ഞാന്‍ അവളോട് ചോദിച്ചു
“”ആരായേച്ചി അവന്‍.””
“”അതൊരു തല്ലിപൊളി ചെരുക്കനാടാ , ശല്യം ആയിരുന്നു.””
“”ശല്യമോ””
“”ഏതായാലും നിന്റെ അത്രേം ഇല്ല.“”
“”അതിനു ഞാന്‍ എന്താ ചെയ്തെ.””
“”നീ ഒന്നും ചെയ്തില്ല അതാണല്ലോ അവന്‍ ഓടിയത്, ഇനി വരുമെന്ന് തോന്നുന്നില്ല….“”
ഞാന്‍ ഒന്നും പിടികിട്ടാതെ ഇങ്ങനെ കുഴങ്ങിനിന്ന കണ്ടു അവള്‍ തുടര്‍ന്നു
“”നീ അവനെ കണ്ടു…… ഠിം… ബോദംകെട്ടു പിന്നെ ജോണ്‍സണ്‍ അങ്കിളാ അവനെ ഓടിച്ച് വിട്ടത്, ശ്രീഹരി നിനക്ക് പറ്റിയ പേരാ””
എന്നിട്ടവള്‍ ഒന്ന് ചിരിച്ചു . എന്നെ കളിയാക്കാന്‍ വേണ്ടിയാണെങ്കിലും ആര്യെച്ചിയുടെ തെളിഞ്ഞ മുഖം ഞാന്‍ കണ്ടിട്ട് കാലം എത്രയായി.
“”അല്ല എനെറെ പേരിനെന്താ ഇപ്പൊ കുഴപ്പം.””
“”ആ… ആ പേര് പറഞ്ഞാ മതില്ലോ, ശോ എന്‍റെ പഞ്ച പാവം ഹരിക്കുട്ടാ……””
എന്‍റെ താടിക്കോരു ഉന്തും തന്നിട്ട് അവള്‍ ഒന്നുടെ ആര്‍ത്തു ചിരിച്ചു.
എനിക്ക് സത്യത്തില്‍ ഒന്നും പിടികിട്ടിയില്ല. അവള്‍ എന്‍റെ മുന്നിലേക്ക് പെട്ടെന്നെടുത്തു ചാടിയിട്ടു എന്‍റെ നേരെ കൈവിരല്‍ ബ്രാക്കറ്റ് പോലെ പിടിച്ചിട്ടു രണ്ടു കയ്യും വിരിച്ച് ഒരുമാതിരി സിനിമാക്കാര്‍ സീന്‍ പറയണപോലെ പറഞ്ഞു
“” വിഷ്ണു ഭദ്രന്‍. ഹാ എന്താ പവര്‍“”
ഏട്ടന്റെ പേര് കേട്ടപ്പോള്‍ എന്‍റെ മുഖം ചെറുതായി ഒന്ന് വാടി. അതവള്‍ തിരിച്ചറിഞ്ഞന്നോണം അവള്‍ ആയിരുന്ന ലോകത്തുനിന്ന് പെട്ടെന്ന് നോര്‍മലായി.
“”നിന്റെ പേരും കൊള്ളാടാ ശ്രീ അത്യാവിശ്യം പവര്‍ ഒക്കെ ഉണ്ട്.””
ഞാന്‍ അതിനൊന്നും മിണ്ടിയില്ല. ഞങ്ങള്‍ കുറച്ചു നടന്നു.
“”അല്ലേലും ഏട്ടന് എന്നേക്കാള്‍ പവര്‍ ഉണ്ടെന്നറിയാം”” ഞാനാണ് ആ മൌനംഭജിച്ചത്.
“”ഓഹോ , ഞാന്‍ കരുതി ഇയാളിനി മിണ്ടൂല്ലാരിക്കുന്നു””
“”ഏട്ടനെ പറ്റി ഓര്‍ക്കുമ്പോള്‍…””ഞാന്‍ വിക്കി
“”അതിനിപ്പോ എന്താ…. നിന്റെ ഏട്ടന്‍ നിന്റെ കൂടെ തന്നെ ഉണ്ടന്നേ….“”
അവള്‍ ആശ്വസിപ്പിക്കാന്‍ എന്നോണം പറഞ്ഞു.
“”അന്നാ പണിക്കര് പറഞ്ഞ ഓര്‍മയില്ലേ അവന്‍ നിന്റെ ചുറ്റും കാവല് നിപ്പുണ്ട്, നീ വിളിച്ച അവന്‍ വരും “”
“”അത് ചേച്ചിക്കെങ്ങനെ അറിയാം, ചേച്ചി കണ്ടിട്ടുണ്ടോ?”” ഞാന്‍ ചോദിച്ചു .
“”ഹാ…! ഞാന്‍ വിളിച്ചാലും വരും, ചിലപ്പോ ഒക്കെ വിളിക്കാതയും വരും.“”
“”അവനെ ഒന്ന് വിളിച്ചു കാണിക്കോ?”” എനിക്ക് വല്ലാത്തൊരു ആകാംഷതോന്നി.
“”അത് വേണോ ?””
“”ഹം എനിക്ക് സംസാരിക്കണം “”
“”ഞാന്‍ വിളിച്ചാലും നിനക്ക് സംസാരിക്കാനാവില്ല. അല്ലാതെ തന്നെ നീ എപ്പോഴും സംസാരിക്കുന്നുണ്ട്.””
“”അങ്ങന പറഞ്ഞാല്‍ ?””
“”നിനക്കതൊന്നും അറിയാന്‍ പ്രായം ആയിട്ടില്ല ആകുമ്പോള്‍ പറയാം”” അവള്‍ പറഞ്ഞൊഴിഞ്ഞു.
“”ചേച്ചി നുണ പറയുവ, അങ്ങനെ ആരും ഇല്ല, വെറുതെയാ “”
ആര്യക്ക് അവളോട്അങ്ങനെ പറയുന്നത് സഹിക്കാന്‍ പറ്റില്ലാരുന്നു. അവള്‍ ഉറക്കെ വിളിച്ചുകൂവി
“”വിഷ്ണു ഏട്ടാ “”
“”നീ എന്തിനാ പെണ്ണെ ഇങ്ങനെ കാറുന്നത്, ഞാന്‍ വന്നാലും അവനു എന്നേ കാണാന്‍ പറ്റില്ലാന്നു അറിയില്ലേ?””
“”എല്ലാം ഒളിഞ്ഞു കേട്ടോണ്ട് ഇരിക്കുവരുന്നോ?””
“”ഞാന്‍ എന്തിനാടി ഒളിഞ്ഞു കേക്കുന്നത് , അവന്‍ കേള്‍ക്കുന്നത് എല്ലാം ഞാനും കേള്‍ക്കും എന്നറിയില്ലേ. നീ അവനോട് ഇതൊന്നും പറയേണ്ടിരുന്നില്ല അവനൊന്നും മനസിലാവില്ല.””
“”അതെന്താ?””
“”ഞങ്ങള്‍ രണ്ടാണെന്ന് നീ പോലും ഇതുവരെ വിശ്വസിച്ചിട്ടുണ്ടോ? ഇല്ലല്ലോ, പിന്നെ അവന്‍ എങ്ങനെ വിശ്വസിക്കും””.
“”അവനറിയാന്‍ പറ്റില്ലേ? നീ അവന്റെ ഉള്ളില്‍ അല്ലേ? ഞാന്‍ വിശ്വസിക്കാഞ്ഞതിന് കാരണം ഉണ്ടല്ലോ അതുപോലെ ആണോ അവന്‍.?””
“”എന്ത് കാരണം””
“”ഇങ്ങനെ ഒറ്റക്ക് കിട്ടുമ്പോള്‍ മാത്രം വരും, അല്ലാത്തപ്പോള്‍ വിളിച്ച….., ഞാന്‍ അമ്മായുടെ മുന്നില്‍ വെച്ചു വിളിച്ചപ്പോള്‍ പോലും വന്നില്ലല്ലോ. അവര്‍ വിചാരിക്കുന്നത് എനിക്ക് വട്ടാന്ന.””
“”ഞാന്‍ പറഞ്ഞതല്ലേ എന്നേ കാട്ടി കൊടുക്കരുതെന്ന്. അവര്‍ ഇതറിഞ്ഞാല്‍. എന്നേ ഇല്ലാതാക്കാന്‍ നോക്കില്ലേ? നിന്ക്കപ്പോ എന്നേ വേണ്ടേ?””
