വരുന്നവർ എല്ലാവരും കുഞ്ഞിനെ നോക്കി പരിതാപപെടുന്നുണ്ട്. അവൾക്ക് എന്താണെന്നു അറിയില്ലല്ലോ. എല്ലാവരെയും കണ്ട ത് മുതൽ അവൾ എന്നെ മുറുക്കി പിടിച്ചു കൊണ്ട് എന്റെ തോളിൽ ചാഞ്ഞും അവൾ ആ ആൾക്കൂട്ടത്തെ കണ്ടു ഭയന്ന് പോയി കിടക്കുകയായിരുന്നു..
ഇടയ്ക്കു ഇത്തയുടെ സഹോദരിമാർ വന്നു അവളെ എടുക്കാൻ ശ്രമിച്ചു നോക്കി. അവൾ അവരുടെ അടുത്തേക്ക് പോകാൻ തയ്യാറാവതെ എന്റെ ദേഹത്തോട്ട് പറ്റിചേർന്ന് കൊണ്ടിരുന്നു..
എല്ലാവർക്കും അറിയേണ്ടത് കൊണ്ട് വരുന്നുണ്ടോ അതോ അവിടെ തന്നേ കാര്യങ്ങൾ എല്ലാം ചെയ്യുകയാണോ എന്നതായിരുന്നു.
അതിനുള്ള മറുപടി ആർക്കും പറയാൻ കഴിയാത്തതിനാൽ കുറെ നേരം അവരെല്ലാവരും ഞങ്ങടെ വീട്ടിൽ തന്നേ കാത്തിരുന്നു.
കുറെ നേരത്തിനു ശേഷം ഉപ്പയും പിന്നെ എന്റെ അമ്മാവൻമാരും വിളിച്ചു. ഷിബിലിക്കാന്റെ ബോഡി. നാട്ടിലേക്ക് കൊണ്ട് വരുന്നില്ല അത് ഒരുപാട് റിസ്ക് ആണ്. പിന്നെ അതിന്നു വേണ്ടി ശ്രമിക്കാൻ സ്വന്തക്കാർ ആരും അവിടെ ഇല്ലല്ലോ. അതുകൊണ്ട് കുവൈറ്റിലെ ഏതോ ഒരു കബറിടത്തിൽ മറവ് ചെയ്യുകയാണ് എന്നും അതിനുള്ള അനുവാദം ഇത്തയിൽ നിന്നും അമ്മായിയിൽ നിന്നും വാങ്ങിക്കാൻ വേണ്ടി വിളിച്ചതായിരുന്നു.
അമ്മായിയോട് എല്ലാ കാര്യങ്ങളും പറഞ്ഞുമനസിലാക്കി കൊണ്ട് സമ്മതവും വാങ്ങിച്ചു അവർ.
ഇത്തയുടെ സമ്മതവും കിട്ടിയതിനാൽ പിന്നെ വേറെ പ്രേശ്നങ്ങൾ ഒന്നും ഉണ്ടായില്ല.
എല്ലാം അറിഞ്ഞു കഴിഞ്ഞ അമ്മായി ഒരേ ഇരിപ്പായിരുന്നു..
ആരോടും ഒന്നും പറയാതെ എന്തോ ആലോചിച് കൊണ്ടുള്ള ഇരിപ്പ്.
എല്ലാം കേട്ടിട്ടും അമ്മായിയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ വീഴാത്തത്തിൽ ഞങ്ങളെല്ലാം ആശ്ചര്യ പെട്ടു..
ഈ വിവരമറിഞ്ഞു കഴിഞ്ഞപ്പോൾ എത്തിയ ബന്ധുക്കളെല്ലാം പോയിതുടങ്ങി.
വളരെ അടുത്ത ബന്ധുക്കളൊഴികെ
ബാക്കി എല്ലാവരും പോയി കഴിഞ്ഞിരുന്നു.
അമ്മായി അപ്പോഴും അതേ നിലയിൽ ആ ഇരിപ്പ് തന്നേ ആയിരുന്നു.
മോളെ കണ്ടപ്പോഴാണ് അമ്മായി ഒന്നു കരഞ്ഞത്.
കുഞ്ഞിന്റെ അവസ്ഥ ആലോചിച്ചിട്ടാണോ അതോ മകൻ പോയ വിഷമത്തിൽ ആയിരുന്നോ എന്ന് അറിയാതെ ഞാൻ അമ്മായിയുടെ അടുത്ത് ചെന്നിരുന്നു..
അമ്മായി മോളെ തലോടി കൊണ്ട് അവളുടെ നെറ്റിയിൽ ഒരു ഉമ്മയും വെച്ചുകൊണ്ട് ആ ഇരിപ്പ് തുടർന്നു.
സൈനു നി ഇവിടെ വായോ എന്നുള്ള ഇത്തയുടെ അനിയത്തിയുടെ വിളി കേട്ടാണ് ഞാൻ മോളെയും കൂട്ടി അങ്ങോട്ടേക്ക് പോയത്..
ഇത്താക്ക് നിന്നോട് എന്തോ പറയാനുണ്ടെന്ന് പറഞ്ഞു നിന്നോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു ഇത്ത എന്നും പറഞ്ഞു കൊണ്ട് അവൾ എന്നെ ഇത്തയുടെ അടുത്തേക്ക് പറഞ്ഞയച്ചു..
ഞാൻ ഇത്തയുടെ അടുത്ത് ചെന്നിരുന്നു കൊണ്ട് എന്തെ എന്ന് ചോദിച്ചു.
ഒന്നുമില്ലെടാ നി കുറച്ചു നേരം ഇവിടെ ഇരിക്കണേ എന്നുപറഞ്ഞോണ്ട് ഇത്ത മോളെ വാങ്ങിച്ചു.
സൈനു നിനക്ക് അറിയാത്ത പല കാര്യങ്ങളും ഉണ്ട് നിന്റെ ഇക്കയുടെ ജീവിതത്തിൽ..
നിന്റെ അമ്മായി ഇരിക്കുന്നത് കണ്ടോ നി സ്വന്തം മകൻ മരിച്ചു എന്നറിഞ്ഞിട്ടും ഒരു തുള്ളി കണ്ണുനീർ വരാത്തെ നിന്റെ അമ്മായി ഇരിക്കുന്നത് കണ്ടില്ലേ.
ആ ഇത്ത അത് തന്നെയാ ഞാനും ആലോചിക്കുന്നെ.
അമ്മായി ഇതെങ്ങിനെ സഹിച്ചു നിൽകുന്നെ എന്ന്.
എടാ സഹിച്ചു നില്കുന്നതല്ല നിന്റെ അമ്മായി.
ചിലപ്പോ ഉള്ളിൽ സന്തോഷിക്കുന്നുണ്ടാകും മറ്റാരേക്കാളും.
അതെന്തിന് സ്വന്തം മകൻ മരിച്ചു എന്നറിഞ്ഞതിൽ സന്തോഷിക്കുന്ന ഉമ്മയോ എന്താണ് കാരണം.
ഇത്ത.
അതൊരുപാട് പറയാനുണ്ട്.
നിന്റെ അമ്മായിയോട് നിന്റെ ഇക്ക ചെയ്തു കൂട്ടിയത്.
നിന്റെ അമ്മായിയുടെ ഈ അവസ്ഥക്ക് കാരണം ആരാണെന്നു അറിയുമോ നിനക്ക്.
ഇല്ല അതൊരു രോഗം വന്നതല്ലേ.
അങ്ങിനെ തളർന്നു പോയെന്നോ പിന്നീട് ചികിൽസിച്ചു ഭേദമായി എന്നൊക്കെ പറഞ്ഞു കേട്ടു.
ആ അങ്ങിനെയാണ് ഞങ്ങൾ എല്ലാവരോടും പറഞ്ഞിട്ടുള്ളത്.
എന്നാൽ സത്യം അതല്ല. നിന്റെ അമ്മായിയുടെ ഈ അവസ്ഥക്ക് കാരണം അവരുടെ മകൻ തന്നെയാ.
ഇക്ക എന്തു ചെയ്തെന്ന് ആണ് ഇത്ത പറയുന്നേ.
