ഇരു മുഖന്‍ – 1

അന്ന് രാത്രിയിൽ അമ്മ എന്റെ മുന്നിൽ വെച്ച് രാവിലെ അമ്മേടെ കയ്യിൽ നിന്ന് കുഞ്ഞു താഴെ പോയ കാര്യം ആര്യേച്ചിയോട് പറഞ്ഞു. അമ്മേ വല്ലതും അവൾ പറയുമോ എന്നാരുന്നു എന്റെ പേടി. അത് കേട്ടതും അവൾ ഒന്ന് ഞെട്ടി അവൾ കുഞ്ഞിനെ പോയി എടുത്തു, എടുത്തപ്പോഴേ അവൻ കരഞ്ഞു എന്റെയും അമ്മേടെയും നെഞ്ചു ഒരുപോലെ ഇടിക്കാൻ തുടങ്ങി. ജാനുമ്മ നിന്നെ താഴെ ഇട്ടോടാ നമുക്ക് അമ്മക്ക് നല്ല അടി കൊടുക്കാമെ. എന്ന് പറഞ്ഞുചേച്ചി അവനെ കൊഞ്ചിച്ചു. അതല്ലാതെ ഞങ്ങൾ ശങ്കിച്ച പോലെ ഒന്നും അവൾ അമ്മേ പറഞ്ഞില്ല. അമ്മയുടെ നിപ്പു കണ്ടിട്ടാവണം അവൾ വന്നു അമ്മേ സമാധാനിപ്പിച്ചു. എനിക്ക് അതൊരു വലിയ ആശ്വാസം ആയിരുന്നു. എന്റെ അമ്മേ ആരേലും എന്തെങ്കിലും പറഞ്ഞാ എനിക്ക് അത്രമാത്രം വേദനിച്ചിരുന്നു. ഞാൻ അവളെ നന്ദിയോടെ നോക്കി.

“”ഹരിക്ക് കൊടുക്കണോ അടി””

എന്ന് മോനോട് ചോദിക്കുന്ന കെട്ടു എന്നിട്ട് എന്നെ പതിയെ ഒന്ന് തല്ലി കാണിച്ചു, അവന്റെ ആ ചിരി യിൽ ഞാനും എല്ലാം മറന്നു നിന്നുപോയി. അതിനു ശേഷം ആര്യ എന്നിലേക്ക് അടുക്കുന്നപോലെ ഒരു തോന്നൽ.അതിൽ പിന്നെ ഞാൻ ആര്യേച്ചിയെ ശ്രെദ്ധിക്കാൻ തുടങ്ങിയിരുന്നു , ആര്യേച്ചി എന്റെ അമ്മയോട് കാണിക്കുന്ന സ്നേഹം പലപ്പോഴും എനിക്ക് പോലും അസൂയ ഉണ്ടാക്കാൻ തുടങ്ങി യിരിക്കുന്നു.പണ്ട് ആര്യേപ്രേമിച്ചകാലത്ത് ഏറ്റവും പേടിച്ച ഒരു വിഷയംആയിരുന്നു ഇത്. എനിക്ക് ഇനി എങ്ങാനും അവളെ കെട്ടാൻ പറ്റിയാൽ അവൾ അന്ന് എന്നോട് കാണിക്കുന്ന അവഗണന അമ്മയോടും കാണിക്കുമോ?.
ഞാൻ എന്റെ ഇഷ്ടം തുറന്നു പറയാത്ത തിന്റെ കാരണങ്ങളിൽ ഒന്നും ഇതായിരുന്നു. അന്നേ എന്റെ ഇഷ്ടം അവളോട്‌ പറയേണ്ടിരുന്നു. ഇനി പറഞിട്ട് എന്താ കാര്യം ഭദ്രൻ കൊണ്ടോയില്ലേ എന്റെ പെണ്ണിനെ. എന്റെ പെണ്ണ്. അങ്ങനെ ചിന്തിച്ചപ്പോൾ മനസ്സിൽ ഒരു സുഖം.

ദിവസങ്ങൾ കഴിഞ്ഞു എനിക്ക് ഇപ്പൊ ആര്യേ ച്ചിയോടു വല്ലാത്ത ഒരു പ്രേമം. ഉള്ളില്‍ അടക്കി വെച്ചത് പുറത്തു ചാടിയപോലെ , ഞാൻ എത്ര ശ്രെമിച്ചിട്ടും വീണ്ടും വീണ്ടും ആ പ്രണയത്തിൽ വീണു പോകുന്നു, അത് തെറ്റാണ് എന്ന് ഞാൻ എന്റെ മനസ്സിൽ പല ആവർത്തി പറഞ്ഞു. അവളുടെ സാമിപ്യം എനിക്ക് ആകെ പ്രാന്ത് പിടിക്കാൻ തുടങ്ങി. അവൾ എന്നെ ഉമ്മ വെക്കുന്നതും, എന്റെ കൂടെ കിടക്ക പങ്കിടുന്നതും ഇപ്പൊ സ്ഥിരം സ്വപ്നം കാണാൻ തുടങ്ങി,ഇനി അവിടെ നിന്നാൽ ഞാൻ അരുതാത്തത് എന്തേലും അവളോട്‌ ചെയ്യും എന്ന് തോന്നി. ഇതിൽ നിന്ന് ഒളിച്ചോടാൻ നാട്ടിലെക്ക് പോയാലോ എന്നൊരു ചിന്ത മനസ്സിൽ വന്നുകയറി. അങ്ങനെ ഞാൻ നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു,

ആ ഇടക്ക് എന്റെ മുടങ്ങിപ്പോയ പരീക്ഷയും ഞാൻ എഴുതി. അന്ന് വൈകുന്നേരം വീരുനെ എന്റെ കയ്യിൽതന്നു, ഏറെ നാളുകൾക്ക് ശേഷം ആണ് അവനെ എനിക്ക് അവളായി എടുക്കാൻ തെരുന്നത്. എന്നോട് ഉള്ള നീരസം ഒക്കെ മാറി എന്ന് എനിക്ക് ഉറപ്പായി. അന്ന് ഞാൻ രാത്രി എല്ലാരും ഒരുമിച്ചു അത്താഴം കഴിക്കുമ്പോൾ ആര്യേച്ചിയോട് ഞാനും അമ്മയും നാട്ടിൽ പോകാൻ പോവുകയാണെന്ന് പറഞ്ഞു. അമ്മയും എന്റെ ആ തീരുമാനം അപ്പൊ ആണ് അറിയുന്നത്.

ആര്യേച്ചിയുടെ കണ്ണു നിറഞ്ഞുവോ,കുറച്ചു നേരം ആരും ഒന്നും മിണ്ടിയില്ല.

അമ്മ ആണ് ആ മൗനത്തിന് വിരാമം ഇട്ടത്.

“”നാട്ടിൽ നമുക്ക് ഇനി ഒന്നും ഇല്ല മോനേ ഹരി വീടില്ല, ഇവളല്ലാതെ അല്ലാതെ വേറെ ബെന്തുക്കൾ ആരും ഇല്ല”” പെട്ടന്ന് അത് കേട്ടപ്പോൾ എനിക്ക് ഒരു ഷോക്ക് ആരുന്നു.

“”അപ്പൊ അമ്മാവൻ അമ്മായി തറവാട് “”ഞാൻ ചോദിച്ചു

“”ഇല്ല ഹരി അവർ എല്ലാം നിനക്ക് വയ്യാണ്ടിരുന്നപ്പോൾ മരണപ്പെട്ടു അമ്മാവൻ മരിച്ചിട്ട് ഇപ്പൊ മൂന്ന് വർഷം ആയി അമ്മയും അതിനു പുറകെ തന്നെ പോയി.””

“”അപ്പൊ തറവാട് “”

“” അത് ഭദ്രൻ ബാങ്കിൽനിന്ന് ലേലത്തിൽ പിടിച്ചു, അവിടെ ആരുന്നു ഞാൻ ഇത്രയും നാൾ ഒറ്റക്ക്, എനിക്ക് ഇവിടെ വന്നു നിന്ന് നിന്റെ ഈ അവസ്‌ഥ കാണാൻ ഉള്ള ശേഷി ഇല്ലാരുന്നു, അത്കൊണ്ട് ഞാൻ അവിടെ നിന്റെ ആ ഓർമ്മ കളിൽ ജിവിക്കു വാരുന്നു, നീ എഴുന്നേറ്റു എന്നറിഞ്ഞപ്പോൾ ഞാൻ അവിടെ ഉണ്ടാരുന്ന പശുനേം കോഴിയെയു ഒക്കെ വിറ്റ് പെറുക്കി ആണ് നിങ്ങടെ അടുത്തേക്ക് വന്നത് “”

അപ്പോളേക്കും ആര്യേച്ചി ഇപ്പൊ കരയും എന്ന് രീതിയിൽ നിക്കുവാരുന്നു
“”മോനേ ഹരി ഇവിടെ ഈ കൊച്ചിനെ തനിച്ചാക്കി അമ്മക്ക് വരാൻ പറ്റില്ല, ഇപ്പൊ മോനും പോകണ്ടാ. എല്ലാം കലങ്ങി തെളിയട്ടെ “”

ഭദ്രൻ എന്റെ തറവാടും വിലക്ക് വാങ്ങി എന്ന് കേട്ടപ്പോൾ എന്റെ സകല നിയന്ത്രണവും നഷ്ടമായി ഞാൻ സ്വന്തമാക്കണം എന്നാഗ്രഹിച്ചതൊക്കെ അവൻ തട്ടി എടുത്തിരിക്കുന്നു. ആദ്യം എന്റെ എല്ലാം എല്ലാം ആയ ആര്യേച്ചി ഇപ്പൊ എന്റെ തറവാട്, എനിക്ക് വിഷമവും ദേഷ്യവും എല്ലാം മനസ്സിൽ കുമിഞ്ഞു കൂടി. ഇത്ര നാൾ ആരോടും ചോദിക്കാതെ ഇരുന്ന, കേൾക്കാൻ ആഗ്രഹം ഇല്ലാഞ്ഞ ആ ചോദ്യം ഞാൻ അവരോടു ചോദിച്ചു.

“”എന്റെ പ്രിയപ്പെട്ട തെല്ലാം തട്ടി എടുക്കാൻ ആരാണ് ഭദ്രൻ?”” ഞാൻ ആ മാനസിക അവസ്ഥയിൽ കോപം കൊണ്ടു പൊട്ടിതെറിച്ചു.

അവൾ ഒന്നും മിണ്ടിയില്ല, കരഞ്ഞുകൊണ്ട് അവളുടെ മുറിയിലേക്ക് ഓടി കതകടച്ചു. അമ്മയും എന്നോട് ഒന്നും പറഞ്ഞില്ല, ഞാൻ പിന്നെ ഒന്നും ചോദിക്കാൻ നിന്നില്ല. ഞാനും എന്റെ റൂമിൽ പോയി കിടന്നു. എനിക്കാകെ പ്രാന്ത് പിടിക്കുന്ന പോലെ ആയി. ഇനിയും ഇനിയും എന്റെ വിലപ്പെട്ട എന്തെല്ലാം ഭദ്രൻ തട്ടി എടുക്കും. ഇനി ഭദ്രന്റെ ഔദാര്യത്തിൽ ഒരു നിമിഷം ഇവിടെ നിക്കാൻ എനിക്ക് സാധിക്കില്ല .

അമ്മ കുറച്ച് കഴിഞ്ഞു എന്റെ അടുത്ത് ഇരുന്നു. അമ്മ ഒന്നും മിണ്ടിയില്ല കൊറച്ചു നേരം എന്റെ മുടിയിൽ വിരലോടിച്ചു. പോകാൻ നേരം പറഞ്ഞു

“”ഭദ്രൻ നല്ലവനാടാ എന്നേം അമ്മുനേം രക്ഷിക്കാൻ അവതാരം എടുത്തു വന്നവനാ “”

എന്നിട്ട് അമ്മ ഒരു ഡയറി അവിടെ വെച്ചിട്ട് അമ്മ പോയി. അമ്മ അങ്ങനെ പറഞ്ഞെങ്കിലും എനിക് ഭദ്രനോട്‌ ദേഷ്യം ഒട്ടും കുറഞ്ഞിട്ടില്ലാരുന്നു. എന്റെ മനസ്സിൽ വന്നത് ഞാൻ ഒരു പേപ്പറിൽ എഴുതി വെച്ചു..

“”അപ്പുപ്പന്താടി പോൽ ഒരുകൂട്ടം മോഹങ്ങൾ,

ചിറകുള്ള വിത്തുകൾ!.

ചെറുതെങ്കിലും ചിന്തിയിലെപ്പോഴും.

കണ്ണീരിൽ കുതിർനാൾ പറാതെ വീണു പോയി.

പുതുജീവനെകുവാൻ കാലമതേറെ വീശി.

ഊതി പറത്തിയെൻ മോഹങ്ങൾളൊക്കെയും

പറന്നകന്നുവെങ്കിലും സ്നേഹമാണുള്ളിൽ

ബഹുമാനത്തിനും തരുമ്പും കുറവില്ലതാനും.””
ഞാൻ പോവുകയാണ്, അമ്മേ തത്കാലം ഇവിടെ നിർത്തുന്നു. എന്നെ പോലെ അവരെയും നിങ്ങൾക്കോരു ബാധ്യത ആക്കില്ല. വരും കൂട്ടികൊണ്ട് പോകാനായി.

ആര്യേച്ചി, അമ്മേ പിന്നെ എന്റെ വീരാ എന്നോട് പൊറുക്കുക.

നന്ദിയോടെ

ശ്രീ ഹരി

തുടരും…. എന്നത് ഒരു പ്രതീക്ഷയാണ് തുടർന്ന് ജീവിക്കാൻ ഉള്ള പ്രതീക്ഷ. ശ്രീ ഹരി ഭദ്രനെ ജയിക്കാനായി വീണ്ടും വരും.

Leave a Reply

Your email address will not be published. Required fields are marked *