിക്കുന്നത് തന്നെ സങ്കടം തരുന്നത് കൊണ്ട് ഞാൻ അത് അതികം മുഖവിലക്കെടുത്തില്ല. അവളുടെ സങ്കടം മാറ്റാൻ അവൻ ഉണ്ടല്ലോ. വേറെ ഒരു കാര്യം ശ്രേദ്ധിച്ചത് ദിവസങ്ങൾ കടന്നു പോകുന്തോറും അവൾ പൈസ എന്തായാലും തിരിച്ചു തരും എന്ന് എന്നോട് കൂടുതൽ കൂടുതൽ പറഞ്ഞു കൊണ്ട്ടിരുന്നു എന്നെ വിശ്വസിപ്പിക്കാനാണോ അതോ ഇനി അവൾ അവളെ തന്നെ വിശ്വസിപ്പിക്കാണോ എന്ന് പലപ്പോഴും എനിക്ക് തോന്നിപോയി എന്നാലും ഞാൻ ഒന്നും പറഞ്ഞില്ല. തരുന്നെങ്കിൽ തരട്ടെ ഇല്ലെങ്കിൽ വേണ്ട ആ പൈസ ഞാൻ അപ്പോൾ തന്നെ തീർ എഴുതിയതാണ്. ഞാൻ ജിമ്മിൽ പോകുന്നത് സജീവം ആക്കി. എന്റെ ചുറ്റും ഉള്ളവരോട് കൂടുതൽ അടുക്കാനും ഇടയ്ക്കിടയ്ക്ക് അവരോടൊപ്പം പല കാര്യങ്ങളിൽ പാങ്കെടുക്കാനും തുടങ്ങി. കൂടാതെ പഠനം കൂടെ സ്റ്റാർട്ട്‌ ചെയ്തു. എനിക്ക് ഓരോ വർഷം നാല് വീതം പരിക്ഷ വരും എല്ലാം എഴുതി എടുക്കണം.റിയൽ എസ്റ്റേറ്റ് ബിസിനസ്സിലേക്ക് ഞാൻ വീണ്ടും ഇറങ്ങി. ഇപ്രാവുശ്യം ഞാൻ എടുത്തത് പുഴയുടെ സൈഡിൽ ഉള്ള ഒരു പൊട്ടിപോളിഞ്ഞ വീടും കുറച്ചു സ്ഥലവും ആണ്. അത് കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായി ആ വീട് ഒന്ന് നന്നാക്കിയെടുത്താൽ വാങ്ങിയ തുകയുടെ ഇരട്ടിക്ക് വിക്കാം. അത്
മേടിച്ചു ഞാൻ തന്നെ പണി തുടങ്ങി.എനിക്ക് ഈ വക പണിയെടുത്തെല്ലാം ശീലം ഉണ്ട്. ഉമ്മ മരിച്ചേ പിന്നെ തേപ്പു, പെയിന്റടിയും തന്നെയായിരുന്നു കുറച്ചു കാലം മെയിൻ.രാവിലെ അഞ്ചു മണിക്കെയുന്നേറ്റൽ രാത്രി പതിനൊന്നു മണി എങ്കിലും ആവും കിടക്കാൻ അതിനിടയിൽ ഞാൻ അവളെ മറക്കാൻ ശ്രമിച്ചു.വിജയിച്ചു കൊണ്ടിരിക്കുകയും ചെയ്തു.വീടിനു മെയിൻ ആയിട്ട് ക്ലീനിങ്ങും പെയിന്റ് അടിയും പ്ലമ്പിങ്ങും വയറിങ്ങും ആണ് ഇതെല്ലാം ഒരു പൊടിക്ക് എനിക്കറിയാം അല്ലാത്തത് മാത്രം ഞാൻ എന്റെ ഫ്രണ്ട്സിനെ വിളിക്കും.അങ്ങനെ സാധനങ്ങൾ വാങ്ങാനുള്ള ചെലവ് മാത്രമേ വന്നോള്ളൂ.ബാക്കി എല്ലാം ഞാൻ തന്നെ ചെയ്തു. ചെയ്തു ചെയ്തു വന്നപ്പോ എനിക്ക് ഈ പരുപാടി വല്ലാണ്ട് ഇഷ്ടായി. പഴയ സാധനങ്ങൾ എന്നും എന്റെ ഒരു വീക്നെസ് ആയിരുന്നു. യെസ് ആന്റികളും. വീട് മൊത്തം അയിച്ചു പണിഞ്ഞിട്ടും അതികം ചെലവ് ഒന്നും ആയില്ല പക്ഷെ കാണാൻ ഒരു കിക്ക് കിട്ടിയില്ല അപ്പൊ ഇരുന്നു ആലോചിച്ചു കിട്ടിയ ഐഡിയയിൽ ബാക്കിലും ഫ്രന്റ്റിലും ഭിത്തി തട്ടി ഗ്ലാസ്‌ കയറ്റി. മേലെ കമ്പി കൊണ്ടും ഗ്ലാസ്‌ കൊണ്ടും റൂഫ് ചെയ്യുകയും ചെയ്തു. ആഹാ ഇപ്പോൾ കാണാൻ നല്ല ചന്തം ഉണ്ട്. പിന്നെ കുറച്ചു കല്ലു കട്ടകൾ ഇറക്കി ആ പരിസരം മൊത്തം പതിച്ചു അതിന്റെ ഇടയിൽ പുല്ലും വച്ചു പിടിപ്പിച്ചു. ഒരു ഭാഗത്തായി ചതുരത്തിൽ കുറച്ചു പൂക്കളും വച്ചു പിടിപ്പിച്ചു. വീടിന്റെ അകം മൊത്തം വൈറ്റും പുറം മൊത്തം വൈറ്റും ഗ്രേയും മിക്സ്‌ ചെയ്തു അടിച്ചു. ഇപ്പോൾ കണ്ടാൽ ഒരു അടിപൊളി ന്യൂ ജൻ വീട് പോലെ ഉണ്ട്. ബാക്കിൽ വലിയ ഒരു പുഴയിലേക്കുള്ള വ്യൂ കൂടെ ആയപ്പോ സംഭവം കിടു. വിചാരിച്ച പോലെ തന്നെ സാധനം ഇരട്ടി വിലക്കധികം വിറ്റു. കിട്ടിയ പ്രോഫിറ്റിൽ 45% ഞാൻ അടുത്ത പ്രോജെക്ടിന് മാറ്റി വച്ചു. കുറച്ചു എനിക്ക് ലോസ് വന്ന അഞ്ചു ലക്ഷത്തിലേക്കു വച്ചു. കുറച്ചു ക്ലബ്‌ നടത്തുന്ന കാൻസർ പേഷ്യന്റ്സിന് ഉള്ള ഫണ്ടിലും കൊണ്ട് ഇട്ടു.നല്ല മനസ്സുള്ളൊണ്ടൊന്നും അല്ലാട്ടോ അങ്ങോട്ട്‌ കൊടുക്കുന്നതിനനുസരിച്ഛ് തിരിച്ചും കിട്ടാറുണ്ട് പല വഴിക്കായിട്ട്. വീട് പണി മൊത്തം ഒന്നര മാസം കൊണ്ട് കഴിഞ്ഞു എന്നാൽ മരിയയുടെ വിളി എന്നോ നിലച്ചിരുന്നു. ഞാൻ തിരിച്ചു വിളിക്കാനും പോയില്ല. പോയ വണ്ടിക്കു കൈ കാണിച്ചിട്ട് കാര്യമില്ല. ഇനി വരാനുള്ള വല്ലതിനും കൈ കാണിക്കണം. അപ്പോയെക്കും ഞാൻ അവളെ കുറെ ഒക്കെ മറന്നിരുന്നു. കാരണം അവൾ ചെയ്തത് എന്താണെന്നു അവളെ കുറിച്ച് ഒര്കുമ്പോ മനസ്സിൽ വരാറുണ്ട്. കാര്യം അവള് ചെയ്തതിൽ തെറ്റൊന്നും ഇല്ലെങ്കിലും എനിക്ക് എന്റെ ദേഷ്യം മാത്രം അടക്കാൻ പറ്റിയില്ല. സൊ ആ അഞ്ചു ലക്ഷം ഞാനൊരു ഇൻവെസ്റ്റ്‌മെന്റായാണ് കണ്ടത് അവളെ മറക്കാൻ വളരെ എഫക്റ്റീവ് ആയൊരു ഇൻവെസ്റ്റ്മെന്റ്.ഇന്ന് ഒന്നര മാസത്തെ എല്ലു മുറിക്കുന്ന പണി എല്ലാം കഴിഞ്ഞു കിട്ടിയ പൈസ എല്ലാം പല ഡിവിഷൻ ആയി തിരിച്ചു ബാക്കി എല്ലാം ചിലവിനുള്ള അക്കൗണ്ടിലേക്കു ഇട്ടു. ഇന്ന് നന്നായിട്ടു ഉറങ്ങാം. ഞാൻരാത്രിയുള്ള പല്ലുതേപ്പും ബാത്‌റൂമിൽ പോക്കും എല്ലാം കഴിഞ്ഞു ഉറങ്ങാൻ ബെഡിൽ വന്നു കിടന്നപ്പോ വെറുതെ ഇൻസ്റ്റാഗ്രാം എടുത്തു നോക്കി ഇടക്കിടക്കു നോക്കാറുണ്ട്. ഇന്ന് നോക്കിയപ്പോ ഒരു മെസ്സേജ് കണ്ടു ആര്യയുടെ ആണ്.
ആര്യ:ഹലോ bro ഒരു വിവരോം ഇല്ലല്ലോ. എവിടെയ

അവൾ ഓൺലൈനിൽ ഉണ്ട്. ഞാൻ പെട്ടെന്ന് തന്നെ അവൾക്കു തിരിച്ചും മെസ്സേജ് അയച്ചു. എന്തോ ഇവളോട് ചാറ്റ് ചെയ്യാൻ പ്രേത്യേക വൈബ് ആണ്

ഞാൻ:ഹലോ ആന്റി ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ട്.

അവൾ അത് അപ്പൊ തന്നെ സീൻ ചെയ്തു റിപ്ലേ ടൈപ്പ് ചെയ്യാൻ തുടങ്ങി. ഇത് കൊണ്ടാണ് അവളോട്‌ എനിക്ക് ചാറ്റ് ചെയ്യാൻ താല്പര്യം

ആര്യ :ആന്റി???🤨

ഞാൻ:bro???😏

ആര്യ :സ്റ്റെപ്-ബ്രൊ..??🥵🥵

ഞാൻ :😂😂ഓക്കേ bro മതി.

ആര്യ :അങ്ങനെ വഴിക്കു വാ. എന്താ വിശേഷം

ഞാൻ :എന്ത് വിശേഷം. അങ്ങനെ പോണു നീയോ?

ആര്യ :ആഹ് ഞാനും അങ്ങനെ പോണു. പക്ഷെ ഇവിടെ ഒരാൾക്ക് അങ്ങനെ അത്ര സുഖത്തിൽ പോകുന്നില്ല.

ഞാൻ :ആർക്കു?

ആര്യ :ആർക്കായിരിക്കും

ഞാൻ :മരിയ..?

ആര്യ :ആരാ മരിയ…?🧐

ഞാൻ :സോറി, ആന്മരിയ.

ആര്യ :യാ അവള്ക്ക് തന്നെ. അറിയണോ എന്താണെന്നു… 😈
ഞാൻ :നെറ്റ് തീരാനായി അല്ലെ? 🙄

ആര്യ :😁😁

ഞാൻ :എനിക്ക് തോന്നി. പറ എന്താ പ്രശ്നം. വല്ല അസുഖവും വന്നോ

ആര്യ :അസുഖവോ😂😂😂. അവൾക്കു ഇനി വരാൻ അസുഖം ഒന്നും ഇല്ല.

ഞാൻ :നീ എന്താന്ന് വച്ച തെളിച്ചു പറ

ആര്യ :റീചാർജ്..? 🙏🙏

ഞാൻ :ചെയ്തു തരാടി. ഞാൻ പറഞ്ഞ ചെയ്തു തന്നിരിക്കും.

ആര്യ:അതെനിക്കറിയാം 😘

Leave a Reply

Your email address will not be published. Required fields are marked *