ഒരു അർദ്ധ രാത്രി ആയപ്പോൾ പെട്ടെന്ന് ഹെഡ്സെറ്റിൽ ശബ്‌ദം കൂടിയപ്പോൾ ഞെട്ടി ഉണർന്നു. നോക്കുമ്പോൾ ഒരു കാൾ ആണ്.ഈ സമയത്തു ആരാണെന്ന് വിചാരിച്ചു എടുത്തു നോക്കിയപ്പോൾ പ്രതീക്ഷിക്കാത്ത നമ്പർ ആയിരുന്നു. ആന്മരിയ. എന്നെ വിളിച്ചിട്ട് കുറച്ചായി. ഇനി ഇവളുടെ കൂടെ കുറവേ ഉണ്ടായിരുന്നുള്ളു. ഫോൺ എടുത്തു ചെവിയിൽ വച്ച ഞാൻ കേട്ടത് ഒരു കരച്ചിൽ ആയിരുന്നു.ഞാൻ ഒന്ന് സ്തംഭിച്ചു നിന്നുപോയി.അവൾ തന്നെയാണ് സംസാരിക്കാൻ തുടങ്ങിയത്.
“ഹലോ ടാ. മരിയയടാ. നീ ഒന്ന് എന്റെ അടുത്ത് വരെ വരോ ടാ പ്ലീസ് എനിക്ക് കഴിയുന്നില്ല”
“ആന്മരിയ, കൂൾ ഡൌൺ. ഒന്ന് ശാന്തമാക് ഓക്കേ? ഇനി പറ”
“ടാ നീ ഒന്ന് നാളെ രാവിലെ പത്തുമണിക്കുള്ളിൽ ഇവിടെ വരോ. പ്ലീസ് എനിക്ക് വേറെ ആരോടും ചോദിക്കാൻ ഇല്ല. പ്ലീസ്”
“എന്താ പറ്റിയെ”
“ഒന്നും പറ്റിയില്ല. ഞാൻ നാട്ടിൽ ഉണ്ട്. എനിക്ക് ഇവിടുന്ന് പോകണം.നാളെ ഞായറാഴ്ച അല്ലെ ഞാൻ മദർ ഓഫ് ഗോഡ് പള്ളിയിൽ ഉണ്ടാകും.ഞാൻ ലൊക്കേഷൻ അയക്കാം.രാവിലെ ഒരു പത്തു മണി ആകുമ്പോ അവിടെ എത്തിയ മതി. ഞാൻ ഇറങ്ങി വര. പ്ലീസ് ടാ. പ്ലീസ് എനിക്ക് വേറെ ആരും ഇല്ല ചോദിക്കാൻ”
“എന്താ പ്രശ്നം, നിന്റെ അപ്പൻ മരിച്ചോ..?”
അവൾ പെട്ടെന്ന് നിശബ്ദമായി. ഞാനും ഒന്നും മിണ്ടാൻ പോയില്ല. ഇത് എന്താണ് നടക്കുന്നത് എന്ന് ഇപ്പോഴും കൺഫ്യൂഷനിലായിരുന്നു ഞാൻ.കുറച്ചു നേരത്തെ നിശബ്ദതക് ശേഷം അവൾ മെല്ലെ പറഞ്ഞു.
“ഇല്ല അച്ചനൊന്നും പറ്റിയില്ല.അച്ഛനു കുറവുണ്ട്. എനിക്ക് ഇപ്പോ പരിക്ഷ ഉണ്ട് പക്ഷെ അച്ഛന് വയ്യാത്തോണ്ട് ഇപ്പോ പോവാൻ സമ്മതിക്കില്ല നാളെ പള്ളിയിൽ ഒരു ഫങ്ക്ഷൻ ഉണ്ട് നീ അവിടെ വന്നാൽ മതി. ഞാൻ ഇറങ്ങി വന്നോളാം. നിനക്ക് ഞാൻ തരാനുള്ള പൈസയും അതിൽ കൂടുതലും എന്റെ അച്ഛന് തരും”
“എനിക്കാ പൈസ വേണ്ട ആന്മരിയ. നീ വേറെ വല്ല വഴിയും നോക്ക്. നീ ആ പൈസ വച്ചോ”
“അങ്ങനെ പറയല്ലടാ പ്ലീസ്, ഞാൻ കാലു പിടിക്കാം നീ ഒന്ന് വാ. എനിക്ക് ഇവിടുന്നു പോണം. നീ പറഞ്ഞതല്ലേ എന്നെ ഒരുപാട് ഇഷ്ടമാണ് എന്ന് എനിക്ക് വേണ്ടി ഇതെങ്കിലും ചെയ്യെടാ.ഇത്രക്ക് ഇഷ്ടേ ഒള്ളോ..”
“എനിക്ക് ഇഷ്ടമായിരുന്നു…”
അവൾ കുറച്ചു സമയം നിശബ്ദമായി. അവസാനം പതിയെ കെഞ്ചുന്ന സ്വൊരത്തിൽ പറഞ്ഞു.
“പ്ലീസ് ടാ….”
എത്ര ഒക്കെ പറഞ്ഞാലും അവളെ ഞാൻ ഒരു കാലത്ത് ജീവന് തുല്യം സ്നേഹിച്ചതാണ്. ഇങ്ങനെ വന്നു കെഞ്ചുമ്പോ കണ്ണടക്കാൻ കഴിഞ്ഞില്ല
“മ്മ് വരാം”
“താങ്ക്-”
അവൾ പറഞ്ഞു മുഴുവയ്ക്കുന്നതിനു മുമ്പേ ഞാൻ ഫോൺ കട്ട് ചെയ്തു. സമയം നോക്കിയപ്പോൾ മുന്നര ആയിട്ടുണ്ട്. ഇപ്പോൾ പുറപ്പെട്ട അവിടെ അതിരാവിലെ എത്തും.ഞാൻ എണിറ്റു എന്റെ റൂമിലേക്കു നടന്നു.നന്നായി ഒന്ന് കുളിച്ചു. ഇറങ്ങിയതിനു ശേഷം ഒരു കറുത്ത കുപ്പായവും ഒരു ഗ്രേയ് കളർ പാന്റും എടുത്തിട്ടു അതാണ് കയ്യിൽ കിട്ടിയത്. കാറിൽ കയറി വണ്ടി തിരിച്ചു കോഴിക്കോടേക്കുള്ള യാത്ര തുടങ്ങി. എന്നാൽ എനിക്ക് എന്തോ പന്തികേട് തോന്നി.അവൾ ആദ്യം എന്റെ നേരെ വന്നത് ഒരു പണിയുമായിട്ടാണ്.അപ്പോൾ അവൾക്കു പൈസ വേണമായിരുന്നു അതുകണ്ട് കള്ളം പറഞ്ഞു എന്നാൽ ഇപ്പോൾ കള്ളം പറയേണ്ട കാര്യം ഇല്ല.എന്നാൽ വീട്ടുകാരെ വെട്ടിച്ചു പരിക്ഷക്കു പോകാണ് എന്ന് വെള്ളം തൊടാതെ വിശ്വസിക്കാൻ ആയില്ല.എന്റെ ഇൻസ്റ്റിങ്സ് എല്ലാം എന്നോട് എന്തോ പന്തികേട് ഉണ്ടെന്ന് പറയാൻ ശ്രമിക്കുന്ന പോലെ. ഞാൻ ഫോൺ എടുത്തു ഷിജിത്തിന്റെ നമ്പർ ഡയൽ ചെയ്തു. ആദ്യം മുഴുവൻ റിങ് അടിച്ചിട്ടും എടുത്തില്ല. രണ്ടാമത് അടിച്ചപ്പോൾ എടുത്തു
“ഹലോ ടാ ഞാനാടാ,”
“മനസിലായി ടാ, എന്താ ഈ നേരത്ത്”
അവൻ ഉറക്കപിച്ചിലാണ്.
“ടാ നീ എനിക്ക് ഒരു ഉപകാരം ചെയ്യോ”
“ആഹ് ടാ പറ”
“ബുദ്ധിമുട്ടാകൊ”
“പൊ മൈരേ, നീ ഇമ്മാതിരി വർത്താനം പറയല്ലേ”
“സോറി ടാ, നിനക്ക് കോഴിക്കോടുള്ള മദർ ഓഫ് ഗോഡ് പള്ളി അറിയോ”
“അത് കൊറേ ഉണ്ടല്ലോ നിനക്കറിയാലോ.ഇപ്പോ എന്തിനാ നീ പള്ളി ഒക്കെ അന്വേഷിക്കുന്നേ നീ പണ്ടത്തെ സ്വഭാവം വീണ്ടും തുടങ്ങിയോ?
ഏതെങ്കിലും ബോഡി അടക്കാനാണോ മൈരേ..?”
