” അമ്പെടാ ഇതൊക്കെ അറിയാല്ലേ… കരയിലാകെ സംസാരം മലയാളം പച്ച വെള്ളം പോലെ സംസാരിക്കുന്ന ഈ സായിപ്പന്മാരെ കുറിച്ച… ഒരു കൂട്ടർക്കു ഇവര് അമേരിക്കയിൽ തന്നാരുന്നൊന്ന സംശയം …. ”
“എന്താടോ പിള്ളേ താൻ പറയാൻ ഉണ്ടെന്നു പറഞ്ഞെ…”
“അതു ആ മുരുകേശനും പാണ്ടികളും ഇറങ്ങിട്ടുണ്ട്…”
“സാധാരണ ഉത്സവത്തിനും പരിപാടികൾക്കും ആണല്ലോ ശല്യം ഇതിപ്പോ അന്നദാനത്തിനും ശല്യം സഹിക്കണോ…”
“അവനാ മിണ്ടാപ്രാണിയെ കൊണ്ട് പോണമെന്നു പറഞ്ഞ വന്നേക്കണേ..”
“കഴിഞ്ഞ തവണ എല്ലാരും കൂടി തടഞ്ഞേനാരിക്കും കൂടെ അഞ്ചാറു പാണ്ടികളും ഉണ്ട്…”
“ഇത്രേം നാളും ക്ഷമിച്ചു എനിക്കും എല്ലാത്തിനും ഒരു മടുപ്പാരുന്നു വഴക്കിനും വക്കാണത്തിനും പുറകെ പോകാൻ മേലാരുന്നു ഇപ്പോ എന്റെ കുട്ട്യോൾ ഒക്കെ ഇങ്ങെത്തി അവരുടെ പേരിൽ നടത്തുന്ന പരിപാടിയ നാളെ നടക്കുന്നത് അതിൽ എന്തേലും പ്രശ്നമുണ്ടാക്കിയാൽ പഴയ ദേവരാജ വർമയെ മറന്നിട്ടുണ്ടാകില്ല ഈ നാട്ടുകാരാരും…”
“എന്താ അച്ചാ പ്രശ്നം ആരാ ഈ മുരുകേശൻ ..?”
“അതു ആ ചക്കാലക്കലെ ദിവാകരൻ ഇല്ലേ… നിങ്ങൾക്കറിയില്ലേ ആ ചെന്നൈയിൽ ബിസിനെസ്സ് ഒക്കെ നടത്തികൊണ്ടിരുന്ന…”
” ആ ഓർമയുണ്ട് അച്ഛാ പുള്ളിയല്ലേ സ്കൂൾ ഗ്രൗണ്ടിനു സ്ഥലം വിട്ടു തന്നെ….? ”
“ആ അതു തന്നെ മോളെ….അയാളുടെ ഭാര്യേം മോനും ഒരു ആക്‌സിഡന്റിൽ മരിച്ചു മൂത്തത് മരിച്ചു പോയ ആ ചെറുക്കൻ ആരുന്നു ഇളയത് ഒരു പെൺകൊച്ചു അതിനു സംസാരിക്കാൻ ഉള്ള കഴിവില്ല.. ആ കൊച്ചിനെ നോക്കാൻ ഒക്കെ ആയിട്ടു അവൻ രണ്ടാമതൊരു കല്യാണം കഴിച്ചു അങ്ങ് ചെന്നൈന്നു. ഒരു മൂദേവി ആ കൊച്ചിനേം നോക്കൂല അവന്റെ കാശിനു ഒരുങ്ങി കെട്ടി നടക്കൽ മാത്രം ആ പെൺകൊച്ചിന് 13 വയസുള്ളപ്പോൾ അവനും പോയി പിന്നെ ആ കൊച്ചിനെ ഒരു വേലക്കാരി ആക്കി ആ മൂദേവി ആ വീട്ടിൽ.
പക്ഷെ സ്വത്തുക്കൾ എല്ലാം ദിവാകരൻ കൊച്ചിന്റെ പേരില എഴുതി വെച്ചേ. അതിനു 18 തികയാതെ ക്രയവിക്രയം ഒന്നും ചെയ്യാൻ പറ്റില്ല 18 തികഞ്ഞാലും വിവാഹം കഴിയാതെ മറ്റൊരാൾക്കതിൽ യാതൊരാവകാശോമില്ലെന്നൊക്കെ എന്തൊക്കെയോ അവനെഴുതി ചേർത്തിട്ടുണ്ട്. അതറിഞ്ഞപ്പോ മുതല് ആ മൂദേവിടെ അനന്തരവൻ ഈ പൊടികൊച്ചിനെ കെട്ടാൻ നടക്കുവാ അടുത്ത മാസമെങ്ങേണ്ട അതിനു 18 തികയുന്നെ ആ അനന്തരവൻ ആണീ മുരുകേശൻ.
ഉത്സവത്തിനൊക്കെ വന്നു ഭയങ്കര ശല്യമാ അവനും അവന്റെ കുറച്ചു കൂട്ടാളികളും കടകളിൽ പിരിവും പെൺപിള്ളേരെ ശല്യവും ഒരു തവണ ആ കൊച്ചിനെ പിടിച്ചോണ്ട് പോകാൻ നോക്കി അതു പാവമൊരു മിണ്ടാപ്രാണി അതിനെന്തു ചെയ്യാൻ പറ്റും അന്ന് ഞാനും കൂടെ നാട്ടുകാരെല്ലാവരും കൂടി തടഞ്ഞു.
അന്നവൻ കെട്ടാൻ പോകുന്ന പെണ്ണാ അവളെ ഞാൻ കൊണ്ട് പോകും എന്നൊക്കെ വെല്ലുവിളിച്ചു പോയതാ. ഇതിപ്പോ ആ കൊച്ചിന് 18 തികയാൻ പോകുവല്ലേ അതിനാരിക്കും അവൻ വന്നേ പിന്നെ അമ്പലത്തിലെ വിശേഷോം അറിഞ്ഞു കാണും.”
“പോലീസ് ഒന്നുമില്ലേ ദേവച്ചാ ഇവിടെ..”
“ഇവിടങ്ങനെ പ്രശ്നമുള്ള ആൾക്കാരൊന്നുമില്ലല്ലോടാ മക്കളെ അതുകൊണ്ട് പോലീസ് സ്റ്റേഷനിൽ ആകപ്പാടെ 5 പോലീസ് കരേയുള്ളു അവരാണെൽ എല്ലാം 50 വയസിനു മേളിലുള്ളോരും..”മുരുകേശൻ ഒക്കെ പക്കാ ക്രിമിനലുകള അവന്മാരെ നമ്മടെ റിട്ടയർ ആവാൻ ഇരിക്കണ ഈ പോലീസ്കാര് എന്ത് ചെയ്യാനാ…”നാളെയെന്തായാലും പ്രശ്നമുണ്ടാക്കാന അവന്മാരുടെ വരവ് ഞാനാ കമ്മീഷ്ണറെ ഒന്ന് വിളിക്കട്ടെ…”സമ്മുവും സരുവും അച്ചൂനേം കിച്ചുനേം ഒന്ന് നോക്കി.രണ്ടു പേരുടേം മുഖമൊക്കെ വലിഞ്ഞു മുറുകി ഇരിപ്പുണ്ട്.
“അച്ഛാ ആരേം വിളിക്കണ്ട.. പ്രശ്നം വല്ലോം ഉണ്ടായാൽ വിളിക്കാം… പിന്നെ ഇത്രേം നാട്ടുകാരില്ലേ ഇവിടെ അവരെയൊക്കെ മറികടന്നു ആ കൊച്ചിനെ അവര് കൊണ്ട് പോവുമോ നമ്മുടെ നാട്ടിന്നു…. നമുക്ക് നോക്കാം എന്തേലും പ്രശ്നമുണ്ടായാൽ വിളിക്കാം ആരെയാന്നു വെച്ചാൽ …”
“നീയെന്തറിഞ്ഞിട്ട ഉണ്ണിമോളേ ഈ പറയുന്നേ.. നമ്മുടെ നാട്ടുകാരെന്താ അടിം വഴക്കുമായിട്ടു നടക്കണോരാ. അവരൊക്ക റൗഡികളാ ഉണ്ണിമോളേ… അവനന്നു വെല്ലു വിളിച്ചിട്ട പോയത് ഇതിപ്പോ അവന്റെ കൂടെ കൊണ്ട് വന്നേക്കുന്നത് ആരെയാന്ന് വെച്ച…”
