ആയുരാഗ്നി – 2 28അടിപൊളി  

ദേവരാജൻ ഇതൊക്കെ ആസ്വദിച്ചു ഇരിക്കുന്നു വളരെ നാളുകളായി രാവിലെ അമ്പലത്തിൽ വന്നു തിരികെ പോകുക അതായിരുന്നു ശീലം ഇങ്ങനൊരിരിപ്പും പുറത്തേക്കു ഇറങ്ങണതൊക്കെയും വളരെ കാലങ്ങൾക് ശേഷമാണു.

 

“അതൊക്കെ അമ്മമാരു നോക്കും ദേവച്ച… അവര് അതു പഠിച്ചതല്ലേ. ഞങ്ങൾക്ക് അഗ്രികൾച്ചറിൽ ആണ് താല്പര്യം ആറു മാസത്തെ ഒരു കോഴ്സിന് ഞങ്ങൾ യൂ എസിൽ ചേർന്നിരുന്നു. ഞങ്ങളുടെ വില്ലക്കു ചുറ്റും ഞങ്ങൾ ഒരു പൂന്തോട്ടവും കൃഷി തോട്ടവുമൊക്കെ ഉണ്ടാക്കിയിരിന്നു. അതൊക്കെ കണ്ടു അമ്മമാര് തന്നെയാ പറഞ്ഞെ നാട്ടിൽ എത്തിയിട്ട് അഗ്രിക്കൾച്ചർ കോഴ്സ് വല്ലോം നോക്കാം അവിടെ നമുക്കൊരുപാടു സ്ഥലമുണ്ട് അവിടെ നിങ്ങൾക്കു കൃഷി ചെയ്യാം എന്നൊക്കെ..”

 

“അതെയോ… നിങ്ങളെന്നെ പിന്നേം പിന്നേം അത്ഭുതപെടുത്തുകയാണല്ലോ മക്കളെ.. സന്തോഷമാട മക്കളെ എനിക്ക് നിങ്ങളിങ്ങനെ ചിന്തികുവേം പറയുവേം ഒക്കെ ചെയ്യുമ്പോ.ഇക്കണ്ട സ്ഥലമൊക്കെ ഈ കാട് പിടിച്ച് പോകുന്ന കാണുമ്പോ സങ്കടമാണ് കുട്ട്യോളെ എനിക്കു. എന്റെ അച്ഛന്റെ കാലത്തൊക്കെ ഈ വയല് നിറച്ചു നെൽകൃഷിയും പറമ്പ് നിറയെ വാഴകളും പച്ചകറികളും ഒക്കെയായി കാണാൻ തന്നെ ഒരു അഴകായിരുന്നു.എന്റെ കാലത്തു ഇതൊക്കെ നശിച്ചു പോണത് കാണുന്നത് സങ്കടം തന്നെയാ എനിക്ക്.

ഇങ്ങനെ രണ്ടു ചെറുമക്കൾ ഉണ്ടെന്നറിഞ്ഞപ്പോഴേ നിങ്ങളുടെ പേരിലേക്ക് സ്വത്തുക്കളൊക്കെ മാറ്റിയിരുന്നു ഞാൻ. അന്ന് എന്റെ അനിയനും മക്കളുമൊക്കെ പറഞ്ഞത് അവരിങ്ങോട്ടൊക്കെ ഇനി വരുമോ വന്നാൽ തന്നെയിവിടെ നിക്കുമോ അവിടൊക്കെ ജീവിച്ചതല്ലേ ഇവിടമൊക്കെ ഇഷ്ടമാകുമോ അമ്മച്ചനും അമ്മമ്മേം എന്നൊക്കെ പറഞ്ഞാൽ അവർക്കിഷ്ടം കാണുമോ.

ഇതൊക്കെ കേട്ടു എന്റെ വസു അന്നൊരുപാട് സങ്കട പെട്ടതാ. ഇപ്പോ ഇപ്പോ എനിക്കൊരുപാടു സന്തോഷമുണ്ട് എന്റെ മക്കളും കൊച്ചു മക്കളും ഈ ദേവരാജ വർമയുടെ അഭിമാനമാ….” അച്ചുവും കിച്ചുവും ദേവരാജന്റെ തോളിലൂടെ കൈയിട്ടു ചേർത്ത് പിടിച്ചു.

 

“ഇതെന്താ അമ്മാച്ഛനും ചെറുമക്കളും നാട് കാണാൻ ഇറങ്ങിയതാ?” അതേടോ നാരായണ താൻ എങ്ങടാ..?

 

നാളെ അന്നദാനമില്ലേ അതിന്റെ ലിസ്റ്റ് എടുത്തു സാധനങ്ങൾ ഇങ്ങെത്തിക്കണ്ടേ.. ”

 

“ആ നടക്കട്ടെ കാശൊക്കെ പിള്ളയിങ്ങെത്തിക്കും.. ”

 

“പിള്ള ചേട്ടൻ കാശു കൊണ്ട് തന്നു ഞാൻ അതാ കൈയോടെ ലിസ്റ്റ് എടുത്തേക്കാം എന്ന് കരുതിയിങ് പോരുന്നേ…”

 

“മക്കൾക്കെന്നെ മനസിലായില്ലേ…?”

 

“മനസിലായി നാരായണേട്ടാ ഞങ്ങൾക്കൊരു വഴികാട്ടിയെ ഒപ്പിച്ചു തന്ന ആളെ ഞങ്ങൾ മറക്കുമോ..?”

 

“ഇവരെ ആദ്യം കണ്ടപ്പോ മറ്റുള്ളവർക്കൊക്കെ ഒരുപോലെ സാമ്യമുള്ളവരെ കണ്ടതിന്റെ അത്ഭുതം എനിക്കാണേൽ എവിടെയോ കണ്ടു നല്ല നല്ല മുഖം പരിചയം… ഇവരങ് പോയി കഴിഞ്ഞപ്പോഴാ വീരഭദ്രൻ അങ്ങൂന്നിനെ പോലെന്നു തോന്നിയെ തെറ്റിയിട്ടില്ല അദ്ദേഹം തന്നെ ആ ഒരു തലയെടുപ്പും മുഖസാമ്യോം ഒക്കെ അതേപോലെ തന്നെ.. ഉണ്ണിമോളേം കിങ്ങിണിമോളേം കാണാൻ പറ്റിയില്ല…

 

“നാളെ വരൂടോ അന്നദാനത്തിന് എല്ലാരും വരും അപ്പോ എല്ലാർക്കും കാണാം..”

 

“ശരിയെന്നാൽ തന്റെ പണികളൊക്കെ നടക്കട്ടെ ഒന്നിനും ഒരു കുറവും വരരുത് 5 തരം പായസത്തോടൊപ്പം 21 കറികളോട് കൂടിയ ഊണ്.”

 

“ഒക്കെ പിള്ള ചേട്ടൻ പറഞ്ഞിട്ടുണ്ട് ദേഹണ്ണക്കാരൻ എത്തിയിട്ടുണ്ട് എല്ലാം കണ്ടറിഞ്ഞു ചെയ്തോളാം “എന്നാൽ ഞാൻ അങ്ങോട്ടു…”

 

“ശരി ഞങ്ങളും ഇറങ്ങുകാണു..”

 

“എവിടെയാരുന്നു നിങ്ങൾ കുട്ട്യോളേം കൂട്ടി കൊണ്ട് പോയേ… സമയമെത്രായീന്നാ വിളക്ക് വെക്കണതിന് മുന്നേ വീട്ടിൽ കേറണമെന്നറിയില്ലേ നിങ്ങൾക്ക്….”

 

“എന്റെ വസുമ്മേ ഞങ്ങൾ ക്ഷേത്രത്തിൽ പോയി അവിടിരിക്കുവാരുന്നു. ദേവച്ഛന്റെ തൈ കിളവൻ ഫ്രണ്ടസിനൊക്കെ ഞങ്ങളെ പരിചയപെടുത്തുവായിരുന്നു… വാർത്തമാനമൊക്കെ പറഞ്ഞു സമയം പോയതറിഞ്ഞില്ല… അതിനിങ്ങനൊക്കെ ദേവച്ചനെ പേടിപ്പിക്കാവോ…”

 

” അടി…. എന്റെ കെട്ട്യോനെ കളിയാക്കണോ….? ”

 

“ഹി ഹി ഹി……” രണ്ടും ഇളിച്ചു കാണിച്ചോണ്ട് അകത്തേക്ക് പോയി….

 

“സമ്മുമ്മേം സരുമ്മേം എവിടെ വാസുമ്മേ…?”

 

“ആ കുളത്തിൽ കിടന്നു മറിഞ്ഞിട്ടു ഇപ്പോ മേലോട്ട് കേറിയതെ ഉള്ളൂ രണ്ടും…. അവരെ വിളിച്ചിട്ടു വാ ചായ കുടിക്കാം…”

 

“ഇപ്പോ വരാം വാസുമ്മേ….”

 

“ഓയ് എന്താണിവിടെ സുന്ദരികൾ രണ്ടും കൂടി പരിപാടി…”ബെഡിൽ ഇരുന്നവർക്കിടയിലേക്ക് ചാടി കേറി രണ്ടും കൂടി…

 

” ഹോ പേടിപ്പിച്ചു കളഞ്ഞല്ലോ കുരുപ്പോളെ… “അച്ചുന്റെ കൈത്തുടയിൽ ഒന്ന് കൊടുത്തോണ്ട് സമ്മു പറഞ്ഞു…

 

” ആഹ് വേദനിച്ചമ്മ…. “സാരമില്ലാട്ടോ തൂത്തോ… എങ്ങാട്ടാരുന്നു അമ്മച്ചനും കൊച്ചുമക്കളും കറങ്ങാൻ പോയെ..? ഞങ്ങൾ ഇവിടുന്നു നടന്നു.. നടന്നു… നടന്നു….. നമ്മടെ പാടോം പറമ്പുമൊക്കെ കണ്ടു പിന്നേം നടന്നു.. നടന്നു… നടന്നു…..ക്ഷേത്രത്തിൽ എത്തി അവിടെ ആലിന്റെ ചോട്ടിലിരുന്നു അൽപ സ്വല്പം വായിനോട്ടം ഒക്കെ കഴിഞ്ഞു വരുവാ…”

 

“എന്നിട്ടു എത്ര പേരെ കണ്ടു വായി നോക്കിട്ടു..”ഓഹ് എല്ലാം തൈ കിളവിമാരാരുന്നെന്നു ഞങ്ങടെ സൈസിൽ ഉള്ളതൊന്നും അമ്പലത്തിൽ വരൂല്ലന്ന് തോന്നണു…”

 

“അയ്യോടാ കഷ്ടായി പോയില്ലോ…”

 

“സാരമില്ല കിളുന്ത്‌ കുട്ടികളൊന്നും ഞങ്ങളുടെ വരവറിഞ്ഞിട്ടില്ലല്ലോ നാളെ എല്ലാരേം കാണാല്ലോ അപ്പൊ ഇനി മുതൽ ക്ഷേത്രത്തിൽ തിരക്ക് കൂടി കോളും…”

 

“അയ്യടാ എന്ത് നല്ല നടക്കാത്ത സ്വപ്നം രണ്ടു സുന്ദരന്മാര്…. സുന്ദരന്മാര് നടക്കങ്ങോട്ട് ചായ കുടിക്കാം.. വൈകിട്ടു സൗദാമിനി ചേച്ചി എന്തൊക്കെയോ സ്പെഷ്യൽ ഉണ്ടാക്കിട്ടുണ്ട്…”

 

“വാ കുട്ട്യോളെ ചായ കുടിക്കാം… ”

 

“പിള്ളചേട്ടാ വാ ചായ കുടിക്കാം…”

 

“ഇതെന്താടോ പിള്ളേ അവിടെ നിക്കണേ ഇങ്ങട്ട് കേറി വാ ചായ കുടിക്കാം..”

 

“ഞാനൊരു കാര്യം പറയാൻ..” പിള്ള തല ചൊറിഞ്ഞു…

 

“ചായ കുടിച്ചോണ്ട് കാര്യം പറയാം പിള്ളേച്ചോ ഇങ്ങോട്ടു കേറി വാ.. എന്തുവാ രഹസ്യമാണോ പറയാനുള്ളെ….” കിച്ചു പിള്ളേച്ചനെ അടുത്ത് പിടിച്ചിരുത്തി ചെവിയിൽ ശബ്ദം താഴ്ത്തി ചോദിച്ചു…

 

“അമ്മമാരെ പോലെ തന്നെ രണ്ടും കുറുമ്പിന്റെ കൂടാരമാന്നല്ലേ…”

 

“പിന്നല്ലാതെ മോശമാവാൻ പാടുണ്ടോ.. എന്തുവാ ഒരു ചൊല്ലുണ്ടല്ലോ മത്തം കുത്തിയാൽ….”അച്ചു ഇളിച്ചു

 

” അമ്പെടാ ഇതൊക്കെ അറിയാല്ലേ… കരയിലാകെ സംസാരം മലയാളം പച്ച വെള്ളം പോലെ സംസാരിക്കുന്ന ഈ സായിപ്പന്മാരെ കുറിച്ച… ഒരു കൂട്ടർക്കു ഇവര് അമേരിക്കയിൽ തന്നാരുന്നൊന്ന സംശയം …. ”

 

“എന്താടോ പിള്ളേ താൻ പറയാൻ ഉണ്ടെന്നു പറഞ്ഞെ…”

Leave a Reply

Your email address will not be published. Required fields are marked *