ഇത് ഗിരിപർവ്വം – 5 5അടിപൊളി  

“” പുറത്തിറങ്ങണ്ടാന്ന് കുഞ്ഞമ്മ പറഞ്ഞില്ലേ…….?””

“” ഞാൻ പറഞ്ഞെടീ………. “

“” മുറിവോ… ….?””

“” വാട്ടമുണ്ട്……. “

“” പഴുപ്പോ………..?””

“” നീ ചെന്ന് നോക്ക്…………….”

മല്ലിക ദേഷ്യപ്പെട്ടതും ഉമ നിശബ്ദയായി…

കുറച്ചു കഴിഞ്ഞതും ഡെറ്റോളും ലോഷനും കോട്ടണുമായി “” കമ്പോണ്ടർ അമ്പൂട്ടൻ “ ഹാജരായി.

പിന്നാലെ ഹെഡ് നഴ്സ് ഉമയും….

ഉമ, അതിന്ന് വാങ്ങിക്കൊണ്ടു വന്നതാണെന്ന് ഗിരിക്ക് മനസ്സിലായി…

മല്ലിക അകത്ത് ജോലിയിലായിരുന്നു……

“” ഇയാള് തിരിഞ്ഞിരുന്നേ………. “

ഉമ ഗാംഭീര്യത്തിൽ പറഞ്ഞു…

“” ഇയാളല്ല …. ഉണ്ണി മുകുന്ദൻ… ….””

ഗിരിയും അതേ ഗാംഭീര്യത്തിൽ പറഞ്ഞു…

കാറ്റു കുത്തി വിട്ട ബലൂൺ പോലെ ഉമ, ചുങ്ങിപ്പോയി…

അവൾ നാക്കു കടിച്ച് നോക്കിയതും അമ്പൂട്ടൻ അരഭിത്തിയിൽ കൈ കുത്തി മുറ്റത്തേക്ക് ചാടി…

ചണച്ചാക്കിനു മീതെ, നായ്പ്പൂട പറന്നതും മുറ്റത്തേക്ക് ജാക്കി , ഓരിയിട്ട് ചാടുന്നതും ഗിരി കണ്ടു…

അമ്പൂട്ടൻ ജാക്കിയുടെ മേലേക്കാണ് ചാടിയത്…

ഉമ ലോഷനെടുത്ത് മുറിവിലൊഴിച്ച് കലിപ്പു തീർത്തു……

അരഭിത്തിയിലേക്ക് വലം കൈ വെച്ച് . അതിലേക്ക് മുഖം ചാരി ഗിരി കിടന്നു…

നല്ല നീറ്റലുണ്ടായിരുന്നു..

“” ഇനി കൈ കാണിക്ക്………. “

മൂന്നു നാലു മിനിറ്റു കഴിഞ്ഞ് ഉമ ഉത്തരവിട്ടു…

ഗിരി മുഖമുയർത്തി , അവളുടെ നേരെ കൈ നീട്ടി…

ഉമ ഗിരിയുടെ മുഖത്തു നോക്കുന്നുണ്ടായിരുന്നില്ല…

കൈ കൂടി ഡ്രസ്സ് ചെയ്ത ശേഷം, ഉമ മെഡിസിനൊക്കെ വാരിക്കൂട്ടി……

“” ഞാനത് ചുമ്മാ പറഞ്ഞതാ… “

അകത്തേക്ക് തിരിയാൻ നേരം ഉമ പറഞ്ഞു……

“” എന്ത്… ….?””

ഗിരി അജ്‌ഞത നടിച്ചു… …..

“” നേരത്തെ പറഞ്ഞത്………. “

“” അതെന്താന്നാ ചോദിച്ചത്…… ?””

ഉമ കണ്ണുകളുരുട്ടി തറപ്പിച്ചു നോക്കിയ ശേഷം അകത്തേക്ക് കയറി…

 

*****        *****       *****     *****     ******

 

പുതിയറ……….

 

ക്രൈം ബ്രാഞ്ച് ഓഫീസ്…….

 

ഡി.വൈ. എസ്. പി സത്യപാലന്റെ ക്യാബിനു മുന്നിലേക്ക് ഹർഷൻ വന്നു……

ഗ്ലാസ്സ് ഡോർ തുറന്നതും സത്യപാലൻ പുഞ്ചിരിച്ചു…….

“” എനി അപ്ഡേറ്റ് ……..?””

ഹർഷൻ സല്യൂട്ട് അടിച്ച ശേഷം ചെയറിലേക്കിരുന്നു……

“” നതിംഗ് സർ… …., പുതിയ ഒരവതാരം വന്നു കയറിയിട്ടുണ്ട്… ഒരു ഗിരി… “

“” അത് താൻ വിളിച്ചപ്പോൾ പറഞ്ഞായിരുന്നല്ലോ………. “

“” ഉം… ഒരു ക്രൈം റിക്കാർഡ്സിലും അവന്റെ പേരൊന്നുമില്ല, ഏതാണ്ട് കൊട്ടടക്കയോ, ഒട്ടുപാലോ മോഷ്ടിച്ച കേസിൽ ആള് കുറച്ചു കാലം നമ്മുടെ ചിലവിൽ കഴിഞ്ഞിരുന്നു…””

സത്യപാലൻ സീറ്റിലേക്ക് ചാരി……

“” നമ്മളന്വേഷിക്കുന്ന കസ്റ്റഡി മർഡർ കേസിലൊന്ന്, അതായത് സുധാകരനും ഈ ഗിരിയും ഒരുമിച്ച് ജയിലിൽ കിടന്നു എന്ന് പറഞ്ഞാണ് അവനവിടെ വന്നു കയറിയിട്ടുള്ളത്… “

സത്യപാലൻ സശ്രദ്ധം കേട്ടിരുന്നു……

“” ഈ മോഷണക്കേസിൽ ആദ്യം പിടിക്കപ്പെട്ടത് ഗിരിയെ ആണ്.. തളിപ്പറമ്പ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കണ്ണൂർ ജയിലിലാണ് കൂട്ടുപ്രതികളെ കിട്ടുന്നവരെ ഗിരിയെ തടവിലിട്ടത് …പക്ഷേ അത് സുധാകരൻ മരിച്ച , സോറി കൊല്ലപ്പെട്ടു കഴിഞ്ഞിട്ട് ഒരു വർഷത്തിലേറെ കഴിഞ്ഞ്………. “

“” സംതിംഗ് ഫിഷി………..?””

സത്യപാലൻ പുരികമുയർത്തി …

“”യെസ് സർ…, നമ്മൾ വെരിഫൈ ചെയ്യുന്ന സോമനുമായിട്ടാണ് കഴിഞ്ഞ ദിവസം ഗിരി ക്ലാഷ് ആയത്…… ആൾക്ക് കുറച്ചു കുത്തിക്കെട്ടൊക്കെയുണ്ട്… നമ്മുടെ കേസിനെ ബാധിക്കാതിരിക്കാനാ ഞാൻ അത് , സാറിനോട് പറഞ്ഞു തീർപ്പാക്കിയത്………. “

“” ഹർഷൻ നല്ലൊരു ഓഫീസറാണ്… നിങ്ങളിതു വരെയും ഒരു കേസും തോറ്റിട്ടില്ലല്ലോ… …. “

സത്യപാലൻ പുഞ്ചിരിച്ചു…

“” സൊ, ഈ കേസ് നിങ്ങളുടെ റിസ്ക്കാണ്…… ഇതിന്റെ എല്ലാ ഉത്തരവാദിത്വവും നിങ്ങൾക്കു തന്നെയാണ്… “

“” ബട്ട് സർ………., സുധാകരൻ കേസിൽ ഫൂട്ടേജിൽ ആകെ പെട്ടത് , കഴിഞ്ഞ ദിവസം ഞാൻ സാറിനു വിട്ടു തന്ന ഫോട്ടോയിലൊരാൾ… ഗിരിയെ തല്ലാൻ വന്നവരിൽ ഒരുവൻ… ഒരു അമീറലി… “

ഹർഷൻ ഒന്നു നിർത്തി സത്യപാലനെ നോക്കി… ….

“ സുധാകരൻ ഹബീബ് റാവുത്തരുടെ ഡ്രൈവറായിരുന്നു.. അതേ റാവുത്തരുടെ ആളാണ് ഈ അമീറലിയും… “