ഇരു മുഖന്‍ – 4

എന്റെ മുഖത്തു തണുത്ത വെള്ളം വീണപ്പോഴാണ് ഞാൻ എഴുന്നേറ്റത്. എന്താണ് ഇവിടെ സംഭവിച്ചത് ഞാൻ അവരുടെ എല്ലാം മുഖത്തേ ക്ക് നോക്കി.
“”ഹാവു.. അവനു കുഴപ്പമില്ല ചേച്ചി, രാവിലെ ഒന്നും കഴിച്ചില്ല അതിന്റെയാകും “” ആര്യേച്ചി നുണ പറഞ്ഞു
അത് കേട്ടതും ജോൺസൺ ചേട്ടൻ കുറച്ചപ്പുറം ഉള്ള കടയിൻ നിന്ന് ഒരു കവർ ബന്ന് വാങ്ങിക്കൊണ്ട് തന്നു. പുള്ളി ആള് തനി പോലീസാണേലും ഞങ്ങളോടൊക്കെ വലിയകാര്യമാ കൂടാതെ അമ്മാവന്റെ അടുത്ത കൂട്ടുകാരനും. ജോൺസൺചേട്ടൻ എന്നോട് എന്തക്കയോ ചോദിച്ചു.
“”എന്താടാ ശ്രീ പറ്റിയെ?’’”

“”എനിക്കൊന്നു തല ചുറ്റണ പോലെ തോന്നി , പക്ഷേ ഇപ്പൊ കുഴപ്പമില്ല “”

“”ഹാ ആരാ ആ പയ്യൻ?””
അതിന് മറുപടി ആര്യേച്ചിയാണ് പറഞ്ഞത്.
“”അത് എന്റെ കൂട്ടുകാരിയുടെ ചേട്ടനാ അങ്കിളേ “”

“”അവനൊന്നും അത്ര നല്ല പയ്യനല്ല, നിങ്ങൾ അവനോടൊന്നും മിണ്ടാൻ പോകണ്ടാ കേട്ടല്ലോ “”
അതിനും ആര്യേച്ചി ഇടക്ക് കയറി എന്തോ മറുപടി നൽകി, പിന്നെ നീ യൊന്നും മിണ്ടണ്ടാ ഞാൻ പറഞ്ഞോളാം എന്ന അര്‍ത്ഥത്തില്‍ എന്നെ ആര്യേച്ചി കൈ കാട്ടി.

അല്ല ഞാൻ എന്ത് മിണ്ടാൻ, എനിക്ക് ഇവിടെ എന്താ നടന്നത് എന്ന് പോലും ഓർമ ഇല്ല അവസാനം ഓർക്കുന്നത് ചേച്ചിയുടെ കയ്യും പിടിച്ചു പാടവരമ്പിൽലൂടെ നടന്നു വരുന്നതായിരുന്നു. ഭാഗ്യത്തിന് അവർ ഞങ്ങളോട് കൂടുതൽ ചോദ്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ബസ്സ് വന്നു. എങ്കിലും അന്നേ ദിവസം സ്കൂളിൽ ഇരുന്നു ആ സംഭവം ഞാന്‍ ഒരുപാട് ആലോചിച്ചു നൊക്കി പക്ഷേ എനിക്കൊന്നും ഓർമ വന്നില്ല. ഗോപനും എന്താ കാര്യം എന്നൊക്കെ തിരക്കി, എനിക്ക് ഓർക്കാൻ പറ്റുന്നില്ല പിന്നല്ലേ അവനോടു പറയുന്നത്. വയ്കുന്നേരം ചേച്ചി തന്നെ എന്നെ കാത്തു നിന്ന് തിരിച്ചു വീട്ടിൽ കൊണ്ടോയത് .പക്ഷേ അവളും അതേ പറ്റി ഒന്നും മിണ്ടിയില്ല.

ഞാന്‍ അവളോട്‌ ചോദിച്ചു
“”ആരായേച്ചി അവന്‍.””

“”അതൊരു തല്ലിപൊളി ചെരുക്കനാടാ , ശല്യം ആയിരുന്നു.””

“”ശല്യമോ””
“”ഏതായാലും നിന്റെ അത്രേം ഇല്ല.“”

“”അതിനു ഞാന്‍ എന്താ ചെയ്തെ.””

“”നീ ഒന്നും ചെയ്തില്ല അതാണല്ലോ അവന്‍ ഓടിയത്, ഇനി വരുമെന്ന് തോന്നുന്നില്ല….“”
ഞാന്‍ ഒന്നും പിടികിട്ടാതെ ഇങ്ങനെ കുഴങ്ങിനിന്ന കണ്ടു അവള്‍ തുടര്‍ന്നു
“”നീ അവനെ കണ്ടു…… ഠിം… ബോദംകെട്ടു പിന്നെ ജോണ്‍സണ്‍ അങ്കിളാ അവനെ ഓടിച്ച് വിട്ടത്, ശ്രീഹരി നിനക്ക് പറ്റിയ പേരാ””
എന്നിട്ടവള്‍ ഒന്ന് ചിരിച്ചു . എന്നെ കളിയാക്കാന്‍ വേണ്ടിയാണെങ്കിലും ആര്യെച്ചിയുടെ തെളിഞ്ഞ മുഖം ഞാന്‍ കണ്ടിട്ട് കാലം എത്രയായി.
“”അല്ല എനെറെ പേരിനെന്താ ഇപ്പൊ കുഴപ്പം.””

“”ആ… ആ പേര് പറഞ്ഞാ മതില്ലോ, ശോ എന്‍റെ പഞ്ച പാവം ഹരിക്കുട്ടാ……””
എന്‍റെ താടിക്കോരു ഉന്തും തന്നിട്ട് അവള്‍ ഒന്നുടെ ആര്‍ത്തു ചിരിച്ചു.

എനിക്ക് സത്യത്തില്‍ ഒന്നും പിടികിട്ടിയില്ല. അവള്‍ എന്‍റെ മുന്നിലേക്ക്‌ പെട്ടെന്നെടുത്തു ചാടിയിട്ടു എന്‍റെ നേരെ കൈവിരല്‍ ബ്രാക്കറ്റ് പോലെ പിടിച്ചിട്ടു രണ്ടു കയ്യും വിരിച്ച് ഒരുമാതിരി സിനിമാക്കാര്‍ സീന്‍ പറയണപോലെ പറഞ്ഞു
“” വിഷ്ണു ഭദ്രന്‍. ഹാ എന്താ പവര്‍“”
ഏട്ടന്റെ പേര് കേട്ടപ്പോള്‍ എന്‍റെ മുഖം ചെറുതായി ഒന്ന് വാടി. അതവള്‍ തിരിച്ചറിഞ്ഞന്നോണം അവള്‍ ആയിരുന്ന ലോകത്തുനിന്ന് പെട്ടെന്ന് നോര്‍മലായി.
“”നിന്റെ പേരും കൊള്ളാടാ ശ്രീ അത്യാവിശ്യം പവര്‍ ഒക്കെ ഉണ്ട്.””
ഞാന്‍ അതിനൊന്നും മിണ്ടിയില്ല. ഞങ്ങള്‍ കുറച്ചു നടന്നു.
“”അല്ലേലും ഏട്ടന് എന്നേക്കാള്‍ പവര്‍ ഉണ്ടെന്നറിയാം”” ഞാനാണ് ആ മൌനംഭജിച്ചത്.

“”ഓഹോ , ഞാന്‍ കരുതി ഇയാളിനി മിണ്ടൂല്ലാരിക്കുന്നു””

“”ഏട്ടനെ പറ്റി ഓര്‍ക്കുമ്പോള്‍…””ഞാന്‍ വിക്കി

“”അതിനിപ്പോ എന്താ…. നിന്റെ ഏട്ടന്‍ നിന്റെ കൂടെ തന്നെ ഉണ്ടന്നേ….“”
അവള്‍ ആശ്വസിപ്പിക്കാന്‍ എന്നോണം പറഞ്ഞു.
“”അന്നാ പണിക്കര് പറഞ്ഞ ഓര്‍മയില്ലേ അവന്‍ നിന്റെ ചുറ്റും കാവല് നിപ്പുണ്ട്, നീ വിളിച്ച അവന്‍ വരും “”

“”അത് ചേച്ചിക്കെങ്ങനെ അറിയാം, ചേച്ചി കണ്ടിട്ടുണ്ടോ?”” ഞാന്‍ ചോദിച്ചു .

“”ഹാ…! ഞാന്‍ വിളിച്ചാലും വരും, ചിലപ്പോ ഒക്കെ വിളിക്കാതയും വരും.“”

“”അവനെ ഒന്ന് വിളിച്ചു കാണിക്കോ?”” എനിക്ക് വല്ലാത്തൊരു ആകാംഷതോന്നി.

“”അത് വേണോ ?””

“”ഹം എനിക്ക് സംസാരിക്കണം “”

“”ഞാന്‍ വിളിച്ചാലും നിനക്ക് സംസാരിക്കാനാവില്ല. അല്ലാതെ തന്നെ നീ എപ്പോഴും സംസാരിക്കുന്നുണ്ട്.””

“”അങ്ങന പറഞ്ഞാല്‍ ?””

“”നിനക്കതൊന്നും അറിയാന്‍ പ്രായം ആയിട്ടില്ല ആകുമ്പോള്‍ പറയാം”” അവള്‍ പറഞ്ഞൊഴിഞ്ഞു.

“”ചേച്ചി നുണ പറയുവ, അങ്ങനെ ആരും ഇല്ല, വെറുതെയാ “”
ആര്യക്ക്‌ അവളോട്അങ്ങനെ പറയുന്നത് സഹിക്കാന്‍ പറ്റില്ലാരുന്നു. അവള്‍ ഉറക്കെ വിളിച്ചുകൂവി
“”വിഷ്ണു ഏട്ടാ “”

“”നീ എന്തിനാ പെണ്ണെ ഇങ്ങനെ കാറുന്നത്, ഞാന്‍ വന്നാലും അവനു എന്നേ കാണാന്‍ പറ്റില്ലാന്നു അറിയില്ലേ?””
“”എല്ലാം ഒളിഞ്ഞു കേട്ടോണ്ട്‌ ഇരിക്കുവരുന്നോ?””

“”ഞാന്‍ എന്തിനാടി ഒളിഞ്ഞു കേക്കുന്നത് , അവന്‍ കേള്‍ക്കുന്നത് എല്ലാം ഞാനും കേള്‍ക്കും എന്നറിയില്ലേ. നീ അവനോട് ഇതൊന്നും പറയേണ്ടിരുന്നില്ല അവനൊന്നും മനസിലാവില്ല.””

“”അതെന്താ?””

“”ഞങ്ങള്‍ രണ്ടാണെന്ന് നീ പോലും ഇതുവരെ വിശ്വസിച്ചിട്ടുണ്ടോ? ഇല്ലല്ലോ, പിന്നെ അവന്‍ എങ്ങനെ വിശ്വസിക്കും””.

“”അവനറിയാന്‍ പറ്റില്ലേ? നീ അവന്റെ ഉള്ളില്‍ അല്ലേ? ഞാന്‍ വിശ്വസിക്കാഞ്ഞതിന് കാരണം ഉണ്ടല്ലോ അതുപോലെ ആണോ അവന്‍.?””

“”എന്ത് കാരണം””

“”ഇങ്ങനെ ഒറ്റക്ക് കിട്ടുമ്പോള്‍ മാത്രം വരും, അല്ലാത്തപ്പോള്‍ വിളിച്ച….., ഞാന്‍ അമ്മായുടെ മുന്നില്‍ വെച്ചു വിളിച്ചപ്പോള്‍ പോലും വന്നില്ലല്ലോ. അവര്‍ വിചാരിക്കുന്നത് എനിക്ക് വട്ടാന്ന.””

“”ഞാന്‍ പറഞ്ഞതല്ലേ എന്നേ കാട്ടി കൊടുക്കരുതെന്ന്. അവര്‍ ഇതറിഞ്ഞാല്‍. എന്നേ ഇല്ലാതാക്കാന്‍ നോക്കില്ലേ? നിന്ക്കപ്പോ എന്നേ വേണ്ടേ?””

“”ശ്രീ ഹരി നിന്റെ ഈ കളി എനിക്ക് പ്രാന്ത് പിടിക്കുന്നുണ്ട് കേട്ടോ.”” .

“”ഹാ ദാ വീണ്ടും ശ്രീ ഹരി. എന്നേ ഇനിയും വിശ്വാസം ഇല്ലേ.””

“”ഇല്ല ,പക്ഷേ രാവിലെ ശെരിക്കും ഞാന്‍ വിശ്വസിച്ചു പോയി.””

“” ആ ഞാന്‍ നിന്നോട് ചോദിക്കാന്‍ ഇരുന്നതാ ആരാ അവന്‍. അത് എന്താ നീ എന്നോട് ഇതുവരെ പറയാഞ്ഞത്?””

“”ആ.. ശ്രീഹരി നീ ഇപ്പൊ ശെരിക്കും പെട്ടു, നീ എന്‍റെ വിഷ്ണു ഏട്ടന്‍ ആയിരുന്നെങ്കില്‍ അവനെയും അവന്‍റെ അനിയത്തിയെയും അങ്ങനൊന്നും മറക്കില്ലയിരുന്നു. ഹഹാ ചെക്ക്‌ മേറ്റ്‌.”” അവള്‍ എന്തോ കണ്ടു പിടിച്ചത്പോലെ പറഞ്ഞു.

“”എന്താ പോണില്ലേ , വീഴ് ബോധം കേട്ട് വീഴ്, ഈ ആര്യയെ അങ്ങനെ ആര്‍ക്കും പറ്റിക്കാന്‍ ആകില്ല.””

Leave a Reply

Your email address will not be published. Required fields are marked *