ഇരു മുഖന്‍ – 1 3

ഞാൻ വാവേടെ ഡ്രസ്സ്‌ അവന്റെ തോട്ടിലിന്റെ അരികിൽ വെച്ചു അവൾ അതു കണ്ടു പക്ഷെ ഒന്നും മിണ്ടിയില്ല. ഞാൻ റൂമിൽ ചെന്നു ഞാൻ വാങ്ങിയ ഡ്രെസ്
ഒക്കെ ഇട്ട് നോക്കി നമുക്ക് തല്കാലം ഇതൊക്കെ മതി എന്ന് പറഞ്ഞു. അലമാര തുറന്നു നോക്കിയപ്പോ ചേച്ചിയുടെ എല്ലാ ഡ്രെസ്സും അവിടെ നിന്ന് മാറ്റിയിരിക്കുന്നു, ഭദ്രന്റെ കുറച്ചു ഡ്രെസ് അവിടെ ഉണ്ട്. പിന്നെ പുതിയ രണ്ട് മൂന്ന് ബോക്സും , ബില്എല്ല്ലാം കാണാം 2500-3000 അടുപ്പിച്ചുള്ള തുണി ആണ് എല്ലാം കൂടെ നോക്കിയപ്പോ ഏറെക്കുറെ 10000 രൂപക്ക് അടുത്ത് വരും എന്റെ ലൈഫ് ലോങ്ങ്‌ സമ്പാദ്യത്തിന്റെ പകുതി മൂന്നുജോഡി തുണിക്കോ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി. ഞാൻ കുഞ്ഞിന് കൊടുത്ത ഡ്രെസ് അവൾ എടുത്തു ചവറ്റു കൊട്ടയിൽ കളഞ്ഞില്ലേ ഭാഗ്യം. ഞാൻ പൊകും മുൻപ് ഒരുവട്ടം എങ്കിലും അത് ഇട്ട് കാണിക്കും എന്ന് കരുതി എങ്കിലും നടക്കില്ലന്നറിയാം.

ഞാൻ ഫുഡ്‌ കഴിക്കാൻ താഴെ ചെന്നു. അവൾ എനിക്ക് വയറു നിറച്ചു തന്നു എന്റെ അമ്മേടെ കൈ പുണ്യം അവക്കും കിട്ടിയിട്ടുണ്ട്. എനിക്ക് അവളോട് ഉണ്ടായിരുന്ന പരിഭവം എങ്ങോ പോയി.

“”ഇനി നീ ഇന്നത്തെ പോലെ ഉറങ്ങിയാൽ കതകിന്റെ കുറ്റി ഇട്ടോണം, എനിക്ക് ഇനി അവൻ മാത്രമേ ഉള്ളു .””

അവൾ ആ പറഞ്ഞതിൻറെ അർഥം പോലും എനിക്ക് മനസിലായില്ല. ഞാൻ ശെരി എന്ന് പറഞ്ഞു

“”എന്താ ഹരിയുടെ അടുത്ത പരിപാടി””

“”അമ്മേടെ കൂടെ നാട്ടിൽ പോകണം എന്നുണ്ട്,പിന്നെ ബാക്കി പഠിക്കണം അല്ല എക്സാം എഴുതണം.””

“”ഹരിയുടെ ഈ അവസ്‌ഥയിൽ നാട്ടിലോട്ട് വിടാൻ പറ്റില്ല, you are in medication, you need proper care. ഇവിടെ നിന്ന് പഠിക്കാം എന്താ പ്രശ്നം””.

“”എനിക്ക് ഇങ്ങനെ അടച്ചട്ടു ഇരിക്കാൻ വയ്യാ. ഞാൻ ഇവിടെ ഒരു ട്യൂട്ടോ റിയലിൽ പഠിപ്പിക്കൻ ചെല്ലാമോ എന്ന് ചോദിക്കാന്ന് വെച്ചിരിക്കുവാണ് “”

“”ട്യൂറ്റോറീയിൽ പോയ എന്ത് കിട്ടാൻ ആണ് “”

എനിക്ക് അവളുടെ ആ പരിഹാസം തീരെ ഇഷ്ടം പെട്ടില്ല.

“”കഷ്ടപെട്ടത് തിന്നുമ്പോൾ മനസിന് ഒരാശ്വാസം കിട്ടും “”മനസ്സിൽ അപ്പൊ തോന്നിയത് വിളിച്ചു പറഞ്ഞു

ആര്യേച്ചി ഒന്ന് ഞെട്ടി
“”ഇത് ഇത്……ഞാൻ ഭദ്രനോട്‌ പറഞ്ഞതാ ണല്ലോ…. “”അവൾ വിക്കി വിക്കി പറഞ്ഞു

“”ആ എനിക്കറിയില്ല എന്റെ മനസ്സിൽ തോന്നിയത് പറഞ്ഞു എന്നെ ഉള്ളു “” ആരോ ഉള്ളിന്നു പറഞ്ഞു തന്നപോലെ ആണ് എനിക്ക് തോന്നിയത്.

“”ഹ്മ്മ് “” അവളുടെ മുഖത്തു ഒരു സന്തോഷം മിന്നി, എന്താണാവോ ഇത് കണ്ടു ഞാൻ ചിന്തിച്ചു.

“”ഞാൻ പറഞ്ഞത് നീ ജോലിക്ക് പോകണ്ടാ എന്നല്ല, ഇവിടെ ഉടപ്പള്ളിയിൽ ഭദ്രനു ഒരു ഷോപ്പുണ്ട് ഭദ്രൻ പോയത് മുതൽ അടഞ്ഞു കിടക്കുവാ, അല്ല ഭദ്രൻ ഉള്ളപ്പോൾ പോലും വല്ലപ്പോഴുംമേ അവിടെ പോകാറുള്ളു ഇപ്പൊ ആരും നോക്കാൻ ഇല്ലാത്ത അവസ്ഥ ആണ്. പുതിയ ഒന്ന് രണ്ട് സ്റ്റാഫിനെ വെച്ചു വേണമെങ്കിൽ നിനക്ക് തുറക്കാം. അതൊരു ടെക്സ്റ്റയിൽസ് ആണ് പോകാൻ താല്പര്യം ഉണ്ടോ? “”

അപ്പൊ 2500തിന്റെ ഷർട്ട്‌ വന്നവഴി എനിക്ക് മിന്നി നമുക്ക് ഇപ്പൊ എന്തായാൽ എന്താ ഒക്കെ പറഞ്ഞു.

കുട്ടി ഉണ്ടായതിൽ പിന്നെ ആണ് ഭദ്രൻ ബിസ്നസ് ഉഴപ്പിയത്. പുള്ളിയെ പറഞ്ഞു ഗൾഫിലൊ മറ്റോ വിട്ടുകാണും എന്നനൊക്കെ അവളുടെ സംസാരത്തിൽ നിന്ന് മനസിലായി.

അമ്മ വരാം എന്ന് പറഞ്ഞിട്ട് ഇപ്പൊ രണ്ട്‌ ആഴ്ചയായി, ഞാൻ കടയിൽ പോയി തുടങ്ങി, കടയിലേ പഴയ സ്റ്റോക്ക് മൊത്തം ക്ലിയർ ചെയ്തു പുതിയ സ്റ്റോക്ക് വന്നു. ഇന്ന് എന്റെ bba എക്സമിനു ഞാൻ രെജിസ്റ്റർ ചെയ്തു പടുത്തവും ഒരു സൈഡിൽ കൂടെ നടക്കുന്നുണ്ട്. , ആര്യേച്ചി ആയി ഇപ്പൊ എല്ലാം ന്യൂട്രലിൽ ആയി. ലൈഫ് പിന്നെയും താളം കണ്ടെത്തി തുടങ്ങി. ആകെ ഉള്ള വിഷമം വീരനെ കാണാൻ കൂട്ടില്ല എന്നുള്ളതാണ് രാവിലെ ഡേ കെയറില്‍ ആക്കും രാത്രി അവളുടെ കയ്യിൽ. എന്നെ കാണിക്കാറു പോലും ഇല്ല. ഞാൻ അവടെ കൊച്ചിനെ എന്തോ ചെയ്യാൻ. പക്ഷേ ഇതുവരെ അവൾ ഞാൻ വാങ്ങിച്ചു കൊടുത്ത ഡ്രസ്സ്‌ അവനെ കൊണ്ട് ഇടിപ്പിചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *