ഇരു മുഖന്‍ – 4

“”ഞാന്‍ പോണേ പോകാം””

“”ആ പോണം ഞങ്ങക്കി പ്പൊ വീട്ടില്‍ ചെല്ലണം.””
അപ്പോഴേക്കും ആര്യ തന്റെ കുപ്പി വെള്ളം കയ്യില്‍ എടുത്തിരുന്നു.

എന്തോ അന്ന് മുതൽ അവളിൽ എന്തൊക്കയോ മാറ്റം എനിക്ക് തോന്നി. അവളുടെ സംസാരത്തിൽ എന്നോടല്പം സ്നേഹമുള്ള പോലെ. ഏതായാലും ഞാൻ അത് മുതലെടുക്കാൻ ഒരു ശ്രെമനടത്തി. അന്ന് എനിക്ക് തന്ന വർക്കൊന്നും ഞാൻ ചെയ്തില്ല പകരം വൈക്കുന്നേരം അവള്‍ പറഞ്ഞത് ഇങ്ങനെ ചിന്തിച്ചു കൊണ്ടിരുന്നു. ടാപ്പേന്ന് ഒരു ബുക്കെന്റെ മുതുകത്തു പതിച്ചപ്പോഴാണ് ഞാൻ ആ സ്വപ്നലോകത്തുന്നു ഉണർന്നത്.
“”നീ എന്ത് സ്വപ്നം കണ്ടോണ്ടിരിക്കുവാ? ഹേ…? വയ്യങ്കിൽ കളഞ്ഞിട്ടു പോടാ, ബാക്കി ഉള്ളോരേ മിനക്കെടുത്താൻ. പഠിക്കുന്നെ രണ്ടക്ഷരം പഠിക്കട്ടെ എന്ന് വിചാരിച്ചു പറഞ്ഞു തെരുമ്പോൾ സ്വപ്നം കണ്ടോണ്ടു ഇരിക്കുന്നോ… എനിക്ക് എന്റെ എൻ‌ട്രൻസിന് പഠിക്കാൻ ഉണ്ട് അതും കളഞ്ഞിട്ട് നിനക്കോക്കെ വല്ലോം പറഞ്ഞു തരുമ്പോള്‍ അഹങ്കാരം….””
ആര്യേച്ചി ഉറഞ്ഞു തുള്ളി. ആ ഭാദ്രകാളി പാട്ട് തുടങ്ങിയ പിന്നെ നിർത്തി കിട്ടാൻ ഇച്ചിരി പാട, തിരിച്ചൊന്നും പറയാനും പറ്റില്ല, ഒന്നാമത് എനിക്ക് അതിനുള്ള ധൈര്യം ഇല്ല പിന്നെ ചിലപ്പോൾ അവൾ എടുത്തിട്ട് കീറാനും മതി . പഠിക്കണ കാര്യം ആയോണ്ട് അമ്മ പോലും വന്ന് പിടിച്ചു മാറ്റില്ല . അതോണ്ട് തന്നെ എല്ലാം ഞാൻ മിണ്ടാതെ കേട്ടോണ്ടിരുന്നു. ഗോപിക എന്നെ ഇടക്കണ്ണിട്ടു നോക്കുന്നുണ്ട് പക്ഷേ അവളുടെ മുഖം പുസ്തകത്തിൽ തന്നെ എങ്ങാനും പുറത്തെടുത്ത അവക്കിട്ടും കിട്ടും എന്നുറപ്പാണ്. ഗോപന്‍ ചിരി അടക്കാന്‍ ബുദ്ധിമുട്ടുന്നുണ്ട്. ആരാ ഇച്ചിരി മുൻപ് എന്‍റെ ഉള്ളില്‍നിന്ന് ആര്യേച്ചിക്ക് എന്നോട് സ്നേഹമോ ഇഷ്ടമോ
എന്നൊക്കെ പറഞ്ഞല്ലോ അവനെ ഇപ്പൊ കിട്ടിയാൽ കൊല്ലും ഞാൻ.

എങ്കിലും പിന്നെങ്ങോട്ട് ആര്യേച്ചി അടുത്തുള്ളപ്പോൾ എന്റെ ഈ ബോധംകെടൽ സ്ഥിരം പരുപാടി ആയി. ബോധം വരുമ്പോൾ അവൾ ഏത് മൂഡിൽ ആയിരുന്നാലും ഞാൻ അത് മുതലെടുക്കാൻ നോക്കിയിട്ടില്ല. വെക്തമായി ഒന്നും മനസിലാവില്ലെങ്കിലും എനിക്കു ചുറ്റുമുള്ള ഒഴുക്കിൽ അങ്ങ് പൊകും . അതാവുമ്പോൾ വലിയ പരുക്കുകൾ ഉണ്ടാവില്ല. പക്ഷേ എന്നോടുള്ള അവളുടെ പരിക്കൻ സ്വഭാവത്തിന് ഇടക്ക് വെത്യാസം ഉണ്ടാകും. പിന്നെ വീണ്ടും പഴയപടിയാകും.

അങ്ങനെ മാസങ്ങള്‍കടന്നു പൊയി ഞാൻ ഒൻപതു പാസ്‌ ആയി പത്തിൽ കേറിയപ്പോൾ ആര്യേച്ചി പ്ലസ്റ്റു കഴിഞ്ഞു എൻ‌ട്രൻസ് റാങ്കോടെ പാസായി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ mbbs നു അഡ്മിഷൻ മേടിച്ചു. ആദ്യം അത് എനിക്ക് എല്ലാവരെയും പോലെ അല്ല കുറച്ചതികം സന്തോഷം താരുന്ന കാര്യം ആയിരുന്നു. ഇനി മുതൽ ആ പെണ്ണിന്റെ ട്യൂഷൻ ക്ലാസിൽ ഇരിക്കണ്ടല്ലോ. പക്ഷേ അവൾ പോയി ഒന്നു രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും ഒറ്റക്കായി പോയി എന്നൊരു തോന്നൽ മനസിന്റെ ഏതോ കോണിൽ തലപൊക്കി. ഞാന്‍ അങ്ങനെ അടുക്കളയില്‍ ചെന്നു . അമ്മയും അമ്മായും അവിടെ എന്തോ പണി ചെയ്തോണ്ടിരുന്നതയിരുന്നു
“”അമ്മായി ആര്യേച്ചി ഇനി എന്ന് വരും “”

“”അവൾ ഹോസ്റ്റലിൽ അല്ലേടാ ശ്രീ ഇനി മിക്കവാറും അടുത്ത് ശെനിയാഴ്ച്ച. അല്ലേ പിന്നെ അതിന്റെ അടുത്ത ആഴ്ച “”

“”എന്താടാ നിന്റെ മുഖം അങ്ങ് വാടിയെ. കീരിയും പാമ്പും അല്ലാരുന്നോ രണ്ടും ഇപ്പൊ എന്താ “”
അമ്മ ഒരു ആക്കിയ ചിരിയോടെ ഇടയ്ക്കു കയറി. ആദ്യം എനിക്ക് കത്തിയില്ല പിന്നെ ഞാൻ ഒരു ലോട് പുച്ഛം മുഖത്ത് വറുത്തീട്ട് അമ്മ മാത്രം കേക്കുന്ന തരത്തില്‍.
“”ആ ശല്യം അടുത്തെങ്ങാനും വരുമൊ എന്നറിയാൻ ചോദിച്ചതാ ഹോ…”” എന്നിട്ട് ഞാൻ എന്റെ റൂമിലേക്ക് ഓടി.
എന്റെ ഉള്ളില്‍ അമ്മയുടെ ആ ചിരി ഇങ്ങനെ തങ്ങി നിന്നു. ഞങ്ങൾ തമ്മിൽ ഇത്രയും തല്ലുപിടി ആയിരുന്നിട്ടും അവളേ കാണാതിരുന്നാൽ എനിക്കെന്താ. അതേ അവൾ വന്നാൽ എന്താ പോയാൽ എന്താ.

പക്ഷേ എന്റെ മനസ് ബുദ്ധിയുടെ കണ്ട്രോളിൽ ആല്ലെന്ന് ആ ദിവസങ്ങളിൽ എനിക്ക് മനസിലായി. എത്ര ഓർക്കേണ്ട എന്ന് കരുതിയാലും അവളുടെ മുഖം എന്റെ മുന്നിൽ തെളിഞ്ഞു വരുന്നു. ഞാൻ ഏതായാലും ഒരു മൂന്ന് ദിവസം തള്ളി നീക്കി. അങ്ങനെ ശെനിയാഴ്ച ആയി അന്ന് രാത്രിആയിട്ടും അവൾ വന്നില്ല. പതിവ് പോലെ അന്നും രാത്രി അവൾ അമ്മായിയെ ഫോൺ വിളിച്ചു, അവൾ അമ്മാവനെയും എന്റെ അമ്മയെയും ഒന്നും പോരാഞ്ഞിട്ട് ഇവിടുത്തെ മണിക്കുട്ടിയെയും തിരക്കും. പക്ഷേ ഇതുവരെ എന്നെ തിരക്കിയെന്നു ആരും പറഞ്ഞു കേട്ടില്ല. എനിക്ക് സത്യത്തിൽ അത് അസഹ്യമായിരുന്നു. പക്ഷേ അവരുടെ ഒക്കെ മുൻപിൽ ഞങ്ങൾ ശത്രുക്കൾ ആയതുകൊണ്ട് എനിക്ക് അവരുടെ കയ്യിൽ നിന്ന് ഫോൺ മേടിച്ചു അങ്ങോട്ട്‌ സംസാരിക്കാനും പറ്റുന്നില്ല. അവൾ വിളിക്കുമ്പോൾ ഇപ്പൊ എനിക്ക് ശാസം മുട്ടും എന്ത് ചെയ്യണം എന്ന് അറിയാൻ വയ്യാതെ ഞാന്‍ ആ ഫോണിനു ചുറ്റും അങ്ങോട്ടും ഇങ്ങോട്ടും കറങ്ങി നടക്കും. അമ്മായുടെ ഫോൺ ഡയറിന്നു അവളുടെ നോക്കിയയുടെ നമ്പർ ഞാൻ കാണാതെ പഠിച്ചു. പലവെട്ടം അമ്മായുടെ മൊബൈൽ ഫോൺ ഡയൽ ചെയ്തിട്ട് കാള്‍ ബട്ടൺ ഞെക്കാൻ പറ്റാതെ അങ്ങനെ ഇരുന്നിട്ടുണ്ട്. എന്തോ എനിക്ക് അവളോട്‌ സംസാരിക്കാൻ ഒരു പേടി. പക്ഷേ അവളുടെ ശബ്ദം കേട്ടില്ലേ ഞാൻ ശാസംമുട്ടി മരിച്ചു പൊകും എന്ന് തോന്നി. അവസാനം ഞാൻ സ്കൂളിലെ ഒരു രൂപ കോയിൻ ബൂത്തിൽ നിന്ന് അവളെ വിളിച്ചു. സ്കൂളില്‍ ആകുമ്പോള്‍ ഒന്നാമത്തെ നിലയിലെ സ്റ്റാഫ്‌റൂമിനടത് ഒന്നുണ്ട്. സ്കൂളില്‍ മൊബൈല്‍ കൊണ്ട് വരന്‍
പാടില്ല്തോണ്ട് ടീച്ചര്‍മാര്‍ക്ക് വേണ്ടി വെച്ചതാ.
“”ഹലോ “”
ഒന്നര ആഴ്ച്ചക്ക് ശേഷം ആര്യേച്ചിയുടെ ആ ഹലോ കേട്ടപ്പോഴാണ് എനിക്ക് ജീവൻ വീണത്. പക്ഷേ എനിക്ക് ഒന്നും തിരിച്ചു സംസാരിക്കാൻ ആയില്ല, എന്തോ ഇവിടെയും എനിക്കവളോട് തോന്നിയ ഭയം തന്നെയാണ് എന്റെ വാ പൊത്തിയത്. പെട്ടെന്ന് ഞാൻ ഫോൺ കട്ട്‌ ചെയ്തു.

അവൾ രണ്ടാമത്തെ വെള്ളിയാഴ്ച്ച വൈകുന്നേരം തന്നെ വന്നു, പക്ഷേ എന്നെ കാണാഞ്ഞതിന്റെ വിഷമമോ കണ്ടതിന്റെ സന്തോഷവുമൊ അവളുടെ പെരുമാറ്റത്തിൽ ഇല്ലായിരുന്നു. ചിലപ്പോൾ എനിക്ക് തോന്നിയ ശാസംമുട്ടൊന്നും അവൾക്കു തോന്നി കാണില്ല . ഇപ്പൊ വലിയ mbbs അല്ലെ അപ്പൊ അതിന്റെ ഒക്കെ ഇടയിൽ നമ്മളെ മറന്നു പോയില്ലെങ്കിലേ അത്ഭുതമുള്ളു. എന്തിനോ ഞാൻ അന്ന് കട്ടിലിൽ കിടന്നു ഒരുപാട് കരഞ്ഞു.

അവൾ തിരിച്ചു പോണ തിങ്കളാഴ്ച രാവിലെ എന്റെ കൂടെ ആണ് ബസ് സ്റ്റോപ്പിലേക്ക് വന്നത്. ഞാന്‍ എത്ര ശ്രെമിച്ചിട്ടും എനിക്ക് ആര്യെച്ചിയോടു മിണ്ടാന്‍ നാവ് പൊങ്ങുന്നില്ല. എന്തക്കയോ പറയണമെന്നുണ്ട് പക്ഷേ പുറത്തേക്കു ഒന്നും വരുന്നില്ല. ഞങ്ങള്‍ നടന്നു പാടത്തിനു ഏകദേശം നടുക്കയപ്പോള്‍ പെട്ടെന്നൊരു മിന്നല്‍ ഉള്ളിലൂടെ പാഞ്ഞു.
“”അച്ചൂ എനിക്ക് നിന്നെ കാണാതെ നിന്റെ സംസാരം കേൾക്കാതെ ഇരിക്കാൻ പറ്റണില്ല. അറ്റ്ലീസ്റ്റ് ഞാൻ വിളിക്കുമ്പോ എങ്കിലുമൊന്നു എടുത്തുകള , വെറുതെ ജാടകാണിക്കാതെ””.

Leave a Reply

Your email address will not be published. Required fields are marked *