ആരതി – 6 Like

ദൂരേ എവിടെയോ ഉള്ള ഒരു സ്ഥലത്തിൻ്റെ പേര് അവള് തമിഴിൽ പറഞ്ഞു.അവളുടെ വീട് അവിടെ ആണെന്നും ആരൊക്കെയോ അവളെ തട്ടിക്കൊണ്ട് വന്ന് നശിപ്പിക്കാൻ ശ്രമിച്ചു എന്നും അവർ പിന്നാലെ ഉണ്ട് എന്നും ആണ് അവള് പറഞ്ഞത് എന്നാല് അവള് അത് പറഞ്ഞു തീരും മുൻപ് തന്നെ തങ്ങളുടെ വണ്ടിയിൽ വേറെ ഒരു വണ്ടി വന്ന് ഇടിക്കുകയും ഞങ്ങളുടെ വണ്ടി മറിയുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ ബോധം പോയ അരുൺ കണ്ണ് തുറക്കുമ്പോൾ കാണുന്നത് ജോണിനെ ആയിരുന്നു. എന്നാല് കൈകൾ രണ്ടും കെട്ട പ്പെട്ട അവസ്ഥയിൽ ആയിരുന്നു അവൻ അപ്പൊൾ.

ജോൺ: അരുൺ നിന്നോട് എനിക്ക് യാതൊരു വിധ വിരോധവും ഇല്ല പക്ഷെ നിൻ്റെ കൂടെ ഉണ്ടായിരുന്ന അവള് അവളെ എനിക്ക് വേണം. അവള് എവിടെ?

 

ആ വഴിയിൽ നിന്നും കയറിയ പെൺകുട്ടി ആയിരിക്കും എന്നാണ് ആദ്യം അരുൺ കരുതിയത് എങ്കിലും ആ കുട്ടിയുടെ ജീവൻ ഇല്ലാത്ത ശരീരം അവിടെ കിടക്കുന്നത് കണ്ടപ്പോൾ അവനു മനസിലായി അവർക്ക് വേണ്ടത് തൻ്റെ ആദി ആണ് എന്ന്.

 

അരുൺ: എനിക്ക് അറിയില്ല .

 

ജോൺ: അരുൺ നീ പറഞ്ഞില്ല എങ്കിലും അവളെ ഞാൻ പൊക്കും. പക്ഷേ പറഞ്ഞാല് നിനക്ക് ജീവനോടെ പോവാം.ഇല്ലങ്കിൽ ഇവിടെ കിടന്ന് ചാവാം.

 

അരുൺ: നിനക്ക് തോന്നുന്നുണ്ടോ അവളെ ഞാൻ നിനക്ക് വിട്ടുത്തരും എന്ന് . ചത്താലും തരില്ല . പിന്നെ എനിക്ക് എന്തേലും പറ്റി എന്ന് അർജുൻ അറിഞ്ഞാൽ അറിയാലോ എന്താ ഉണ്ടാവുക എന്ന്?

 

ജോൺ: അതൊന്നും നീ പറഞ്ഞു തരേണ്ട നിൻ്റെ പുറകെ തന്നെ ഞാൻ അവനെയും പറഞ്ഞയക്കാൻ നോക്കാം പോരെ?

ഇപ്പൊൾ പറ അവള് എവിടെ?

 

അരുൺ: പറയില്ലട മൈറെ

എന്നും പറഞ്ഞു അവൻ്റെ മുഖത്ത് ആഞ്ഞ് തുപ്പി.

 

അതിൽ കലി കയറിയ ജോൺ അരുൺ ൻറ നെഞ്ചിലും ആഞ്ഞ് ചവിട്ടി. അതിൻ്റെ ആഘാതത്തിൽ അവൻ ആ കസാരയോട് കൂടെ തന്നെ തെറിച്ചു ആ കെട്ടിടത്തിൻ്റെ ഗ്ലാസ്സും തകർന്നു വെളിയിൽ വീണു. വീഴ്ചയിൽ കസേര ഒടിഞ്ഞതിനാൽ തന്നെ പെട്ടന്ന് അടുത്തുള്ള ഒരു മരത്തിൻ്റെ മറവിൽ പോയി ഇരുന്നു കൊണ്ട് അവൻ അർജുന് ഫോൺ ചെയ്തു…📱( കഴിഞ്ഞ  part ഇല് und) ഇത് കണ്ട് വന്ന ജോൺ തൻ്റെ കയ്യിൽ ഉണ്ടായിരുന്ന തോക്ക് എടുത്ത് അവൻ്റെ നെറ്റിയിൽ തന്നെ നിറയൊഴിച്ചു. ഇതെല്ലാം കണ്ട് കൊണ്ട് ആരതി അവിടെയുള്ള ഒരു കാടിനുള്ളിൽ ഇരിക്കുന്നുണ്ടായിരുന്നു. ഒന്ന് ഒച്ചപോലും വെക്കാൻ ആവാതെ അവള് അവിടെ ഇരുന്ന് തേങ്ങി കരയുവാൻ തുടങ്ങി. തൻ്റെ  അരുൺ അവിടെ ജീവൻ അറ്റ് കിടക്കുന്ന കണ്ട് ഹൃദയം തകർന്നു ഇരിക്കുന്ന അവളെ പെട്ടന്ന് ആരോ പുറകിലൂടെ വന്ന് പിടിച്ച്.

 

ജോണിൻ്റെ അനിയൻ ആൻ്റണി ആയിരുന്നു അത്. അവളെ അവർ ഒരുപാട് ഉപദ്രവിക്കുകയും ഏകദേശം മൂന്നു ദിവസത്തോളം ഉള്ള തുടർച്ച ആയ പീഡനങ്ങൾക്ക് ഒടുവിൽ അവളെ അവർ ഒരു കൊക്കയിലേക്ക് വലിച്ചെറിഞ്ഞു. എന്നാല് അവിടെ അവർക്ക് ചെറുതായി ഒന്ന് പിഴച്ചു. മറിച്ച് എന്ന് കരുതി അവർ വലിച്ചെറിഞ്ഞ അവളെ കുറച്ച് ആദിവാസികൾ രക്ഷിക്കുകയും അവളെ ശരീരം ഓക്കേ ആവുന്ന വരെ സംരക്ഷിക്കുകയും ചെയ്തു. പക്ഷേ അവളുടെ മനസിലെ മുറിവ് ഉണക്കാൻ ഒരു മരുന്നിനും ആയിരുന്നില്ല. പിന്നീട് ഉള്ള ജീവിതം അവള് അവരുടെ details എല്ലാം ശേഖരിക്കാൻ മാറ്റിവെച്ചു. എന്നാല് അന്ന് അവിടെ വെച്ച് കണ്ട ആ പെൺകുട്ടിയുടെ മരണം തൻ്റെ അച്ഛൻ്റെ തലയിൽ കെട്ടി വെച്ച് അയാളെ ജയിലിൽ ആക്കി എന്ന് അറിഞ്ഞ ആരതി നേരിട്ട് കോടതിയിൽ ഹാജരാവാൻ തീരുമാനിച്ചു. ഇത് എങ്ങനെയോ എറിഞ്ഞ ജോൺ അവളെ കൊല്ലാൻ അർജുന് കൊട്ടേഷൻ നൽകി

 

Flashback 🔚

 

ഇത്രയൊക്കെ പറഞ്ഞു കഴിഞ്ഞപ്പോൾ ആരതിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു. അത് പോലെ തന്നെ തൻ്റെ സഹോതരൻ അനുഭവിച്ച വേദനയും അവൻ്റെ പെണ്ണ് അനുഭവിച്ച വേദനയും അവളെ കൊല്ലാൻ തന്നെ ഏർപ്പാടാക്കിയ ജോണിൻ്റെ കുബുധിയും എല്ലാം കൂടി ആലോചിച്ചപ്പോൾ അർജുന് ദേഷ്യം അടക്കാൻ വയ്യാതെ ആയി.പക്ഷേ അവൾക്ക് കൊടുത്ത വാക്ക് പാലിക്കുവാൻ അവൻ സംയമനം പാലിച്ചു.

Leave a Reply

Your email address will not be published. Required fields are marked *