ആന്മരിയ – 4

പിറ്റേന്ന് രാവിലെ ഞാൻ എണീറ്റത് നല്ല ഒരു ദിവസത്തിലേക്കല്ല. ഈയടുത്തായി എന്റെ ജീവിതത്തിൽ മനസമാധാനം വളരെ കുറവാണ്. അത് കുറച്ചു കൂടി കുറക്കാനായി സിസിലി ചേട്ടത്തിയുടെ ഏതോ ഒരു അനന്തരവനും ഭാര്യയും രണ്ടു പീക്കിരകളും വീട്ടിൽ എത്തി. അവർ കാനഡയിൽ ആയിരുന്നു. ചേച്ചിയുടെ അനിയത്തിയുടെ മകനാണെന്നാണ് പറഞ്ഞത്. അവർ വന്ന മുതൽ ചേച്ചി ഭൂമിയിലും ആകാശത്തും അല്ല എന്ന അവസ്ഥയിലായിരുന്നു.ചേച്ചിയെ അത്രക്ക് സന്ദോഷിച്ചു ഞാൻ കണ്ടിട്ടില്ല. എനിക്കും അത് കണ്ടപ്പോൾ സന്തോഷം ആയി.നമ്മൾക്ക് ആരും ഇല്ലേലും ഇങ്ങനെ ഉള്ളോർ സന്തോഷിക്കുന്നത് കാണാനെങ്കിലും പറ്റുവല്ലോ. അത് കൊണ്ട് തന്നെ അവർ രണ്ടു ദിവസം അവിടെ നിന്നോട്ടെ എന്ന് ചോദിച്ചപ്പോൾ മനസില്ല മനസോടെ സമ്മതിച്ചു.എന്റെ വീട് എന്റെ കോട്ടയായിരുന്നു. ആരും കാണാതെ, ആരൊക്കെ എന്നെക്കുറിച്ചു നല്ലത് ചിന്തിക്കുന്നുണ്ട് ചീത്തത് ചിന്തിക്കുന്നുണ്ട്, ആരൊക്കെ എന്നെ ജഡ്ജ് ചെയ്യുന്നുണ്ട് എന്ന് ആലോചിക്കണ്ടാത്ത എന്റെ സ്വൊന്തം മനസമാധാനമുള്ള കോട്ട. അവർ വന്നതോടെ അത് ഇല്ലാണ്ടായി. എന്റെ വീട്ടിൽ തന്നെ ഞാൻ ഒരു അന്യനായി. ചേച്ചിക്ക് എന്റെ കാര്യങ്ങൾ നോക്കാൻ സമയമില്ലാതെയായി. ഞാൻ പൈസ കൊടുക്കുന്നത് എന്റെ കാര്യങ്ങൾ നോക്കാനല്ലെ. എനിക്ക് ഇച്ചിരി ദേഷ്യം വന്നെങ്കിലും എപ്പോ നോക്കുമ്പോഴും ചേച്ചിയുടെ മുഖത്തു കാണുന്ന സന്തോഷം കാണുമ്പോൾ ഒന്നും പറയാൻ തോന്നില്ല.ആ രണ്ടു പീക്കിരികളെ ആയിരുന്നു ചേച്ചിക്ക് കൂടുതൽ ഇഷ്ടം. എനിക്കും ഇഷ്ടായി ട്ടോ അവരെ. പേര മക്കൾ ഇല്ലാത്തതല്ലേ അതായിരിക്കും ചേച്ചിക്ക്.ഞാൻ ഒരു കാര്യം
മനസിലാക്കുകയായിരുന്നു.ഒരാൾ നമ്മളെ എത്ര ഒക്കെ സ്നേഹിക്കുന്നെണ്ടേലും അവർക്കു കൂടുതൽ പ്രിയപ്പെട്ടവർ വന്ന നമ്മളെ മറക്കും എന്ന്. അല്ലേലും ഞാൻ ആരാ ചേച്ചിടെ. എനിക്ക് ആരും ഇല്ലാത്തത് ചേച്ചിയുടെ കുറ്റമല്ലല്ലോ.പക്ഷെ ചേച്ചി അവരുടെ ഒപ്പം കാനഡയിലേക്ക് പൊക്കോട്ടെ എന്ന് ചോദിച്ചപ്പോ ശെരിക്കും എനിക്ക് നന്നായി വേദനിച്ചു.അത് ജസ്റ്റ്‌ ഫോർമാലിറ്റിയ്ക്ക് വേണ്ടി ചോദിച്ചതാണ്. ബാഗും പെട്ടിയും എല്ലാം പാക്ക് ചെയ്തു കഴിഞ്ഞാണ് ചോദിച്ചത്. വേണ്ട എന്ന് പറയാൻ ഞാൻ ആരും അല്ലല്ലോ. ഞാൻ എപ്പോഴും ചെയ്യുന്ന പോലെ എന്റെ ഇമോഷൻസ് എല്ലാം കണ്ട്രോൾ ചെയ്തു ചെറുതായിട്ട് ചിരിച്ചു ഓക്കേ പറഞ്ഞു. ഞാൻ തന്നെ ആണ് അവരെ എയർപോർട്ടിൽ കൊണ്ട് വിട്ടത്. പോകാൻ നേരം എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞെങ്കിലും ഞാൻ ചെറിയ ചിരിയിൽ യാത്ര ആക്കി. ഞാൻ എത്രത്തോളം വേദനിക്കുന്നെണ്ടെന്നു എന്റെ ചിരിയിലും ചേച്ചി കണ്ടിരുന്നു. എന്നാൽ അത് മനഃപൂർവം കാണാത്തതായി അഭിനയ്ക്കുകയായിരുന്നു. സാരമില്ല ചേച്ചിക്കെങ്കിലും എല്ലാരേം കിട്ടിയല്ലോ.തിരിച്ചു വീട്ടിൽ എത്തിയപ്പോൾ വീട് മുഴുവൻ നിശബ്ദമായിരുന്നു. ഒരു പിൻ ഇട്ടാൽ കേൾക്കാൻ പാകത്തിന് നിശബ്‌ദം. ഞാൻ നേരെ ചെന്നത് ഏച്ചിയുടെ റൂമിലേക്കാണ്.അവിടെ ഇപ്പോഴും ചേച്ചിയുടെ മണം ഉണ്ട്. ആ ബെഡിൽ കേറി കിടന്നപ്പോ ഒറ്റക്കാണ് എന്ന തോന്നൽ ഇച്ചിരി കുറഞ്ഞു. കാനഡ എന്നൊക്ക പറഞ്ഞാൽ ഭയങ്കര തണുപ്പാണ്. ഡിസംബർ മാസത്തിലെ മഞ്ഞ് അടിച്ചാൽ തന്നെ ജലദോഷം വരുന്ന ആളാ. പിന്നെ ഒരഞ്ചാറു ഡോക്ടറിനെ കണ്ടാലേ എഴുന്നേറ്റു പോലും നടക്കു.അവൻ ഏച്ചിയെ നന്നായി നോക്കിയാൽ മതിയായിരുന്നു.ഞാൻ എന്റെ റൂമിൽ പോയി ഹെഡ്സെറ്റ് എടുത്തു കൊണ്ട് വന്നു പാട്ട് കേട്ട് കിടന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി.

ഒരു അർദ്ധ രാത്രി ആയപ്പോൾ പെട്ടെന്ന് ഹെഡ്സെറ്റിൽ ശബ്‌ദം കൂടിയപ്പോൾ ഞെട്ടി ഉണർന്നു. നോക്കുമ്പോൾ ഒരു കാൾ ആണ്.ഈ സമയത്തു ആരാണെന്ന് വിചാരിച്ചു എടുത്തു നോക്കിയപ്പോൾ പ്രതീക്ഷിക്കാത്ത നമ്പർ ആയിരുന്നു. ആന്മരിയ. എന്നെ വിളിച്ചിട്ട് കുറച്ചായി. ഇനി ഇവളുടെ കൂടെ കുറവേ ഉണ്ടായിരുന്നുള്ളു. ഫോൺ എടുത്തു ചെവിയിൽ വച്ച ഞാൻ കേട്ടത് ഒരു കരച്ചിൽ ആയിരുന്നു.ഞാൻ ഒന്ന് സ്തംഭിച്ചു നിന്നുപോയി.അവൾ തന്നെയാണ് സംസാരിക്കാൻ തുടങ്ങിയത്.

“ഹലോ ടാ. മരിയയടാ. നീ ഒന്ന് എന്റെ അടുത്ത് വരെ വരോ ടാ പ്ലീസ് എനിക്ക് കഴിയുന്നില്ല”

“ആന്മരിയ, കൂൾ ഡൌൺ. ഒന്ന് ശാന്തമാക് ഓക്കേ? ഇനി പറ”

“ടാ നീ ഒന്ന് നാളെ രാവിലെ പത്തുമണിക്കുള്ളിൽ ഇവിടെ വരോ. പ്ലീസ്‌ എനിക്ക് വേറെ ആരോടും ചോദിക്കാൻ ഇല്ല. പ്ലീസ്‌”

“എന്താ പറ്റിയെ”

“ഒന്നും പറ്റിയില്ല. ഞാൻ നാട്ടിൽ ഉണ്ട്. എനിക്ക് ഇവിടുന്ന് പോകണം.നാളെ ഞായറാഴ്ച അല്ലെ ഞാൻ മദർ ഓഫ് ഗോഡ് പള്ളിയിൽ ഉണ്ടാകും.ഞാൻ ലൊക്കേഷൻ അയക്കാം.രാവിലെ ഒരു പത്തു മണി ആകുമ്പോ അവിടെ എത്തിയ മതി. ഞാൻ ഇറങ്ങി വര. പ്ലീസ്‌ ടാ. പ്ലീസ്‌ എനിക്ക് വേറെ ആരും ഇല്ല ചോദിക്കാൻ”

“എന്താ പ്രശ്നം, നിന്റെ അപ്പൻ മരിച്ചോ..?”

അവൾ പെട്ടെന്ന് നിശബ്ദമായി. ഞാനും ഒന്നും മിണ്ടാൻ പോയില്ല. ഇത് എന്താണ് നടക്കുന്നത് എന്ന് ഇപ്പോഴും കൺഫ്യൂഷനിലായിരുന്നു ഞാൻ.കുറച്ചു നേരത്തെ നിശബ്ദതക് ശേഷം അവൾ മെല്ലെ പറഞ്ഞു.

“ഇല്ല അച്ചനൊന്നും പറ്റിയില്ല.അച്ഛനു കുറവുണ്ട്. എനിക്ക് ഇപ്പോ പരിക്ഷ ഉണ്ട് പക്ഷെ അച്ഛന് വയ്യാത്തോണ്ട് ഇപ്പോ പോവാൻ സമ്മതിക്കില്ല നാളെ പള്ളിയിൽ ഒരു ഫങ്ക്ഷൻ ഉണ്ട് നീ അവിടെ വന്നാൽ മതി. ഞാൻ ഇറങ്ങി വന്നോളാം. നിനക്ക് ഞാൻ തരാനുള്ള പൈസയും അതിൽ കൂടുതലും എന്റെ അച്ഛന് തരും”
“എനിക്കാ പൈസ വേണ്ട ആന്മരിയ. നീ വേറെ വല്ല വഴിയും നോക്ക്. നീ ആ പൈസ വച്ചോ”

“അങ്ങനെ പറയല്ലടാ പ്ലീസ്‌, ഞാൻ കാലു പിടിക്കാം നീ ഒന്ന് വാ. എനിക്ക് ഇവിടുന്നു പോണം. നീ പറഞ്ഞതല്ലേ എന്നെ ഒരുപാട് ഇഷ്ടമാണ് എന്ന് എനിക്ക് വേണ്ടി ഇതെങ്കിലും ചെയ്യെടാ.ഇത്രക്ക് ഇഷ്ടേ ഒള്ളോ..”

“എനിക്ക് ഇഷ്ടമായിരുന്നു…”
അവൾ കുറച്ചു സമയം നിശബ്ദമായി. അവസാനം പതിയെ കെഞ്ചുന്ന സ്വൊരത്തിൽ പറഞ്ഞു.

“പ്ലീസ്‌ ടാ….”
എത്ര ഒക്കെ പറഞ്ഞാലും അവളെ ഞാൻ ഒരു കാലത്ത് ജീവന് തുല്യം സ്നേഹിച്ചതാണ്. ഇങ്ങനെ വന്നു കെഞ്ചുമ്പോ കണ്ണടക്കാൻ കഴിഞ്ഞില്ല

“മ്മ് വരാം”

“താങ്ക്-”

അവൾ പറഞ്ഞു മുഴുവയ്ക്കുന്നതിനു മുമ്പേ ഞാൻ ഫോൺ കട്ട്‌ ചെയ്തു. സമയം നോക്കിയപ്പോൾ മുന്നര ആയിട്ടുണ്ട്. ഇപ്പോൾ പുറപ്പെട്ട അവിടെ അതിരാവിലെ എത്തും.ഞാൻ എണിറ്റു എന്റെ റൂമിലേക്കു നടന്നു.നന്നായി ഒന്ന് കുളിച്ചു. ഇറങ്ങിയതിനു ശേഷം ഒരു കറുത്ത കുപ്പായവും ഒരു ഗ്രേയ് കളർ പാന്റും എടുത്തിട്ടു അതാണ് കയ്യിൽ കിട്ടിയത്. കാറിൽ കയറി വണ്ടി തിരിച്ചു കോഴിക്കോടേക്കുള്ള യാത്ര തുടങ്ങി. എന്നാൽ എനിക്ക് എന്തോ പന്തികേട് തോന്നി.അവൾ ആദ്യം എന്റെ നേരെ വന്നത് ഒരു പണിയുമായിട്ടാണ്.അപ്പോൾ അവൾക്കു പൈസ വേണമായിരുന്നു അതുകണ്ട് കള്ളം പറഞ്ഞു എന്നാൽ ഇപ്പോൾ കള്ളം പറയേണ്ട കാര്യം ഇല്ല.എന്നാൽ വീട്ടുകാരെ വെട്ടിച്ചു പരിക്ഷക്കു പോകാണ് എന്ന് വെള്ളം തൊടാതെ വിശ്വസിക്കാൻ ആയില്ല.എന്റെ ഇൻസ്റ്റിങ്സ് എല്ലാം എന്നോട് എന്തോ പന്തികേട് ഉണ്ടെന്ന് പറയാൻ ശ്രമിക്കുന്ന പോലെ. ഞാൻ ഫോൺ എടുത്തു ഷിജിത്തിന്റെ നമ്പർ ഡയൽ ചെയ്തു. ആദ്യം മുഴുവൻ റിങ് അടിച്ചിട്ടും എടുത്തില്ല. രണ്ടാമത് അടിച്ചപ്പോൾ എടുത്തു

Leave a Reply

Your email address will not be published. Required fields are marked *