ഇരു മുഖന്‍ – 1 Like

അപ്പോഴാണ് കുഞ്ഞു കരയാൻ തുടങ്ങിയത്, അമ്മ പോയതിന്റെ ആകും,
ഞാൻ പോയി കുഞ്ഞിനെ എടുത്തു, എനിക്ക് ഉയർത്താൻ പറ്റാതെ പോയി ട്രോഫി ഇതാ എന്റെ കയ്യിൽ ആഹാ ഒന്നെടുത്തപ്പോഴേക്കും കരച്ചിൽ നിന്നോ ഇത്രയും എളുപ്പം ആണോ കുഞ്ഞുങ്ങളെ നോക്കാൻ

“”നമുക്ക് പാലു കൂച്ചാമെ, അമ്മ എന്താടാ നിനക്ക് മാമം തന്നില്ലേ അച്ചോടാ…. മാമൻ തെരാം വാക്കക്ക് പാലു.””

കുപ്പി ഞാൻ ചൂട് വെള്ളം ഒഴിച്ച് കഴുകി ഫ്ലാസ്ക്കിൽ വെച്ചിരുന്ന പാൽ അതിൽ ആക്കി കൊടുത്തു.

വാവ പാലു കൂച്ചു കഴിഞ്ഞോ…, ഇനി ചാച്ചിക്കോ, കിടത്തിയില്ല അവൻ പിന്നെയും കരച്ചിൽ തുടങ്ങി. ഇത്തവണ അവൻ പണി പറ്റിച്ചു, ഞാൻ ഡൈപ്പർ മാറ്റി. ആദ്യം അറ്റംറ്റിൽ തന്നെ വിജയം കണ്ടഞാൻ എന്നെ ഓര്ത്തു അഭിമാനം കൊണ്ടു. പിന്നെയും ഞാൻ അവനെ തൊട്ടിലിൽ കിടത്തി. വീര ഭദ്രൻ പാട്ട് തുടങ്ങി. വേറെ രെക്ഷ ഇല്ലാതെ ഞാൻ ഒരു സഹസത്തിനു മുതിർന്നു . ഞാൻ എന്റെ പാട്ട് തുടങ്ങി അവൻ കണ്ടു ചിരിക്കുന്ന അല്ലാതെ ഉറങ്ങാൻ പ്ലാൻ ഇല്ല . കുറച്ചു കഴിഞ്ഞു ഞാനും അവനും ക്ഷീണിച്ചു ഉറങ്ങി. കുറച്ചു സമയം കൊണ്ടു ഞാനും അവനും ഒരുപാട് അടുത്തിരുന്നു. തൊട്ടിൽ കുറച്ചു സ്ഥലം ഉണ്ടെങ്കിൽ ഞാനും കൂടെ കിടന്നേനെ.

ഞാൻ ഇതിനിടയിൽ നാട്ടില്ലേക്ക് വിളിച്ചിരുന്നു. അമ്മാവന്റെ വീട്ടിലെ ലാന്റ് ഫോണിലേക്ക്. അമ്മ ആരുന്നു എടുത്തത്. അമ്മക്ക് വലിയ സന്തോഷമായിരുന്നു. എന്നെ കാണണം ഇപ്പൊ തന്നെ വരുന്നു എന്നൊക്കെ ആണ് പറഞ്ഞത് പിന്നെ എന്ത് പറ്റിയോ ആവോ. അമ്മ വരുമ്പോൾ കൂടെ നാട്ടിൽ വരണം എനിക്ക് അമ്മേടെ കൂടെ അമ്മേടെ മാത്രം മോനായി ജീവിക്കണം എന്നൊക്കെ ഉള്ളകാര്യങ്ങൾ പറഞ്ഞപ്പോൾ അമ്മ ഒന്നും മിണ്ടാതെ കേട്ട്കൊണ്ടിരിക്കുവാരുന്നു. എല്ലാം കഴിഞ്ഞപ്പോൾ ആര്യ മോൾ എന്തുപറഞ്ഞു എന്ന് അമ്മ ചോദിച്ചു. അമ്മേ വിഷമിപ്പിക്കണ്ടാ എന്നുള്ളത് കൊണ്ട് ആര്യേചേച്ചി എന്നതിൽ അപ്പുറം എനിക്കിപ്പോ ഒരു വികാരം ഇല്ലെന്ന രീതിയിൽ ആണ് സംസാരിച്ചത്

പെട്ടെന്ന് ആരോ തൊട്ടിലിൻ അടുത്ത് വന്നു കുഞ്ഞിനെ എടുക്കാൻ പോകുന്നു എന്നൊരു ഉൾവിളി, ഞാൻ വേഗം വന്ന ആളിന്റെ കയ്യിൽ പിടിച്ചു കണ്ണ് തുറന്നു നോക്കിയപ്പോൾ അത് ആര്യചേച്ചി ആയിരുന്നു. ഞാൻ കൈ ലൂസ് ആക്കി, കുഞ്ഞിനെ വാരി എടുത്തു അവൾ എന്നോട് കലിപ്പ് ഇട്ട് കാണിച്ചു. എന്തിനാ എന്ന് പോലും എനിക്ക് മനസിലായില്ല.

അവളുടെ പിറുപിറുക്കലിൽ നിന്ന് കതവ് തുറന്നു ഇട്ടിട്ടു കുഞ്ഞിനൊപ്പം കിടന്നു ഉറങ്ങിയതിനാണെന്ന് മനസിലായി. ഞാൻ അതിനു ഉറങ്ങിയില്ലല്ലോ അവൾ കുഞ്ഞിനെ എടുക്കുമുന്നേ ഞാൻ തടഞ്ഞില്ലേ പിന്നെ എന്താ ഇവക്ക് പ്രശ്നം. അവൾ ആരോടെന്നില്ലാതെ സംസാരം തുടർന്നു അതിൽ എവിടായേക്കയോ പറഞ്ഞു കുറച്ചു കാര്യങ്ങൾ എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. ഭദ്രൻ എന്നെ പറ്റി
അവളോട്‌ പറഞ്ഞ കൊറേ കാര്യങ്ങൾ അതിൽ ഉണ്ടാരുന്നു. അതിൽ നിന്ന് തന്നെ ഭദ്രന് എന്നെ തീരെ ഇഷ്ടം അല്ലാ എന്ന് എനിക്ക് ഉറപ്പായി. ശല്യമായി ഒരു നാലു കൊല്ലം ഞാൻ ഇവിടെ ഉണ്ടാരുന്നതിനാൽ ആകാം . ഞാൻ ഒരു ബാദ്യത ആയി കാണും.എന്നോട് ആര്യേച്ചിക്കും ഇത്രയും ദേഷ്യത്തിന് എന്താ കാരണം. അപ്പൊ ഒഴിഞ്ഞു കൊടുക്കുക എത്രയും വേഗം. അമ്മ വരും വരെ എങ്ങനെയും കടിച്ചു പുടിച്ചു നിക്കുക.

കുറച്ചു കഴിഞ്ഞു അവൾ എന്നോട് വന്നു പറഞ്ഞു അമ്മ നാളേ വരുള്ളൂ, നിനക്ക് പുറത്തു വല്ലോം പോണമെങ്കിൽ പൊക്കൊളു എന്ന്.

ഞാൻ അമ്മേ വിളിച്ചപ്പോഴും ഉടനെ വരും എന്നാണല്ലോ പറഞ്ഞത്. ചിലപ്പോൾ അമ്മായി വിട്ടുകാണില്ല, ഞാൻ ഉള്ളപ്പോൾ എല്ലാർക്കും ഞങ്ങളോട് സ്നേഹം ആയിരുന്നു ഞാൻ ഒരു ബാധ്യത ആയപ്പോൾ അതിന്റെ പ്രയാസം സഹിക്കേണ്ടി വരുന്നത് അമ്മക്കാകും, ഏതായാലും അമ്മ നാളേ വരുമല്ലോ, ഞാൻ അമ്മ യും മാത്രം ഉള്ള ഒരു കൊച്ചു ലോകം ഞാൻ കാണാൻ തുടങ്ങി.

ഏതായാലും ഇവിടെ ആര്യേച്ചിയുടെ കുത്ത് വാക്കും കേട്ട് നിക്കാൻ വയ്യാ, കുറച്ചു ശുദ്ധ വായു വേണം, എന്ന് കരുതി പുറത്തിറങ്ങി. ഉച്ച ആകുന്നെ ഉള്ളു. ഭക്ഷണം കഴിക്കാൻ മനസ്സില്ലാഞ്ഞോണ്ട് അതും കഴിച്ചില്ല . ഇറങ്ങും മുൻപ് ഞാൻ എന്റെ ആ പഴയ പേഴ്‌സ് തപ്പി എടുത്തിരുന്നു . അതിൽ എന്റെ atm ഉണ്ടാരുന്നു ഞാൻ പുറത്തു ഇടങ്ങിയപ്പോൾ ആണ് പച്ച നിറത്തിൽ ഉള്ള ബോർഡ് വായിച്ചത് അരൂർ . ആലപ്പുഴ എറണാകുളം ബോർഡർ എന്ന് വേണമെങ്കിൽ പറയാം. പണ്ട് ഞാൻ ഇവിടെ വന്നിട്ടുണ്ട് ഇവിടുത്തെ മഴവിൽ മനോരമ ഓഫീസിൽ. അടുത്തുള്ള atm ഇൽ കയറി കാർഡ്‌ ഇട്ടു ഭാഗ്യം അത് വർക്കിങ് ആണ് pin ഓർമ ഉണ്ട് . ആകെ ഉള്ള ബാലൻസ് ഇരുപതിനായിരം രൂപ എന്തോ ആണ് എന്നറിയാം. ഞാൻ കഷ്ടപെട്ട് സമ്പാദിച്ച പൈസ ടുഷൻ എടുത്തും മല്‍സ പരിക്ഷ ജയിച്ചും ഉണ്ടാക്കിയ പൈസ, ഇതിൽ ആര്യേ ച്ചിയെ തോൽപ്പിച്ചു നേടിയ ആയിരം രൂപയും ഉണ്ട്. ഒക്കെ എന്റെ ആവശ്യങ്ങൾ ഞാൻ ഓരോന്ന് കണക്കു കൂട്ടി. ഫൈനൽ ഇയർ പുസ്തകം മേടിക്കണം, ഇടാൻ കുറച്ചു തുണി മേടിക്കണം. അമ്മ വരുമ്പോൾ അമ്മക്ക് എന്തങ്കിലും മേടിക്കണം അല്ലെ അത് അമ്മ വന്നിട്ടാകട്ടെ.

ഞാൻ ആദ്യം എനിക്ക് വേണുന്ന പുസ്തകങ്ങൾ ഒക്കെ മേടിച്ചു. അമ്മയോട് നേരത്തെ വിളിച്ചപ്പോൾ എന്റെപുസ്തകങ്ങൾ ഒക്കെ അവിടെ ഉണ്ടോന്ന് ചോദിച്ചിരുന്നു . ഒന്നും ഇനി ഉപയോഗം ഇല്ലെന്ന് പറഞ്ഞു ഭദ്രൻ എടുത്തു കളഞ്ഞു എന്ന് അമ്മ പറഞ്ഞു. ചിലപ്പോൾ ഞാൻ ഇനി ഒരിക്കലും എഴുന്നേക്കില്ലേന്ന് കരുതികാണും. ഭദ്രൻ അപ്പോഴേക്കും ഒരു ദുഷ്ടകഥാപാത്രം ആയി എന്റെ മനസ്സിൽ സ്ഥാനം പിടിച്ചിരുന്നു. എന്നോട് എന്താകും ഭദ്രന് ഇത്രയും ദേഷ്യം ഞാൻ ആര്യേച്ചിയെ ഇഷ്ടപെട്ടത് ഭദ്രൻ അറിഞ്ഞിരിക്കുമോ? ആ… അതിൽ എന്താ തെറ്റ്‌ എന്റെ മുറപ്പെണ്ണ് അരുന്നില്ലേ , അമ്മാവന്‍ പോലും എനിക്ക് സപ്പോര്‍ട്ട് ആരുന്നു, ഇനി നേരിൽ കണ്ടാൽ തല്ലുമോ? ആ…. ഉള്ളിൽ എവിടേയോ ഒരു പേടി തലപൊക്കി.
പുസ്തകം വാങ്ങി ഇറങ്ങി എന്നിട്ട് ഒരു നല്ല ഒരു ടെക്സ്റ്റയിൽസിൽ കേറി. പൈസ വെറുതെ പൊടിക്കാൻ പറ്റില്ല അതുകൊണ്ട് ഞാൻ മുന്നൂറ്റമ്പത് ന്റെ രണ്ട് ഷർട്ട് വാങ്ങി ഒരു പാൻസും പിന്നെ അതിനടിയിൽ ഇടുന്നതും വാങ്ങി എല്ലാം കൂടെ ആയിരത്തിഅഞ്ഞൂറ് ചില്ലറ പോയ്‌ കിട്ടി. അപ്പൊ ആണ് ചുമ്മാ മനസ്സിൽ ഒരാശ ഞാൻ നിവർന്നു നിന്നിപ്പോ മുതൽ എന്നോട് അക്കെ മനസ്സിൽ ഒരു വെറുപ്പും ദേഷ്യവും ഇല്ലാതെ ചിരിച്ചു കാട്ടിയത് അവൻ ആരുന്നു അവൻ ഞാൻ എന്തെങ്കിലും കൊടുക്കണ്ടേ. അവന്റെ അമ്മയെ തോൽപ്പിച്ചപ്പോ കിട്ടിയ ആ ആയിരം രൂപ ആയിരുന്നുആദ്യം മനസ്സിൽ വന്നത്, സത്യത്തിൽ അന്ന് ആ പൈസക്ക് വേണ്ടി അല്ല അവളെ തൊപ്പിച്ചത് അവളുടെ മനസ്സിൽ ഒരു ഇടം പിടിക്കാൻ ആരുന്നു, എന്നാൽ കൂടുതൽ വെറുത്തു എന്നല്ലാതെ വേറെ ഗുണം ഒന്നും ഉണ്ടായില്ല. ആ പൈസ എന്റെ കയ്യിൽ ഉള്ളതിൽ ഏറ്റവും മൂല്യം ഉള്ളതാരുന്നു പക്ഷെ ഇനി അത് കയ്യിൽ ഇരുന്ന എനിക്ക് പൊള്ളും അതുകൊണ്ട് ആ ആയിരം രൂപയും എന്റെ വക നൂറ്റിപ്പത്ത് രൂപയും ചേർത്ത് ഒരു കുട്ടിഉടുപ്പും നിക്കറും വാങ്ങി. ഒരു ഡോക്ടറിന്റെ മോന് ഇതൊക്കെ എന്ത് , എന്നാലും ഇപ്പൊ ഹരി മാമന്റെ കയ്യിൽ ഇത്രക്കുള്ള വകുപ്പേ ഉള്ളു. ബാക്കി ഉള്ള പൈസ ഒരു സേവിങ്സ് ആയി കിടക്കട്ടെ എന്ന് കരുതി. തിരിച്ചു അൽപ്പം നടക്കാം എന്ന് കരുതി നടന്നു കുമ്പളം ടോൾ കഴിഞ്ഞു അരൂർ പാലത്തിൽ കുറച്ചു നേരം വിശ്രമിച്ചു. കൈവരിയിൽ താങ്ങി കുറച്ചു നേരം ആ വെള്ളത്തിന്റെ ഒഴുക്ക് നോക്കി നിന്നു. പുറകിൽ കൂടി വണ്ടി പായുമ്പോഴും ആ വെള്ളത്തിന്റെ താളത്തിൽ മനസിന്‌ എന്തെന്നില്ലാത്ത ആശ്വാസം.. ആളുകൾ കൈ ചൂണ്ട ഉടുന്നുണ്ട് അതൊക്കെ കണ്ടു കൊറച്ചു നേരം നിന്നു. ചൂണ്ട ഇട്ടു നിന്ന ഒരു പയ്യൻ കുറച്ച് മീൻ ആയപ്പോൾ അതുവഴി പോയ ഒരു കറൂകാരാന് വിറ്റു. ആ ഈ പരുപാടി കൊള്ളാല്ലോ ഞാൻ അവനോടു അൽപ്പം സംസാരിച്ചു ചെറിയ പയ്യൻ ആണ്, അവൻ എനിക്കും ചൂണ്ട ഇടാൻ തന്നു കൊറേ നേരത്തെ പരീക്ഷണത്തിന് ഒടുവിൽ ഒരു ചെറിയ മീൻ കിട്ടി . അവൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *