“പിള്ള ചേട്ടൻ കാശു കൊണ്ട് തന്നു ഞാൻ അതാ കൈയോടെ ലിസ്റ്റ് എടുത്തേക്കാം എന്ന് കരുതിയിങ് പോരുന്നേ…”
“മക്കൾക്കെന്നെ മനസിലായില്ലേ…?”
“മനസിലായി നാരായണേട്ടാ ഞങ്ങൾക്കൊരു വഴികാട്ടിയെ ഒപ്പിച്ചു തന്ന ആളെ ഞങ്ങൾ മറക്കുമോ..?”
“ഇവരെ ആദ്യം കണ്ടപ്പോ മറ്റുള്ളവർക്കൊക്കെ ഒരുപോലെ സാമ്യമുള്ളവരെ കണ്ടതിന്റെ അത്ഭുതം എനിക്കാണേൽ എവിടെയോ കണ്ടു നല്ല നല്ല മുഖം പരിചയം… ഇവരങ് പോയി കഴിഞ്ഞപ്പോഴാ വീരഭദ്രൻ അങ്ങൂന്നിനെ പോലെന്നു തോന്നിയെ തെറ്റിയിട്ടില്ല അദ്ദേഹം തന്നെ ആ ഒരു തലയെടുപ്പും മുഖസാമ്യോം ഒക്കെ അതേപോലെ തന്നെ.. ഉണ്ണിമോളേം കിങ്ങിണിമോളേം കാണാൻ പറ്റിയില്ല…
“നാളെ വരൂടോ അന്നദാനത്തിന് എല്ലാരും വരും അപ്പോ എല്ലാർക്കും കാണാം..”
“ശരിയെന്നാൽ തന്റെ പണികളൊക്കെ നടക്കട്ടെ ഒന്നിനും ഒരു കുറവും വരരുത് 5 തരം പായസത്തോടൊപ്പം 21 കറികളോട് കൂടിയ ഊണ്.”
“ഒക്കെ പിള്ള ചേട്ടൻ പറഞ്ഞിട്ടുണ്ട് ദേഹണ്ണക്കാരൻ എത്തിയിട്ടുണ്ട് എല്ലാം കണ്ടറിഞ്ഞു ചെയ്തോളാം “എന്നാൽ ഞാൻ അങ്ങോട്ടു…”
“ശരി ഞങ്ങളും ഇറങ്ങുകാണു..”
“എവിടെയാരുന്നു നിങ്ങൾ കുട്ട്യോളേം കൂട്ടി കൊണ്ട് പോയേ… സമയമെത്രായീന്നാ വിളക്ക് വെക്കണതിന് മുന്നേ വീട്ടിൽ കേറണമെന്നറിയില്ലേ നിങ്ങൾക്ക്….”
“എന്റെ വസുമ്മേ ഞങ്ങൾ ക്ഷേത്രത്തിൽ പോയി അവിടിരിക്കുവാരുന്നു. ദേവച്ഛന്റെ തൈ കിളവൻ ഫ്രണ്ടസിനൊക്കെ ഞങ്ങളെ പരിചയപെടുത്തുവായിരുന്നു… വാർത്തമാനമൊക്കെ പറഞ്ഞു സമയം പോയതറിഞ്ഞില്ല… അതിനിങ്ങനൊക്കെ ദേവച്ചനെ പേടിപ്പിക്കാവോ…”
” അടി…. എന്റെ കെട്ട്യോനെ കളിയാക്കണോ….? ”
“ഹി ഹി ഹി……” രണ്ടും ഇളിച്ചു കാണിച്ചോണ്ട് അകത്തേക്ക് പോയി….
“സമ്മുമ്മേം സരുമ്മേം എവിടെ വാസുമ്മേ…?”
“ആ കുളത്തിൽ കിടന്നു മറിഞ്ഞിട്ടു ഇപ്പോ മേലോട്ട് കേറിയതെ ഉള്ളൂ രണ്ടും…. അവരെ വിളിച്ചിട്ടു വാ ചായ കുടിക്കാം…”
“ഇപ്പോ വരാം വാസുമ്മേ….”
“ഓയ് എന്താണിവിടെ സുന്ദരികൾ രണ്ടും കൂടി പരിപാടി…”ബെഡിൽ ഇരുന്നവർക്കിടയിലേക്ക് ചാടി കേറി രണ്ടും കൂടി…
” ഹോ പേടിപ്പിച്ചു കളഞ്ഞല്ലോ കുരുപ്പോളെ… “അച്ചുന്റെ കൈത്തുടയിൽ ഒന്ന് കൊടുത്തോണ്ട് സമ്മു പറഞ്ഞു…
” ആഹ് വേദനിച്ചമ്മ…. “സാരമില്ലാട്ടോ തൂത്തോ… എങ്ങാട്ടാരുന്നു അമ്മച്ചനും കൊച്ചുമക്കളും കറങ്ങാൻ പോയെ..? ഞങ്ങൾ ഇവിടുന്നു നടന്നു.. നടന്നു… നടന്നു….. നമ്മടെ പാടോം പറമ്പുമൊക്കെ കണ്ടു പിന്നേം നടന്നു.. നടന്നു… നടന്നു…..ക്ഷേത്രത്തിൽ എത്തി അവിടെ ആലിന്റെ ചോട്ടിലിരുന്നു അൽപ സ്വല്പം വായിനോട്ടം ഒക്കെ കഴിഞ്ഞു വരുവാ…”
“എന്നിട്ടു എത്ര പേരെ കണ്ടു വായി നോക്കിട്ടു..”ഓഹ് എല്ലാം തൈ കിളവിമാരാരുന്നെന്നു ഞങ്ങടെ സൈസിൽ ഉള്ളതൊന്നും അമ്പലത്തിൽ വരൂല്ലന്ന് തോന്നണു…”
“അയ്യോടാ കഷ്ടായി പോയില്ലോ…”
“സാരമില്ല കിളുന്ത് കുട്ടികളൊന്നും ഞങ്ങളുടെ വരവറിഞ്ഞിട്ടില്ലല്ലോ നാളെ എല്ലാരേം കാണാല്ലോ അപ്പൊ ഇനി മുതൽ ക്ഷേത്രത്തിൽ തിരക്ക് കൂടി കോളും…”
“അയ്യടാ എന്ത് നല്ല നടക്കാത്ത സ്വപ്നം രണ്ടു സുന്ദരന്മാര്…. സുന്ദരന്മാര് നടക്കങ്ങോട്ട് ചായ കുടിക്കാം.. വൈകിട്ടു സൗദാമിനി ചേച്ചി എന്തൊക്കെയോ സ്പെഷ്യൽ ഉണ്ടാക്കിട്ടുണ്ട്…”
“വാ കുട്ട്യോളെ ചായ കുടിക്കാം… ”
“പിള്ളചേട്ടാ വാ ചായ കുടിക്കാം…”
“ഇതെന്താടോ പിള്ളേ അവിടെ നിക്കണേ ഇങ്ങട്ട് കേറി വാ ചായ കുടിക്കാം..”
“ഞാനൊരു കാര്യം പറയാൻ..” പിള്ള തല ചൊറിഞ്ഞു…
“ചായ കുടിച്ചോണ്ട് കാര്യം പറയാം പിള്ളേച്ചോ ഇങ്ങോട്ടു കേറി വാ.. എന്തുവാ രഹസ്യമാണോ പറയാനുള്ളെ….” കിച്ചു പിള്ളേച്ചനെ അടുത്ത് പിടിച്ചിരുത്തി ചെവിയിൽ ശബ്ദം താഴ്ത്തി ചോദിച്ചു…
“അമ്മമാരെ പോലെ തന്നെ രണ്ടും കുറുമ്പിന്റെ കൂടാരമാന്നല്ലേ…”
“പിന്നല്ലാതെ മോശമാവാൻ പാടുണ്ടോ.. എന്തുവാ ഒരു ചൊല്ലുണ്ടല്ലോ മത്തം കുത്തിയാൽ….”അച്ചു ഇളിച്ചു
