മോളെ നി എത്രമാത്രം കഷ്ടപ്പെട്ട അവന്റെ കൂടെ നിന്നിരുന്നത് എന്ന് ഈ ഉമ്മാക്കറിയാം എന്റെ കുട്ടി ഒരുപാട് യാഥനകൾ സഹിച്ചു കൊണ്ടാണ് അവിടെ നിന്നത്. ഞങ്ങൾക്ക് നിന്നെ സഹായിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖമാണ് മോളെ.
അത് കേട്ടു കൊണ്ട് എന്റെ ഉമ്മ.
എല്ലാം എനിക്കറിയാം. നിങ്ങൾ ഇനി അതൊന്നും പറഞ്ഞു അവളെ കൂടുതൽ വിഷമിപ്പിക്കേണ്ട. അവളെന്റെ മോള അവളെയും മോളെയും ഞാൻ നോക്കികൊണ്ട് ഞാൻ മരിക്കുന്നതു വരെ. അവളെ ഓർത്തു നിങ്ങൾ വിഷമിക്കേണ്ട. അവൾക്കു ഇവിടെ സുഖമായിരിക്കും അല്ലെ മോളെ എന്ന് പറഞ്ഞോണ്ട് ഉമ്മ ഇത്തയെ പിടിച്ചു.
ഇത്ത എന്റെ ഉമ്മയുടെ ചുമലിലേക്ക് വീണുകൊണ്ട് പൊട്ടി കരഞ്ഞു.
അത് കണ്ടുനിന്ന എനിക്ക് കരച്ചിൽ അടക്കാനായില്ല ഞാൻ മോളെ എടുത്തു കൊണ്ട് അവളുടെ കവിളിൽ ഉമ്മകൊടുത്തു നിന്നു.
ഇത്തയുടെ സഹോദരികൾ ഇത്തയെ പിടിച്ചു കരഞ്ഞോണ്ടിരുന്നു.
എല്ലാം ദൈവത്തിന്റെ വിധിയല്ലേ മോളെ നിന്റെ കഷ്ടപ്പാടെല്ലാം ഇന്നോടെ തീർന്നു എന്ന് കരുതിയാൽ മതി എന്നു പറഞ്ഞോണ്ട് ഉമ്മ ഇത്തയെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു.
ഇത്തയുടെ കരച്ചിൽ കണ്ടു സമാധാനമില്ലാതെ ഞാൻ മോളെയും നോക്കി ഇരുന്നു.
അപ്പോഴാണ് ഇത്തയുടെ ഉമ്മ എന്റെ ഉമ്മയോട് ചോദിക്കുന്നത് കേട്ടത്.
കൊണ്ടുവരുന്നുണ്ടോ അതിനുള്ള ഏർപ്പാട് വല്ലതും നടക്കുന്നുണ്ടോ.
ഇവന്റെ ഉപ്പ അവിടെ ആരോടേക്കൊയോ സംസാരിച്ചിരുന്നു ചിലപ്പോയെ കൊണ്ട് വരാൻ സാധിക്കുകയുള്ളു എന്നാണ് പറഞ്ഞത്.
അവിടെയുള്ളവർ പറയുന്നത് അവിടെ തന്നേ ചെയ്യാം എന്നാണ്.
അത് കേട്ടു ഞാൻ ഉമ്മയോഡായി അല്ല ഇനിയിപ്പോ കൊണ്ട് വന്നിട്ടും എന്തിനാ അല്ലെ.
മോൾക്ക് ഒന്നു കാണിച്ചു കൊടുക്കാം എന്നല്ലാതെ.
അതും ശരിയാ.
ഇവളെന്താണ് പറയുന്നത്.
അവളെന്തു പറയാനാ.
അല്ല ഉപ്പയുടെ അഭിപ്രായം എന്താ എന്ന് ചോദിച്ചോ നിങ്ങൾ.
ഇവളുടെ ഉപ്പ ഒന്നും പറഞ്ഞില്ല. ഉണ്ടായിരുന്നപ്പോ തിരിഞ്ഞു നോക്കിയിട്ടില്ലല്ലോ അല്ലെ.
എന്റെ മോളുടെ അവസ്ഥയാ കെട്ടിച്ചില്ലായിരുന്നുവെങ്കിൽ അതെങ്കിലും പറയാമായിരുന്നു.
ഇതിപ്പോ എല്ലാം എന്റെയും മക്കളുടെയും വിധി എന്നല്ലാതെ എന്തു പറയാനാ..
ഹ്മ്മ് അതൊന്നും ഇപ്പൊ ആലോചിച്ചിട്ട് കാര്യമില്ലല്ലോ.
നാട്ടുകാരുടെ മുന്നിൽ ഒരു ആൺ തുണ ഉണ്ടായിരുന്നു.
അതും ഇപ്പൊ പോയില്ലേ..
ഉള്ളതും ഇല്ലാത്തതും ഒക്കെ നുള്ളി പെറുക്കിയ ഇവളെ ഇങ്ങോട്ട് അയച്ചത്. ഇവൾക്ക് തായേ രണ്ടെണ്ണം കണ്ടില്ലേ അതിനു എന്തെങ്കിലും വഴി ഉണ്ടോ എന്നാലോചിച്ചു നടക്കുകയായിരുന്നു.
എന്തിനാ ഉമ്മ ഇപ്പോ അതൊക്കെ പറഞ്ഞിട്ട് പോയത് പോയി ഇനി പറഞ്ഞിട്ടെന്താ കാര്യം. ഇനിയുള്ള കാലം എന്റെ മോളായിട്ട് ഞാൻ നോക്കികൊണ്ട് ഇവളെ അല്ലാതെ ഇനി പറഞ്ഞിട്ട് കാര്യമില്ലലോ..
എന്താ ഇവിടെ ഒരു കൂട്ടം പറച്ചിൽ.
എന്ന് പറഞ്ഞോണ്ട് അമ്മായി അങ്ങോട്ടേക്ക് വന്നു.
ഒന്നുമില്ല അമ്മായി ഇവര് മോളെ കാണാൻ വന്നതാ അപ്പൊ അത് പറഞ്ഞോണ്ട് ഇരിക്കുകയായിരുന്നു.
എന്തൊക്കെയുണ്ട് അവിടുത്തെ വിശേഷങ്ങൾ.
സലീന നി ഇവർക്കൊക്കെ ചായ കൊടുത്തോ.
ഇല്ല ഉമ്മ ഞാൻ കൊടുത്തോളാം എന്ന് പറഞ്ഞോണ്ട് ഇത്ത എണീറ്റു.
മോളെ നി ഇപ്പൊ അതിനൊന്നും നിൽക്കേണ്ട ഞാൻ കൊടുത്തോളം എന്നു പറഞ്ഞോണ്ട് ഉമ്മ ചായ ഉണ്ടാക്കാനായി പോയി.
അപ്പോഴാണ് ഉപ്പ വിളിച്ചത് എന്റെ ഫോണിലേക്കു.
എന്നോട് കാര്യങ്ങൾ പറഞ്ഞുകൊണ്ട് ഉപ്പ സലീനാക്ക് കൊടുക്കാൻ പറഞ്ഞു.
മോളെ നിന്റെ അഭിപ്രായം എന്താ നാട്ടിലേക്ക് കൊണ്ടുവരാണോ.
നിങ്ങളെല്ലാവരും കൂടി തീരുമാനിച്ചാൽ മതി.
എന്നാൽ മോളെ ഞാൻ ഇവിടുള്ളവരുമായി ഒന്ന് ആലോചിക്കട്ടെ എന്നിട്ട് വിളിക്കാം എന്ന് പറഞ്ഞുകൊണ്ട് ഉപ്പ ഫോൺ വെച്ചു.
ബന്ധുക്കൾ എല്ലാം വിവരം അരിഞ്ഞു വരാൻ തുടങ്ങി. ഞങ്ങടെ വീട് എനിക്കറിയാവുന്നതും അറിയാത്തതുമായ ബന്ധുക്കളെ കൊണ്ട് നിറഞ്ഞു.
ഓരോരുത്തരും വന്നു ഇത്തയെ അശ്വസിപ്പിച്ചു കൊണ്ടിരുന്നു.
എല്ലാവരുടെയും ആശ്വാസ വാക്കുകൾ കേട്ടു കൊണ്ട് ഇത്ത ഒന്നും മിണ്ടാതെ ഇരുന്നു.
