ആഴങ്ങളിൽ – 4 15അടിപൊളി 

“അത് എനിക്കുമില്ലെടാ മൈരേ” എന്ന് പറഞ്ഞു കൊണ്ട് വാസു ചാടി വീണു. മഹേഷിന് ഒരു അബദ്ധം പറ്റിയിരുന്നു, ഐശ്വര്യയോട് സംസാരിക്കുന്ന സമയത്ത് വാസു കുറച്ച് അടുത്തു വന്നത് ശ്രദ്ധിച്ചില്ല. വാസു മഹേഷിന്റെ പുറകിൽ നിന്ന് ശരീരം ചുറ്റി ഒരു പിടുത്തമിട്ടു. അടുത്തത് എന്താണ് വരാനിരിക്കുന്നതെന്ന് മഹേഷിന് അറിയാമായിരുന്നു. പൊക്കി നിലത്തു വാരിയലക്കൽ ആണ് വാസുവിന്റെ പതിവ്.

വാസുവിന്റെ ആ കണക്കുകൂട്ടൽ തെറ്റിച്ചു കൊണ്ട് മഹേഷ്‌ പുറകോട്ട് വാസുവിന്റെ ഇടതു കാൽ മുട്ടിനു താഴെ ഒരു ചവിട്ട് കൊടുത്തു. വാസു ബാലൻസ് തെറ്റി താഴെ വീഴാൻ പോയ നിമിഷത്തിൽ അയാളുടെ പിടി അയഞ്ഞു. മഹേഷ്‌ ഒന്ന് കുനിഞ്ഞ് വാസുവിനെ മുതുകിനു മുകളിലൂടെ പൊക്കിയെടുത്തു അവിടെ കിടന്ന മേശപ്പുറത്തേക്ക് എറിഞ്ഞു. “പ്ഠേ” മേശയുടെ പലകകളിൽ പൊട്ടലുണ്ടായി, വാസു ഉരുണ്ട് താഴെ നിന്നു. അയാൾ മഹേഷിനടുത്തേയ്ക്ക് പാഞ്ഞു ചെന്നു.

“ധും” മഹേഷ്‌ മിന്നൽ വേഗത്തിൽ ഇടതു കാൽ പൊക്കി വാസുവിന്റെ നെഞ്ചിൽ ഒരു ചവിട്ട് കൊടുത്തു. വാസുവിന് ശ്വാസം മുട്ടി, അയാൾ ഭിത്തിയിൽ ഇടിച്ചു നിന്നു. ഐശ്വര്യ ഒരു കസേര വലിച്ചിട്ട് അതിൽ ഇരുന്നു. രണ്ട് കാളക്കൂറ്റന്മാരെപ്പോലെ അവർ ഏറ്റുമുട്ടി. വാസുവിന്റെ ഇടികൾക്ക് കിലോക്കണക്കിന് ഭാരമുണ്ടായിരുന്നു, അവയേറ്റ് മഹേഷ്‌ പുളഞ്ഞു പോയി.

തിരിച്ചടിക്കാൻ വാസു അവസരമുണ്ടാക്കുന്നില്ല. മഹേഷ്‌ കാലു കൊണ്ട് വാസുവിന്റെ മുട്ടിന് താഴെ വെട്ടി, ഒന്ന്, രണ്ട്, മൂന്ന്, വാസു വേദന കൊണ്ട് പുളഞ്ഞു. അടുത്ത വെട്ടിനു കാൽ വന്നപ്പോൾ അയാൾ കൈ അറിയാതെ താഴേക്ക് താഴ്ത്തി, ഇതായിരുന്നു മഹേഷ്‌ കാത്തിരുന്ന അവസരം.

അയാളുടെ കനത്ത ഇടത് കൈ വാസുവിന്റെ താടിയിൽ പതിച്ചു.”ങ്ങ്” വേദന കൊണ്ട് വാസു ഞരങ്ങി. മഹേഷിന്റെ വലത് കൈ കൊണ്ട് അതേ സമയം നെഞ്ചിനു നടുവിൽ കിട്ടിയ ഇടി അതിലും മാരകമായിരുന്നു. ലക്ഷ്യമില്ലാതെ വാസുവിന്റെ കൈകൾ വായുവിൽ വീശി, മഹേഷ്‌ എളുപ്പത്തിൽ ഒഴിഞ്ഞു മാറി. വാസു കാലു പൊക്കി തൊഴിച്ചു, മഹേഷ്‌ വാസുവിന്റെ അടുത്തേയ്ക്കെത്തി വലതു കൈ മുട്ടു കൊണ്ട് വാസുവിന്റെ പൊങ്ങി വന്ന കാൽമുട്ടിന് മുകളിൽ ഒരു കുത്ത് കുത്തി.

“ആ” വാസു അലറിക്കൊണ്ട് കാൽ നിലത്തു കുത്താനാവാതെ മുടന്തി നിന്നു.മൂലയിൽ കിടന്ന സോമൻ ബുദ്ധിമുട്ടി തല പൊക്കി കണ്ണു തുറന്ന് നോക്കി “ധും, ധും, ഭും, ധും” വാസു നിന്ന് ഇടി കൊള്ളുന്ന കാഴ്ച്ച കണ്ട് അയാൾ കണ്ണടച്ചു കിടന്നു. വാസുവിന്റെ കാൽ മുട്ടിന് പുറകിൽ മഹേഷ്‌ ചവിട്ടി,

വാസു മുട്ടു കുത്തി താഴെ വീണു, അയാൾ വേദന കൊണ്ട് കരഞ്ഞു, അതേ സമയം മഹേഷിന്റെ വലതു കാൽ മുട്ട് കുനിഞ്ഞു വന്ന വാസുവിന്റെ മുഖത്ത് ആഞ്ഞു പതിച്ചു, വാസുവിന്റെ വായിലൂടെയും മൂക്കിലൂടെയും ചോര ഒഴുകി. അയാൾ മുഖമടിച്ചു താഴെ വീണു. വാസു കസേരയിൽ പിടിച്ചു കൊണ്ടെഴുന്നേറ്റു വന്നു.

നേരെ നോക്കിയപ്പോൾ കണ്ടത് ഒരു പുച്ഛം നിറഞ്ഞ ചിരി ചിരിച്ചു കൊണ്ടിരിക്കുന്ന ഐശ്വര്യയെയാണ്. “ഭ പൂ&#*” അയാൾ നിലത്തു കിടന്ന കത്തി വലിച്ചെടുത്ത് കൊണ്ടായിരുന്നു എഴുന്നേറ്റ് വന്നത്. വാസു ആ കത്തി ഐശ്വര്യയുടെ കാലിൽ ആഞ്ഞു കുത്തി!!. “ആാാാ” ഐശ്വര്യയുടെ നിലവിളി അവിടെ മുഴങ്ങി. വാസു അകത്തെ മുറിയിലേക്ക് മുടന്തിക്കൊണ്ട് ഓടി,

അത് വഴി പുറത്തെത്തിയാൽ രക്ഷപെടാം. മഹേഷ്‌ വാസുവിന്റെ പുറകെ പോയി, അകത്തെ മുറിയിൽ നിന്ന് വാസുവിന്റെ നിലവിളി ഉയർന്നു. അതേ സമയം പുറത്ത് ഒരു പോലീസ് ജീപ്പ് വന്നു നിന്നു.

********

“വാസുവിനെ ഇനി ഗുണ്ടാപ്പണിയ്ക്കൊന്നും കൊള്ളില്ലെന്നാ കേട്ടത്” കവലയിലെ ചായക്കടയിലേക്ക് കയറി വന്ന ഒരാൾ പറഞ്ഞു.”അവനെ ജയിലിലേക്ക് കൊണ്ട് പോയോ?” ചായ കുടിച്ചു കൊണ്ടിരുന്ന ഒരാൾ ചോദിച്ചു.”ഹേയ് ഇല്ല പോലീസ് കാവലിൽ ആശുപത്രിയിൽ തന്നെയാ, ഇഞ്ച ചതയ്ക്കുന്നത് പോലല്ലേ ചതച്ചു കളഞ്ഞത്”

“ആര്?”

“നമ്മുടെ സ്റ്റേഷനിൽ വന്ന പുതിയ എസ് ഐ അല്ലാതാര്”

“അവരെക്കണ്ടാൽ പറയില്ലല്ലോ ഇത് പോലെ അടിക്കുമെന്ന്”

Updated: January 14, 2025 — 2:47 pm

Leave a Reply

Your email address will not be published. Required fields are marked *