ആരതി – 6 Like

 

After some time…..

ആരതി: അജു ഞാൻ നിന്നോട് ഒരു കാര്യം ചൊതിച്ചാൽ സത്യം പറയൂവോ?

 

അർജുൻ: പറയാം നീ ചോദിക്ക്?

 

ആരതി: ശെരിക്കും നീ ഒരു മൃഗം അല്ലേ? എത്ര കുട്ടികളുടെ ജീവിതം നീ നശിപ്പിച്ചു? എന്നിട്ട് ഇപ്പൊൾ നിൻ്റെ കൂടപ്പിറപ്പിന് വേണ്ടി നീ കാണിക്കുന്ന ഈ ദേഷ്യം ഒക്കെ എന്തിനാ?

 

അർജുൻ: നീ പറഞ്ഞത് ഒക്കെ ശെരി ആണ്. എനിക്ക് സ്ത്രീകളെ ഇഷ്ടം അല്ലായിരുന്നു. കാരണം എൻ്റെ അമ്മ എന്ന് പറയുന്ന സ്ത്രീ തന്നെ ആണ്. ആർക്കോ കിടന്ന് കൊടുത്തിട്ട് അവസാനം കുഞ്ഞ് ഉണ്ടായപ്പോൾ അതിനെ ചവറ്റ് കുട്ടയിൽ ഉപേക്ഷിച്ച തള്ള. അത് കൊണ്ട് തന്നെ എനിക്ക് സ്ത്രീ കളോട് വെറുപ്പ് മാത്രം ആയിരുന്നു പക്ഷേ……

 

ആരതി: പക്ഷേ? ബാക്കി കൂടി പറ

 

അർജുൻ: സ്വന്തം കുഞ്ഞിനെ കളയാൻ മനസില്ലാതെ എന്നാല് താൻ ജീവനായി കണ്ട ആൾ ചതിച്ചത് അറിഞ്ഞിട്ടും ആ കുഞ്ഞിന് വേണ്ടി മരിക്കാൻ ഒരുത്തി തീരുമാനിക്കുന്നത് കണ്ടപ്പോൾ എൻ്റെ മനസ്സിൽ എല്ലാ സ്ത്രീകളോടും ഉള്ള വെറുപ്പ് ഇല്ലാതാവുക ആയിരുന്നു. നിന്നെ തന്നെ എങ്ങനെ എങ്കിലും കര്യങ്ങൾ പറഞ്ഞു മനസിലാക്കി ഏതേലും നാട്ടിലേക്ക് നാടുകടത്താൻ ആണ് ഞാൻ കരുതിയിരുന്നത്. അല്ലാതെ എനിക്കിപ്പോൾ ഒരു പെണ്ണിനേയും ദ്രോഹിക്കാൻ ആവില്ല.

 

ആരതി: അതുകൊണ്ടാവും അല്ലേ സൂസനെയും കുഞ്ഞിനെയും ആരുടെയും കണ്ണെത്താത്ത എത്ര ദൂരേക്ക് നീ മാറ്റിയത്?

 

അത് കേട്ടതും അർജുൻ ശെരിക്കും ഞെട്ടി. തനിക്ക് മാത്രം അറിയാവുന്ന ആ രഹസ്യം എങ്ങനെ ഇവൾക്ക് മനസിലായി എന്ന തോന്നൽ അവൻ്റെ മുഖത്ത് പ്രകടമായിരുന്നു.

 

ഇതേ സമയം ജോണിൻ്റെ വീട്ടിൽ……..

 

ആൻ്റണി: ചേട്ടായി അവള് അവനെയും കൊണ്ട് അവളുടെ വീട്ടിലേക്ക് പോയി. അവൻ എങ്ങാനും സത്യം അറിഞ്ഞാൽ പിന്നെ …….

 

ജോൺ: അവൻ അറിഞ്ഞാൽ എന്ത് ചെയ്യും എന്നാ നീ പറയുന്നത്? അവൻ വെറും പട്ടി ആണ് യജമാനന് വേണ്ടി ചാവൻ നടക്കുന്ന നായ. പിന്നെ ഇത്രയൊക്കെ ആയ സ്ഥിതിക്ക് നീ ഒരു കാര്യം ചെയ്യ്. നമ്മുടെ ആൾക്കാരെ കൂട്ടി അവളുടെ വീട്ടിലേക്ക് ചെല്ല്. തീർത്തേക് രണ്ടിനെയും. എന്നിട്ട് കംബത്ത് അവൻ്റെ ചേട്ടനെ താഴ്ത്തിയ അതെ റൂമിൽ കുഴിയെടുത്ത് മൂടിയേക്ക് രണ്ടിനെയും . മൂന്നും ഒരുമിച്ച് കിടക്കട്ടെ.

 

ആൻ്റണി: ശെരി ചേട്ടായി…..

 

അരമണിക്കൂർ കൊണ്ട് തന്നെ ആരതിയുടെ വീടിന് മുൻപിൽ ആൻ്റണി പറഞ്ഞ പ്രകാരം അയാളുടെ സഹായികളും വാഹനങ്ങൾ നിറഞ്ഞു. അവരെ പിടിക്കാൻ പോയ ഗുണ്ടകൾ അകത്തെ കാഴ്ച കണ്ട് പേടിച്ച് പുറത്തേക്ക് ഓടി……

 

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *