ഇണക്കുരുവികൾPart – 7

ഞാനറിയാതെ എൻ്റെ മനസിൽ വിരിഞ്ഞ കവിത. എൻ്റെ പ്രണയത്തിൻ്റെ ആദ്യ പ്രേമലേഖനം . സാക്ഷിയായി ഈ പ്രകൃതി മാത്രം. പ്രണയം അതു ചിലപ്പോ നമ്മളെ കവിയാക്കും ചിലപ്പോ സാഹസികനാക്കും മറ്റു ചിലപ്പോ ഭീരുവാക്കും . നഗ്നമായ സത്യങ്ങൾ എനിക്കു മുന്നിൽ തെളിഞ്ഞു വന്നു.
കായലിൽ രണ്ടു മീനുകൾ തമ്മിൽ തൊട്ടുരുമി അകലുന്നത് ഞാൻ നോക്കി നിന്നു. അവരിലും ഞാൻ പ്രണയം കണ്ടു. കടലിനോട് ചേരാൻ വിതുമ്പുന്ന കായലിനും പ്രണയം . സുര്യനെ പ്രണയിക്കുന്ന പച്ചപ്പും. പുവിനെ പ്രണയിക്കുന്ന വണ്ടും എല്ലാവരും പ്രണയിക്കുന്നു. ഈ ഞാനും പ്രണയിക്കുന്നു.
ഫോണിൽ ഇടക്കിടെ നോക്കിയെങ്കിലും മാളുവിൻ്റെ മെസേജ് ഒന്നും വന്നിട്ടില്ല. ഇന്നുവരെ താൻ അനുഭവിക്കാത്ത ഭ്രാന്തിൻ്റെ വിത്തുകൾ തന്നിൽ പൊട്ടി മുളക്കുന്നത് അവനറിയുകയായിരുന്നു.
മാളൂ ………………..
ഉറക്കെ അവൻ വിളിച്ചു
എൻ്റെ മാളൂ………………….
അതിലും ഉറക്കെ അവൻ വിളിച്ചു.
മോളേ നീ എവിടെ ……………………
ഉറക്കെ അവൻ വിളിച്ചു പറഞ്ഞതും തൊണ്ട പൊട്ടിയതിനാലോ എന്തോ അവൻ ചുമച്ചു ആ കണ്ണുകളിൽ വെള്ളം നിറഞ്ഞു. അവനാ പുൽ തടത്തിൽ കിടന്നു മാനത്തേക്ക് നോക്കി കിടന്നു. സൂര്യൻ്റെ തീക്ഷണത ആ കണ്ണുകളെ അടപ്പിച്ചില്ല. സൂര്യതാപം അവനെ വെന്തുരുക്കാൻ പര്യാപ്തമായില്ല അവയ്ക്കു മീതെ ആ ശക്തി മന്ത്രം അവൻ ഉരുവിട്ടു “മാളു ”
സമയം ഏറെയായി മനസൊന്നു ശാന്തമായി എന്നവനു തോന്നിയ നിമിഷം അവൻ തൻ്റെ വീട്ടിലേക്കു തിരിച്ചു . വീടെത്തി ബൈക്ക് ഒതുക്കി അവൻ അമ്മയെ വിളിച്ചു ആഹാരം കഴിച്ചു . പിന്നെ മുകളിൽ പോയി കിടന്നു.
ടാ നീ അവളുടെ കുടെ പോകില്ലെ
അമ്മ വന്നു ചോദിച്ചപ്പോൾ ആണ് ആ കാര്യം എനിക്കോർമ്മ വന്നത്. മനസിലെ കനൽ ഒന്നെരിയുകയും ചെയ്തു അവളോട് സോറി പറയണം എന്നുറപ്പിച്ചു .
സമയമായോ അമ്മേ
ഞാൻ തിരിച്ചു ചോദിച്ചു
അമ്മ : 3 .30 ആയി വേഗം ഇറങ്ങിക്കോ
ഞാൻ: ഒരു പത്തു മിനിറ്റ് അവളോട് റെഡിയാവാൻ പറഞ്ഞോ
അമ്മ താഴേക്ക് പോയതും ഞാൻ ഡ്രസ്സ് മാറി താഴേക്കിറങ്ങി ചെന്നു. അവൾ റെഡിയായി നിൽക്കുന്നുണ്ട്. എൻ്റെ മുഖത്തേക്ക് നോക്കുന്നേ ഇല്ല
പോവാം
ഞാൻ ചോദിച്ചു മുഖമുയർത്താതെ അവൾ തലയാട്ടി സമ്മതം മൂളി അവളിലെ ആ പെരുമാറ്റം എന്നിൽ ചെറിയ സങ്കടം ഉണ്ടാക്കി എന്നത് വാസ്തവമാണ്. എന്നാൽ അതിലേറെ കോമഡി ഞാൻ അവളെ ഷോപ്പിംഗിനു കൊണ്ടു പോകുന്നത് ഇഷ്ടപ്പെടാതെ ഒരാൾ മുഖം വീർപ്പിച്ചു നിൽക്കുന്നുണ്ട് നമ്മുടെ നിത്യ. ഞാൻ അവളെ നോക്കി ഒന്നു ചിരിച്ചു അവൾ മുഖം തിരിച്ചു
ടി പെണ്ണെ വന്നിട്ടു നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്
ഞാനതു പറഞ്ഞതും എന്താ എന്ന ഭാവത്തിൽ അവൾ എന്നെ തന്നെ നോക്കി നിന്നു . വന്നിട്ടെന്നു ഞാൻ ആഗ്യം കാട്ടിയെങ്കിലും അവർക്ക് അത് പര്യാപ്തമായിരുന്നില്ല എന്നവളുടെ മുഖത്തു നിന്ന് വ്യക്തമായി വായിക്കാം. ഒന്നും പറയാൻ നിക്കാതെ ഞാൻ ബൈക്കിൻ്റെ ചാവി എടുത്തു ഇറങ്ങി പിന്നാലെ അനുവും വന്നു. ഞങ്ങൾ ബൈക്കിൽ കയറി വണ്ടി മുന്നോട്ടെടുത്തതും ദേഷ്യത്തിൽ ചുവന്ന നിത്യയുടെ മുഖം ഞാൻ മിററിൽ കണ്ടു. എനിക്കു ചിരിക്കാതിരിക്കാൻ സാധിച്ചില്ല. അവളുടെ കുട്ടിക്കളികളെല്ലാം ഞാൻ ആസ്വദിക്കുന്നു എന്നതാണ് വാസ്തവം.
ഇന്ന് അനു തികച്ചും വ്യത്യസ്ത മനോഭാവം പ്രകടിപ്പിച്ചത് എനിക്കൽഭുതമായി. ഇന്നവളുടെ വിരൽ സ്പർഷം പോലും എന്നെ തേടിയെത്തിയില്ല. സത്യത്തിൽ ആദ്യമായി അവളുടെ സ്പർഷത്തിനായി എൻ്റെ മനസു കൊതിച്ചു. അതു പ്രണയമോ കാമമോ അല്ല. ഒരു കുറ്റബോധത്തിൽ നിന്നും ഉടലെടുത്ത ആഗ്രഹം മാത്രം. തൻ്റെ വാക്കുകൾ അവളെ ഏറെ സങ്കടപ്പെടുത്തിയിട്ടുണ്ട് അത് തന്നെ വല്ലാതെ വേദനിപ്പിക്കുന്നു. സത്യത്തിൽ കാരണമില്ലാതെ താൻ അവളെ നോവിച്ചു അത് തനിക്കു സഹിക്കാൻ ആവുന്നില്ല.
ഞാൻ വണ്ടി ആളൊഴിഞ്ഞ ഭാഗത്ത് സൈസാക്കി.
ഞാൻ: ഇറങ്ങ്
എന്താ ഇവിടെ എന്തിനാ എന്നൊക്കെ തോന്നിക്കുന്ന ഭാവത്തോടെ അവൾ എന്നെ നോക്കി ഇറങ്ങി.
ഞാൻ: അനു സോറി
അനു: എന്തിനാ ഇപ്പോ ഒരു സോറി അപ്പേട്ടാ
ഞാൻ: എടി രാവിലെ ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു.
അനു: ഓ അത്. അത് സാരമില്ല അപ്പേട്ട
അവളുടെ കണ്ണുകൾ ഈറനണിഞ്ഞു .
അനു: ഞാൻ വന്നതു തന്നെ ഏട്ടന് ഇഷ്ടമായില്ല എന്നെനിക്കറിയാ
ഞാൻ: ടീ അങ്ങനെ ഒന്നുമില്ല
അനു: എനിക്കറിയാ അപ്പേട്ടാ അങ്ങനെ ക്ഷമിക്കാൻ പറ്റുന്ന തെറ്റല്ലല്ലോ ഞാൻ ചെയ്തത്
ഞാൻ: എടി നീ അത് വിട്
അനു: ഏട്ടനൊന്നറിയോ ഏട്ടനെ നഷ്ടപ്പെടാതെ ഇരിക്കാൻ ഈ പൊട്ട മനസിൽ തോന്നിയ പൊട്ടത്തര അത് പിന്നെ
ഞാൻ: പിന്നെ
അനു: എൻ്റെ ഫ്രണ്ടിൻ്റെ ഐഡിയ ആയിരുന്നു അത്
ഞാൻ: അങ്ങനെ വരട്ടെ
അനു: പക്ഷെ ആ ഒരു പൊടത്തരം എന്നെ ഏട്ടനിൽ നിന്നും അകറ്റി അതെനിക്കറിയാ
അവൾ കരയാൻ തുടങ്ങി. ആ സങ്കടം കണ്ടില്ലെന്നു നടിക്കാൻ എനിക്കമായില്ല. ഞാൻ അവളെ ആശ്വസിപ്പിച്ചു’ ഒരുവിതം ഒന്നടങ്ങിയപ്പോ പോവാം എന്നു ചോദിച്ചപ്പോ അവളും സമ്മതം മൂളി. വണ്ടി സ്റ്റാർട്ട് ചെയ്ത് അവൾ കയറിയപ്പോ
അനു: ഏട്ടാ ഞാനൊന്നു കെട്ടിപ്പിടിച്ചിരുന്നോട്ടെ
അവളുടെ നിഷ്കളങ്കമായ ചോദ്യത്തിന് ഞാൻ സമ്മതം മൂളി. അവൾ എന്നെ കെട്ടിപ്പിടിച്ച് എന്നോട് ചേർന്നിരുന്നു. എന്നാൽ ഇന്ന് അവൾ കെട്ടിപ്പിടിച്ചതിൽ വ്യത്യാസം ഞാൻ അനുഭവിച്ചറിഞ്ഞു. കാമത്തിൻ്റെ ചൂടവൾക്ക് ഇല്ലായിരുന്നു. ആത്മാർത്ഥമായി ഒരു താങ്ങിനായി എന്നെ അവൾ പുണർന്നതാണ്. സ്നേഹത്തിൻ്റെ സ്പർഷനം അത് ഞാനും ഉൾക്കൊണ്ടു എന്നതാണ് സത്യം.
ഇന്നലെ വരെ അവളുടെ സ്പർഷനം എന്നെ കീഴ്പ്പെടുത്താൻ അല്ലെ എന്നിലെ കാമമുണർത്താൻ ശ്രമിക്കുന്ന തരത്തിലായിരുന്നെങ്കിൽ ഇന്ന് എന്നിൽ നിന്നും സാന്ത്വനം തേടുന്ന ഒരു പിഞ്ചു കുഞ്ഞായി അവൾ മാറി. ഒരു ഏറ്റു പറച്ചിലിൻ്റെ ശാന്തിയിൽ അവൾ അവളുടെ സുരക്ഷിതത്വം എന്നിൽ നിലയുറപ്പിച്ച പ്രതീതി.
അനു അവൾ വെറും പാവമാണ്. പെട്ടത്തരം അവളുടെ കൂടപ്പിറപ്പാണ് . ആ തെറ്റുകൾ ക്ഷമിച്ചു കൂടെ. അവളെ താൻ വേദനിപ്പിക്കുന്നുണ്ട് അതു നിർത്തണം . അവളോടൊപ്പം കുറച്ചു സമയം ചിലവയിക്കണം അവളും നിത്യയെ പോലെ അല്ലെ തനിക്ക് . മുറപ്പെണ്ണാണെങ്കിൽ കൂടിയും ഒരു സൗഹൃദം അവൾ അർഹിക്കുന്നില്ലേ. നിത്യ അവൾക്കിത് ഉൾക്കൊള്ളാൻ കഴിയില്ല. അവളെ എങ്ങനെ സമ്മതിപ്പിക്കും. ചിന്തകൾക്ക് ഒടുവിൽ ഞങ്ങൾ ടൗണിലെത്തി.
അവൾക്കു വേണ്ട സാധനങ്ങൾ എല്ലാം അവൾ വാങ്ങുന്നത് വരെ ഞാൻ പോസ്റ്റ് ആയി എന്നു പറയുന്നതാണ് ശരി. പെണ്ണുങ്ങളുടെ പർച്ചേസ് എന്നത് ശരിക്കും ഒരു സമസ്യ തന്നെയാണ്. എടുത്താലും എടുത്താലും മതിവരില്ല കളർച്ചേജ് പുതിയ മോഡൽ ഡിസൈൻ വേറെ അങ്ങനെ നീണ്ടു പോകും അങ്ങനെ 5.30 ആയപ്പോയേക്കും ആ കൊടുങ്കാറ്റ് ശാന്തമായി.
ഞാൻ: അനു നമുക്കൊരു ചായ കുടിച്ചാലോ
ആ വാക്കുകൾ അവൾക്കു തൽകിയ ആനന്ദം പറഞ്ഞറിയിക്കാൻ ആവില്ല എന്ന് അവളുടെ മുഖത്ത തെളിഞ്ഞ പ്രഭയിൽ നിന്നും എനിക്കു തന്നെ വ്യക്തമായി. ആയിരം സൂര്യൻ ഒന്നിച്ചുദിച്ച പോലെ അവളുടെ മുഖം തെളിഞ്ഞു നിന്നു. കവിളുകൾ രക്തവർണ്ണമയമായി കണ്ണുകളിൽ നാണം കളിയാടി
വാക്കുകൾക്കായി പരതുന്ന ചുണ്ടുകൾ. സത്യത്തിൽ ഇതെല്ലാം എനിക്കും പുതിയ അനുഭവമായിരുന്നു.
ഒന്നു ഞാൻ സ്വയം മനസിലാക്കുകയായിരുന്നു. എന്നോടൊപ്പം ചില നിമിഷങ്ങൾ അവൾ ആഗ്രഹിക്കുന്നു. എന്നിൽ നിന്നും സ്നേഹം നിറഞ്ഞ വാക്കുകൾ പ്രതീക്ഷിക്കുന്നു. അവളുടെ ആ കൊച്ചു കൊച്ചു പ്രതീക്ഷകൾ അനിവാര്യമാണ്. ഞാൻ അവരുടെയും ഏട്ടനാണ് അവളുടെ അവകാശങ്ങൾ തിരസ്കരിച്ച് ഞാൻ അനീതി കാണിക്കുവല്ലേ
ഞങ്ങൾ ഒരു കോഫി ഷോപ്പിൽ കയറി ചായയും ബർഗറും കഴിച്ചു. സന്തോഷത്തോടെ അവൾ അത് കഴിക്കുമ്പോൾ എൻ്റെ മനസും നിറഞ്ഞു . ഞാൻ എൻ്റെ നെഞ്ചിൽ പേറി നടന്ന കുറ്റബോധം എന്ന വലിയ ഭാരം ഇറക്കി വച്ച പ്രതീതി എനിക്കു കിട്ടി. മനസിനൊരു പ്രത്യേക ആശ്വാസം കൈവരിച്ചത് ഞാനറിഞ്ഞു.
വണ്ടിയിൽ കയറി വീട്ടിലേക്ക് പോകുമ്പോ മടി കൂടാതെ അവൾ എന്നെ കെട്ടിപ്പിടിച്ചിരുന്നു’. നിത്യ അവൾ പുണരുന്ന പോലെ ഞാൻ അതും ആസ്വദിച്ചു. അനു അവൾ ഇപ്പോ നിത്യയെ പോലെയാണെനിക്ക് . നിത്യ അവളെ ഓർക്കുമ്പോ ചെറിയ പേടി മനസിൽ വരുന്നുണ്ട്. ഒന്ന് അവൾക്ക് അനുവിനെ ഇഷ്ടമല്ല. രണ്ട് അവളുടെ സ്ഥാനം ഒരാൾക്കു പകർന്നു നൽകാൻ അവൾ ഒരുക്കമല്ല . പ്രത്യേകിച്ച് എൻ്റെ കാര്യത്തിൽ അതെനിക്കു നല്ലപോലെ അറിയാം. യാഥാർത്യങ്ങൾ കഠിനമാണ്.
ഞങ്ങൾ വിടെത്തിയപ്പോൾ പൂമുഖത്തു തന്നെ സാക്ഷാൽ ഭദ്രകാളി ഉണ്ടായിരുന്നു. അനു എന്നെ ഇറുക്കെ പുണർന്നിരുന്നത് കണ്ടപ്പോ തന്നെ അവളുടെ മുഖം കടന്നൽ കുത്തിയ പോലെയായി. അനുവിനെ ഇറക്കി ബൈക്ക് ഒതുക്കി വച്ചു വരുമ്പോയേക്കും നിത്യ അവളുടെ മുറിയിൽ കയറി വാതിലടച്ചു.
മക്കൾക്ക് ചായ എടുക്കട്ടെ
അമ്മ സ്ഥിരം ചോദ്യവുമായി രംഗ പ്രവേശനം നടത്തി.
ഞങ്ങൾ പുറത്തു നിന്നു കുടിച്ചമ്മ
മറുപടി കൊടുത്തു ഞാൻ മുകളിലേക്ക് പോയി . നിത്യയുടെ മുറിയുടെ വാതിൽ ഞാൻ മുട്ടി നോക്കി. പിന്നെ അവളെ വിളിച്ചു നോക്കി. അവൾ തുറന്നില്ല എന്നു മാത്രമല്ല ഒരു വാക്കു പോലും മിണ്ടിയില്ല. ആ മൗനം ശരിക്കും എന്നെ വേദനിപ്പിച്ചു. ഞാൻ എൻ്റെ മുറിയിൽ കയറി കിടന്നു.
എനി എനിക്കു സഞ്ചരിക്കാനുള്ള പാത കഠിനമാണ്. കൂരത്ത കല്ലുകൾ നിറഞ്ഞ പാത അവിടവിടെയായി മുള്ളുകൾ ഉള്ള വള്ളികൾ പടർന്നു പന്തലിച്ചു. നിത്യ അവൾ കല്ലായി പരന്നു കിടക്കുന്നു . അനു മുൾ നിറഞ്ഞ വളളിയായി പടർന്നു. ഈ ഒരു പാത മാത്രം മുന്നോട്ടു പോകാൻ. കാലിൽ പാദരക്ഷകൾ ഇല്ല രക്തം പൊടിയും എന്നതിൽ സംശയമില്ല. അതിൻ്റെ തുടക്കം നിത്യ കുറിച്ചു കഴിഞ്ഞു. ഇന്നലെ മുതൽ അവൾ തന്ന സ്നേഹം ഇപ്പോഴത്തെ ഈ മൗനം എൻ്റെ കണ്ണുനീർ രക്തമായി പൊടിഞ്ഞില്ലേ. കല്ലിൽ ചവിട്ടാതെ മുന്നോട്ടു പോകുവാൻ ആവുന്നില്ല ആ വള്ളികളെ പറിച്ചെറിയാനും ഒരു വല്ലാത്ത അവസ്ഥ സംജാതമായിരിക്കുന്നു.
നിത്യ അവൾ എൻ്റെ ഓമനയാണ്. ഞാൻ ശകാരിക്കും തല്ലു കൂടും അവളോട് എന്നാൽ ഒരിക്കൽ പോലും അമ്മയോ അച്ഛനോ അവൾക്കു നേരെ ഒച്ച ഉയർത്താൻ പോലും ഞാൻ സമ്മതിച്ചിട്ടില്ല. അവളുടെ തെറ്റുകൾ പോലും സ്വയം ഏറ്റെടുത്ത് അച്ഛൻ്റെ കയ്യിൽ നിന്നും വാങ്ങി കൂട്ടിയ തല്ലുകൾ. ഇതൊന്നും ഓർക്കാതെ ഇന്നവൾ പാലിച്ച മൗനം അതെന്നെ തളർത്തി കളഞ്ഞു.
ഒരു പൂമൊട്ടു പോലെ നിർമ്മലമാണവൾ. കൊച്ചു കുഞ്ഞുങ്ങളുടെ ശാഠ്യമാണവൾക്ക്. എൻ്റെ അടുത്ത് അമിത സ്വാതന്ത്ര്യമാണവൾക്ക് എൻ്റെ
വായാടിക്ക്. അവളുടെ കുട്ടിക്കളിക്ക് തുള്ളുക എന്നതിൽ പരം സന്തോഷം എനിക്കില്ല. എന്നാൽ അവളുടെ മൗനം എന്നെ കൊല്ലുന്നതിനു തുല്യമാണ്. ആ കണ്ണൊന്നു നിറഞ്ഞാൽ പ്രാണൻ പോകുന്ന വേദനയും
നീ എന്നെ ചതിച്ചല്ലേ
നിത്യയുടെ ചോദ്യമാണ് ഞാൻ കേട്ടത് . ആ ശബ്ദം കേട്ട നിമിഷം ഞാനനുഭവിച്ച സന്തോഷം ദർശന മാത്രയിൽ തന്നെ എരിഞ്ഞമർന്നു. കരഞ്ഞു കലങ്ങിയ കണ്ണുമായി അവൾ നിത്യ മുഖത്ത് പ്രസരിപ്പിൻ്റെ ഒരംശം പോലുമില്ല. അഴിഞ്ഞു കിടക്കുന്ന കേശ ധാര . മനസിൽ വേദനാജനകമായ ഒരു ദൃശ്യം എനിക്കു മുന്നിൽ തിരശീല ഉയർത്തി നിന്നു.
ഞാൻ: മോളെ ഇതെന്തു കോലം
നിത്യ: നീ ഒന്നും പറയണ്ട ചതിയ
ഞാൻ: ചതിയനോ നിനക്കെന്താ പറ്റിയേ
നിത്യ: ആ ചതിയൻ തന്നെ എന്നെ ചതിച്ചില്ലേ ഏട്ടൻ
അവൾ പൊട്ടിക്കരയാൻ തുടങ്ങി. മനസിൽ ആ കണ്ണുനീർ തുള്ളികൾ തീ കനലായ് പെയ്തിറങ്ങുന്നത് ഞാനറിഞ്ഞു . ഓടിച്ചെന്നു ഞാൻ അവളെ മാറോടണച്ചു. എന്നാൽ അവൾ എൻ്റെ മാറിലൊതുങ്ങാൻ തയ്യാറായിരുന്നില്ല. പന്തയ കോഴിയെ പോലെ അവൾ എന്നോടു പൊരുതി എന്നിൽ നിന്നകലാൽ. എനിക്കതു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എൻ്റെ കരങ്ങൾ ബലമായി തന്നെ അവളെ മാറോടണച്ചു പിടിച്ചു. അവളിലെ ചെറുത്ത് നിൽപ്പ് അസാധ്യമായതിനാലോ അല്ലെ എന്നിലെ സ്നേഹം നുകർന്നതിനാലോ അവൾ ഒന്നടങ്ങി കരച്ചിൽ തേങ്ങലായി പരിണമിച്ചു.
അവളെ ഞാൻ കട്ടിലിൽ ഇരുത്തി അവൾക്കരികിൽ ഞാനിരുന്നു. ആ മിഴികൾ ഞാൻ കൈ കൊണ്ട് തുടക്കുമ്പോൾ എൻ്റെ മിഴികൾ ഒഴുകി തുടങ്ങിയിരുന്നു.
നിത്യ: ഏട്ടന് അവളെ ഇഷ്ടമാണേ സത്യായിട്ടുo നിത്യ മരിക്കും
ഞാൻ: ഒന്നങ്ങു തന്നാലുണ്ടല്ലോ നായിൻ്റെ മോളെ
നിത്യ: തല്ലിക്കൊ തല്ലി കൊന്നോ എന്നെ അതാ നല്ലത്
അവൾ ഇപ്പോ ഉള്ള മാനസികാവസ്ഥയിൽ ഞാൻ ദേഷ്യപ്പെടുന്നത് തെറ്റാണ്. അവളെ അനുനയിപ്പിക്കുക എന്നതാണ് ഇപ്പോ ചെയ്യേണ്ടത്
ഞാൻ: മോളെ മോക്ക് ഏട്ടൻ ഒരു വാക്കു തന്നത് ഓർമ്മയില്ലെ
നിത്യ: അതേട്ടൻ തെറ്റിച്ചില്ലേ
ഞാൻ: ഞാനോ മോൾക്ക് തോന്നുന്നുണ്ടോ ഏട്ടൻ അങ്ങനെ ചെയ്യുമെന്ന്
നിത്യ: പിന്നെ ഞാൻ കണ്ണു കൊണ്ട് കണ്ടതെന്താ
ഞാൻ: നി എന്തു കണ്ടെന്നാ പറയുന്നെ പെണ്ണെ
നിത്യ: അവൾ ഏട്ടനെ കെട്ടിപ്പിടിച്ചു ഇരുന്നതോ
ഞാൻ: അതാണോ നി എന്നും അങ്ങനെ അല്ലേ ഇരിക്കാർ
നിത്യ: ഞാൻ ഇരിക്കുന്ന പോലെയാണോ അവൾ
ഞാൻ: അവളും എനിക്കു പെങ്ങളല്ലേ മോളെ
നിത്യ: അല്ല ഏട്ടന് ഞാൻ മാത്രേ ഉള്ളു . അതങ്ങനെ മതി
ഞാൻ: മോളെ അതല്ലാ ഞാൻ പറഞ്ഞേ
നിത്യ: ഏട്ടാ ഞാൻ ഒന്നു പറഞ്ഞേക്കാ
ഞാൻ: മം എന്താടി
നിത്യ: പെങ്ങൾ ആ സ്ഥാനം എൻ്റെ അവകാശ അത് വേറെ ആരും പങ്കിട്ടെടുക്കണ്ട
ഞാൻ: നി എന്താടി കൊച്ചു പിള്ളേരെ പോലെ
നിത്യ: എനിക്കറിയില്ല ഏട്ടാ
അവളുടെ കണ്ണുകൾ വീണ്ടും ഈറനണിയാൻ തുടങ്ങി. അവളെ ഞാൻ മാറോടണച്ചു പറഞ്ഞു
ഞാൻ: പോട്ടെ എട്ടൻ അതു ചിന്തിച്ചില്ല എൻ്റെ മോക്ക് വിഷമാവുമെന്ന് ഏട്ടൻ ഓർത്തില്ല
നിത്യ: ഇപ്പോ അറിഞ്ഞല്ലോ
ഞാൻ: ത്തറിഞ്ഞു എനി ഞാൻ ആവർത്തിക്കില്ല പോരെ
നിത്യ: സത്യം
ഞാൻ: സത്യം പക്ഷെ ഒരു കാര്യം നീയും സമ്മതിക്കണം
നിത്യ: എന്താ
ഞാൻ: ഇന്ന് രാവിലെ വന്ന ദേഷ്യത്തിന് ഞാൻ അനുനെ ചീത്ത പറഞ്ഞു
നിത്യ: അതു നന്നായി . അപ്പോ അതാ രാവിലത്തെ തലവേദന
ഞാൻ: ഉം അതു തന്നെ പക്ഷെ
നിത്യ: എന്താ ഒരു പക്ഷെ
ഞാൻ: തെറ്റു എൻ്റെ അടുത്തായിപ്പോയി എൻ്റെ മൂഡ് ശരിയല്ലായിരുന്നു ആ ദേഷ്യം അവളോടു തീർത്തു
നിത്യ: അതിനെന്താ ഇപ്പോ
ഞാൻ: അപ്പോ എനിക്കു സങ്കടായി ഞാൻ സോറി ചോദിച്ചു . പിന്നെ
നിത്യ: പിന്നെ
അവളിൽ പിന്നെന്തു നടന്നെന്നറിയാനുള്ള തിടുക്കം അതു കണ്ടു ഞാനൊന്നു ചിരിച്ചു
നിത്യ: ചിരിക്കാതെ കാര്യം പറയെടാ കൊരങ്ങാ
ഞാൻ: ഇപ്പോ എൻ്റെ പഴയ നിത്യയായെ
നിത്യ: സുഗിപ്പിക്കാതെ കാര്യം പറ
ഞാൻ: പിന്നെ ഞങ്ങൾ ഇപ്പോ ഫ്രണ്ട്സ് ആയി
നിത്യ: അയ്യോ അതു വേണോ എട്ടാ
ഞാൻ: എന്താടി ഫ്രണ്ട്സ് അല്ലേ
നിത്യ: ഫ്രണ്ട് ഷിപ്പ് പിന്നെ ലൗവ് ആയാലോ
ഞാൻ: ടീ നി എഴുതാപ്പുറം വായിക്കണ്ട
നിത്യ: ഞാനെൻ്റെ പേടി പറഞ്ഞതാ മോനെ
ഞാൻ: നിനക്കെന്നെ വിശ്വാസമുണ്ടോ
നിത്യ: അതില്ലേ ഞാനിപ്പോ ഇങ്ങോട്ടു വരോ ഏട്ടാ
ഞാൻ: എന്നാ മോൾ ആ ഫ്രണ്ട് ഷിപ്പ് കാര്യാക്കണ്ട
നിത്യ: ഉം ശരി . എന്നാ ഞാൻ പോട്ടെ
അവൾ അവളുടെ റൂമിലേക്ക് പോവാൻ തുടങ്ങുമ്പോൾ എന്തോ ഓർമ്മ വന്ന പോലെ
നിത്യ: എട്ടാ
ഞാൻ: എനിയെന്താടി
നിത്യ: ഞാനൊരു കാര്യം പറയാൻ മറന്നു
ഞാൻ: എന്താ ഇത്ര വല്യ കാര്യം
നിത്യ: ജിൻഷയില്ലെ അവൾ ഇന്നു വിളിച്ചിരുന്നു.
ഞാൻ ശരിക്കും വല്ലാണ്ടായി എന്നല്ലാതെ എന്താ പറയാ. അവൾ വല്ലതും നിത്യയോട് പറഞ്ഞോ. സത്യത്തിൽ എൻ്റെ ആദ്യ പ്രണയം അവളല്ലെ. നിത്യ എല്ലാം അറിഞ്ഞാൽ മറക്കാൻ ശ്രമിക്കുന്ന ഓർമ്മകൾ വീണ്ടും കുത്തി പൊക്കുമ്പോ നമ്മൾ അനുഭവിക്കുന്ന ഒരു വേദനയുണ്ട് അത് വ്യക്തമാക്കുന്ന വാക്കുകൾ എനിക്കും പരിചിതമല്ല. അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ദാ ഈ നിമിഷം
നിത്യ: അവളുടെ നിശ്ചയമാ ഈ വരുന്ന വെള്ളിയാഴ്ച
സത്യത്തിൽ ആ വാക്കുകൾ എനിക്ക് ശരിക്കുമൊരു അടിയായിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത എന്നാൽ വേദനാജനകമായ വാക്കുകൾ. കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഞാൻ ചോദിച്ചു.
ഞാൻ: അതിനവൾ പഠിക്കല്ലേ
നിത്യ: അതൊന്നും എനിക്കറിയില്ല പിന്നെ ഏട്ടനും ക്ഷണനമുണ്ട്
ഞാൻ: എനിക്കോ
നിത്യ: പിന്നെ എൻ്റെ ഫ്രണ്ടല്ലെ നമ്മള് ഒന്നിച്ചല്ലേ ഫുണ്ട് കഴിക്കാറ്
ഞാൻ: അതിന്
നിത്യ: അതിന് ഒലക്കേടെ മൂട്
ഞാൻ: നി എന്തിനാടി ദേഷ്യപ്പെടുന്നത്
നിത്യ: അല്ല പിന്നെ ഏട്ടനെ അറിയുന്നതല്ലേ ഞാർ പോവുമ്പോ ഏട്ടനെ വിളിച്ചില്ല മോഷല്ലേ
ഞാൻ: ഉം അപ്പോ അതോണ്ടാ വിളിച്ചോ
നിത്യ: ഏട്ടനെന്താ പറ്റിയെ
ഞാൻ: ഒന്നുമില്ലെടി ഞാൻ വരണോ എന്നാലോചിച്ചതാ
നിത്യ: ഒന്നും ആലോചിക്കണ്ട ഏട്ടൻ വരും
ഞാൻ: ടി അതല്ല
നിത്യ: ഒന്നും പറയണ്ട. ഞാൻ പോട്ടെ കൊറച്ച് പണിയുണ്ട്
അതും പറഞ്ഞവൾ താഴേക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *