ഇശൽ നിലാവ് – 2 15

“കുട്ടാ വിട്ടാലോ”

കുട്ടൻ രണ്ട് ചരക്കിനെയും മാറി മാറി നോക്കി

“മടുത്തു കുട്ടാ ” ഞാൻ വീണ്ടും പറഞ്ഞു

അവന് എൻ്റെ അവസ്ഥ മനസ്സിലായി

” എന്ന വാ പോകാം ” അവൻ പോകാൻ ഒരുങ്ങി

“നിനക്ക് ഒക്കെയാണോ” ഞാൻ ചോദിച്ചു

“എനിക്കിവിടെ എന്ത് കോപ്പ് ഉണ്ടായിട്ടാട പോയേക്കാം ”

അല്ലേലും ഞാൻ എന്തെങ്കിലും പറഞ്ഞ വേണ്ട എന്ന് പറയാൻ അവൻ നിൽക്കാറില്ല

” എന്ന വാ പോകാം ”

കുട്ടൻ എഴുന്നേറ്റു ആദ്യം പുറത്തിറങ്ങി അവൻ ഇറങ്ങുന്നത് കണ്ട് അനസെന്നെ വിളിച്ചു

ഞങ്ങള് ഇറങ്ങുവ എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ച് പുറത്തിറങ്ങാൻ ഞാൻ ആദ്യം ഹമീദയെ ക്രോസ് ചെയ്തപ്പൊ എന്തേ എന്ന് അവള് കണ്ണ് കൊണ്ട് ചോദിച്ചു ഞാൻ പോവാണ് എന്ന് ശബ്ദം വരാതെ ലിപ് മൂവ്മെൻ്റ് കൊണ്ട് പറഞ്ഞു ജസീലിക്കനെ കടന്ന് പോകുമ്പോൾ പുള്ളി കയ്യിൽ പിടിച്ചു

” എങ്ങോട്ടട ”

” എൻ്റെ പൊന്നിക്ക ഇനിയും നിന്നാൽ ഞാൻ ചിലപ്പോൾ ഉറങ്ങി പോവും” മൈക്കിലൂടെ വരുന്ന ശബ്ദത്തിനിടയിലും ഞാൻ പറഞ്ഞൊപ്പിച്ചു

” നല്ല ശോകം ആണല്ലേ ”

“പറയാനുണ്ടോ ഇനിയും സഹിക്കാൻ വയ്യ ഇക്ക ”

കൂടുതൽ സംസാരിക്കാൻ നിന്നില്ല. ഞങ്ങൾ പുറത്തിറങ്ങി കുറച്ചു ശുദ്ധ വായു എടുത്തു ഇനിയെന്ത് എന്ന മട്ടിൽ കുട്ടൻ എന്നെ നോക്കി

” ബാഡാ മോനെ ഒരു ചായ കുച്ചാം”ഞാൻ കുട്ടന്റെ തോളിൽ കയ്യിട്ടു കൊണ്ട് മുന്നോട്ട് നടക്കാൻ തുടങ്ങി

” ഞങ്ങളും ഉണ്ട് ”

ഞാൻ പിന്നിലേക്ക് നോക്കുമ്പോൾ ജസീലും ഹമീദയുമാണ്

” നിങ്ങളും ഇറങ്ങിയ ”

“താൻ പറഞ്ഞത്പോലെ തന്നെ ഇനിയും ഇരുന്ന് ഉറങ്ങി പോവും ”
ഞാൻ ഹമീദയെ നോക്കി അവളൊന്നു ചിരിക്ക മാത്രം ചെയ്തു. എല്ലാവരും കൂടെ നടക്കാൻ തുടങ്ങുമ്പോൾ അതാ വീണ്ടും പിന്നിൽ നിന്നൊരു വിളി . അനസും ആയിശയുമാണ്

” നിങ്ങളും ഇറങ്ങിയോ ” ഞാൻ അവരോടു ചോദിച്ചു

” ഒരുപാട് സമയം നിക്കാനൊന്നും പ്ലാനുണ്ടായിരുന്നില്ലെടാ പിന്നെ നിങ്ങൾ ഇറങ്ങുന്ന കണ്ടപ്പോ ഇവളും പറഞ്ഞു പോകാന്ന് ”

“അതെന്താ ആയിശു ” ഞാൻ അവളോടു ചോദിച്ചു

“അല്ലെങ്കിലേ ബോറടിച്ചു ഇക്ക പിന്നെ നിങ്ങളും കൂടെ ഇറങ്ങുന്നെങ്കിൽ കൂടെ തന്നെ ഇറങ്ങാമെന്നു വച്ച് എല്ലാരും ഒരു സ്ഥലത്തേക്കല്ലേ ”

“അത് ശരിയ എന്തായാലും ഞങ്ങൾ ഒരു ചായ കുടിക്കാം എന്ന വെച്ച് നിങ്ങളുണ്ടോ ”

” നിന്റെ ഈ ചായ പ്രാന്ത് ഇതുവരെ തീർന്നിട്ടില്ല ” അനസ് കളിയാക്കി

” നീ ഉണ്ടോ ?. അല്ല അതിനും ഇവളുടെ കാൽ പിടിക്കണോ ”

” ഹാ വരാല്ലോ ” അനസ്സിനു സമ്മതം

“എന്റെ അഫ്സലിക്ക എല്ലാരും നിങ്ങളെ പോലെ ഒറ്റ തടി അല്ല. കുറച്ച ഉത്തരവാദിത്ത ബോധം ഒക്കെ വേണം ” ആയിഷ വല്യ അമ്മായിയെ പോലെ പറഞ്ഞു നിർത്തി

” ഒറ്റ തടി ആണൊന്നിപ്പോ ആർക്കറിയാം ” ജസീലിക്ക ഒരു സംശയം എടുത്തിട്ടു

” അതേയ് നിങ്ങൾക്ക് കുടിക്കാൻ ഞാൻ ചായ വാങ്ങി തരം എന്റെ ചോര കുടിക്കണം എന്നില്ല ”

“മൂപ്പർ പെണ്ണ് കെട്ടാതെ ഞങ്ങളെ കെട്ടിയോനെയൊക്കെ വഴി തെറ്റിക്കാൻ നടക്ക അല്ലെ ഇത്താ” ആയിഷ ഹാമിയെ നോക്കി

” എനിക്കും തോന്നുന്നുണ്ട് അഫ്സൽ വലിക്കാൻ ഇറങ്ങിയപ്പോഴാ ജസീലിക്ക വലിക്കാൻ പോയത് ”
ഒരു പരിചയവും ഇല്ലെങ്കിൽ പെണ്ണുങ്ങൾ തമ്മിൽ എന്റെ കുറ്റം പറഞ്ഞു കമ്പിനി ആയി

“കണ്ടോ അനസിക്കയും അപ്പൊ തന്നെ ഇറങ്ങിയത് വഴി തെറ്റിക്കൽ തന്നെ ഇത് ”

” ഇവന്റെ കൂടെ ആണേൽ വഴി തെറ്റി എന്നല്ല പിഴച്ചു എന്ന് വേണം പറയാം ”
കുട്ടൻ വളരെ ഈസിയായി എനികിട്ടൊന്ന് തന്നു

” അതേയ് നിങ്ങളൊക്കെ ഒരു ടീം ഞാൻ ഒറ്റക്ക് നമ്മക് തല്ലി തീർക്കാം എന്തേ ”

എല്ലാവരും ചിരിച്ചു

” വന്നേ ചായ കുടിക്കാൻ പോവാം. ഇനിയും നിന്ന വൈകും ”

ജസീലിന്റെ ക്ഷണത്തിൽ ഞങ്ങള് എല്ലാവരും അടുത്തുള്ള കഫേറ്റീരിയലേക്ക് നടന്നു അനസും ജസീലിക്കയും മുന്നിൽ നടന്നു ഞാനും കുട്ടനും നടുവിലും രണ്ട് പെണ്ണുങ്ങൾ പിന്നിലും അവർ അവരുടേതായ പരദൂഷണ കമ്പനിയായിരിക്കണം ഞാൻ ഊഹിച്ചു

കുറച്ച് മുന്നിലേക്ക് നടന്നപ്പോൾ ഞാൻ നടത്തം ഒന്ന് നിർത്തി കുട്ടൻ്റെ കഴുത്തിൽ ഞാൻ ചുറ്റി പിടിച്ചിട്ടുള്ളതുകൊണ്ട് അവനും എൻ്റെ കൂടെ നിന്നു. ഞങ്ങള് നടുവിലങ്ങനെ നിന്നത് കൊണ്ട് സ്വഭാവികമായി ഞങ്ങളുടെ പിന്നിൽ നിന്ന് നടന്നു വന്ന രണ്ട് സ്ത്രീകളുടെ രണ്ട് ദിശകളിലേക്ക് മാറി അപ്പോൾ ഞങ്ങള് അവരുടെ നടുവിലായി പിന്നെ നാലുപേരും ഒരുമിച്ചായി നടത്തം

Leave a Reply

Your email address will not be published. Required fields are marked *