ആന്മരിയ – 4

“ഹലോ ടാ ഞാനാടാ,”

“മനസിലായി ടാ, എന്താ ഈ നേരത്ത്”
അവൻ ഉറക്കപിച്ചിലാണ്.

“ടാ നീ എനിക്ക് ഒരു ഉപകാരം ചെയ്യോ”

“ആഹ് ടാ പറ”

“ബുദ്ധിമുട്ടാകൊ”

“പൊ മൈരേ, നീ ഇമ്മാതിരി വർത്താനം പറയല്ലേ”

“സോറി ടാ, നിനക്ക് കോഴിക്കോടുള്ള മദർ ഓഫ് ഗോഡ് പള്ളി അറിയോ”

“അത് കൊറേ ഉണ്ടല്ലോ നിനക്കറിയാലോ.ഇപ്പോ എന്തിനാ നീ പള്ളി ഒക്കെ അന്വേഷിക്കുന്നേ നീ പണ്ടത്തെ സ്വഭാവം വീണ്ടും തുടങ്ങിയോ?
ഏതെങ്കിലും ബോഡി അടക്കാനാണോ മൈരേ..?”

” മൈരാ അതൊന്നും അല്ല ഒരു പ്രശ്നവും ഇല്ല എല്ലാം ഞാൻ പിന്നെ പറയാം.നിനക്ക് മരിയയുടെ വീട് അറിയില്ലേ.”

“ആട നമ്മൾ പോയി കൊണ്ടിരുന്നതല്ലേ, അത് അറിഞ്ഞിട്ടെന്താ..?”
“അവളെ കുടുംബത്തിൽ ആരെയെങ്കിലും നിനക്ക് അറിയുവെങ്കി നാളെ എന്താ അവിടെ ഫങ്ക്ഷന് എന്ന് ഒന്ന് അന്വേഷിക്കുവോ..?”

“ടാ എന്താ പ്രശ്നം, എന്തിനാ ഇപ്പോ അതൊക്കെ അന്വേഷിക്കുന്നെ”

“ഞാൻ പിന്നെ പറയാം ടാ. പ്ലീസ്‌ ഇപ്പോ എന്തേലും ചെയ്യാൻ പറ്റുവോ എന്ന് നോക്ക്”

“മ്മ്, പറഞ്ഞു തന്ന മതി. എന്തേലും പ്രശ്നം ഉണ്ടെങ്കി എപ്പോഴത്തെയും പോലെ ഒറ്റക് പോകരുത് പൂറ വിളിച്ചോണ്ടു. ഞാൻ ഒന്ന് നോക്കട്ടെ, ഇപ്പോൾ വിളിക്കാം”

“താങ്ക്സ് ടാ”

“ഓ വരവ് വച്ചു”

അവൻ ഫോൺ വച്ചു.അവൻ അത് കണ്ടുപിടിക്കും. അവനറിയാത്ത ആളുകൾ വളരെ കുറച്ചേ ഒള്ളു.
ഞാൻ വണ്ടി ഓടിച്ചു കൊണ്ടേ ഇരുന്നു. ഇപ്പൊ കുറെ ദൂരം താണ്ടിയിട്ടുണ്ട്.ഞാൻ മിനിമം സ്പീഡിൽ ആണ് പോകുന്നത്. വേറെ ഒന്നും കൊണ്ടല്ല. ഒന്നിനും ഒരു മൂഡ് ഇല്ല. ആകെക്കൂടെ ചത്ത അവസ്ഥ. അത് കൊണ്ട് തന്നെ മരിയയെ കുറിച് പോലും ആലോചിച്ചില്ല. വെറുതെ ഡ്രൈവ് ചെയ്തോണ്ടിരുന്നു. കുറച്ചു കൂടി പോയപ്പോ അവൻ വിളിച്ചു.

“ആട, ഞാൻ ചോദിച്ചു.അവർക്കു നാളെ ഒരു ഫങ്ക്ഷന് ഉണ്ട് അവരുടെ കുടുംബ പള്ളിയിൽ.”

“എന്ത് ഫങ്ക്ഷന്..?”

“അത്… ത് അവളുടെ കല്യാണമാട.എന്തൊക്കെയോ പ്രശ്നം ഉണ്ട്.ഇപ്പോ എന്തിനാ ഇതൊക്കെ അന്വേഷിക്കുന്നെ. നീ അവളെ അപ്പൊ തന്നെ വിട്ടു എന്നാ വിചാരിച്ചേ.”

“അവളുടെ അച്ഛന് എത്ര സ്ത്രീധനം കൊടുക്കുന്നുണ്ട്..?”

“അറിയില്ലടാ കുറച്ചു ഉണ്ട്. നിനക്കറിയാലോ അവർ കുറച്ചു പൈസ ഉള്ള ടീംസ് ആണ്. നീ കാര്യം പറ മൈരാ”
ഞാൻ സാധാരണ ആരെയും എന്റെ പ്രശ്നങ്ങളിൽ വലിച്ചിടാറില്ല. എന്റെ പോലെ അല്ല മറ്റുള്ളവർ.അവരെ ആലോചിച്ചിരിക്കുന്ന അമ്മമാർ, അച്ചന്മാർ, കുടുംബക്കാർ, ഭാര്യ എല്ലാം ഉണ്ടാകും. ഞാൻ കാരണം അവർക്ക് ഒരു ചെറിയ മുറിവ് പോലും ആയാൽ എനിക്ക് താങ്ങാൻ കഴിയില്ല.അതുകൊണ്ട് എല്ലാവരെയും ഞാൻ എന്റെ പ്രശ്നങ്ങളിൽ നിന്നും സാധിക്കും വിധം മാറ്റി നിർത്താറാണ് പതിവ്.

“ഒന്നുമില്ലടാ, അവൾ വിളിച്ചായിരുന്നു. നാളെ അവിടെ ചെല്ലാൻ പറഞ്ഞു.ഇതൊക്കെ ഇപ്പോൾ ട്രെൻഡ് അല്ലെ. പഴയ ക്രഷ്നേം കാമുകന്മാരെ ഒകെ കല്യാണത്തിന് വിളിക്കുന്നത്. അവൾ എന്താണ് ഫങ്ക്ഷന് എന്നൊന്നും പറഞ്ഞില്ല അതറിയാൻ വേണ്ടിയായിരുന്നു.”

“എന്നിട്ട് നീ ഇപ്പോ പോവുന്നുണ്ടോ”

“തീരുമാനിച്ചില്ല, നോക്കട്ടെ. ഓക്കേ ശെരി ടാ താങ്ക്സ് ഞാൻ വിളിക്കാം”

“ഓക്കേ ടാ. ടാ പിന്നെ നിനക്ക് തരാനുള്ള cash ഞാൻ റെഡി ആകുന്നുണ്ട്. വൈകാതെ തരാം”

“എന്റെ പൊന്നു മൈരാ ഞാൻ ചോദിച്ചോ”
“ഇല്ല പറഞ്ഞെന്നെ ഉള്ളു, അപ്പൊ ഗുഡ് നൈറ്റ്‌.”
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു

“ഓക്കേ ടാ ഗുഡ് മോർണിംഗ്”

ഞാൻ ഫോൺ വച്ചു.ഡാഷ് ബോർഡിൽ നോക്കിയപ്പോൾ നാലര ആയിട്ടുണ്ട്. ഞാൻ വണ്ടി സൈഡ് ആക്കി നിർത്തി. കാറിൽ നിന്ന് ഇറങ്ങി ഫോൺ എടുത്തു എനിക്ക് വേണ്ട നമ്പറിൽ ഡയൽ ചെയ്തു. ഞാൻ ഇപ്പോൾ ഒരു പാടത്തിന്റെ സൈഡിൽ ആണ്.ഞാൻ കാറിന്റെ സൈഡിൽ ചാരിനിന്നു. ആദ്യത്തെ റിങ്ങിൽ തന്നെ ഫോൺ എടുത്തു. ഉറങ്ങിയിട്ടുണ്ടായിരുന്നില്ല എന്ന് തോന്നുന്നു.പെട്ടെന്ന് തന്നെ ഹലോ പറഞ്ഞു. എന്റെ കാൾ കാത്തിരിക്കയായിരുന്നു എന്നപോലെ.

“പന്ന കഴിവേറീടെ മോളെ നീ ആരാ എന്നാ നിന്റെ വിചാരം”

“എന്താടാ ഇങ്ങനെയൊക്കെ പറയുന്നേ”
അവൾ അമ്പരന്ന് പോയിട്ടിട്ടുണ്ട്. ഞാൻ എന്റെ ദേഷ്യം കണ്ട്രോൾ ചെയ്യാൻ ശ്രമിച്ചു.

“പിന്നെ ഞാൻ എങ്ങനെയൊക്കെയാ ആന്മരിയ പറയണ്ടേ. ഞാൻ ഒരു മണ്ടനാണെന്നാണോ നീ വിചാരിച്ചിരിക്കുന്നെ.നീ ഇപ്പോ എന്തിനാ എന്നെ അവിടേക്ക് കെട്ടിയെടുക്കുന്നത് എന്നെനിക്കറിയാം.എനിക്ക് തരാനുള്ള പൈസയും അതിൽ കൂടുതലും നിന്റെ അപ്പൻ തരും അല്ലെ. സ്ത്രീധനമായിട്ടായിരിക്കും അല്ലേടി”

“എടാ… ഞാൻ.. അത്..”
ഇത്ര കേട്ടപ്പോയെക്കും അവൾ കരയാൻ തുടങ്ങിയിരുന്നു. പക്ഷെ എനിക്ക് മനസലിവൊന്നും തോന്നിയില്ല. ഞാൻ പറയാനുള്ളത് മുഴുവൻ പറയും.

“നിനക്ക് ഇഷ്ടമില്ലാത്ത ഒരു ജീവിത്തിന്ന് രക്ഷപ്പെടാൻ എന്റെ ജീവിതം തുലക്കണം അല്ലേടി നിനക്ക്.ഞാൻ നിന്നോട് എന്ത് ദ്രോഹമാടി ചെയ്തേ നിന്നെ സ്നേഹിച്ചതോ..?.എന്നെ കെട്ടിയാൽ പിന്നെ സുഗമാണല്ലോ അല്ലെ. ഞാനൊരു പൊട്ടൻ. അവിടുന്ന് എല്ലാരുടേം മുമ്പിൽ എന്നെ ബലിയടാക്കി കെട്ടുക എന്നോട് ഇച്ചിരി സ്നേഹം കാണിച്ചു എന്റെ ചിലവിൽ കഴിഞ്ഞു നിന്റെ അമേരിക്കയിൽ കിടക്കുന്ന മറ്റേ നായിന്റെ മോനെ കത്തിരിക്ക. നല്ല പ്ലാൻ ആണ് മോളെ പക്ഷെ നീ ചെരക്കാൻ നോക്കുന്നത് ആർക്കാണെന്ന് നീ ഓർത്തില്ല.എന്താടി ഞെട്ടിയെ എനിക്കറിയില്ല എന്ന് വിചാരിച്ചോ. നീ എന്റെ കയ്യിന്ന് അഞ്ചു ലക്ഷം വാങ്ങിയതെന്തിനാണെന്നും എന്നോട് അവനെ ഇപ്പോൾ വിളിക്കാറില്ല എന്നൊക്കെ പറഞ്ഞത് എന്തിനാണെന്നെല്ലാം എനിക്കറിയാം. നീ ഇത്രക്ക് തരം താഴും എന്ന് ഞാൻ പ്രതീക്ഷിച്ചിതല്ല.”

“ടാ സോറി ടാ എനിക്ക് വേറെ വഴിയില്ലാത്തോണ്ടാ. എനിക്ക് നിന്നെ പറ്റിക്കേണ്ടി വരും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല.അതല്ലാതെ ഞാൻ വേറെ വഴി ഒന്നും കണ്ടില്ല സോറി ടാ എന്നോട് പൊറുക്കണം. എന്നെ ഇപ്പോ കൈ വിടല്ലേ ഞാൻ സത്യമായും തൂങ്ങിചാവും. ഞാൻ പറയുന്നതൊന്ന് കേൾക്ക്.”
ഇത്രയും അവൾ പറഞ്ഞത് കണ്ണീരിനിടയിലായിരുന്നു.ഞാൻ എന്റെ ടെമ്പർ കണ്ട്രോൾ ചെയ്യാൻ പാട് പെട്ടു. ഇപ്പോഴും അവൾക് അവളുടെ ചിന്തയാണ്. ഞാൻ കുറച്ചു ശ്വാസം വലിച്ചു വിട്ടു. അപ്പുറത് അവൾ പൊട്ടി പൊട്ടി കരയുന്നുണ്ട്. ഈ പെണ്ണുങ്ങൾക് മാത്രം എങ്ങനെ ഇങ്ങനെ കരയാൻ സാധിക്കുന്നെ എന്ത് സങ്കടമുണ്ടേലും കരഞ്ഞു തീർക്കാം. ഇവിടെ സഹിച്ചു തീർക്കണം. ഞാൻ ഒന്ന് calm ആകുന്നവരെ ശ്വാസം വലിച്ചു വിട്ടു. അവൾക് പറയാനുള്ളത് കൂടി കേൾക്കാം എന്ന് വച്ചു.
“എന്താ നിനക്ക് പറയാൻ ഉള്ളെ..?”
അവൾ അവളുടെ കരച്ചിൽ കുറക്കാൻ നന്നായി പാടുപെട്ടു. അവളെ എത്ര ഒക്കെ മനസ്സിൽ നിന്നു എടുത്തു കളഞ്ഞു എന്ന് പറഞ്ഞാലും അവളുടെ ഓരോ എങ്ങലടിയും എന്റെ ചങ്കിലാണ് തട്ടി കൊണ്ടിരുന്നത്. അവസാനം അവൾ പറയാൻ തുടങ്ങി.
“ഞാൻ അവനെ കണ്ടത് ഒരു കൊല്ലം മുമ്പ്പാണ്.ഞാൻ ഒരു പ്രാവ്ശ്യം ബാംഗ്ളൂർ വച്ചു വണ്ടി തട്ടി നടുറോട്ടിൽ ചവാൻ കിടന്നപ്പോ എന്നെ എടുത്ത് ആശുപത്രിയിൽ കൊണ്ട് പോയത് അവനാണ്. അവനും നഴ്സ് തന്നെയായിരുന്നു.അന്നാണ് ഞാൻ അവനെ ആദ്യമായി കാണുന്നേ എന്റെ അശ്വിനെ.കാണാൻ നിന്റെ അത്ര ഭംഗിയോ പൈസയോ ഒന്നും അവന്റെ കയ്യിൽ ഇല്ല പക്ഷെ അന്ന് മുതൽ അവൻ എന്നെ
നോക്കിയത് താങ്കത്തിനെ പോലെ ആണ്. ഒരു പെണ്ണിന് ജീവിതത്തിൽ സന്തോഷായി ജീവിക്കാൻ അത് മാത്രം മതി അവളെ ജീവനായും ലോകമായും കാണുന്ന ഒരുത്തൻ. എന്റെ അശ്വിൻ അങ്ങനെയായിരുന്നു.നിന്നെ ഇഷ്ടപെടാഞ്ഞിട്ടോ നിന്റെ സ്നേഹം കാണാഞ്ഞിട്ടോ അല്ല എനിക്ക് അവനോടുള്ള സ്നേഹം അത്ര മേൽ ഉള്ളതോണ്ടാ. നിനക്ക് ഞാൻ ഇല്ലെങ്കിലും ജീവിക്കാം നീ അത് പറഞ്ഞിട്ടുള്ളതുമാണ് പക്ഷെ എനിക്ക് അവനില്ലാണ്ട് പറ്റില്ല.ഒന്നെങ്കിൽ അവന്റെ ഒപ്പം ജീവിക്കും അല്ലെങ്കി ജീവിക്കില്ല.അന്ന് നിന്റെ അടുത്ത് വന്നത് സത്യം പറഞ്ഞു cash മേടിക്കാൻ തന്നെയാണ്. പക്ഷെ നീ എന്നെ മരിയ എന്ന് പോലും വിളിക്കാതെ എന്നെ ഒരു അന്യയെ പോലെ കണ്ടപ്പോൾ ഞാൻ ചോദിച്ചാൽ നീ തരില്ലേ എന്ന് ഞാൻ ഭയന്നു.അതിന്റെ അടുത്ത ദിവസമായിരുന്നു പൈസ അയച്ചു കൊടുക്കേണ്ട അവസാന ദിവസം.നീ അന്ന് പറഞ്ഞ പോലെ എനിക്ക് ഒരു ചാൻസ് എടുക്കാൻ കഴിയില്ലായിരുന്നു. സോറി ടാ റിയലി റിയലി സോറി. ഞാൻ അവനു പിറ്റേന്ന് cash അയച്ചു കൊടുത്തു എന്നാൽ അവിടെ എത്താൻ അത് വൈകി. അവൻ എന്നെ വിളിച്ചായിരുന്നു. എന്നോട് അവസാനമായി പറഞ്ഞത് അവനെ മറക്കരുത് എന്നാ അവൻ എങ്ങനെയെങ്കിലും എന്റെ അടുത്ത് എത്തും എന്നാ പക്ഷെ അതിന് കാത്തിരിക്കാൻ എന്റെ വീട്ടുകാർക്കു വയ്യ. ആർക്കും എന്നെ മനസിലാകുന്നില്ല. ഞാൻ എന്താ ചെയ്യാ.എന്നെ ഇപ്പോ എന്റെ അച്ഛന്റെ കൂട്ടുകാരന്റെ മോന്റെ കൂടെയ കെട്ടിക്കാൻ പോണേ. എനിക്ക് അവനെ ഇഷ്ടല്ല.അവനെ എനിക്ക് ശെരിക്കാറിയാ. അവനെ കല്യാണം കയിച്ച എന്റെ ജീവിതം നരകമായിരിക്കും. പ്ലീസ്‌ ടാ പ്ലീസ്‌”

Leave a Reply

Your email address will not be published. Required fields are marked *