ആയുരാഗ്നി – 2 28അടിപൊളി  

അവളുടെ വെളുത്ത കവിളിൽ അഞ്ചു വിരൽ പാടുകൾ കണ്ണുകൾ ഒന്നടച്ചു തുറന്നു കൃഷ്ണമണികൾ ചുവന്നു കണ്ണിൽ നിന്നു തീപാറുന്ന ഒരു നോട്ടം മുരുകേശന്റെ ശരീരം ഒന്നാകെ വിറച്ചു ആ നോട്ടത്തിൽ. അച്ചു വലതു കൈ തളർത്തിയിട്ടുകൊണ്ട് രണ്ടു തവണയൊന്നു കുടഞ്ഞു സർവശക്തിയും കൈയിലേക്ക് ആവാഹിച്ചു കൊണ്ട് വീശി ഒരടി. കിച്ചുവിന്റെ കൈ കുഴക്കിടയിൽ ഇരുന്ന മുഖം ഒരു വശത്തേക്ക് കോടി പോയി.

വഴിയോര കച്ചവടക്കാർ നിരത്തിയിട്ടിരുന്ന ചാക്കിലേക്ക് രണ്ടു പല്ല് തെറിച്ചു വന്നു വീണു. പുറം കൈ കൊണ്ട് മറു കവിളിലും ഒന്നു പൊട്ടിച്ചു അച്ചു. അവന്റെ വലത്തേ കൈ പിടിച്ചിങ്ങെടുത്തു ..” ഈ കൈ കൊണ്ടല്ലേ നീ അവളുടെ കവിളത്തടിച്ചേ..? “ഇത് ഞാനിങ്ങെടുക്കുവാ..” മുരുകേശന്റെ ചെവിക്കരികിൽ ഒരു മുരൾച്ച.കൈ നിവർത്തിയങ്ങോട്ടു പിടിച്ചിട്ടു കൈ മടക്കിനു മുട്ട് കാലു ഒരറ്റ കേറ്റാരുന്നു. അസ്ഥികൾ ഒടിയണ ശബ്ദം പിന്നെയുമാ അമ്പല മുറ്റത്തു

 

മുഴങ്ങി… “കിച്ചാ Finish it…”കിച്ചു വലതു കൈകുഴ ഒന്നു മുറുക്കി ഇടതു കൈ അവന്റെ തലയുടെ പിറകിൽ ചുറ്റി ഒന്നമർത്തി ഒരു തിരി കഴുത്തൊടിയണ ശബ്ദം അങ്ങനെ തന്നെ കഴുത്തിലും തലയിലും പിടിച്ച് കൊണ്ട് തന്നെ മുരുകേശനെ മേലോട്ടേക്ക് വലിച്ചൊരു പൊക്ക്. കാലുകൾ നിലത്തു നിന്നു പൊങ്ങി വായുവിൽ തറക്ക് സാമന്തരമായി നിന്ന മുരുകേശന്റെ ശരീരം അപ്പാടെ വലിച്ചു നിലതേക്ക് തുണിയെടുത്തലക്കുന്ന പോലെ അടിച്ചു കിച്ചു.

 

അതൂടി കണ്ടതോടെ ആറിലൊരുത്തൻ തിരിഞ്ഞോടി… ബാക്കിയുള്ളവർ ഓടണോ അതോ തലവനെ രക്ഷിക്കണോ എന്നൊരു നിമിഷം ചിന്തിച്ചു.”ഓടിയാൽ ഓടിച്ചിട്ടടിക്കും…” കിച്ചു അതു പറഞ്ഞു കൊണ്ട് അവന്മാർക്ക് നേരെ നടന്നു കഴിഞ്ഞു. ഓടിയാലും നിന്നാലും അടി കിട്ടുമെന്ന് ഉറപ്പായി എന്നാൽ പിന്നെ ക്ഷത്രിയൻ മാരെ പോലെ നിന്നങ്ങു കൊള്ളാമെന്നു തീരുമാനിച്ചു തമിഴന്മാർ. അച്ചു ചുറ്റുമൊന്നു നോക്കി ആൽത്തറയിൽ ഇരുന്ന ഒരു മൺകുടം അതിൽ വെള്ളം നിറച്ചു വെച്ചിരിക്കുന്നു.

അതു എടുത്തോണ്ട് വന്നു മുരുകേശന്റെ തലയിലടിച്ചു പൊട്ടിച്ചു ആ അടിയും തലയിലേക്ക് തെറിച്ച വെള്ളവും പോയ ബോധം തിരിച്ചു വന്നു മുരുകേശനു.. പെടലി തിരിയണില്ല ശരീരമാകെ ചതച്ചു നുറുക്കിയ പോലെ വേദന അവൻ നിലത്തു കിടന്നു ചുരുണ്ടു പുളഞ്ഞു. അച്ചുവും ബാക്കിയുള്ളവർക്ക് നേരെ തിരിഞ്ഞു. 10 മിനിറ്റ് ബാക്കിയുള്ളവരും ഓരോ സ്ഥലങ്ങളിൽ ഒടിഞ്ഞു മടങ്ങി കിടന്നു. അച്ചും കിച്ചും ആരേം അടിക്കുകയായിരുന്നില്ല ഒടിച്ചു ഒടിച്ചു ഒരു സൈഡിലേക്കിടുവായിരുന്നു.കൈയും കാലും പിടലിയും ഒടിഞ്ഞു സൈടായി തമിഴൻമാരെല്ലാം.

 

Krav maga…. എല്ലാരും കരാട്ടെയും കുങ്ഫുവും ഒക്കെ പഠിക്കാൻ പോകുമ്പോ അച്ചുവും കിച്ചുവും 7 ആം വയസു തൊട്ടു പഠിക്കാൻ പോയത് krav maga ആയിരുന്നു akido, boxing, judo, karatte ഇതെല്ലാം കൂടി ചേർന്ന ഇസ്രായേലിയൻ മിക്സ്ഡ് മാർഷ്യൽ ആർട്സ് ആണ് krav maga.7 ആം വയസു തൊട്ടു krav maga പഠിക്കുകയും പ്രാക്ടീസ് ചെയ്യുകയും ചെയ്യുന്ന അച്ചുവിനും കിച്ചുവിനും ഒരു 10 പേരൊക്കെ ഒന്നിച്ചു വന്നാലും തല്ലി നിക്കാനുള്ള ഒരു കോൺഫിഡൻസ് ഉണ്ട്.അതിനുള്ള ആരോഗ്യവും ഉണ്ട്….

 

ദേവരാജൻ കണ്ണ് മിഴിച്ചു നോക്കി നിന്നു തന്റെ കൊച്ചുമക്കളെ. പിന്നെ അഭിമാനം കൊണ്ട് തല ഉയർത്തി ഒന്നു നോക്കി ചുറ്റിനും എല്ലാവരും കണ്ണ് തിരുമ്മി കണ്ടതൊക്കെ സത്യം തന്നല്ലേ എന്നുള്ള അന്വേഷണത്തിൽ ആണ്… അതെ സത്യം തന്നെ തമിഴന്മാരെല്ലാം സൈടായി കിടപ്പുണ്ട് മുരുകേശനും അട്ട ചുരുളും പോലെ ചുരുണ്ടു കിടപ്പുണ്ട്. ദേവരാജന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു തന്റെ കൊച്ചുമക്കൾ..

വീരശൂര പരാക്രമികൾ.. ഈ നാടിനെ ഇനി നയിക്കേണ്ടത് അവരാണ്. അതിനുള്ള ചങ്കുറപ്പും കായികബലവും അവർക്കുണ്ട് പോയ്‌പോയ പ്രതാപമൊക്കെ ഇനി പാലോട്ട്മംഗലം തിരിച്ചു പിടിക്കും.

 

“ഐവാ……”ഒടിഞ്ഞു മടങ്ങി കിടക്കുന്ന തമിഴന്മാരെയും ചുരുണ്ടു കൂടി കിടക്കുന്ന മുരുകേശന്റെയുമൊക്ക അവസ്ഥ കണ്ട ആരുടെയോ സന്തോഷപ്രകടനമായിരുന്നു അതു.. അച്ചുവും കിച്ചുവും നോക്കി അതാരാ അങ്ങനൊരു ഹോയ് വിട്ടെന്ന്. പോലീസ് യൂണിഫോമിൽ ചിരിച്ചു കൊണ്ട് തമിഴൻമാരെയൊക്കെ തൊട്ടും പിടിച്ചും നോക്കുന്ന സുധി(ഫസ്റ്റ് പാർട്ടിൽ വഴി കാണിച്ചു കൊടുക്കാൻ വരുന്ന സുധി).

 

” ഇത് ആ സുധി ചേട്ടനല്ലെടാ കിച്ചാ ഇങ്ങേരു പോലീസിൽ ആയിരുന്നോ?.”

 

” ആവോ ആയിരിക്കും നമ്മളന്നു കണ്ടല്ലേ ഉള്ള്. ”

 

അപ്പോഴേക്കും സുധി ഇങ്ങെത്തി.. “സന്തോഷമായി മക്കളെ….. സന്തോഷമായി….പൊളിച്ചു….. നിങ്ങള് മുത്താണ് മക്കളെ…”സുധി ഓടി വന്നു രണ്ടു പേരെയും അങ്ങ് കെട്ടിപിടിച്ചു. അതു മതിയാരുന്നു കണ്ടു നിന്ന നാട്ടുകാരും ഇളകി എല്ലാരും ഓടി കൂടി അച്ചുവിനേം കിച്ചുവിനേം തോളിൽ എടുത്തുയർത്തി ആഹ്ലാദരവങ്ങൾ മുഴക്കി.

 

അന്നന്നത്തെ അന്നത്തിനു കഷ്ടപ്പെടുന്ന സാധാരണക്കാരാണ് വാമനപുരത്തുള്ളവർ ഇപ്പോൾ കുട്ടികളൊക്കെ പഠിക്കാൻ വെളിയിലൊക്കെ പോകുന്നുണ്ടെങ്കിലും ദൈനംദിന ജീവിതത്തിനു മാറ്റമൊന്നും വന്നിട്ടില്ല അവിടെ….

അവിടെ എന്തെങ്കിലും ഒരു പ്രശ്നമുണ്ടാകുമ്പോ അവർ ഉറ്റു നോക്കുന്നത് പാലോട്ടു തമ്പ്രാക്കൻമാരെയാണ് ഇപ്പോൾ അതു ദേവരാജ വർമയെ ദേവരാജ വർമ്മക്ക് മുൻപ് അദ്ദേഹത്തിന്റെ അച്ഛൻ വീരഭദ്ര വർമയെ ആയിരുന്നു പെൺമക്കൾ അമേരിക്കയിലേക്ക് പോകുന്നതിനു മുൻപ് ദേവരാജ വർമ്മക്ക് എതിരെ നിൽക്കാൻ ആരും ഒന്നു ഭയപ്പെടുമായിരുന്നു.

പ്രധാന കാര്യങ്ങളൊക്കെ നാട്ടുകൂട്ടം കൂടിയൊക്കെ തീരുമാനിച്ചു കൊണ്ടിരുന്ന ഒരു ഗ്രാമം. മക്കൾ പോയതോടു കൂടി ദേവരാജ വർമ ഒതുങ്ങി എല്ലാത്തിൽ നിന്നും പിൻവലിഞ്ഞു. ആ നാട്ടുകാരുടെ പ്രതികരണശേഷിയും ധൈര്യവുമൊക്കെ അതോടെ ഇല്ലാതായി എല്ലാരും ഒതുങ്ങി ജീവിക്കാൻ തുടങ്ങി.

പ്രശ്നകാരൊന്നുമില്ലാത്ത കൊണ്ട് നല്ലൊരു പോലീസ് സേനയും അവിടില്ല. പിന്നെയും പ്രശ്നവുമൊക്കെയായി വരണത് പുറത്തു നിന്നുള്ള ഇതുപോലുള്ള കുറച്ചു കൃമികളാണ്. വർഷങ്ങളായിട്ടു അവിടുത്തെ സ്ഥിരം പ്രശ്നക്കാരെയാണ് അച്ചുവും കിച്ചുവും അടിച്ചൊതുക്കി ഇട്ടതു അതിന്റെ ആഹ്ലാദപ്രകടനം ആണ് ഇപ്പോൾ നടക്കുന്നത്.

 

എല്ലാം കഴിഞ്ഞു സമ്മുവിന്റേം സരുവിന്റേം മുന്നിൽ കൊണ്ട് വെച്ചു അച്ചൂനേം കിച്ചൂനേം ദേവരാജനും വാസുകിയും എല്ലാം കണ്ടു ചിരിയോടെ നിൽക്കുന്നു.

 

തമിഴന്മാരേം മുരുകേശനേം പോലീസ് എടുത്തോണ്ട് പോയി ഹോസ്പിറ്റലിലേക്കും അവിടുന്ന് ജയിലിലേക്കും. പുതിയ സബ് ഇൻസ്‌പെക്ടർ ആയി സുധി ചാർജ് എടുത്തത് കഴിഞ്ഞ ദിവസമാണ്. അവന്റെ പണി കുറച്ചു കൊടുത്തതിനുള്ള നന്ദിപ്രകാശനം ആയിരുന്നു കുറച്ചു മുൻപുള്ള സ്നേഹപ്രകടനം.

Leave a Reply

Your email address will not be published. Required fields are marked *