ഇത്ത – 9 Likeഅടിപൊളി  

. ഹ്മ്മ്

ഓക്കേ ടാ എന്ന നിന്റെ കാര്യം നടക്കട്ടെ വന്നിട്ട് കാണാം..

 

ഞാൻ താഴോട്ട് ഇറങ്ങുമ്പോൾ ഉമ്മ ഫോണിൽ ആണ് ഉമ്മയുടെ മുഖം ആകെ എന്തോ പോലെ ആയിട്ടുണ്ട്. ഉപ്പയാണെന്നു തോന്നുന്നു ഇതേ കാര്യം പറഞ്ഞു വിളിച്ചതായിരിക്കും.

എന്ന് ഓർത്തു കൊണ്ട് ഞാൻ അടുക്കളയിലോട്ട് നീങ്ങി.

ഇത്തയെ കണ്ടപ്പോൾ എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയാതെ വിഷമിച്ചു ഞാൻ നിന്നു.

ഇതൊന്നും അറിയാതെ ഇത്ത എന്നെ കണ്ട ഉടനെ.

അല്ല ഇതാര് ഇത്ര വേഗം എണീറ്റോ അല്ലേൽ ഞാൻ വന്നു കുത്തി കുത്തി വിളിച്ചാൽ പോലും എണീക്കാത്ത ആളാണല്ലോ.

എന്തു പറ്റി മോൾ എണീറ്റോ. അതോ വേറെ എന്തെങ്കിലും ഉദ്ദേശം ആണോ എന്നൊക്കെ പറഞ്ഞോണ്ട് ഇത്ത എന്നെ കളിയാക്കി കൊണ്ട് നിന്നു.

എനിക്ക് അപ്പോയൊന്നും ഇത്തയുടെ മുഖത്തേക്ക് നോക്കാനുള്ള ത്രാണി ഉണ്ടായിരുന്നില്ല.

എന്താടാ വിഷമിച്ചു നിൽക്കുന്നെ എന്നോട് എന്തെങ്കിലും പറയാനുണ്ടോ.

ഏയ്‌ ഇല്ല ഇത്ത.

പിന്നെ എന്താടാ നീ ഇങ്ങിനെ നിൽകുന്നെ.

നിനക്കെന്തെങ്കിലും ആവശ്യമുണ്ടോ.

ഇല്ല ഇത്ത.

പിന്നെന്തിനാ നീ ഇങ്ങിനെ നിൽകുന്നെ.

അപ്പോയെക്കും ഫോൺ വെച്ചു കൊണ്ട് ഉമ്മ അങ്ങോട്ട്‌ വന്നു.

ഇത്ത അകന്നു മാറിക്കൊണ്ട് നിന്നു

എന്താ സൈനു മോൻ ഇത്ര രാവിലെ എണീക്കുമോ എന്ന് ചോദിച്ചോണ്ട്.

ഉമ്മയുടെ സംസാരത്തിൽ ഒരു ഇടർച്ചയുണ്ട്.

അതാ അമ്മായി ഞാനും ചോദിക്കുന്നെ ഇവനിതെന്തു പറ്റി.

എത്ര ചോദിച്ചിട്ടും ഒന്നും പറയുന്നില്ല.

എടാ മോൾ എണീറ്റോ എന്ന് ചോദിച്ചിട്ട് പോലും ഒരു മറുപടിയും ഇല്ല.

സൈനു നീ ഇവിടെ വന്നേ.

എന്ന് പറഞ്ഞോണ്ട് ഉമ്മ എന്നെ വിളിച്ചു അകത്തോട്ടു പോയി.

ഉമ്മ ഷിബിലിക്ക എന്ന് ഞാൻ പറഞ്ഞതും.

ഉമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീർ തായേ വീണു.

സൈനു അവളോട്‌ ഇപ്പൊ പറയാൻ നിൽക്കേണ്ട കുറച്ചു കഴിയട്ടെ എന്നിട്ട് പറയാം നീ ഇവിടെ നിന്നാൽ വെറുതെ അവളെ വിഷമിപ്പിക്കേണ്ട എന്ന് പറഞ്ഞു ഉമ്മ എന്നെ മുകളിലേക്കു പറഞ്ഞു വിട്ടു..

ഞാൻ മോളുടെ കൂടെ പോയി കിടന്നു കൊണ്ട് എന്തോ ആലോചിച് അങ്ങിനെ കിടന്നു.

അവളുടെ കവിളിൽ ഉമ്മയും കൊടുത്തോണ്ട് കിടക്കുമ്പോൾ ആണ് ഇത്ത അങ്ങോട്ട്‌ വന്നത്.

ഇത്തയുടെ മുഖത്തു അതറിഞ്ഞ ലക്ഷണം ഒന്നും ഇല്ല.

ഇത്ത വന്ന ഉടനെ.

എന്താടാ സൈനു നീ പറയാൻ വന്നത്.

ഒന്നുമില്ല ഇത്ത.

അല്ല എന്തോ നിന്റെ മനസ്സിലുണ്ട് അതെനിക്ക് മനസ്സിലായി.

അല്ലാതെ നീ ഇങ്ങിനെ വിഷമിച്ചു നിൽക്കില്ല.

ഏയ്‌ ഒന്നുമില്ല അത് ഞാൻ ഉറക്കം ശരിയാവാത്തത് കൊണ്ട് ആയിരിക്കും.

അല്ല എന്റെ സൈനുവിനെ എനിക്കറിയാവുന്നതല്ലേ.

പറയെടാ എന്തുണ്ടെങ്കിലും നിനക്ക് എന്നോട് സ്നേഹം ഉണ്ടെങ്കിൽ പറ.

അത് ഇത്താ.

എന്താടാ ഒന്ന് വേഗം പറയുന്നുണ്ടോ നീ എനിക്ക് അടുക്കളയിൽ ജോലിയുണ്ട് നീ വേഗം പറഞ്ഞെ.

അത് ഇത്ത എങ്ങിനെ താങ്ങും.

എന്താടാ പറ.

അല്ല ഇത്ത ഷിബിലിക്ക.

ഹോ അങ്ങേരുടെ കാര്യമാണോ ഇനി വേറെ വല്ല പെണ്ണിന്റെയും കൂടെ കിടന്നു എന്നു പറയാനാണോ. അതിനാണോ നീ ഇത്രയും വിഷമിക്കുന്നെ.

അല്ല ഇത്ത പിന്നെന്താടാ.

ഇന്നലെ ഉണ്ടായ ഒരു ആക്‌സിഡന്റിൽ ഷിബിലിക്ക മരണപെട്ടു.

അത് കേട്ടതും ഇത്ത ബെഡ്‌ഡിലേക്ക് ഇരുന്നു പോയി.

കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ വീഴാൻ തുടങ്ങി..

ഇത്ത എന്ന് പറഞ്ഞോണ്ട് ഞാൻ തോളിൽ കൈവെച്ചു.

ഇത്ത മോളെയും നോക്കി എന്തോ ആലോചിച് ഇരുന്നു അവളുടെ തലയിൽ കൈവെച്ചു കൊണ്ട് എന്തോ ഓർത്തെടുക്കുന്നപോലെ തോന്നി.. അവളോട്‌ എന്തോ ഇത്തയുടെ മനസ്സുകൊണ്ട് പറയുന്ന പോലെ എനിക്ക് അനുഭവപ്പെട്ടു.

ഇത്ത എന്ന് ഞാൻ വിളിച്ചോണ്ടിരുന്നു.

എന്താടാ എന്ന് ദേഷ്യപ്പെട്ടുകൊണ്ട് ഇത്ത എഴുനേറ്റു..

അപ്പോഴും ഇത്തയുടെ കണ്ണിൽ കണ്ണുനീർ നിറഞ്ഞു നില്കുന്നത് ഞാൻ കണ്ടു.

ഇത്ത സങ്കട പെടേണ്ട എന്ന് ഞാൻ പറഞ്ഞതും ഇത്ത എന്റെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട്.

എങ്ങിനെ ആയാലും എന്റെ മോളുടെ ബാപ്പയല്ലേടാ എന്ന് പറഞ്ഞു.

ഒരുപാട് വേദനകൾ എനിക്കു നൽകിയിട്ടുണ്ടെങ്കിലും മരിച്ചു എന്ന് കേട്ടപ്പോൾ എന്തോ സങ്കടം വരുന്നെടാ.. മോളെ കുറിച്ചാലോചിക്കുമ്പോൾ എനിക്ക് പേടിയാകുന്നെടാ.

ഇനിയുള്ള ജീവിതം എന്റെയല്ല ഇവളുടെ കാര്യം ഓർത്ത എനിക്ക് എന്ന് പറഞ്ഞോണ്ട് ഇത്ത എന്റെ നെഞ്ചിൽ കിടന്നു പറയാൻ വാക്കുകളില്ലാതെ ഇത്ത.

ഇതെല്ലാം കണ്ടു വിഷമിച്ചു നിൽക്കുന്ന ഞാൻ.

ഇതൊന്നും അറിയാതെ സ്വന്തം ബാപ്പ ഈ ലോകത്തോട് വിടപറഞ്ഞതറിയാതെ കിടന്നുറങ്ങുന്ന കുഞ്ഞ് അവളുടെ മനസ് ബാപ്പ ആരെന്നു അറിയാനുള്ള പാകമായിട്ടില്ല.

ഇനിയൊരിക്കലും അവൾക്ക് സ്വന്തം ബാപ്പാനെ നേരിട്ടു കാണാൻ കഴിയില്ല എന്നാലോചിച്ചപ്പോൾ എന്തോ എനിക്കും കരച്ചിലടക്കാൻ ആയില്ല. കുറച്ചു നേരം അങ്ങിനെ നിന്നുകൊണ്ട് ഞാൻ ഇത്തയെ എഴുന്നേൽപ്പിച്ചു.

ഇത്ത ഇനി പറഞ്ഞിട്ടെന്താ കാര്യം പോയവർ തിരികെ വരില്ല.

മോളെ വളർത്താൻ ഇത്തയുടെ കരങ്ങൾക്ക് ഒരു ശക്തിയായി ഞാനുണ്ടാകും ഇത്ത.

ഈ അവസരത്തിൽ ഞാൻ പറയാൻ പാടുണ്ടോ എന്നെനിക്കറിയില്ല എന്നാലും ഞാൻ ചോദിക്കട്ടെ ഇത്ത എന്നും എന്റെ സ്വന്തമായിക്കൂടെ ഇനിയുള്ള ഈ ജീവിത കാലം മുഴുവൻ..

സൈനു ഞങ്ങളോടുള്ള ഇഷ്ടത്തിന്റെ പുറത്ത നീ ഇത് പറയുന്നേ എന്നെനിക്കറിയാം.

ഞാൻ ഒരു കുഞ്ഞിന്റെ ഉമ്മയാണ് നീ എന്നേക്കാൾ ചെറുപ്പവും..

നീ അതാലോചിച്ചിട്ടുണ്ടോ.

ഇത്ത എല്ലാം ആലോചിച്ചിട്ടാണ് ഞാൻ പറയുന്നത്..

മോളെ നമുക്കു വളർത്താം ഇത്ത എന്ന് പറഞ്ഞു കൊണ്ട് ഞാൻ തിരിഞ്ഞതും ഉമ്മ ബാക്കിൽ നിന്നും കരഞ്ഞോണ്ട് വന്നു.

മോളെ അവൻ പോയെടി എന്റെ ഷിബിലി പോയെടി എന്ന് പറഞ്ഞോണ്ട് വന്നു.

ഇത്ത ഉമ്മയെ നോക്കി കൊണ്ട് അമ്മായി എന്റെ ജീവിതം ഇനി എന്താകുമെന്ന് എനിക്കറിയില്ല അതിനെ കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല എന്റെ മോൾ. പറഞ്ഞു നില്കാൻ ഒരു ബാപ്പയുണ്ടായിരുന്നു ഇതുവരെ എന്നെങ്കിലും ഒക്കെ നന്നായി തിരിച്ചു വരും എന്ന് കരുതി സമാധാനീക്കാൻ

ഇനിയിപ്പോ അതും ഇല്ലല്ലോ അമ്മായി..

അമ്മായി ഉമ്മ ഇതറിഞ്ഞിട്ടുണ്ടോ.

ഇല്ല മോളെ

എന്നാൽ പറയേണ്ട. ഇപ്പോ പറഞ്ഞാൽ ചിലപ്പോ..

ആ മോളെ അതെനിക്കറിയാവുന്നത് കൊണ്ട ഞാൻ പറയാതെ പോന്നത്.

ഈ മോളുടെ കിടപ്പ് കണ്ടില്ലേ നീ

അവളിതൊന്നും അറിഞ്ഞിട്ടില്ലല്ലോ അമ്മായി.

ഇനി എനിക്കും എന്റെ മോൾക്കും. എന്ന് പറഞ്ഞോണ്ട് ഇത്ത വിതുമ്പി.

മോളെ നീ വിഷമിക്കേണ്ട എല്ലാം ദൈവം കണക്കു കൂട്ടിയപോലെ അല്ലെ വരും..

അമ്മായി നിങ്ങക്കറിയാലോ ഞങ്ങടെ വീട്ടിലെ അവസ്ഥ. എനിക്ക് താഴെ രണ്ടെണ്ണം ഇനിയും നില്കുകയാ അവരുടെ ഇടയിലേക്ക് ഞാൻ ഈ കുഞ്ഞിനേയും കൊണ്ട് ചെന്നാൽ.. അതുകൊണ്ടാ അമ്മായി ഇവളുടെ ബാപ്പ എന്നോട് ചെയ്തതെല്ലാം പൊറുത്തു കൊണ്ട് ഞാൻ ഒന്നുമറിയാത്തവളേ പോലെ ജീവിച്ചത്.

മോളെ അതോർത്തു നീ വിഷമിക്കേണ്ട എല്ലാത്തിനും ഒരു വഴി ദൈവം കണ്ടിട്ടുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *