ആന്‍സിയുടെ ഗുഹ – 1 1

അവളെന്നെ കണ്ടില്ല..ഞാൻ ഓഫിസിലേക്ക് പോയി..

ഞാൻ ആ പരിസരത്തെ പതിവ് സന്ദർശകൻ ആയി..

കമ്പനി സൗകര്യങ്ങൾ തന്നതനുസരിച്ച് ജൊലി അതിനനുസരിച്ച് തന്നു തുടങ്ങി…എനിക്ക് എന്തെന്നറിയാത്ത ഒരു ആവേശം അവളെ കണ്ടു പിടിക്കാൻ ..
അധികം താമസിക്കാതെ വീണ്ടും അവളെ ആ ആഴ്ച തന്നെ കാണാൻ സാധിച്ചു.ഒരു ദിവസം വൈകിട്ട് അവളുടെ ഹൊസ്റ്റെലിനടുത്തുള്ള ഫോട്ടോസ്റ്റാറ്റ് കടയിൽ .ഞാനും കുറച്ചു ഓഫീസ് പേപ്പർ കോപ്പി ചെയ്യാൻ അവിടെ ചെന്നതായിരുന്നു.അവളും അവിടെ വന്നു.കുറച്ചു പ്രായമായ ഒരു സ്ത്രീ ആയിരുന്നു കടയിൽ .

കുറെ അധികം കോപ്പി അവൾക്കെടുക്കനുണ്ടായിരുന്നു.ഞാൻ അവൾ വന്നപ്പോൾ എന്റെ ഡോകുമെന്റ്സ് മാറ്റി വെച്ച് അവള്ക്ക് എടുത്തു കൊടുത്തോളാൻ കടയിലെ ചേച്ചിയോട് പറഞ്ഞു .അവളോട്‌ സംസാരിക്കണം എന്ന ആഗ്രഹം…

അവൾ കടയിലെ ചേച്ചിക്ക് ഏതൊക്കെയാണ് കോപ്പി എടുക്കണ്ടതെന്നു വിവരിച്ചു കൊടുത്തു ..അവളുടെ സംസാര ശൈലി കോട്ടയം പത്തനംതിട്ട ഭാഗത്ത്‌ നിന്നുള്ളതായിരുന്നു ..ചേച്ചി കോപ്പി എടുക്കാൻ തുടങ്ങിയപ്പോൾ ..

രണ്ടും കല്പ്പിച്ചു ഞാൻ അവളോട്‌ സംസാരിച്ചു.
എന്നെ ഓർക്കുന്നുണ്ടോ ???
ഓർക്കുന്നുണ്ട് …ശനിയാഴ്ച ട്രെയിനിൽ ഉണ്ടായിരുന്നല്ലോ അല്ലെ ??
ഞാൻ അതെന്നു പറഞ്ഞു…തിരിച്ചു മറുപടി കിട്ടിയപ്പോൾ ആശ്വാസമായി ..

പേര്?: ആൻസി
ആഭരണം ഒന്നും ഇല്ലാത്തകൊണ്ട് ക്രിസ്ത്യൻ പെന്തകോസ്ത് വിഭാഗം ആണെന്ന് മനസ്സിലായി …
വീട്?:ചിങ്ങവനം (ചങ്ങനാശേരിക്കും കോട്ടയത്തിനും ഇടക്കുള്ള സ്ഥലം )

ഞാനും എന്നെ സ്വൊയം പരിചയപ്പെടുത്തി.ജോലി ഏതോ ഒരു ട്രാവൽ ഏജൻസിലാണ് ..

എല്ലാ ആഴ്ചയും വീട്ടിൽ പോകും.പപ്പാ,മമ്മി,ഒരു ആങ്ങള (USA )..

കുറച്ചു സമയം കൊണ്ട് നന്നായി സംസാരിച്ചു.അവളുടെ കോപ്പി കഴിഞ്ഞു ചേച്ചി എന്നെ വിളിച്ചപ്പോളാണ്‌ ഞങ്ങൾ രണ്ടാളും സംസാരം നിരത്തിയത് …

അങ്ങനെ ഞങ്ങൾ നാട്ടിലും ജോലി സ്ഥലത്തും അയൽവാസികളായി …

എന്റെ ഫോട്ടോസ്റ്റാറ്റ് കഴിയുന്നത്‌ വരെ അവളും വെയിറ്റ് ചെയ്തു.

എല്ലാം ഫയലിനുള്ളിലാക്കി ഞങ്ങൾ പുറത്തിറങ്ങി. പുറത്തു നല്ല ചൂട്.ഞാൻ അവളെ ഒരു സോഫ്റ്റ്‌ ഡ്രിങ്ക് കുടിക്കാനായി ക്ഷണിച്ചു.ആദ്യം ഒന്ന് മടിച്ചെങ്കിലും അവൾ സമ്മതിച്ചു.ഫോട്ടോസ്റ്റാറ്റ് കടയുടെ ചേർന്ന് ഒരു ചെറിയ പെട്ടിക്കട….

എന്താ വേണ്ടതെന്നു ഞാൻ ചോദിച്ചു….

എന്തായാലും കുഴപ്പമില്ല അവൾ പറഞ്ഞു ..ആദ്യത്തെ ചാൻസിൽ എച്ചിതരം കാണിക്കുന്നത് ശരിയല്ലല്ലോ….ഞാൻ അവിടെ എന്താണ് കുടിക്കനുള്ളതെന്നു ചോദിച്ചു..കോള ,സോഡാ,സോഡാ നാരങ്ങാവെള്ളം (സർബത്ത് )…അവിടെ branded കോള ഒന്നുമല്ലായിരുന്നു …ഏതോ കമ്പനിയുടെ ഒരു കോള ..

രണ്ടുപേരും കുടിച്ചു കഴിഞ്ഞപ്പോൾ അവൾ പൈസ കൊടുക്കാൻ തുടങ്ങി…
ഞാൻ നിർബന്ധിച് അവൾ പൈസ കൊടുത്തപ്പോൾ അവളുടെ കൈകളിൽ കയറി പിടിച്ചു …അത് അവൾ പ്രതീക്ഷിച്ചിരുന്നില്ല…ഞാനും ഒരു ആവേശത്തിൽ ചെയ്തതാണ്..പൈസ അവൾ തിരിച്ചു വെച്ചു…

ഞാൻ കടക്കാരന് പൈസ കൊടുത്തു…അത് കഴിഞ്ഞു അവളുടെ കയിൽ പിടിച്ചതിനു ഒരു സോറിയും ..ഹേയ് അത് കുഴപ്പമില്ല…

കുറച്ചു സമയം കൊണ്ട് ഞങ്ങൾ കൂടുതൽ അടുത്തു …

ശനിയാഴ്ച പോകുന്നുണ്ടോ വീട്ടില് ???അവൾ ചോദിച്ചു …

ഞാൻ ഉണ്ടെന്നു പറഞ്ഞു…ഞാനും വരുന്നുണ്ട് ..എന്നാൽ ഒരുമിച്ചു പോകാമല്ലോ ഞാൻ അവളോട്‌ പറഞ്ഞു…

അവളെന്നും അതെ ട്രെയിനിലാണ് പോകുന്നത് …മൊബൈൽ നമ്പർ ചോദിക്കാൻ എനിക്കൊരു മടി…

രോഗി ഇച്ചിച്ചതും ..വൈദ്യൻ കല്പ്പിച്ചതുമെന്നപോലെ അവളുടെ ചോദ്യം …

ജിത്തുന്റെ നമ്പർ എത്രയാ ????(അത് ഒരു ശുഭലക്ഷണം ആയിരുന്നു )
ഞാൻ എന്റെ വിസിറ്റിംഗ് നമ്പർ കൊടുത്തു ..ശനിയാഴ്ച പോകുന്നതിനു മുന്പ് വിളിക്കാമെന്ന് പറഞ്ഞു….അവൾ അവളുടെ നമ്പർ തന്നതുമില്ല …

ഏതായാലും അവള്ക്ക് വേറെ അധികം ഫ്രണ്ട്സ് ഇല്ല ഇവിടെ ..പിന്നെ നാട്ടുകാരിയും ..എന്തായാലും വിളിക്കും ഞാൻ മനസ്സിൽ പറഞ്ഞു.അന്ന് ഞങ്ങൾ പിരിഞ്ഞു …

രണ്ടു ദിവസം ഞാൻ ആ പരിസരത്തൂടെ പോയിട്ടും,ഫോട്ടോസ്റ്റാറ്റ് കടയിൽ കയറിയിട്ടും അവളെ കാണാഞ്ഞത് എനിക്ക് വിഷമം ആയി…

Leave a Reply

Your email address will not be published. Required fields are marked *