ആയുരാഗ്നി – 2 28അടിപൊളി  

 

“എന്താടാ ഇങ്ങനെ അന്തം വിട്ടു നിക്കുന്നെ..”

 

“അല്ല പെണ്ണുമ്പിള്ളമാരെ നിങ്ങക്ക് 18 വയസുള്ള രണ്ടു മക്കളുള്ളതല്ലേ ആ വിചാരമെങ്കിലും വേണ്ടേ ഒരുങ്ങുമ്പോ ഇതിപ്പോ നിങ്ങളെ കണ്ടാൽ ഞങ്ങടെ ചേച്ചിമാരാന്നു പറയുവല്ലോ….”

 

” അസൂയക്കും കുശുമ്പിനും മരുന്നിതുവരെ കണ്ടു പിടിച്ചിട്ടില്ലാത്തോണ്ട് ഞങ്ങൾ ഇതങ്ങു ഷമിച്ചൂട്ടോ 18 വയസായ മക്കളെ… ”

 

“എന്താ ഇവിടെ അമ്മേം മക്കളും കൂടി..?”

 

” ഒന്നുമില്ലച്ചാ ചിലർക്കൊക്കെ ഞങ്ങടെ സൗന്ദര്യത്തിൽ അസൂയ ഞങ്ങൾ 18 വയസുള്ള മക്കള് ഉള്ള പോലെ ഒരുങ്ങിയ മതി പോലും… ”

 

” അതെന്താ എന്റെ കുട്ട്യോള് അത്രയ്ക്ക് മോശ…”എന്നാലും മുണ്ട് ഉടുക്കാരുന്നു… ”

 

“സമയമുണ്ടല്ലോ ദേവച്ച ഇന്നിപ്പോ ഇങ്ങനെ കണ്ടാ മതി ഞങ്ങളെ എല്ലാരും. മുണ്ട് ഒക്കെ ഉടുത്തു ഒന്ന് പ്രാക്ടീസ് ആകട്ടെ എന്നിട്ടു പുറത്തു പോകുമ്പോഴൊക്കെ ഉടുക്കാം.

 

“മ്മ് ഇങ്ങു കേറിവാ രണ്ടു പേരും.. ഇത് നിങ്ങടെ അമ്മമാരുടെ മഹി അച്ഛന്റെ വക ഗിഫ്റ്റാ.. ഒരു തവണ ഇവിടെ വന്നപ്പോ അവനറിഞ്ഞു ഇവർക്കു രണ്ടു ആൺകുട്ടികളാണെന്ന്. അതു കഴിഞ്ഞു വന്നപ്പോ അവനിവിടെ ഏല്പിച്ചിട്ടു പോയതാ ഇത്. നിങ്ങള് വരുമ്പോ കൊടുക്കാൻ പറഞ്ഞ്…” വസുകി ഒരു തടിപ്പെട്ടി തുറന്നു അതിൽ നിന്നു രണ്ടു മാല എടുത്തു.

 

സിംഹത്തിന്റെ തലയുള്ളൊരു ലോക്കറ്റ് അതിന്റെ തലയുടെ താഴേക്കു രണ്ടു പുലിനഖം. സ്വർണത്തിലാണ് സിംഹത്തിന്റെ തലയും മാലയും എല്ലാം കാണാൻ നല്ല എടുപ്പുള്ളൊരു മാല അച്ചൂനും കിച്ചൂനും മാല ശരിക്കങ്ങിഷ്ടപ്പെട്ടു.

 

“ഇത് പുലിനഖം ആണോ ദേവച്ചാ?”

 

“അല്ലെടാ മക്കളെ… പുലിക്കുട്ടികൾക്കല്ലേ പുലിനഖം. ഇത് ഞങ്ങടെ സിംഹകുട്ടികൾക്ക് സിംഹത്തിന്റെ നഖം. അവനെതോ കാട്ടിലോ മേട്ടിലോ ഒക്കെ നടന്നു ഒപ്പിച്ചോണ്ട് വന്നതാ ആ മാലയും ലോക്കറ്റുമൊക്കെ അവൻ തന്നെ പണിയിപ്പിച്ചതാ…”

 

“കോളടിച്ചല്ലോ… എന്തായാലും അടിപൊളി ആയിടുണ്ട് അല്ലേടി സരു….”

 

” മ്മ് പൊളിച്ചിട്ടുണ്ട്… പക്ഷെ മഹി അച്ഛനിങ്ങു വരട്ടെ അവന്മാർക്ക് മാത്രം ഇത് കൊണ്ടിവിടെ ഏല്പിച്ചതിന്റെ കാര്യമൊന്നു ചോദിക്കണമല്ലോ… ഹും ഞങ്ങളെന്താ രണ്ടാം കെട്ടിലെയാ…. ”

 

“ഹോ നിങ്ങള് നടക്കു പിള്ളേരെ അങ്ങിട്ടു ഇതിങ്ങനെ കുശുമ്പ് പിടിച്ച സാധനങ്ങള്…” വസുകി അച്ചൂനേം കിച്ചൂനേം തള്ളി കൊണ്ട് വെളിലൊട്ടിറങ്ങി… അവന്മാര് മാലേടെ ഭംഗിയൊക്കെ നോക്കി ആണ് നടക്കുന്നെ…

 

“വന്നു കേറിങ്ങോട്ടു കുശുമ്പികോതകളെ..”വസുകി വണ്ടിയിൽ കേറിയിരുന്നു വിളിച്ചു. സമ്മും സരും ചുണ്ടും കൂർപ്പിച്ചു കവിളും വീർപ്പിച്ചു വന്നു വണ്ടിയിൽ കേറി. അച്ചും കിച്ചും ഫ്രണ്ടിലും ബാക്കി നാലുപേരും പുറകിലുമായിട്ടാണ് കേറിയത്‌… ആ ലാൻഡ്റോവർ ഡിഫെൻഡർ അവരെയും വഹിച്ചു കൊണ്ട് പാലോട്ട്മംഗലത്തു നിന്നു ക്ഷേത്രത്തിലേക്കു യാത്ര തിരിച്ചു.

 

ക്ഷേത്രത്തിൽ ഒരു ഉത്സവപ്രതീതി ആയിരുന്നു ഒരു കാലത്ത് ആ നാട്ടുകാർക്ക് എല്ലാം എല്ലാം ആയിരുന്ന സമീക്ഷയും സമീരയും തിരിച്ചു വന്നിരിക്കുന്നു. അവരെ ഒന്ന് കാണാൻ പിന്നേ അവരെ പോലെ തന്നെ കണ്ടാൽ ഒരു വ്യത്യാസവും കണ്ടു പിടിക്കാൻ സാധിക്കാത്ത വിധത്തിൽ സാദൃശ്യമുള്ള അവരുടെ മക്കളെയും ഒരു നോക്ക് കാണാൻ നാട്ടിലുള്ള സകലരും എത്തിയിട്ടുണ്ട് ക്ഷേത്രത്തിൽ അതിൽ ജാതിയെന്നോ മതമെന്നോ ഇല്ല. ആണ് വാമനപുരത്തു ഭൂരിഭാഗവും എങ്കിലും ജാതിമത ഭേദമന്യേ ക്ഷേത്രത്തിലെ എല്ലാ പരിപാടികൾക്കും എല്ലാർക്കും പങ്കെടുക്കാം.. അതിനു യാതൊരു വിധ വിലക്കുമില്ല ഒരു മതവിശ്വാസികൾക്കും.

 

ഡിഫെൻഡർ ക്ഷേത്ര മുറ്റത്തേക്ക് എത്തുമ്പോ അവിടെ ഒരു ആൾക്കൂട്ടം രൂപപ്പെട്ടിട്ടുണ്ട്. പറമ്പിലേ പണിക്കാരനായ രാവുണ്ണി ഓടി കിതച്ചു വണ്ടിയുടെ അടുത്തേക്കെത്തി ദേവരാജനും വസുകിയും ആദ്യം വണ്ടിയിൽ നിന്നിറങ്ങി പുറകെ സമ്മുവും സരുവും. അച്ചും കിച്ചും വണ്ടി ഒന്നൂടി ഒതുക്കിയിട്ടിട്ടു അവരോടൊപ്പം എത്തി…

 

“എന്താടോ രാവുണ്ണി എന്താ താനീ ഓടി കിതച്ചു വരണേ…”

 

“അങ്ങൂന്നെ അവിടെ ആ മുരുകേശൻ ആ കുട്ടിയെ…. രാവിലെ ഇവിടെ വന്നു പിരിവു തരാൻ പറഞ്ഞു പല കടകളും തല്ലി തകർത്തു ഇപ്പൊ ആ പാർവതികുഞ്ഞു വന്നപ്പോ അതിനെ പിടിച്ചോണ്ട് പോകാൻ നോക്കുന്നു….”

 

ദേവരാജനും ബാക്കിയുള്ളവരും ധൃതി പിടിച്ചങ്ങോട്ട്‌ നടന്നു ആൾക്കൂട്ടം പാലോട്ട്മംഗലത്തു ദേവരാജ വർമ്മക്ക് വേണ്ടി ഒഴിഞ്ഞു നിന്നു കൊടുത്തു… ആൾക്കൂട്ടത്തിന് നടുവിൽ ഒരു പെൺകുട്ടി കരഞ്ഞു കൈ കൂപ്പി നിലത്തിരിക്കുന്നു അവളുടെ കഴുത്തിലെ സ്റ്റാളിൽ വലിച്ചു പിടിച്ചൊരുത്തൻ അവളെ വലിച്ചെണീപ്പിക്കാൻ നോക്കുന്നു അവന്റെ സൈഡിലും പിറകിലുമായി കറുത്തു കരിവീട്ടി പോലുള്ള അഞ്ചാംറെണ്ണം വേറെ നിക്കുന്നു.

 

ദേവരാജൻ മുന്നോട്ടേക്ക് ചെന്നു…. “മുരുകേശാ നിന്നോട് കഴിഞ്ഞ തവണയേ പറഞ്ഞു ആ കുട്ടിയുടെ സമ്മതമില്ലാതെ നീ അവളെ ഇവിടെ നിന്നു കൊണ്ട് പോകില്ലാന്നു…”

 

സ്റ്റാളിൽ പിടിച്ച് വലിച്ചോണ്ട് നിന്നവൻ ദേവരാജനെ ഒന്ന് നോക്കി… “അടടാ വന്തിട്ടിയ പാലോട്ട് തമ്പ്രാ… ഉനക്കാക താ നാൻ വെയിറ്റ് പണ്ണികിട്ടിരുന്തേ.. നീ താനേ ഏർകനവ് എന്നെ ഇങ്കിരുന്ത് തുരത്തിയത്… ഓങ്കിട്ടെ സൊല്ലലിയ നാ തിരുമ്പി വരുവേന്. ഓൻ മുന്നോടിയെ ഇവളെ തൂക്കിട്ടു പോവേണ്‌. ഇപ്പോ ഇന്ത നൊടി നാ ഇങ്കിരുന്ത് ഇവളെ കൂട്ടിട്ട് പോകപോറെൻ ഉനക്ക് എന്ന സെയ്യ മുടിയുമാ അതു സെയ്യു….

 

അച്ചുവും കിച്ചുവും ഇതൊക്കെ കേട്ടു നെഞ്ചിൽ കൈ രണ്ടും പിണച്ചു കെട്ടി നിൽക്കുന്നു. തമിഴ് അത്ര കണ്ടു അങ്ങോട്ട്‌ മനസിലായില്ലേലും ദേവച്ഛനേ തമിഴൻ വെല്ലുവിളിച്ചതാന്നു മനസിലായി. അച്ചുവിന്റെ ശ്രദ്ധ ഇടയ്ക്കിടയ്ക്ക് താഴെ ഇരിക്കുന്ന ആ പെൺകുട്ടിയിലേക്ക് പോയി തുളസികതിർ പോലെ നൈർമല്യമുള്ള ഒരു കുട്ടി കരഞ്ഞിട്ടാണെന്നു തോന്നുന്നു വെളുത്ത കവിളൊക്കെ ചുമന്നിരിക്കുന്നു ആ കവിളിൽ അഞ്ചു വിരൽപാടുകൾ അച്ചുവിന്റെ കണ്ണുകളിൽ തീ പാറി.

 

അച്ചുവും കിച്ചുവും അമ്മമാരെ ഒന്ന് നോക്കി സമ്മു രണ്ടു പേരുടെയും കവിളത്തു കൈ വെച്ചു “ഇനി വാമനപുരത്തു കാലു കുത്താൻ അവന്മാര് ഭയക്കണം. വാമനപുരം എന്ന പേര് കേട്ടാൽ അവന്മാര് നിങ്ങളെ ഓർക്കണം.” “മ്മ്..” അച്ചുവൊന്നു മൂളി അച്ചുവിന്റെ പൂച്ചകണ്ണുകൾ കലങ്ങി ചുവന്നു അതിൽ നിന്നു മനസിലാക്കാം അവന്റെ ദേഷ്യം.

കൈയിലെ വാച്ചും പോക്കറ്റിൽ നിന്നു മൊബൈലും എടുത്തു അമ്മമാരെ ഏല്പിച്ചു രണ്ടു പേരും.. ഇത്രയും വലിയ വെല്ലുവിളികളും സംഭവങ്ങളും നടക്കുമ്പോഴും അവിടെ കൂടിയവരിൽ പലരുടെയും ശ്രദ്ധ അച്ചുവിന്റേം കിച്ചുവിന്റേം സമ്മുവിന്റേം സാരുവിന്റെമൊക്കെ മുഖത്താണ്.. എന്തോ അത്ഭുതം കാണുന്ന മാതിരിയാണ് അച്ചൂനേം കിച്ചൂനേം നോക്കുന്നെ.

Leave a Reply

Your email address will not be published. Required fields are marked *