ആന്മരിയ – 4 Like

അവൾ ഓൺലൈനിൽ ഉണ്ട്. ഞാൻ പെട്ടെന്ന് തന്നെ അവൾക്കു തിരിച്ചും മെസ്സേജ് അയച്ചു. എന്തോ ഇവളോട് ചാറ്റ് ചെയ്യാൻ പ്രേത്യേക വൈബ് ആണ്

ഞാൻ:ഹലോ ആന്റി ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ട്.

അവൾ അത് അപ്പൊ തന്നെ സീൻ ചെയ്തു റിപ്ലേ ടൈപ്പ് ചെയ്യാൻ തുടങ്ങി. ഇത് കൊണ്ടാണ് അവളോട്‌ എനിക്ക് ചാറ്റ് ചെയ്യാൻ താല്പര്യം

ആര്യ :ആന്റി???🤨

ഞാൻ:bro???😏

ആര്യ :സ്റ്റെപ്-ബ്രൊ..??🥵🥵

ഞാൻ :😂😂ഓക്കേ bro മതി.

ആര്യ :അങ്ങനെ വഴിക്കു വാ. എന്താ വിശേഷം

ഞാൻ :എന്ത് വിശേഷം. അങ്ങനെ പോണു നീയോ?

ആര്യ :ആഹ് ഞാനും അങ്ങനെ പോണു. പക്ഷെ ഇവിടെ ഒരാൾക്ക് അങ്ങനെ അത്ര സുഖത്തിൽ പോകുന്നില്ല.

ഞാൻ :ആർക്കു?

ആര്യ :ആർക്കായിരിക്കും

ഞാൻ :മരിയ..?

ആര്യ :ആരാ മരിയ…?🧐

ഞാൻ :സോറി, ആന്മരിയ.

ആര്യ :യാ അവള്ക്ക് തന്നെ. അറിയണോ എന്താണെന്നു… 😈
ഞാൻ :നെറ്റ് തീരാനായി അല്ലെ? 🙄

ആര്യ :😁😁

ഞാൻ :എനിക്ക് തോന്നി. പറ എന്താ പ്രശ്നം. വല്ല അസുഖവും വന്നോ

ആര്യ :അസുഖവോ😂😂😂. അവൾക്കു ഇനി വരാൻ അസുഖം ഒന്നും ഇല്ല.

ഞാൻ :നീ എന്താന്ന് വച്ച തെളിച്ചു പറ

ആര്യ :റീചാർജ്..? 🙏🙏

ഞാൻ :ചെയ്തു തരാടി. ഞാൻ പറഞ്ഞ ചെയ്തു തന്നിരിക്കും.

ആര്യ:അതെനിക്കറിയാം 😘

ഞാൻ :ആഹ് പറ

ആര്യ :പറയാൻ കുറെ ഉണ്ട് മാൻ. ടൈപ്പ് ചെയ്യാൻ കുറച്ചു പണിയ എന്നാലും നോക്കാം

ഞാൻ :ഞാൻ വിളിച്ചോട്ടെ എന്നാൽ…?

ആര്യ :അതാവുമ്പോ സുഖം ആണ്. വിളിക്ക്.

ഞാൻ അവൾക്കു റീചാർജ് ചെയ്ത നമ്പർ എടുത്തു കാൾ ചെയ്തു.എനിക്ക് ചെറുതായി കാര്യം പിടി കിട്ടിയിരുന്നു. അത് ഉറപ്പിക്കാനാണ് എനിക്ക് ഇത്ര വ്യാകുലത.ആദ്യത്തെ റിങ്ങിൽ തന്നെ അവൾ ഫോൺ എടുത്തു
“ഹലോ” ഉഫ് പൊളി ശബ്ദം

” ഹഹ..ആണോ, ഇഷ്ടപ്പെട്ടോ..?”

പുല്ല് ഉറക്കെ ആണ് പറഞ്ഞത്.

“മ്മ് കുറച്”

“ശെരി ശെരി റീചാർജ് മറക്കണ്ട.”
“ഇല്ല. ഞാൻ പറഞ്ഞതാ നിന്നോട് ചെയ്തു തരും എന്ന് പറഞ്ഞാൽ ഞാൻ ചെയ്തു തരും എന്ന്”

“വൗ മാൻ കൂൾ ഡൌൺ ഞാൻ ഒന്ന് ഓർമിപ്പിച്ചതാ സോറി. അപ്പൊ ഫോട്ടോയിൽ കാണുന്ന പോലെ ഗൗരവക്കാരൻ തന്നെ ആണല്ലേ. ചാറ്റിങ്ങിൽ മനസിലാക്കാൻ പറ്റില്ല”

“അങ്ങനെയൊന്നും ഇല്ല. എനിക്ക് ഞാൻ പറഞ്ഞത് ആവർത്തിച്ചു പറയുന്നത് ഇഷ്ടല്ല. അല്ലാതെ ഗൗരവക്കാരൻ ഒന്നും അല്ല”

“നിനക്ക് ഗൗരവം ആയിരിക്കും ട്ടോ ചേരുക.ആ മസിലു ബോഡിയും ഹാൻഡ്‌സം ഫേസും കലിപ്പ് സ്വഭാവം കൂടെ ഉണ്ടെങ്കിൽ യാ മോനെ..”

“ആര്യാ…..”

“ഓക്കേ സോറി ഞാൻ കാര്യം പറയാം, അവൾ ഇപ്പോൾ നല്ല ഒരു പ്രോബ്ലത്തിൽ പെട്ടിരിക്ക.അവൻ അവളെ ഇപ്പോൾ വിളിക്കാറില്ല.അവൾ അവനു എത്രയോ പൈസ ആരെടുത്തുന്നോ വാങ്ങി അയചെല്ലാം കൊടുത്തായിരുന്നു. പൈസ വേണ്ട സമയത്ത് അവിടെ എത്തിയില്ല എന്നും അവനു എന്തോ പറ്റിയെന്നും പറഞ്ഞു ഇവിടെ ആകെ സീൻ ആയിരുന്നു .കരഞ്ഞു പിടിച്ചു അവൾ ആകെ ഡെസ്പ് ആയി റൂമിൽ തന്നെ ആയിരുന്നു.അവൾ വല്ലതും ചെയ്യുമോ എന്ന് പേടിച്ചു വീട്ടുകാരെ എല്ലാം വിളിച്ചു.അവസാനം വീട്ടുകാരൊക്കെ വന്നു ഫുൾ ഡാർക്ക്‌ ആയി അവളെ കൊണ്ട് പോയി ഇനി പരീക്ഷക്കെ വരു.”

പെട്ടെന്ന് കേട്ടപ്പോൾ എന്തോ പോലെ ആയി. ആ നായിന്റെ മോൻ അവളെ പറ്റിക്കയായിരിക്കും.അവനെ വിശ്വസിക്കാൻ അവളും.എന്റെ അഞ്ചു ലക്ഷവും എന്റെ പെണ്ണിനേം ആ തെണ്ടി കൊണ്ട് പോയി. എനിക്കെന്തിന്റെ കേട് ആയിരുന്നു.ഞാൻ എന്നെ തന്നെ കണ്ട്രോൾ ചെയ്യാൻ ശ്രമിച്ചു എന്നാൽ അതത്ര ഈസി ആയിട്ടുള്ള കാര്യം അല്ലായിരുന്നു. അവസാനം ശെരിക്കും അവിടെ പൈസ എത്താൻ വൈകിയിട്ടു ഒരു നല്ല ചെക്കന് എന്തെങ്കിലും സംഭവിവച്ചിട്ടുണ്ടാകുമോ എന്ന് ചിന്തിച്ചു നോക്കി. എല്ലാത്തിനും രണ്ടു ഭാഗങ്ങൾ ഉണ്ടാകുമല്ലോ. അപ്പൊ ദേഷ്യം കുറച്ചു അടങ്ങി. പകരം സഹതാപം തോന്നി. ശെരിക്കും അവൻ അവളെ തിരിച്ചു സ്നേഹിക്കുന്നെണ്ടെങ്കിൽ ദൈവം അവരുടെ ജീവിതത്തിൽ ഇപ്പോൾ വന്ദനം കളിക്കുവാണ്.പക്ഷെ ഇപ്പോൾ അത് എന്നെ ബാധിക്കുന്ന കാര്യം അല്ല. അവളെ എനിക്ക് കിട്ടാൻ പോകുന്നില്ല. അവളെ സഹായിക്കാൻ ഞാൻ അവളുടെ ആരും അല്ല.അവൾ ഒരു പട്ടിക്കു കൊടുക്കുന്ന വിലപോലും എനിക്ക് തന്നില്ല പിന്നെ ഞാൻ ആരെന്നു പറഞ്ഞു ചെന്നു അവളെ സഹായിക്കും. അവളെ എന്നെന്നേക്കുമായി മറക്കുന്നതായിരിക്കും നല്ലത്.ഇത്രയും ഡാമേജ് വാങ്ങിക്കൂട്ടിയത് തന്നെ ധാരാളം.ഇപ്പൊ ഞാൻ വല്ലാണ്ട് ദേഷ്യത്തിലാണ് കാരണം അവളെ സഹായിച്ചതോണ്ടാ ഇന്ന് ഈ പണി
ഒക്കെ എടുക്കേണ്ടി വന്നത്.മേൽ മുഴുവൻ വേദന എടുക്കാതെ ഉറങ്ങിയിട്ട് ഒരു മാസത്തോളം ആയി.ഞാൻ എന്റെ ശബ്‌ദം ഒരു ഇമോഷനും ഇല്ലാതെ ഇരിക്കാൻ ശ്രമിച്ചു.എന്നിട്ട് പറഞ്ഞു
“മ്മ്, നിനക്ക് എന്താ തോന്നുന്നേ അവന്റെ കാര്യത്തിൽ?”

Leave a Reply

Your email address will not be published. Required fields are marked *