ഇടയ്ക്കു കറങ്ങി തിരിഞ്ഞു തറവാട്ടിൽ എത്തും. ഉണ്ണിമോൾക്കും കിങ്ങിണി മോൾക്കും വേണ്ടി മരിക്കാൻ പോലും മടിയല്ലാത്ത അവരുടെ മഹിഅച്ച. ഏറ്റവും ഇളയത് ശ്രീദേവിക വർമ ഭർത്താവ് കാർത്തികേയൻ രണ്ടു ആൺമക്കൾ.
“എന്നാലും എന്റെ കുട്യോൾക്കിങ്ങനൊരു വിധി കൊടുത്തല്ലോ എന്റെ ദേവി ” ഒക്കെ കഴിഞ്ഞില്ലേ അമ്മായി ഞങ്ങൾ ദാ തിരിച്ചതുകേം ചെയ്തു.. “ഇനിയുള്ള കാലം ഞങ്ങടെ ദേവൂസിന്റെ വസൂന്റേം കൂടെ അടിച്ചു പൊളിച്ചങ്ങു കഴിയുക…അത്രേള്ളൂ ഇല്ലെമ്മേ…. സമ്മു വസുകിയുടെ താടിയിൽ പിടിച്ചൊന്നു കൊഞ്ചിച്ചു. ഏട്ടന്മാരൊക്കെ എന്ത് പറയണു അമ്മായി എല്ലാർക്കും സുഖമല്ലേ? “.
” എല്ലാർക്കും സുഖം തന്നെ കുട്ട്യേ. എല്ലാ ഉത്സവത്തിന് വരുമ്പോഴും നിങ്ങളെ മിസ്സ് ചെയ്യണെന്ന് പറയും”. ഇപ്രാവിശ്യത്തെ ഉത്സവം നമുക്കെ അടിച്ചു പൊളിച്ചേക്കാം എന്താ? ”
“അവിടുത്തെ വിശേഷങ്ങള് പറ കിങ്ങിണിമോളെ…”നല്ല വിശേഷങ്ങൾ ആയിരിക്കും നിങ്ങളെ കണ്ടാലേ അറിയാലോ അതു. നന്നായിരിക്കണു എന്റെ മക്കൾ.ദേവപ്രതാപൻ വിശേഷങ്ങള് കേൾക്കാൻ റെഡി ആയി.
അവിടുത്തെ വിശേഷങ്ങള് എന്താ ചെറിയച്ഛ ഞങ്ങള് ചെന്നിട്ടു ബിസിനസ് മാനേജ്മെന്റ് പഠിച്ചു ആ സമയത്തു തന്നെയാ പ്രേഗ്നെണ്ട് ആയതു. അവന്മാര് വന്നപ്പോഴേക്കും ഞങ്ങടെ കോഴ്‌സും കംപ്ലീറ്റ് ആയി. പിന്നെ മൂന്നാലഞ്ച് കൊല്ലം അവന്മാരുടെ പിറകെ നടന്നു. അവന്മാര് സ്കൂളിൽ പോയി തുടങ്ങിയപോ ജോലിക്കു പോണമെന്നൊക്കെ കരുതി പിന്നെ നൃത്തം തുടർന്നാലോ എന്നാലോചിച്ചു.
അങ്ങനെ ഒരു നൃത്താലയം തുടങ്ങി അവിടുത്തെ മലയാളി അസോസിയേഷനിൽ ഉള്ള ഒരുപാടു കുട്ടികൾ ഉണ്ടാരുന്നു പിന്നെ അതിന്റെ പുറകെ ആരുന്നു ഇത്രേം വർഷം.ഞങ്ങൾ ഇങ്ങു പോരുന്ന ടൈമിൽ 160 കുട്ടികൾ ഉണ്ടാരുന്നു. അവിടെ തന്ന പഠിച്ച സീനിയർസ് കുട്ടികളെ അതെല്പിച്ച ഞങ്ങളിങ്ങു പോരുന്നേ നിർത്താൻ തോന്നിയില്ല. അവന്മാർക് 10 വയസുള്ളപ്പോഴാ ദേവേട്ടൻ…. അവന്മാരാണ് ഞങ്ങളെ ആ സങ്കടത്തിന്നൊക്കെ കര കയറ്റിയത്.
“എന്നിട്ടെവിടെ ആ വേന്ത്രൻമാര്?”
സരു അകത്തേക്ക് കേറി മുകളിലേക്കു നോക്കി വിളിച്ചു ” അച്ചൂട്ട…. കിച്ചൂട്ടാ…. ഇങ്ങോട്ടിറങ്ങി വാ.. ”
“അച്ചു കിച്ചുന്നാണോ പേര്?”അതെ അമ്മായി വീട്ടിൽ അങ്ങനാ വിളിക്കണേ ആയുർദേവ് അഗ്നിദേവ് അതാ ശരിക്കുള്ള പേര്.”
” ഇത് കാശിനാഥന്റെ ഭാര്യയും മക്കളുമാണ് കേട്ടോ “സരു നോക്കുന്നത് കണ്ടു ദേവപ്രതാപൻ പറഞ്ഞു ദേവപ്രതാപന്റെ മൂത്ത മകനാണ് കാശിനാഥൻ.
സരുവും സാമ്മുവും ചിരിച്ചു. “മക്കളുടെ പേരെന്തുവാ?” 16ഉം 17ഉം വയസു തോന്നിക്കുന്ന പെൺകുട്ടികളോട് സരു ചോദിച്ചു..
“”… ആദ്യ…. ആനന്തിക… അപ്പോളാണ് പരസ്പരം തല്ലും പിടിച്ച് അച്ചും കിച്ചും പൂമുകത്തേക്ക് വന്നത് അവരെ കണ്ടതെ ദേവപ്രതാപനും ശ്രീദേവികയും എണീറ്റു മിഴിച്ചു നോക്കി “അച്ഛൻ…”ശ്രീദേവികയുടെ വായിൽ നിന്നത് വീണു ദേവപ്രതാപൻ ചുമരിലെ ഫോട്ടോയിലേക്കും അവരെയും മാറി മാറി നോക്കി.
അഞ്ചര അടിയിലധികം പൊക്കവും പൊക്കത്തിനനുസരിച്ചുള്ള വണ്ണവും ദൃഢമായ പേശികളുള്ള ശരീരവുമൊക്കെ ഉഴിഞ്ഞു നോക്കി അവിടെ ഉണ്ടായിരുന്നവരൊക്കെ അതിലേറെ അത്ഭുതം രണ്ടമ്മമാരുടെ മക്കളായിട്ടും കോപ്പി പേസ്റ്റ് ചെയ്ത പോലെ ഉള്ള സാമ്യം.
“ഏട്ടാ അച്ഛനെ പോലെ തന്നെ അല്ലെ.” പ്രതാപൻ ദേവരാജന് നേരെ നോക്കി ചോദിച്ചു.. “അതേടാ കണ്ടപ്പോ ഞാനും ഞെട്ടി പോയി അച്ഛനുമായി ഇത്രേം സാമ്യം.”
അച്ചും കിച്ചും അമ്മമാരുടെ കൂടെ വന്നു നിന്നു വന്നവരെയൊന്നും ഒരു പിടിമില്ല അമ്മമാര് പറഞ്ഞു തന്നിട്ടുണ്ട് ബന്ധുക്കളെ പറ്റിയൊക്കെ പക്ഷെ ആരൊക്കെയാന്ന് ഒരു പിടിമില്ല…
“ഇങ്ങു വന്നേ… ചോദിക്കട്ടെ…” “ചെല്ല് അതു അമ്മച്ചന്റെ സഹോദരി ഇത് സഹോദരൻ പേരൊക്കെ അറിയില്ലേ നിങ്ങൾക്..”
“മ്മ് ശ്രീദേവികാമ്മേം ദേവപ്രതാപൻ അച്ഛനും.”
“ആഹാ ഞങ്ങടെ പേരൊക്കെ അറിയ്യോ?”
