റസിയ..പേടിക്കേണ്ട..ഞാനാ ജമാൽ…
റസിയ ഞെട്ടി പോയി….അവൾക്ക് വിശ്വസിക്കാൻ ആയില്ല….ജമാൽ ജയിലിൽ ആണെല്ലോ…പിന്നെ എങ്ങനെ എന്ന് ആയിരുന്നു അവള് ആലോചിച്ചത്..
റസിയ ഞാൻ എല്ലാം പറയാം..ഞാൻ കൈ എടുക്കുക ആണ് .ഒച്ച വെക്കരുത്…
വാ പൊത്തി പിടിച്ചത് കൊണ്ട് തന്നെ റസിയ ഒന്ന് മൂളി..
വായിൽ നിന്ന് കൈ എടുത്തതും റസിയ വേഗം മാറി നിന്ന് സോഫയിൽ കൈ പിടിച്ചു നോക്കി..ഇരുട്ടിൽ വ്യക്തമല്ല ഒന്നും
റസിയ…..ജമാൽ കയ്യിലെ ഒരു ഫോണിൽ ഫ്ലാഷ് ഓൺ ആക്കി…റസിയയുടെ മുഖത്തേക്ക് അടിച്ചു….റസിയ വെളിച്ചം വന്നപ്പോൾ കണ്ണ് അടച്ചു പിടിച്ചു..
ജമാൽ ഫോൺ അവിടെ ഒരു ഭാഗത്തേക്ക് വെച്ചു…റസിയ ജമാലിനെ കണ്ടു..അതും ജയിലിൽ ഉള്ള അതെ വെള്ള നിറത്തിൽ ഉള്ള വേഷത്തിൽ….അതിൽ 239 എന്ന് നമ്പർ ഉണ്ട്…
ജമാൽ തന്നെ ആണോ എന്ന് പോലും റസിയ സംശയിച്ചു…മുടി മുഴുവൻ മൊട്ട അടിച്ചത് ആണ് .അതിൽ കുറ്റി കുറ്റി മുടികൾ വന്നിട്ട് ഉണ്ട്..മുഖം ക്ലീൻ ഷേയിവ് ആണ്…പക്ഷേ താടി വന്നു തുടങ്ങുന്നു….തടി ഒക്കെ പോയി മെലിഞ്ഞു പോയിരിക്കുന്നു .ജയിലിൽ നിന്ന് സാധാരണ എല്ലാവരും തടിച്ചു ആണ് ഇറങ്ങുന്നത്..ഇത് ആകെ മാറി പോയിരിക്കുന്നു..
എന്താ റസിയ..ഇങ്ങനെ നോക്കുന്നത്…എൻ്റെ കോലം കണ്ടിട്ട് ആണോ…2 മാസം അതിനു ഉള്ളിൽ ആയിരുന്നില്ലേ…അവിടെ ഇഷ്ടം പോലെ പണികൾ ആണ്…
നിങൾ ജയിൽ ചാടിയോ?
അതെ…ഇന്നലെ രാത്രി ചാടി.. അയാൾ ചെയ്യാത്ത കുറെ കുറ്റം എല്ലാം എൻ്റെ തലയിൽ ആക്കി..5 വർഷം ആണ് തടവ്..പിന്നെ അവിടെ ഉള്ള പോലീസ് സൂപ്രണ്ട് അയാളുടെ ഫ്രണ്ടും..പോരെ..സഹിക്കാൻ ആവാതെ ചാടിയത് ആണ്…
എന്തിനാ ഇങ്ങോട്ട് വന്നെ…പോ ഇവിടെന്ന്..ആരേലും കണ്ടാൽ ഉണ്ടല്ലോ
റസിയ ഞാൻ എങ്ങോട്ട് പോയാലും അവരു പിടിക്കും…ഇവിടെ ഞാൻ സെയിഫ് ആണ്..ആരും അറിയാതെ ഞാൻ ഇവിടെ കഴിയും..നിങ്ങൾക്ക് ഒരു ശല്യവും ഉണ്ടാക്കില്ല..
പറ്റില്ല..ഞാൻ എല്ലാവരോടും പറയും..ഉമ്മാ….
റസിയ പ്ലീസ്..നീ ഒച്ച വെച്ചാൽ ഞാൻ വീണ്ടും ജയിലിൽ ആകും അറിയാലോ തൊട്ടു അടുത്ത് ആണ് അയാളുടെ വീട്..അയാളെ കയ്യിൽ കിട്ടിയാൽ പിന്നെ ഞാൻ ഇല്ല…പ്ലീസ്
ഇവിടെ നിന്ന് എങ്ങോട്ട് എങ്കിലും പോ..ഇവിടെ പറ്റില്ല…ഇവിടെ ഒരു നല്ല ദിവസം ആണ് ഇന്ന്..എങ്ങനെ ഇവിടെ കയറി
എനിക്ക് അറിയാം…പുലർച്ചെ ..ആരും അറിയാതെ കയറി…വാതിൽ പൂട്ടിയിട്ടു ഇല്ലായിരുന്നു…
പോകാൻ നോക്ക് വേഗം…ഇനി ഒന്നും എനിക്ക് കേൾക്കണ്ട…പോ
റസിയ..നിനക്ക് മാത്രമേ എന്നെ രക്ഷിക്കാൻ പറ്റൂ.ഞാൻ കാൽ പിടിക്കാം
വേണ്ട..ഞാൻ രക്ഷിക്കാൻ ഒന്നും ഇല്ല..എന്നെ വിട്ടേക്ക്..ഞാൻ ഇപ്പൊ എല്ലരേം വിളിക്കും
എങ്കിൽ വിളിക്ക്..ഈ ഫോൺ പോലീസ് കാർക്ക് കിട്ടാതെ ഞാൻ ഒളിപ്പിച്ച് ആണ് .ഇതിൽ ഞാനും റജില യും ഒരുമിച്ച് ഉള്ള പത്തിരുപത് ഫോട്ടോ ഉണ്ട് .കാണെട്ടെ എല്ലാവരും…എനിക്ക് നഷ്ടപ്പെടാൻ ഒന്നും ഇല്ല…
ഫോണിൽ ഫോട്ടോ കണ്ടപ്പോൾ റസിയ ആകെ ഞെട്ടി…ഇത് കണ്ടാൽ കല്യാണം മുടങ്ങും എന്ന് ഉറപ്പ് ആണ് .. റസിയ ക്ക് മുന്നിൽ വേറെ ഒന്നും ഇല്ല..
പ്ലീസ്..കല്യാണം മുടക്കരുത്..ജമാൽ ഇക്ക..ഇത് മുടങ്ങിയാൽ പിന്നെ ..ആലോചിക്കാൻ വയ്യ..
ഞാൻ അതിനു ഒന്നും വന്നത് അല്ല..എൻ്റെ അവസ്ഥ അതാണ്…അത് കൊണ്ട് ആണ്..
ഞാൻ ആരോടും പറയുന്നില്ല..ഇക്ക ഇവിടെ നിന്നോ…പക്ഷേ ആരേലും കണ്ടാൽ എൻ്റെ പേര് പറയരുത്..
ഇല്ല..റസിയ..ആരും അറിയില്ല…
പക്ഷേ ഫോട്ടോ ഡിലീറ്റ് ആക്കണം..ഇപ്പൊൾ തന്നെ
ചെയ്യാം..പക്ഷേ നീ സത്യം ചെയ്യണം..ആരോടും പറയില്ല എന്ന് …കുഞ്ഞിനെ വെച്ച് സത്യം ചെയ്യ്
റസിയ ഒന്ന് ആലോചിച്ചു ..
ശെരി..എൻ്റെ കുഞ്ഞു ആണെ ഞാൻ ആരോടും പറയില്ല…എന്നെ വിശ്വസിക്കാം..
ഉറപ്പല്ലേ…
കുഞ്ഞിനെ വെച്ച് ആണ് ഞാൻ പറഞ്ഞത്..ഞാൻ അത് തെറ്റിക്കില്ല… റബ്ബാണെ സത്യം…
ശെരി..എനിക്ക് നിന്നെ വിശ്വാസം ആണ്…ദാ നീ തന്നെ ഡിലീറ്റ് അക്കിക്കോ..
റസിയ ഫോൺ കിട്ടിയ പാടെ എല്ലാം ഡിലീറ്റ് ആക്കി..പഴയ ഒരു ഫോൺ ആണ് അത്…ടച്ച് ശെരിക്കും വർക്ക് തന്നെ ആവുന്നില്ല..എന്തായാലും ഡിലീറ്റ് ആക്കിയപ്പോൾ ആണ് റസിയക്ക് ഒന്ന് ആശ്വാസം ആയത് അവള് ഫോൺ തിരികെ കൊടുത്ത്..
