ഇരു മുഖന്‍ – 4

“”ശ്രീ നിന്റെ ഈ കളി ഇപ്പൊ കൊറച്ചു കൂടുന്നുണ്ട്. എപ്പോഴും എനിക്കതു തമാശ ആയി തോന്നില്ലേ പറഞ്ഞേക്കാം. ക്ലാസിൽ ഇരിക്കുമ്പോൾ അവന്റെ ഒരു വിളി.””

“”ശ്രീ യൊ ഹഹാ നിന്റെ ശ്രീക്ക് നിന്നോട് മിണ്ടാന്‍ പേടിയാ, പാവം പൊട്ടൻ. അല്ലേ അവൻ നിന്നോട് ഇങ്ങനെ മിണ്ടോ? ഞാൻ വിഷ്ണു ആടോ എന്റെ പെണ്ണിന് എന്നെ മനസിലാവാതായോ? “””

“”നിന്റെ പെണ്ണോ അയ്യോടാ…. അവൻ മുട്ടേന്നു വിരിഞ്ഞില്ല. അപ്പൊ ഴേക്കും….””

“”ഞാൻ വിരിഞ്ഞോ ഇല്ലെയൊന്ന് നിനക്ക് കാണിച്ചു തരാംമടി. ചുള്ളി കമ്പേ””
അവന്‍ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു തന്നില്ലേക്കടിപ്പിച്ചു. എന്നിട്ടവന്റെ മുഖം അവളിലേക്കടുപ്പിച്ചു. അവന്റെ ചുണ്ടുകള്‍ അവളുടെചുണ്ടുകളിലേക്ക് ആഴ്‌ന്നിറങ്ങി . രെക്ഷപെടാന്‍ എന്നവണ്ണം അവള്‍ തല വെട്ടിച്ചു മാറ്റി. സത്യത്തി അത്രയും തുറസായ സ്ഥലത്തുവെച്ചു വിഷ്ണു അങ്ങനെ ഒരു നീക്കം നടത്തുമെന്ന് അവള്‍ സൊപ്നത്തില്‍പോലും കരുതിയിരുന്നില്ല. അവൾ അവനെ തെള്ളി പാടത്തിട്ടു, എന്നിട്ട് ബസ്റ്റോപ്പിലേക്കു ഓടി.

ഞാന്‍ പാടത്തെ ചെളിവെള്ളം ശരീരത്ത് തട്ടിയപ്പോള്‍ പിടഞ്ഞെഴുന്നേറ്റു. നോക്കുമ്പോൾ ആര്യേച്ചി അങ്ങകലെ എത്തിയിരുന്നു. എന്നേ തിരിഞ്ഞു പോലും നോക്കാതെ കണ്ണും തുടച്ചു കൊണ്ടവള്‍ ഓടുകയാണ്.അവൾ എന്നെ ഇപ്പൊ ഈ വെള്ളത്തിൽ ഉപേക്ഷിച്ചിട്ട് പോകാൻ കാരണം. . ഞാൻ ഞാന്‍ ആണോ അവളെ കരയിച്ചത്? അതിനു മാത്രം ഇപ്പൊ ഇവിടെ എന്താ ഉണ്ടായത്. ഈ നശിച്ച ബോധം പോക്ക്.

ഞാന്‍ തിരിച്ചു വീട്ടില്‍ വന്നു. അമ്മയോട് ഞാന്‍ നടന്നത് എനിക്ക് ഓര്‍മ്മ ഉള്ളതുപോലെ എന്‍റെ ഈ അസുഖം എന്നേ എത്രമാത്രം ബുദ്ധിമുട്ടിക്കുന്നു എന്ന് പറഞ്ഞു. അമ്മക്ക് അത് മനസിലാക്കാന്‍ തന്നെ പറ്റുന്നുണ്ടയിരുന്നില്ല. എന്നേ സമാധാനിപ്പിക്കാന്‍ എന്നോണം
“”മോനെ ഹരി നീ എന്തിനാ വിഷമിക്കുന്നത്, നിന്റെ ഈ മറവി നിനക്ക് ദൈവം തന്ന വരമാ, വേദനിക്കുന്ന ഓര്‍മയില്‍ വെന്തെരിയുന്നതിനെക്കാള്‍ നല്ലതല്ലേ അത് മറക്കാന്‍ പറ്റുന്നത്. അമ്മയ്ക്കും ആ വരം കിട്ടിയിരുന്നെങ്കില്‍ എന്ന് അമ്മ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്“” ഞാന്‍ അമ്മേ കെട്ടിപിടിച്ചു കരഞ്ഞു.
ഉടുപ്പും ബാഗും ഒക്കെ നനഞ്ഞോണ്ടാകും അമ്മ അന്ന് സ്കൂളില്‍ പോകേണ്ടേന്നു പറഞ്ഞു. പക്ഷേ ഞാന്‍ കേട്ടില്ല എന്‍റെ ഡ്രസ്സ്‌ മാറ്റി തിരിച്ചു ഞാന്‍ സ്കൂളിലേക്ക് നടന്നു.

അന്നു വീണ്ടും ഞാൻ കോയിൻ ബൂത്തിൽ നിന്ന് ആര്യെച്ചിയെ വിളിച്ചു. പക്ഷേ എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ ഫോൺ എടുത്ത പാടേഎന്നേ കണ്ടു പിടിച്ചു.
“”ഹലോ, ടാ നീയാണോ “” അവള്‍ ദേഷ്യത്തോടെ ചോദിച്ചു

“”ഹ്മ്മ് “”ഞാൻ മൂളി

“”നീ എത്ര ശ്രെമിച്ചാലും എന്റെ വിഷ്ണു ഏട്ടൻ ആകില്ല. ഇത്ര നാളും നീ കാണിച്ച കോപ്രാറയാം ഞാൻ ക്ഷെമിച്ചു. ഇനി വയ്യാ,ഒരു ബോധവും ഇല്ലാതെ ഛെ…. ഇനി മേലാല്‍ നിന്നെ ഞാന്‍ വിളിക്കില്ല. എന്നെയും ശല്യം ചെയ്യരുത്“”
ചേച്ചി എന്താണ് ഈ പറയുന്നത്? ഞാന്‍ അവളെ….ഞാൻ എന്ത് ചെയ്തു? പതിവ് പോലെ ഒന്നും മനസിലായില്ലെങ്കിലും. അവൾ പറഞ്ഞതൊക്കെ ഞാൻ തകർന്ന മനസോടെ നിന്ന് മൂളി കേട്ടു. ആ ഒരു മിനിട്ടും അവളുടെ ശകാരം ആയിരുന്നു. കാൾ തനിയെ കട്ട്‌ ആയപ്പോൾ ഞാൻ റസീവർ തിരികെ വെച്ചിട്ട് തിരിഞ്ഞ് ഒരു യന്ത്രം പോലെ മരവിച്ച മനസുമായി ഗ്രൗണ്ടിലേക്ക് നടന്നു.

ഇതോ അമ്മ പറഞ്ഞ വരം? ഇത് നരകമാണ് നരകം…. ചെയ്ത തെറ്റുകളോ നടന്ന കാര്യങ്ങളോ അറിയാന്‍ പറ്റാതെ മറ്റുള്ളോരുടെ ശകാരാഗ്നിയില്‍ ഉരുകി ഉരുകി ഒരു ജിവിതം. എന്‍റെ ഉള്ളില്‍ നിന്ന് ആരോ പറഞ്ഞു.

പിന്നെ അങ്ങോട്ട്‌ ഇറങ്ങിയ പടികളോ വഴികളോ ഒന്നും ഞാൻ കണ്ടില്ല. ഒന്നാം നിലയില്‍ നിന്ന് കാൽ വഴുതി എട്ടു പത്ത് പടികളോളം താഴേക്ക് ഉരുണ്ടു വീണു താഴെ എത്തിയപ്പോൾ മുകളിലോട്ട് കേറാൻ നിന്ന ഏതോ ഒരു ചേച്ചിയുടെ ഷോളിൽ പിടുത്തം കിട്ടി. പിന്നത്തെ രണ്ടു പടികൾ ഞങ്ങൾ ഒരുമിച്ചായിരുന്നു ഉരുണ്ടത്. ആരാക്കെയോ വന്നു ഞങ്ങളെ എടുത്തുകൊണ്ട് ഹോസ്പിറ്റലില്‍ പോയി. എന്റെ കാലിനു ഇപ്പൊ നല്ല വേദന ഉണ്ട് പൊട്ടാൽ ഉണ്ടെന്ന് ഡോക്ടർ പറഞ്ഞു. എന്റെ കൂടെ വീണ ചേച്ചിക്ക് നെറ്റിയിൽ ഒരു സ്റ്റിച്ച് ഉണ്ടാരുന്നു എന്ന് പിന്നെ എന്നേ കാണാന്‍ വന്ന ഗോപൻ പറഞ്ഞപ്പോഴാണ് ഞാൻ അറിയുന്നത്. ഏതായാലും എനിക്ക് രണ്ടുമാസം ബെഡ് റെസ്റ്റ് ഡോക്ടർ പറഞ്ഞു.

ഞാൻ അങ്ങനെ കിടപ്പിലായി. പിറ്റേന്ന് പൂതന അവളുടെ കോളജിൽ സ്ട്രൈക്ക് ആണെന്ന് പറഞ്ഞു വീട്ടിൽ വന്നു. അപ്പോഴേക്കും എനിക്ക് അവളോട് വല്ലാത്ത ദേഷ്യം തോന്നിയിരുന്നു. അവളെ കാണാൻ പോലും എനിക്ക് താല്പര്യമില്ലാരുന്നു. അവൾ ഏച്ചുകെട്ടിയ വിഷമ ഭാവത്തോടെ എന്റെ മുറിയിൽ വന്നപ്പോൾ ഞാൻ അവളെ മൈന്റ് ചെയ്യാതെ തിരിഞ്ഞു കിടന്നു. എന്നെ കാണാൻ വന്നതാണെന്നും അവൾ അന്ന് തന്നെ തിരിച്ചു പോയന്നും അമ്മ പിന്നെപ്പഴോ പറഞ്ഞപ്പോൾ ഞാൻ വീണു കിടക്കുന്നത് കണ്ട് ചിരിക്കാൻ വന്നതാകും എന്ന് എനിക്കും തോന്നി.

രണ്ടു ദിവസം കഴിഞ്ഞു ഗോപൻ എന്നെ കാണാൻ വീണ്ടും വന്നു
“”ടാ ഞൊണ്ടി””
ആ തെണ്ടി അവനെ ആളുകള്‍വിളിക്കണപേര് ഷെയര്‍ ചെയ്യാന്‍ ആളായന്നുള്ള സന്തോഷത്തിലാ.
“”ഞൊണ്ടി നിന്റെ തന്ത””
ഞാന്‍ അപ്പൊ തന്നെ മറുപടി കൊടുത്തു.
“”നിന്നെ അരുണിമ ചേച്ചി തിരക്കി.””
ആ ഊള ഒരു വളിച്ച ചിരിയോടെ പറഞ്ഞു
“”അതാരാ? “”

“”നീ മറിച്ചിട്ടില്ലെ ആ ചേച്ചി. “”

“”ടാ അവരു പ്രശ്നം ആക്കുമോ? “”

“”ഇല്ലടാ ചേച്ചിയാണ് നിന്നെയാ തട്ടി ഇട്ടേന്ന് എല്ലാരോടും പറഞ്ഞേക്കുന്നത്””

“”ആവു, അല്ല അതെന്തിനാ ഞാൻ അല്ലേ ഉരുണ്ടുചെന്നിടിച്ചേ?

“”അതൊന്നും എനിക്കറിയില്ല നീ തിരിച്ചു സ്കൂളിൽ ചെല്ലുമ്പോൾ ചേച്ചിയെ ചെന്നു കാണാൻ പറഞ്ഞു.””

“”ഇനി ഇപ്പൊ നേരിട്ട് തല്ലാൻ ആകുമോ “”

“”ഒന്ന് പോടാ ആ ചേച്ചിയൊക്കെ ഭയങ്കര പാവമാ. എല്ലാരും നിന്റെ ആര്യേച്ചിയെ പോലെ
ആകുമോ. അല്ല എന്ത്യേ നിന്റെ ആര്യേച്ചി വന്നിട്ടുണ്ട്ന്ന് ഗോപിക പറയുന്ന കേട്ടു.””

“”ആ എനിക്കൊന്നും അറിയില്ല. വന്നതും പോയതുമൊന്നും എന്നോടാരും പറഞ്ഞില്ല.””
എന്റെ മുഖംഭാവം കണ്ടിട്ടാവണം അവൻ പിന്നെ വിഷയം മാറ്റിയത്.

അതിനിടയിൽ പതിവില്ലാതെ ആര്യേച്ചി ഫോൺ വിളിക്കുമ്പോൾ എന്നെ അന്വേഷിക്കാൻ തുടങ്ങി. അമ്മായി എന്റെ കയ്യിൽ ഫോൺ തരും. എനിക്ക് സംസാരിക്കാൻ തീരെ താല്പര്യം ഇല്ലെങ്കിലും അമ്മായിയെ വിഷമിപ്പിക്കാൻ എനിക്ക് മനസുവന്നില്ല. അവൾ ഫോണിൽകൂടെ എന്നോട് പരസ്പരബന്ധമില്ലാതെ കുറെ ഉപദേശങ്ങളും. അത് കേട്ടാൽ തോന്നും ഞാൻ എന്തോ അവളുടെ പുറകെ നടക്കുവാണെന്ന്. അല്ല മനസ്സിൽ അൽപ്പം ഇഷ്ടം ഒക്കെ ഉണ്ടെങ്കിലും ഞാൻ ഇതുവരെയും അത് പുറത്ത് കാണിച്ചിട്ടില്ല. പിന്നെ എന്താണാവോ ഇവൾ ഇങ്ങനെ ഒക്കെ പറയുന്നത്?. പക്ഷേ ഒരക്ഷരം ഞാന്‍ തിരിച്ചു മിണ്ടിയില്ല.

Leave a Reply

Your email address will not be published. Required fields are marked *