Related Posts
ആ ഉറക്കം സ്വല്പം നീണ്ടു എന്ന് തന്നെ പറയാം . പിന്നീട് തൊട്ടിലിൽ കിടന്ന റോസിമോള് കരഞ്ഞപ്പോഴാണ് ഞാൻ ഉണരുന്നത് . വീട്ടിൽ തന്നെ ചടഞ്ഞു കൂടിയുള്ള ഇരിപ്പു കാരണം നല്ല ക്ഷീണം ആണ് അതുകൊണ്ട് കിടന്നാൽ ഉടനെ ഉറങ്ങിപോകും ! മഞ്ജുസ് ബമ്പർ അടിച്ചതുകൊണ്ട് ഇപ്പൊ മേലനങ്ങി പണിയെടുക്കേണ്ട കാര്യവുമില്ല . പക്ഷെ ഉള്ളത് പറയാലോ മഞ്ജുസിനു അതിന്റെ ജാഡ തീരെയില്ല ! അന്നത്തെ ഇൻസിഡന്റ് കാരണമാണോ എന്തോ പിന്നെ കാശിന്റെ കാര്യം പറഞ്ഞു ഞങ്ങൾ വഴക്കിട്ടിട്ടില്ല . ഇട്ടതൊക്കെ ചെറിയ സൗന്ദര്യ പിണക്കങ്ങൾ മാത്രം !
റോസ്‌മോളുടെ ശബ്ദം കേട്ടതുംഞ്ഞാണ് ബെഡിൽ നിന്ന് എഴുനേറ്റു തൊട്ടിലിൽ കിടന്ന അവളെ നോക്കി !പെണ്ണ് മൂത്രമൊഴിച്ചു നനഞ്ഞത് കൊണ്ടാണ് പതിവില്ലാതെ കരഞ്ഞു നിലവിളിക്കുന്നത് . എന്നെ കണ്ടതും കരച്ചിൽ സ്വിച്ച് ഇട്ടപോലെ നിന്നു.
“ചാച്ചാ..”
തൊട്ടിലിൽ കിടന്ന റോസിമോള് കൈരണ്ടും എന്റെ നേരെ നീട്ടി കെചിണുങ്ങി .
“അയ്യേ..പൊന്നൂസ് ഇച്ചീച്ചി പാത്തിയാ ? ”
ഞാൻ മൂക്കത്തു വിരൽ വെച്ച് പെണ്ണിനെ നോക്കി ചിണുങ്ങി .
പക്ഷെ അതെന്തോ തമാശ പറഞ്ഞതാണെന്ന് ഭാവത്തിൽ അവള് കിടന്നു കുണുങ്ങി ചിരിക്കുന്നുണ്ട് . ഒടുക്കം ഞാൻ അവളെ തൊട്ടിലിൽ നിന്നെടുത്തു .
മൂത്രം നനഞ്ഞ അവളുടെ കുഞ്ഞു ഫ്രോക്കും കുഞ്ഞു ഷഡിയും ഞാൻ അഴിച്ചു നിലത്തേക്കിട്ടു പെണ്ണിനെ എടുത്തു ബാത്റൂമിലേക്ക് നടന്നു .
“ചാ ..ചാ..”
എന്റെ കഴുത്തിൽ കൈചുറ്റി പെണ്ണ് എന്റെ കവിളിലൊക്കെ ഉമ്മവെക്കുന്നുണ്ട് .
“നീ എന്നെ നക്കി കൊല്ലുവോ പെണ്ണെ ?”
അവളുടെ സ്നേഹപ്രകടനം കണ്ടു ഞാൻ ചിരിച്ചു . പിന്നെ വാതിൽ തുറന്നു ബാത്റൂമില് അകത്തേക്ക് കയറി.പിന്നെ കോപ്പയിൽ വെള്ളമെടുത്തു പെണ്ണിനെ ഒന്ന് കഴുകി നനച്ചു !
“ഹി ഹി ഹി…”
തണുത്ത വെള്ളം ദേഹത്ത് വീണതും പെണ്ണ് കിലുങ്ങി ചിരിച്ചു . നുണക്കുഴി കവിൾ വിരിച്ചുള്ള അവളുടെ ആ സുന്ദരമായ ചിരി ഞാനും കണ്ടു ഇരുന്നു .
കുട്ടികളെ തുവർത്താനായി ബാത്റൂമിലെ കമ്പി അഴയിൽ മഞ്ജുസ് ഒരു ടവൽ വിരിച്ചിട്ടിട്ടുണ്ട് . റോസിമോളെ പതിവെള്ളം നിറച്ച ബക്കറ്റിൽ ഇരുത്തി ഞാൻ ആ ടവൽ കയ്യെത്തിച്ചെടുത്തു . വെള്ളത്തിൽ ഇരുന്നു പെണ്ണ് കൈകൊണ്ട് സ്വയം കോരി കുളിക്കുന്ന പോലെ ഒകെ ചെയ്തു നോക്കുന്നുണ്ട്.
ഞാനതു നോക്കി ചിരിച്ചു പെണ്ണിനെ തിരികെയെടുത്തു തുവർത്തി . പിന്നെ പിറന്നപടി അവളെ എടുത്തു തിരികെ നടന്നു .
മഞ്ജുസ് അടുക്കി വെച്ച പിള്ളേരുടെ കുഞ്ഞുടുപ്പുകളിൽ നിന്നു മറ്റൊരു ഫ്രോക് എടുത്തു ഞാൻ റോസിമോളെ ഇടിച്ചു . ഞാൻ ചെയ്തു കൊടുക്കുന്നതുകൊണ്ടോ എന്തോ പെണ്ണ് അനുസരണയോടെ ഇരുന്നു തരുന്നുണ്ട് .
ഉടുപ്പിട്ട കഴിഞ്ഞതും ഞാൻ റോസിമോളെ എടുത്തു പിടിച്ചു അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു .
“ചുന്ദരി ആയല്ലോ …”
ഞാൻ അവളുടെ ചുവപ്പിൽ വെള്ള പുള്ളികൾ ഉള്ള ഫ്രോക് നോക്കി ചിരിയോടെ പറഞ്ഞു .
“ചാ ചാ ”
റോസിമോള് മറുപടിയായി എന്നെ ഉറക്കെ വിളിച്ചു എന്റെ കയ്യിൽ കിടന്നു തുള്ളി .
പിന്നെ അവളെയും എടുത്തു ഞാൻ താഴേക്കിറങ്ങി . അപ്പോഴേക്കും പിള്ളേര് ഫുഡ് കഴിക്കുന്ന ടൈംആകാറായിട്ടുണ്ടായിരുന്നു . മഞ്ജുസ് അവർക്കുള്ള ഭക്ഷണം ഒകെ റെഡി ആകുന്ന തിരക്കിൽ ആണ് . ചോറ് ഉടച്ചു കുഴമ്പു പരുവത്തിലാക്കിയാണ് പിള്ളേരെ ഊട്ടുന്നത് ! വളരെ കുറച്ചേ കഴിക്കുമെങ്കിലും മഞ്ജുസ് കഷ്ടപെട്ട് അത് തീറ്റിക്കും !
ഇടക്കു അവളുടെ പെടാപാട് കാണുമ്പോ എനിക്കും പാവം തോന്നും . ആരോടും പരാതി പറയാൻ പറ്റില്ലല്ലോ . കഷ്ടപ്പെട്ട് പിറകെ നടന്നു എന്തേലുമൊക്കെ സോപ്പിട്ടാലേ രണ്ടും കഴിക്കാൻ സമ്മതിക്കു !
“നിനക്ക് ഇത് ഇരട്ടിപ്പണി ആയി ല്ലേ മഞ്ജുസേ?”
എന്ന് അവളെ കെട്ടിപിടിച്ചു ഒരിക്കൽ ഞാൻ ചോദിച്ചിട്ടും ഉണ്ട് .
ആദ്യത്തെ കുറച്ചു മാസങ്ങൾ മഞ്ജു ശരിക്കും കഷ്ടപെട്ടിട്ടുണ്ട് . മുലയൂട്ടലും പിള്ളേരെ ഉറക്കലുമൊക്കെ ആയി അവള് ശരിക്ക് ഉറങ്ങാറ് പോലുമില്ല . ഒന്ന് കണ്ണ് ചിമ്മി വരുമ്പോഴേക്കും ഏതേലും ഒരെണ്ണം ഉണരും .
പിന്നെ അതിനെ ഉറക്കാനുള്ള പെടാപാടായി . പിന്നെ ഒന്നും രണ്ടുമൊക്കെ മിക്കവാറും അവളുടെ ദേഹത്താണ് പിള്ളേര് സാധിക്കുന്നത് . അതുകൊണ്ട് ഇടക്കിടെ പോയി വാഷ് ചെയ്യലും കുളിക്കലുമൊക്കെ ആയി മഞ്ജുസ് ആകെ വട്ടുപിടിച്ച അവസ്ഥ ആയിട്ടുണ്ട് .പിന്നെ പിള്ളേരുടെ ഡ്രസ്സ് ഇയ്ക്കിടെ അലക്കാൻ ഉണ്ടാകും ! എന്റെ അമ്മച്ചി അതൊക്കെ ചെയ്തു കൊടുക്കുമെങ്കിൽ കൂടി ഇടക്കു അവള് തന്നെ സ്വയം ചെയ്യും .
ചില രാത്രികളിലൊക്കെ പിള്ളേര് ഉറങ്ങാതെ കരയുന്നതുകൊണ്ട് മഞ്ജുസും ഉറങ്ങില്ല. പിന്നെ പകൽ സമയത്തൊക്കെ അറിയാതെ തന്നെ ഓരോ സ്ഥലത്തു ഇരുന്നും കിടന്നുമൊക്കെ അവള് മയങ്ങും ! ഒരു ദിവസം ഉറങ്ങാൻ പറ്റുന്നില്ലെന്നു പറഞ്ഞു എന്നെ കെട്ടിപിടിച്ചു കരഞ്ഞിട്ട് വരെ ഉണ്ട് , പാവം ! പിള്ളേര് കരഞ്ഞാൽ നൈസ് ആയിട്ട് ഞാൻ റൂം വിട്ടു താഴെ സോഫയിൽ പോയി കിടക്കും . പക്ഷെ മഞ്ജുസിനു അത് പറ്റില്ലല്ലോ !
