ആരതി – 6 Like

അങ്ങനെ അവളുടെ birthday ദിവസം അവളോട് തൻ്റെ ഇഷ്ടം തുറന്ന് പറയാൻ അവൻ തീരുമാനിച്ചു.

 

Day of her birth……

 

രാത്രി 12:00am

 

ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടാണ് ആരതി എഴുന്നേൽക്കുന്നു. അരുൺ ആണ് വിളിക്കുന്നത്. അവള് ഫോൺ എടുത്തു

 

ആരതി: എന്താ മോനെ ഈ പാതിരാത്രിയിൽ ഒക്കെ ഒരു വിളി

 

അരുൺ: അത് പിന്നെ നിന്നെ ഒന്ന് കാണണം എന്ന് തോന്നി അതാ വിളിച്ചത്.

 

ആരതി: അതിനു video call അല്ലേ ചെയ്യണ്ടത് . നീ video call ചെയ്യ് .

 

അരുൺ: വേണ്ട തൽക്കാലം നീ ഒന്ന് നിൻ്റെ വീടിന് വെളിയിലേക്ക് വന്നാൽ മതി

 

ആരതി: എന്ത്??? നീ എന്തൊക്കെ ആണ് പറയുന്നത് എൻ്റെ വീടിനു വെളിയിലേക്ക് വരാനോ? എന്തിന്?

 

അരുൺ: എടി പൊട്ടി ഞാൻ ഇവിടെ ഉണ്ട് നിൻ്റെ വീടിന് വെളിയിൽ.

 

ആരതി: 😲 നീ എന്തിനാ ഇങ്ങോട്ട് വന്നത്?

 

അരുൺ: അതൊക്കെ പറയാം നീ ഇപ്പൊൾ ഒന്ന് ഇങ്ങു വാ

 

ആരതി : ശെരി wait…..

 

After 5 more minutes……

 

ആരതി: എന്താടാ നീ ഇവിടെ? ആരേലും കണ്ടാൽ എന്ത് പറയും?

 

അരുൺ: ഞാൻ എൻ്റെ പെണ്ണിനെ കാണാൻ വന്നത് ആണന്നു പറയും

 

ആരതി: എന്ത്? നീ എന്താ ഇപ്പൊൾ പറഞ്ഞത്?

 

അരുൺ: മനസിലായില്ലേ? എടി എനിക്ക് നിന്നെ ഇഷ്ടം ആണെന്ന്. I Love You ആദി really I love you

 

അവളുടെ കണ്ണുകൾ നിറഞ്ഞു താൻ ഏറ്റവും കൂടുതൽ കേൾക്കാൻ ആഗ്രഹിച്ച കാര്യം ആണ് അവൻ പറഞ്ഞത് പിന്നെ ഒന്നും ആലോചിക്കാതെ തന്നെ അവള് അവനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു

 

ആരതി: നിനക്ക് അറിയുവോ എത്ര നാളായി ഞാൻ ഇതൊന്നു കേൾക്കാൻ കാത്തിരിക്കുന്നു എന്ന്. എന്നിട്ട്  അവസാനം ഇങ്ങനെ ഒരു സർപ്രൈസ് ഞാൻ തീരെ പ്രതീക്ഷിച്ചില്ല. I LOVE YOU TTOO അരുൺ and I need you

 

അരുൺ: കരയല്ലേ നീ ഒരു സർപ്രൈസ് കൂടി ഉണ്ട്.

അവള് എന്താണ് എന്ന് അറിയാതെ അവനെ നോക്കി. ഉടനെ അവളുടെ രണ്ട് കവിളിലും പിടിച് അവളുടെ നെറ്റിയിൽ ഒരു ചുംബനം നൽകി അവൻ പറഞ്ഞു” many many happy returns of the day.my  dear birthday 🎂”

ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ.തന്നെ അവള് അവനെ പിടിച്ചു ചുണ്ടിൽ ഒരു മുത്തം കൊടുത്തു. ശേഷം അവനും ആയി ഒരുപാട് നേരം സംസാരിച്ചിരുന്നു.

 

പിന്നീട് അങ്ങോട്ട് അവരുടെ കാലം ആയിരുന്നു. രണ്ട് ഇണ പ്രാവുകളെ പോലെ അവർ ജീവിതം ആസ്വദിക്കാൻ തുടങ്ങി.ഈ വിവരങ്ങൾ എല്ലാം അരുൺ അർജുനും അറിയിച്ചിരുന്നു.ആദി എന്ന് അവളെയും അജു എന്ന് അവനെയും അവൻ അവർക്ക് പരസ്പരം പരിചയപ്പെടുത്തി കൊടുത്തു. ഏകദേശം 7 വർഷം നീണ്ട പ്രണയത്തിന് ഒടുവിൽ തങ്ങളുടെ കാര്യം വീട്ടിൽ അവതരിപ്പിക്കാൻ ആരതി തീരുമാനിച്ചു.

അവളുടെ അച്ഛൻ ബാലകൃഷ്ണനും തൻ്റെ മകളുടെ സന്തോഷത്തിന് മുകളിൽ ഒന്നും ആലോചിക്കാൻ ഇല്ലായിരുന്നു. ഇതിനകം തന്നെ അരുൺ സ്വന്തമായി പ്രാക്ടീസ് തുടങ്ങുകയും ജോണിൻ്റെ കമ്പനി വക്കീൽ ആവുകയും ചെയ്തിരുന്നു.

 

ഒരു ദിവസം അരുൺ ആരതിയും ആയി ഒരു ട്രിപ്പ് പോകുവാൻ തീരുമാനിച്ചു. അർജുൻ വരുന്നുണ്ടോ എന്ന് ചോദിച്ചിരുന്നു എങ്കിലും അവൻ എന്തോ ജോലി തിരക്ക് കാരണം എത്താൻ പറ്റിയിരുന്നില്ല.

 

പക്ഷേ ആ യാത്ര അവരുടെ ജീവിതം തന്നെ നശിപ്പിക്കും എന്ന് അപ്പൊൾ അവർ അറിഞ്ഞിരുന്നില്ല.

 

കമ്പം തേനി കറങ്ങി തിരിച്ചുവരാൻ ആയിരുന്നു അവരുടെ പ്ലാൻ . അങ്ങനെ അവർ യാത്ര ആരംഭിച്ചു ആദ്യ ദിവസം നേരെ ഇടുക്കി പോയി അവിടെ സ്റ്റേ ചെയ്തു. അവരുടേതായ സ്വകാര്യ നിമിഷങ്ങൾ നല്ലപോലെ എൻജോയ് ചെയ്യുവാൻ അവർക്ക് സാധിച്ചു എന്ന് വേണം എങ്കിൽ പറയാം. പിറ്റെ ദിവസം രാവിലെ ആണ് അവർ നേരെ തേനിക്ക് പുറപ്പെട്ടത്. പോവുന്ന വഴിക്ക് ഒരു വനമേഖലയിൽ വെച്ച് ഒരു പെൺകുട്ടി എന്തോ കണ്ട് പേടിച്ച പോലെ അവരുടെ വണ്ടിക്ക് വട്ടം ചാടിയത്. ആ കുട്ടിയുടെ അപ്പോഴത്തെ അവസ്ഥ മനസ്സിലായ അരുൺ അവളെ തങ്ങളുടെ വണ്ടിയിൽ കയറ്റി യാത്ര തുടർന്നു.

 

പോവും വഴിയിൽ എന്താണ് സംഭവിച്ചത് എന്നും അവൻ അവളോട് ചോദിച്ചു മനസിലാക്കി

Leave a Reply

Your email address will not be published. Required fields are marked *