നോക്കട്ടെ എന്റെ സൈനുവിനെ അത്രയും ഇഷ്ടപെടുന്നവളെ.
ഹോ അതിനെന്താ കാണിച്ചു തന്നാൽ പോരെ.
അത് പോരാ എനിക്ക് അവളെ പരിചയപ്പെടുത്തി തരണം
അതിനെന്താ ഇത്ത അതിനിനിയും സമയമുണ്ടല്ലോ. ഇപ്പൊ ഇത്ത ഇവിടെ കാണുന്ന പിള്ളേരെ ഒക്കെ ഒന്ന് നോക്കി പഞ്ചാരയും അടിച്ചിവിടെ ഇരിക്ക്. ഞാൻ ഓരോരുത്തരെ ആയിട്ട് പരിചയപ്പെടുത്തി തരാം. എന്താ പോരെ.
അപ്പൊ നീ ഇരിക്കുന്നില്ലേ നീ പോകുകയാണോ.
ഏയ് ഞാനെവിടെ പോകാന
എന്നെയും കാത്ത് ഒരു സൈന്യം അവിടെ നിൽക്കുന്നുണ്ട് ദേ അങ്ങോട്ട് നോകിയെ എന്ന് പറഞ്ഞോണ്ട് ഞാൻ ചൂണ്ടി കാണിച്ചു കൊടുത്തു. അവരെ ഒക്കെ ഒന്ന് കണ്ടിട്ട് വരാം.
വേഗം വരണേ നീയില്ലാതെ ഒരു സുഖവും ഇല്ല എനിക്ക് അറിയാല്ലോ.
അത് രാത്രിയല്ലേ ഇപ്പൊ അങ്ങിനെയുള്ള ചിന്തകൾ ഒന്നും വേണ്ട.
പോടാ എന്നിട്ടാണോ നീ ആ സമ്മാനം തന്ന പിന്നെ അവളെ ഒന്ന് ശ്രദ്ധിച്ചിട്ടില്ല അതറിയുമോ നിനക്ക്.
അതിനെന്താ ഇത്ത ഇനി ഫ്രീ അല്ലെ ഇതുവരെ ഈ പ്രോഗ്രാമിന്റെ തിരക്കല്ലായിരുന്നോ നാളെ മുതൽ ഞാൻ ഫ്രീ അല്ലെ പിന്നെ നമുക്ക് അത് തന്നേ അല്ലെ പരിപാടി.
ന്നാ ഓക്കേ ഇത്ത ഇവിടെ ഇരി ഇനി ഇവിടെ നിന്നാൽ അവന്മാരുടെ വായിലിരിക്കുന്നത് ഞാൻ കേൾക്കേണ്ടി വരും.
മോളെ ഞാൻ കൊണ്ട് പോകാം
എന്ന് പറഞ്ഞോണ്ട് ഞാൻ മോളുമായി അവന്മാരുടെ അടുത്തേക്ക് വന്നു.
എന്നെയും മോളെയും കണ്ട റഷീദ്
ഇതാരാടാ ഒരു കുഞ്ഞ്.
നിന്റെ വീട്ടിൽ ഇങ്ങിനെ ഒരു കുഞ്ഞില്ലല്ലോ..
എടാ ഇത് എന്റെ സലീന ഇത്തയുടെ കുഞ്ഞാ.
അത് കേട്ട വിജേഷ്.അതാരാടാ സലീന ഇത്ത.
അതെന്റെ ഏട്ടന്റെ വൈഫാ.
ഏട്ടനോ നിനക്ക് അതിന്നു ഏട്ടന്മാരും അനിയന്മാരും ഇല്ലല്ലോ.
കൂടെ നിന്ന ഒരുത്തൻ എടാ ഇവൻ വരുമ്പോൾ കാറിൽ ഒരു പെണ്ണുണ്ടായിരുന്നു.
അതേടാ അവരുടെ മോള.
അപ്പൊ അവരെവിടെ എന്നുള്ള റിജേഷിന്റെ ചോദ്യത്തിന്.
മോനെ നിന്റെ ഉഡായിപ്പുമായിട്ട് അങ്ങോട്ട് ചെല്ലേണ്ട അത് മൊതല് വേറെയാ..
ഹോ അങ്ങിനെ ആണെങ്കിൽ ഒന്ന് പരിചയപ്പെടണമല്ലോ . എവിടെയാ ഇരിക്കുന്നെ എന്ന് പറ.
ഞാൻ പരിചയപ്പെടുത്തി തരാം എന്താ പോരെ.
ഹോ വേണ്ട നീ ഇവിടെ ഇരി.
ടാ നീ കണ്ടതല്ലേ അവളെ.
വിജേഷേ വാക്കുകൾ സൂക്ഷിക്കണം.
ഓക്കേ ബ്രോ. ടാ നികണ്ടതല്ലേ അവരെ നീ വാ കാണിച്ചു താ. അങ്ങിനെയുള്ള ആളാണങ്കിൽ ഒന്ന് പരിചയപെട്ടിട്ടു തന്നേ കാര്യം.
ഹ്മ്മ് ഞാൻ പറയാനുള്ളത് പറഞ്ഞു നിന്റെ ഉടായിപ്പുമായി പോയിട്ട് അവസാനം തല്ലുകിട്ടിയെ പിറക് എന്നോട് വന്നു പറഞ്ഞേക്കരുത്.
അതൊന്നു കാണണമല്ലോ എന്ന് പറഞ്ഞോണ്ട് വിജേഷും അവനും കൂടെ പോയി.
റഷീദ് എന്റെ അടുക്കൽ വന്നു.
ടാ സൈനു അവരിൽ നിന്നും തല്ല് വാങ്ങിച്ചിട്ടുണ്ടല്ലേ.
അതേടാ അതെങ്ങിനെ മനസ്സിലായി.
നിന്റെ ഈ സംസാരത്തിൽ നിന്നും മനസ്സിലാകാവുന്നതല്ലേ ഉള്ളു.
അത്രയ്ക്ക് കോൺഫിഡൻസ് ഉണ്ട് നിന്റെ ഈ സംസാരത്തിൽ.
എനിക്കുറപ്പാ അവന്മാര് തല്ല് ചോദിച്ചു വാങ്ങിയെ വരു..
നിനക്ക് വലിക്കണമെന്നുണ്ടോ സൈനു.
വേണ്ടെടാ മോള് കൂടെ ഉള്ളതാ.
ഹോ ഞാനതോർത്തില്ല സോറിഡാ സൈനു.
പോടാ മൈരേ അതിനൊക്കെ സോറി പറയുന്നോ
വേണ്ട മോള് നിന്റെ അടുത്തുണ്ടായി പോയി എന്ന് പറഞ്ഞോണ്ട് അവൻ മോളെ കവിള് പിടിച്ചു കൊഞ്ചിച്ചു.
അവൾക്ക് കരച്ചിൽ വരുന്നുണ്ട് എന്നെനിക്കു മനസിലായി.
ഇല്ല മോളെ ഇത് അങ്കിളിന്റെ ഫ്രണ്ട് അല്ലെ. മോള് പേടിക്കേണ്ട കേട്ടോ.
അങ്കിളില്ലേ കൂടെ എന്നൊക്കെ പറഞ്ഞു ഞാൻ അവളെ സമാധാനിപ്പിച്ചു.
അത് കണ്ടു ചിരിച്ചോണ്ട് അവൾ എന്നെ നോക്കി.റഷീദ് മോള് അങ്കിളിന്റെ മോളാണോ.
ഈ അങ്കിൾ ഒന്നും ചെയ്യില്ല കേട്ടോ. ചോക്ലേറ്റ് വേണോ മോൾക്ക് എന്ന് ചോദിച്ചു.
അതിനും അവൾ ചിരിച്ചത ഉള്ളു.
ഹ്മ്മ് നല്ല കുട്ടിയ അല്ലെ മോളു എന്ന് പറഞ്ഞു അവൻ അവളെ കൊഞ്ചിച്ചോണ്ടിരുന്നു.
ഞങ്ങൾ വിജേഷിനെയും കൂടെ പോയവനെയും നോക്കി നിന്നു.
കുറച്ചു കഴിഞ്ഞു വിജേഷിന്റെ കൂടെ പോയവൻ ചിരിച്ചോണ്ട് വരുന്നുണ്ട്
എന്താടാ ഇത്ര ചിരിക്കാൻ എന്നു റഷീദ് അവനോടു ചോദിച്ചു.
മച്ചാനെ അവന്റെ. എന്ന് പറഞ്ഞോണ്ട് വീണ്ടും ചിരിക്കുന്നത് കണ്ടു.
