ഇരു മുഖന്‍ – 1

“”മോള്ടെ പേരെന്താ? “”

“”മോളോ….. “”

ആര്യേച്ചി വിങ്ങി എന്നപോലെ നേരെ അടുക്കളക്കുള്ളിൽ കേറിപ്പോയി കുറച്ചു നേരം കഴിഞ്ഞു കുഞ്ഞുമായി തിരിച്ചു വന്നിട്ട് പറഞ്ഞു

“”ഹരി…മോൾ അല്ല മോൻ ആണ് പേര് വീരഭദ്രൻ””

“”ഇതെന്താ ഇങ്ങനെ ഒരു പേര്, ഇത് ഇത് പഴയ പേരല്ലേ, പഴയ സിനിമയിലെ പോലെ “”

“” എന്റെ കെട്ടിയോൻ ഭദ്രേട്ടൻ ഇട്ട പേരാ എന്താ കൊള്ളില്ലേ “”

അതോടെ എന്റെ മനസിൽ ഉണ്ടാരുന്ന ഒരു ചെറിയ പൊയ് മോഹത്തിന് അവസാനമായി. ഞാൻ ഇതിനിടയിൽ ഏതോ ഒരു നിമിഷം ഞാൻ ചിന്തിച്ചിരുന്നു ഞാൻ ആക്കുമോ ആര്യേച്ചിയെ സ്വന്തമാക്കിയത് എന്ന്. തുടരെ തുടരെ ഷോക്ക് വരും എന്ന് മനസ് തയാർ എടുത്തകിണ്ടാകും എനിക്ക് ഇത് ആദ്യത്തതിന്റെ അത്രയും പ്രശ്നം ആയില്ല. പതിയെ പതിയെ ബാക്കി ഉണ്ടായിരുന്ന തലക്കുള്ളിലെ കാർമേഖങ്ങൾ ഇല്ലാതാവാൻ തുടങ്ങി.

എന്തോ എനിക്ക് കൂടുതൽ ഒന്നും പറയാൻ പറ്റുന്ന അവസ്ഥ അല്ലായിരുന്നു എങ്കിലും ഇത്രയും ആയപ്പോള്‍ എനിക്ക് എന്തോ പറ്റിഎന്ന് എനിക്ക് ഉറപ്പായി.

“”എനിക്ക് എന്താ പറ്റിയത് എന്ന് ഒന്ന് പറഞ്ഞു തെരാമൊ? “”

ഞാൻ അറിയാതെ ചോദിച്ചു.

“” അത് അത് ഹരി നീ നിനക്ക് എന്താ ഒന്നും സംഭവിച്ചില്ല “”

“”ഇല്ല കള്ളം പറയരുത്, എനിക്കറിയണം “”ഞാൻ പറഞ്ഞു

“”അത് വേണോ ഹരി… “”

“”ഒരു നാലു വർഷം മുൻപ് നി കോളജിൽ ഫൈൻ ഇയർ പഠിക്കുമ്പോൾ കോളേജ് യൂത്ത് ഫെസ്റ്റ്വൽ നടക്കുമ്പോൾ രാത്രി അവിടെ അടി ഉണ്ടായി അതിനിടയിൽ നീ കുഴ്ഞ്ഞു വീണു, പിന്നെ നീ ഉണർന്നില്ല, പാലെടുത്തും ഞങ്ങൾ നിന്നെ കാണിച്ചു,അതിന് ശേഷം ഞങ്ങൾ നിന്നെ ഇവിടേക്ക് കൊണ്ട് വന്നു ഒരു മാസം മുന്നേ ഭദ്രേട്ടൻ പോകാൻ ഒരുങ്ങിക്കൊണ്ട് ഇരുന്നപ്പോൾ നീ ഒന്ന് ഉണർന്നു . പിന്നെ സെക്കന്റ്കൾക്കകം പഴയ പടി വീണ്ടും നീ മയക്കത്തിലായി. പിന്നെ ഇന്ന് നീ ഉണർന്നു ഭദ്രേട്ടൻ ഇവിടെ ഇല്ല അതുകൊണ്ട് തന്നെ എന്ത് ചെയ്യണം എന്നറിയാതെ നിക്കുവാരുന്നു ഞാൻ. ഞാൻ ഇപ്പൊ നിന്റെ അമ്മയെയും ഡോക്ടറെയും വിളിച്ചിട്ടുണ്ട്, അമ്മ ഉടനെ വരും നാട്ടിൽ നിന്ന് ഇങ്ങ് വരണ്ടേ “”

എല്ലാം കേട്ടപ്പോൾ എനിക്ക് ഒരുവിധം എല്ലാ സംശയങ്ങളും മാറിയിരുന്നു. ബുദ്ധി ഫുൾ കൺവിൻസായി ആയി..ഞാൻ എന്റെ അവസാന സംശയവും ചോദിച്ചു
“” ആ ഒരു മാസം മുൻപ് നീങ്ങൾ വഴക്ക് കൂടിനിന്നപ്പോൾ ആണോ ഞാൻ എഴുന്നേറ്റത്? “”

കാരണം എന്റെ മനസിൽ അങ്ങനെ ഒരു ഇമേജ് ഉണ്ട് അതും വെക്ത മല്ല, ഞാൻ നേരെത്തെ കുളിക്കാൻ കയറി യപ്പോൾ കണ്ണാടിയിൽ കണ്ടഇമേജ് ചങ്ങലയിൽ കിടക്കുന്ന ഞാൻ എഴുന്നേൽക്കുമ്പോൾ തുണിയുടെ പേരിൽ ആരോ വഴക്ക് കൂടുന്നു ഇപ്പൊ ഞാൻ ഊട്ടേക്കുന്ന ഷർട്ട് ആരുന്നു തർക്കവിഷയം. ഞാൻ ഇത് അപ്പൊ കണ്ടപോലെ.

“”Hmm, ചെറിയ ഒരു വഴക്ക് “” അവൾ പറഞ്ഞു

“”ഈ ഷർട്ട് ആരുന്നോ ആന്നത്തെ തര്‍ക്ക വിഷയം? “”

പെട്ടന്ന് ഒന്നു അമ്പരന്നെങ്കിലും അവൾ അതേ എന്ന് തല കുലുക്കി

“”ഞാൻ ആദ്യമായി സമ്പാദിച്ചു ഭദ്രേട്ടന് വാങ്ങി കൊടുത്ത ഷർട്ട് ആരുന്നു അത്, ഏട്ടൻ ഒഅത് വേണ്ടാ എന്ന് പറഞ്ഞു, ഞ ഒരുപാട് നിര്‍ബന്തിച്ചു, ഏട്ടന്‍ എന്നെ വഴയ്ക്ക് പറഞ്ഞു. എനിക്ക് ഒരുപാട് വിഷമം ആയി ഞാൻ എന്തോ പറഞ്ഞു അപ്പൊ ആണ് നീ ഉണർന്നത് “”

“”സോറി എനിക്കറിയില്ലാരുന്നു എന്നേ ഞാൻ ഇത് ഊരി ഇട്ടേക്കാം സോറി “”

“”അത് ഇനി ആരും ഇടാത്തതിലും ഭേദം അല്ലേ നീ ഉടുന്നെ നീ എടുത്തോ “”

“”എന്നാലും ആര്യേച്ചി അത് ശെരിആവില്ല ഞാൻ ഇത് ഉടുന്നത് ശെരി അല്ല “”

“”നീ എടുത്തോളാൻ ഞാൻ അല്ലെ പറഞ്ഞേ “”

“”ഹമ് “”

കുറച്ച്‌ കഴിഞ്ഞു അവള്‍ എന്‍റെ അടുത്ത് വീണ്ടും വന്നു

“”അതേ എനിക്ക് ഹോസ്പിറ്റലിൽ പോകണം അമ്മ വരുംവരെ കുഞ്ഞിനെ നീ നോക്കുമോ?””

“”ഹമ് നോക്കാം, അല്ല ഹോസ്പിറ്റൽ എന്താ?””

“”എനിക്ക് ജോലിക്ക് പോകണം എന്ന് “”

“”ഡോക്ടർ ആയോ അപ്പൊ ഹ്മ്മ്, എനിക്കറിയാരുന്നു ഞാൻ പണ്ടേ പറഞ്ഞതല്ലേ””, എനിക്ക് ഒരുപാട് സന്തോഷമായി.

“”കല്യാണം കഴിഞ്ഞു ഞാൻ പടുത്തം നിർത്തിയതാ ഭദ്രേട്ടൻ ആണ് എന്നെ തെള്ളി വിട്ടത്. ഇനി അങ്ങോട്ട് എന്റെ വരുമാനം കൂടെ ആകുമല്ലോ എന്നോര്‍ത്തപ്പോള്‍ ഞാനും പോയി“”

“”വരുമാനം നോക്കി ആണോ ജോലി ചെയ്യുന്നേ വീട്ടിൽ ഒരു ഡോക്ടർ ഉള്ളത് കുടുംബത്തു എല്ലാർക്കും അഭിമാനം അല്ലേ “”

“”ഹരിക്ക് ഇഷ്ടം ആണോ സ്ത്രീകൾ ജോലി ചെയ്തു കുടുബം നോക്കുന്നത് ? “”

“”പിന്നെ അല്ലാതെ, “”

“”ഭദ്രേട്ടൻ ജോലി ചെയ്യുന്നതിന് സപ്പോർട്ട് ആരുന്നു, പക്ഷെ അതിൽ നിന്ന് ഞാൻ കുടുംബം നയിക്കാൻ ചില്ലി പൈസ എടുക്കരുത് എന്ന് പറഞ്ഞു, എന്റെ പൈസക്ക് ഞാൻ വാങ്ങി കൊടുത്ത ഡ്രസ്സ്‌ പോലും വേണ്ടെന്നു പറഞ്ഞു “” ആര്യേച്ചിയുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു.

എനിക്ക് പുള്ളിയോട് ചെറിയ ദേഷ്യം ഒക്കെ തോന്നാൻ തുടങ്ങി. ആദ്യം

ബഹുമാനം ആയിരുന്നു കാരണം ആര്യേച്ചിയുടെ പഠിപ്പ് മുടക്കിയില്ലല്ലോ. ഒരു പെണ്ണും ജോലി ചെയ്തു പൈസ ഉണ്ടാക്കിയാൽ എന്താ പ്രശ്നം ,ഒന്നും ഇല്ലേ അത് ഒരു വരുമാനം ആകില്ലേ?

“”എന്നാ ഞാൻ പോകാൻ ഒരുങ്ങട്ടെ? “” ചേച്ചി ചോദിച്ചു

“”Hmm””

“”എന്റെ നമ്പർ അറിയോ നിനക്ക് “”

“”ഇല്ല, അമ്മ അമ്മ ഇപ്പൊ എവിടാ.””

“”അമ്മ നാട്ടിൽ ആണ്, ഇപ്പൊ തറവാട്ടിൽ ഉണ്ട് “”

ആര്യേച്ചി ഫോൺ നമ്പർ നോക്കി,പഴയ അതേ നമ്പർ, എനിക്ക് കാണാതെ അറിയാവുന്ന ചുരുക്കം ചില നമ്പറിൽ ഒന്ന്. വിളിക്കാൻ ദൈര്യം ഇല്ലാതെ എത്ര വെട്ടം ഡയൽ ചെയ്തു വെച്ചോണ്ട് ഇരുന്നിട്ടുണ്ട്. ചേച്ചി ഫുഡ്‌ ഒക്കെ എടുത്തു വെച്ചിട്ടുണ്ട്, എനിക്ക് ആണങ്കിൽ ഏത് നാട്ടിൽ ആണ് ഇപ്പൊ ഉള്ളത് എന്ന് പോലും അറിയില്ല, എന്റെ അമ്മ വരും എന്ന് പറഞ്ഞിട്ടുണ്ട്, അമ്മയോട് ഞാൻ എന്ത് പറയും, അമ്മക്കാരുന്നല്ലോ ഞാൻ ആര്യേച്ചിയെ കെട്ടണം എന്ന് എന്നേക്കാൾ ആഗ്രഹം. അന്നേ എനിക്ക് അറിയാമായിരുന്നു mbbs ഒക്കെ പഠിക്കുന്ന കുട്ടിയെ വെറും bba വരെ മാത്രം പോയിരുന്ന എനിക്ക് കിട്ടില്ലേന്ന്, മുറപ്പെണ്ണാന്നും പറഞ്ഞു എന്താ അവൾ എന്നേക്കാൾ പ്രായത്തിൽ മൂത്തതാരുന്നല്ലോ, കൂടാതെ എനിക്കി ബോധം കെടുന്ന ഈ അസുഖവും ഇണ്ടല്ലോ. ഓരോ മോഹങ്ങളും സ്വപ്നങ്ങളും ഒന്നിനും പറയത്തക്ക ആയുസില്ല, ഒന്നുറങ്ങി ഏണിക്കുമ്പോൾ എല്ലാം മാറി മറിയും. ആ ഇനി പറഞ്ഞിട്ട് കാര്യം ഇല്ല. ഭദ്രൻ കൊണ്ടോയില്ലേ എന്റെ പെണ്ണിനെ.. ഇല്ല ഇനി അങ്ങനെ പറയാൻ പാടില്ല ഭദ്രൻ കൊണ്ടോയില്ലേ എന്റെ ചേച്ചിയേ. അന്ന് ഞാൻ എഴുന്നേറ്റപ്പോൾ ഞാൻ കണ്ടിരുന്നു ഭദ്രനെ പൗരുഷത്തിന്റെ ആൾ രൂപം ആരെയും കൂസാത്ത ആര്യേച്ചിയെ അടക്കിനിർത്തിയില്ലേ. എങ്കിലും മുഖം കാണാൻ പറ്റിയില്ല, ഇനി ഭദ്രൻ എപ്പോ വരുമൊ എന്തോ? എന്നെ ഇനി ഇവിടെ നിർത്തുമോ? അതോ ഇനി ഞാൻ എണിറ്റത് കൊണ്ട് നാട്ടിൽ പോകാൻ പറയുമോ? അങ്ങനെ ഉണ്ടാകും മുന്നേ ഇവിടെനിന്ന് പോണം, അല്ലേ അമ്മ വരുമ്പോൾ അമ്മേടെ കൂടെ നാട്ടിൽ പോകാം എനിക്കെന്നു പറയാൻ ഇനി ആ പാവമേ ഉള്ളു. ഇനി ഒരു ജോലി കണ്ടു പിടിക്കണം ആരുടെയും ഔദാര്യമില്ലാതെ അതിനെ പൊന്നു പോലെ നോക്കണം. ഇപ്പൊ ആരാകും ആ പാവത്തിനെ നോക്കുന്നെ ആര്യേച്ചിയുടെ അച്ഛൻ ആകും. എന്റെ അച്ഛൻ മരിച്ച ശേഷം ഞങ്ങളെ നോക്കിയത് അവർ ആണല്ലോ. എന്നും കൊന്നും അമ്മാവന്റെ ചിലവിൽ കഴിയാൻ പറ്റില്ലല്ലോ.എന്റെ സ്വന്തം തറവാട് തിരിച്ചു മേടിക്കണം, അസുഖകാരൻ മോൻ ആണെങ്കിലും എനിക്കും കടമകൾ ഇല്ലേ. ഡിഗ്രി കംപ്ലീറ്റ് ചെയ്യാത്ത എനിക്ക് എന്ത് ജോലി കിട്ടും. ആദ്യം ആ ഫൈനൽ എക്സാം എഴുതണം. 4 കൊല്ലം കഴിഞ്ഞു എങ്കിലും മനസ്സിൽ പഠിച്ചതൊക്കെ ഇന്നലെത്തെ പോലെ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *