അർച്ചന: മറ്റേതോ?
അനു: ആടി ഈ homosexual
ആരതി: അനു നിനക്ക് കുറച്ച് കൂടുന്നുണ്ട് കേട്ടോ. നീ പറഞ്ഞത് ശരി ആണ് എനിക്ക് ഈ പുറകെ നടക്കുന്നവന്മാരെ കാണുന്നത് തന്നെ ഇഷ്ടല്ല . എന്നും പറഞ്ഞു ഞാൻ മറ്റെതും മറിച്ചതും ഒന്നും അല്ല. നീയൊക്കെ നോക്കിക്കോ എനിക്ക് വിധിച്ച ചെക്കനെ ഞാൻ തന്നെ കണ്ടെത്തും.
അർച്ചന&അനു: ഓ അങ്ങനെ ആവട്ടെ madom. ഞങ്ങൾ എന്തായാലും പോവാൻ പോകുവാ നീ വരുന്നുണ്ടെൽ വാ .
ആരതി: ഇല്ലട എനിക്ക് വേറെ കുറച്ച് പരുപാടി ഉണ്ട്. ഒന്ന് ലുലു വരെ പോണം നാളെ കഴിഞ്ഞാൽ അപ്പയുടെ birthday ആണ് അതിനു കുറച്ച് സാധനങ്ങൾ വാങ്ങണം പിന്നെ ഒരു കേകും ഓർഡർ ചെയ്യണം. പിന്നെ രണ്ടും കൂടി ഇനി തിരിച്ച് ഹോസ്റ്റലിൽ ഒന്നും പോവണ്ട വീട്ടിലേക്ക് വന്നാൽ മതി കേട്ടോ. Mr. ബാലകൃഷ്ണൻ കോൺട്രാക്ടർ എന്തോ സ്പെഷ്യൽ ഒക്കെ ഉണ്ടാക്കുന്നുണ്ട് എന്ന് പറഞ്ഞിരുന്നു.
അർച്ചന: അല്ലേലും ഇന്ന് നിൻ്റെ വീട്ടിൽ തന്നെ ആണ്. അപ്പോ ശരിയട പോയിട്ട് വരാം
വൈകുന്നേരം 5 മണി ലുലു മാൾ….
സാധനങ്ങൾ ഒക്കെ വാങ്ങി excavator ന് അടുത്തെത്തിയപ്പോൾ പെട്ടന്ന് കാലു വഴുതി താഴേക്ക് വീഴാൻ പോയ ആരതിയെ പെട്ടന്ന് ഒരു കൈ അവളുടെ വയറിൽ ചുറ്റിപ്പിടിച്ച് രക്ഷിച്ചു. ഒന്ന് ഭയപ്പെട്ടു എങ്കിലും വീഴാതെ രക്ഷപ്പെടുത്തിയ ആളെ അവള് നന്ദിയോടെ നോക്കി. ഒറ്റനോട്ടത്തിൽ തന്നെ അവളെ ആകർഷിക്കുവാൻ മാത്രം ശേഷി ഉള്ള നീല കണ്ണുള്ള ചെറുപ്പക്കാരൻ. തൻ്റെ അതെ പ്രായം ആണന്നു തോന്നുന്നു. ഇരുനിറം അത്യാവശ്യം ഉയരം. കാണാനും കൊള്ളാം ട്രിം ചെയ്തു ഒതുക്കിയ താടിയും മീശയും അവള് കണ്ണെടുക്കാതെ അവനെ തന്നെ നോക്കി നിന്നുപോയി
“ഹലോ… എടോ താൻ ഓക്കേ ആണോ?? ഹേയ്”
പെട്ടന്നുള്ള അവൻ്റെ വിളിയിൽ ആണ് അവൾക്ക് സ്ഥലകാല ബോധം തിരിച്ചു വന്നത്.അപ്പോഴും അവള് അവൻ്റെ കയ്യിൽ തന്നെ കിടക്കുവായിരുന്നു. പെട്ടന്ന് അവളുടെ മുഖം നാണം കൊണ്ട് ചുവന്ന് തുടിച്ചു. അപ്പോഴും അവനിലേക്ക് അവളെ എന്തോ ആകർഷിക്കുന്നു എന്ന് അവൾക്ക് ഉറപ്പായിരുന്നു.
അവൻ്റെ കയ്യിൽ നിന്നും എഴുന്നേറ്റ അവള് അവനെ നോക്കി നിറഞ്ഞ ഒരു പുഞ്ചിരി നൽകി കൊണ്ട് പറഞ്ഞു
ആരതി: താങ്ക്സ് ഫോർ ഹെൽപ് me. Am ആരതി ബാലകൃഷ്ണൻ
അരുൺ: ഞാൻ അരുൺ.
ആരതി: nice to meet you Arun.
അരുൺ: same to you.
അതും പറഞ്ഞ് തിരിഞ്ഞ് നടക്കാൻ തുടങ്ങിയ അരുൺ ആരതിയുടെ വിളി കേട്ട് ഒന്ന് നിന്ന ശേഷം തിരിഞ്ഞ് നോക്കി
ആരതി: ഹേയ്…. ഇയാള് ഈ നാട്ടുകാരൻ ആണോ?
അരുൺ: അല്ല , ഞാൻ ഇവിടെ law കോളജിൽ 2nd yr student ആണ്
ആരതി: ഓ ok അപ്പൊൾ സ്റ്റേ ഒക്കെ എവിടെ ആണ്?
അരുൺ: ഹോസ്റ്റൽ
ആരതി: ok then arun will we meet again?
അരുൺ: അറിയില്ല എന്തെ?
ആരതി: ഏയ് ഒന്നുല്ല ചുമ്മാ
അത്രയും പറഞ്ഞ ശേഷം ഒരു ചിരി ആയിരുന്നു അവളുടെ മറുപടി. അരുൺ തിരിച്ചും അവൾക്ക് ഒരു പുഞ്ചിരി നൽകി കൊണ്ട് നടന്നകന്നു. അവൻ നടന്നകലുമ്പോൾ തൻ്റെ അല്ലങ്കിൽ തനിക്ക് വേണ്ടപ്പെട്ട എന്തോ ഒന്ന് നഷ്ടപ്പെടുന്ന വേദന അവൾക്ക് തോന്നി. അതെ അവൾക്ക് അവനോട് പ്രേമം തുടങ്ങി എന്ന് തന്നെ പറയാം.
അരുൺഉം അതേ മാനസികാവസ്ഥ യില് ആയിരുന്നു. ആദ്യമായി അവളെ കണ്ടപ്പോൾ തന്നെ അവളുടെ ഉണ്ടക്കണ്ണ് അവനെ വല്ലാണ്ട് ആകർഷിച്ചിരുന്നു.അതുകൊണ്ട് തന്നെ ആണ് വീഴാൻ പോയ അവളെ അവൻ പിടിച്ചതും. Love at first site എന്നൊക്കെ പറയുന്നത് ശരി ആണന്നു അവനും മനസ്സിലാക്കിയിരുന്നു.
എന്ന് രാത്രി വീട്ടിൽ എത്തിയ ആരതി ആദ്യം ചെയ്തത് തൻ്റെ ലാപ്ടോപ്പിൽ അരുൺ പറഞ്ഞ details ഒക്കെ വെച്ച് അവൻ്റെ ഫേസ്ബുക്ക് id search ചെയ്യുക ആയിരുന്നു. ഒരുപാട് നേരത്തെ ശ്രമത്തിന് ഒടുവിൽ അവള് കണ്ടൂ ഒരു ചുവന്ന ഷർട്ടിൽ ഉള്ള അവൻ്റെ ഫോട്ടോ upload ചെയ്തിരിക്കുന്ന അക്കൗണ്ട്. അപ്പൊൾ തന്നെ അവള് റിക്വേസ്റും അയച്ചു. അവളുടെ ഫ്രണ്ട് request കണ്ട അരുൺ അപ്പൊൾ തന്നെ അത് അക്സപ്റ്റ് ചെയ്തു. ശേഷം അവർ തമ്മിൽ ചാറ്റിംഗ് തുടങ്ങി . പതിയെ അവർ നല്ല ഫ്രണ്ട്സ് ആയി മാറി എന്ന് വേണേൽ പറയാം . അർജുൻ അല്ലാതെ മറ്റാരും ആയിട്ടും യാതൊരു അടുപ്പവും കാണിക്കാതിരുന്ന അരുൺ അവർക്കിടയിൽ അവൾക്കും ഒരു സ്ഥാനം നൽകി. അവൻ്റെ എല്ലാ കാര്യങ്ങളും അവൻ അവളും ആയി share ചെയ്തു. അതൊക്കെ കേട്ടപ്പോൾ അവൾക്കും അവനോട് ഉള്ള ഇഷ്ടം ഒന്നുകൂടി വർദ്ധിച്ചു.
