ഞാൻ പതിയെ ഒച്ചയുണ്ടാക്കാതെ പുറകിൽ കൂടെ പോയി ഇടുപ്പിലൂടെ കൈ ഇട്ട് കെട്ടിപിടിച്ചു. അവൾ ഒന്ന് ഞെട്ടിയെങ്കിലും അവൾ അൽപ്പ നേരം അനങ്ങാതെ നിന്നുതന്നു. ഞാൻ മാറാൻ ഉദ്ദേശമില്ലന്നറിഞ്ഞു
“”മതി മതി എന്നെ വിട് ചേട്ടാ, എന്നിട്ട് പോയി ഒന്ന് കുളിക്ക്, നാറുന്നുണ്ട് “”
ഇതെന്റെ ആര്യേച്ചി ആണോ അവൾ എനിക്ക് കെട്ടി പിടിക്കാൻ ഇങ്ങനെ നിന്നു തരുമോ!. പോട്ട് ഞാൻ അവളെ തൊടാൻ ഉള്ള ദൈര്യം കണിക്കോ. ഉള്ളിൽ നിന്ന്
ആരോ പറയുന്നു ഞാൻ അത് കേൾക്കുന്നു കൂടുതൽ ഒന്നും ചിന്ദിക്കാൻ ഉള്ള ബോധം ഇപ്പൊ ഇല്ല.. ഞാൻ അനങ്ങിയില്ല അതെ നിപ്പു നിന്നു. പിന്നെ പതിയെ കഴുത്തിനു പിൻപിൽ ചുണ്ട്കൊണ്ട് ഒന്നുരച്ചു അവൾ തള്ളവിരലിൽ ഒന്ന് പൊങ്ങി അവളുടെ സ്വർണനിറമുള്ള രോമങ്ങൾ കോൾമയിർ കൊണ്ടു. ഉപ്പൂറ്റി തിരിച്ചു നിലത്തു കുത്തിയതും അവൾ കൈ മുട്ട് വെച്ച് ശക്തിയായി എന്നെ തെള്ളി. എന്റെ സാമിപ്യം അസ്സഹാനിയമായ പോലെ. കയ്യിൽ ഇരുന്ന ചാട്ടുകത്തിന്റെ പിടിവശം എന്റെ മണികണ്ടനിലേക്കാണ് വന്ന് കേറിയത്. മിന്നൽ അടിക്കുപോലെ എന്തോ ഒന്ന് മിന്നി. മണ്ടയിൽ 1000 വാട്സ് ബൾബ് കത്തിയപോലെ പെട്ടെന്ന് ബോധം വന്നപോലെ. ഞാൻ അറിയാതെ അവളിൽനിന്ന് വിട്ടുമാറി മാറി മണികൾ പൊത്തി പിടിച്ചു നിന്ന്പോയി. അല്ല ഇത് സ്വപ്ന മല്ല സത്യമാണ് എനിക്ക് ശെരിക്കും സ്ഥാലകാല ബോധം വന്നു. ഞാൻ ഇപ്പൊ എന്താ ഈ ചെയ്തത്. എന്നാൽ ബുദ്ധിയിൽ ആ വെക്തത വീണ്ടും മങ്ങുന്ന പോലെ തോന്നി.
അതേ സമയം അത്ര പെട്ടെന്ന് ഞാൻ എന്താ അവളുടെ ചുറ്റും ഉണ്ടാരുന്നു പിടുത്തം വിട്ടത് എന്ന് തിരിഞ്ഞു നോക്കിയപ്പോഴാണ് എന്റെ നിൽപ്പ് കണ്ടു അവൾക്കും കാര്യം മനസിലായത്.
“”അയ്യോ എന്താ പറ്റിയത് എന്റെ കൈ കൊണ്ടോ?, ഞാൻ അറിയാതെ….”” അവൾ പറഞ്ഞു
എന്റെ വെപ്രാളത്തിൽ ഞാൻ
“”പോടീ കോപ്പേ, അവടെ അമ്മേടെ ഒരു ചട്ടുകം…””
ഞാൻ പെട്ടെന്ന് നിർത്തി. അവൾ അതിനു ഒന്നും മിണ്ടിയില്ല, എനിക്ക് എന്തേലും പറ്റിയോ എന്ന ആവലാതിയോടെ എന്നെ നൊക്കി. ഇവൾക്ക് എന്ത് പറ്റി അല്ലേ ഒന്ന് തൊട്ടാൽ, ചേച്ചി എന്നല്ലാതെ എന്തേലും വിളിച്ച എന്നെ ദേഷ്യത്തോടെ ഒരു വഴിയാക്കുന്ന ആളാ. ഇങ്ങനെ എന്തേലും ചെയ്ത എന്നോടു കാണിക്കുന്ന ദേഷ്യം ഹോ!..ഇപ്പൊ ഒരു മുത്തം കൊടുത്തിട്ടും ആ നീരസം മുഖത്തില്ല. ഞാൻ ഇപ്പോഴും സ്വപ്നം കാണുകയാണോ. അല്ല എന്നതിന് ഉത്തരമായി മിന്നുന്ന വേദന ഇപ്പോഴും എനിക്ക് തരുന്നുണ്ട് മണിയാശാൻ.
അവൾ ഓടി പോയി ഐസ് പാക്ക് ഒക്കെ എടുത്തോണ്ട് വന്നു. ഞാൻ അതുകണ്ടിട്ട്
“”ഇതൊന്നും വേണ്ട ഒന്ന് തുള്ളിയ തനിയെ മാറിക്കൊള്ളും ചേച്ചി ഇത് കൊണ്ടോയെ “”
എന്നിട്ട് ഞാൻ കൊറച്ചുനേരം തുള്ളി, ഇവർക്കറിയില്ലല്ലോ ഞങ്ങൾ ആണുങ്ങക്ക് മണിക്കിട്ട് കിട്ടിയാൽ ജീവൻ എടുക്കുന്നപോലെ ആണെന്ന്.
ആ വേദനക്ക് അൽപ്പം ശമനമായി
“”മാറിയോ “”പൊട്ടത്തി കണ്ണും നിറച്ചോണ്ട് ചോദിക്കുന്നു..
ഇവൾക്ക് ഇത് എന്താ പറ്റിയെ ഇവൾ ഇതിലും വലിയ വേദന സമ്മാനിച്ചിട്ടുണ്ട് ശരീരത്തിനും മനസിനും അന്നൊന്നും ഇതുപോലെ ഒരു പെരുമാറ്റം ഞാൻ കണ്ടിട്ടില്ല.
“”ഓഹ്! ഇപ്പൊ കൊഴാപ്പം ഇല്ല, ഇഷ്ടം ഇല്ലേ പറഞ്ഞ പോരെ എന്തിനാ ചേച്ചി അതൊക്ക കുത്തി പൊട്ടിക്കുന്നെ?””
എനിക്ക് വലിയ പ്രശ്നം ഇല്ലന്ന് മനസിലാക്കിയ അവൾ
“”ഞാൻ വയറ്റിൽ തള്ളി മാറ്റാനാ നോക്കിയത് അറിഞ്ഞില്ല അവിടെ അടി വീഴുമെന്ന് സോറി “”
“”വയറ്റിൽ ആണേലും ആര്യേച്ചി ഇടിക്കോ?””
“”ഇല്ലാ….. എന്താ ഏട്ടൻ ഇപ്പൊ….. എന്നെ എന്താ വിളിച്ചേ… “”
“”ഇല്ല ആര്യേച്ചി ഞാൻ അറിയാതെ വേദനിച്ചപ്പോൾ നീ എന്ന് വിളിച്ചതാ ഇനി അതിനു എന്നെ തല്ലാൻ വരണ്ട“”
“”അതല്ല…. ആര്യേച്ചീ …. “”
“”അതിനെന്താ, ഇപ്പൊ അതും കുറ്റമായോ “”
അപ്രേദിക്ഷിത മായി അവൾ എന്നെ കെട്ടി പിടിച്ചു ഒരുപാട് ഉമ്മ മുഖത്തും നെറ്റിയിലും ഒക്കെ വെച്ച്..
“”ശ്രീ ഹരി “”
“”എന്താ എന്താ ആര്യേച്ചി….. എന്താ ഇപ്പൊ ഇങ്ങനെ ഒക്കെ ചെയ്‌തെ ….!””
“”ഇല്ല ഒന്നും ഇല്ല ഞാൻ ഞാൻ ഇപ്പൊ വരാം….””
