ഉയർന്ന ഉദ്യോഗസ്ഥൻ അവരെ വിളിപ്പിച്ചു
” തമ്പി സാറെ …… ഇതല്ലേ ജോമോന്റെ വൈഫ് ? ഷീല എന്നല്ലേ പറഞ്ഞത് “
” അതെ …..എന്ത് പറ്റി ?’
“അതല്ല ജോമോന്റെ പി എഫും മറ്റും വേറെ ഏതോ ഒരു പെണ്ണിന്റെ പേർക്കാ “
“ഓ !!! അത് അവന്റെ പെങ്ങളായിരിക്കും …കല്യാണത്തിന് മുന്നല്ലേ ജോലി കിട്ടിയത് ‘
“അതെ പക്ഷെ ..നാലു വർഷം മുൻപ് പുതുക്കിയതാ “
തമ്പി ആ പേപ്പർ ഒന്ന് വാങ്ങി ഓടിച്ചു നോക്കിയിട്ടു അവിടുത്തെ പീയൂണിനെ വിട്ടു അതിന്റെ രണ്ടു മൂന്നു കോപ്പി എടുപ്പിച്ചു
” എങ്കിൽ ശെരി സാറെ …ഞങ്ങളിറങ്ങുവാ ..നമുക്കൊന്ന് കാണണം കേട്ടോ …’
” തമ്പി സാര് വിളിച്ചാ മതി ..എന്നെ കൊണ്ട് പറ്റുന്ന എന്ത് സഹായവും ചെയ്യാം ‘
തമ്പി ഷീലയെ കൂട്ടി ഇറങ്ങി . പോകുന്ന വഴിയിൽ സൈഡ് ചേർത്ത് നിർത്തിയിട്ടു തമ്പി അവളോട് പറഞ്ഞു
” മോളെ …ഇതാണോ അവന്റെ പെങ്ങളുടെ പേരെന്ന് നോക്കിക്കേ ?”
ഷീല അത് വാങ്ങി നോക്കിയിട്ടു വിങ്ങി പൊട്ടി
. തമ്പി അവളെ തന്റെ തോളോട് ചേർത്ത് ആശ്വസിപ്പിച്ചു
” സുശീല രാജൻ …അങ്ങനെ ഒരു പേരാ ഇതിലുള്ളത് ..അവൾ ആരാണെന്നു നമ്മക്കറിയില്ല …എന്തായാലും അവന്റെ പെങ്ങളാല് എനിക്കറിയാംരുന്നു …അവിടെ വെച്ച് ഒരു സീനാക്കണ്ട എന്ന് കരുതിയാ നിന്നോട് ചോദിക്കാത്തെ …അത് പോട്ടെ …..നമുക്ക് അത് കേസ് പറഞ്ഞു മേടിക്കാം …. പക്ഷെ ഇനിയും അവനെ ഓർത്തു ജീവിതം പാഴാക്കരുത് ……..നീ ഇവിടെയോ അന്നമ്മേടെ കൂടെയോ നിക്ക് ….ജോമോന്റെ വീട്ടിൽ കഴിയാനുള്ളത് നമുക്ക് കൊടുക്കാം ..വേണേൽ അവന്റെ പെങ്ങടെ കല്യാണോം ഞാൻ നടത്താം ……ഇന്നലത്തെ സംഭവം നീയങ്ങു മറക്കു……….അത് സൂസന്നെടെ നിർബന്ധത്തിൽ ഞാങ് ചെയ്തതാ …ഇനി എന്റെ കയ്യീന്ന് ഒരു ഉപദ്രവവും വരില്ല .”
“ഇനീ ഒരു കാര്യം കൂടി അറിയാൻ ഉണ്ട് …….പാതി ശമ്പളം എല്ലാ മാസവും വീട്ടിലേക്കു അയക്കാറുണ്ടെന്നല്ലേ പറഞ്ഞത് …നീ അവന്റെ വീട്ടിലേക്കു ഒന്ന് വിളിച്ചു ചോദിക്ക് ….
എല്ലാ മാസത്തേയും റെസീപ്റ്റോ മറ്റോ ഇരിപ്പുണ്ടോ ..ബാങ്ക് സ്റ്റേറ്റ് മെന്റുമായി ഒത്തു നോക്കാനെന്നു പറ…തത്കാലം അവരെ ഇതൊന്നും അറിയിക്കേണ്ട “
ഷീല മൊബൈലെടുത്തു വീട്ടിലേക്കു വിളിച്ചു . തമ്പി അവളോട് സ്പീക്കറിലിടാൻ പറഞ്ഞു
” അമ്മെ ……ജോമോൻ അയച്ചിരുന്ന മണിയോര്ഡറിന്റെയോ മറ്റോ കടലാസ്സ് വല്ലതുമുണ്ടോ ?…’
“അത് മോളെ നോക്കണം”
തമ്പി അവളുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി
” ചേച്ചി …ഞാൻ ജോമോന്റെ ഓഫീസിലെ ആളാണ്…ജോമോൻ അയക്കുന്ന എല്ലാ മാസത്തേയും ബാങ്ക് ഡീറ്റൈൽസോ മറ്റോ കാണുമോ ? എല്ലാ മാസത്തേയും വേണം “
” അയ്യോ സാറെ …അവനങ്ങനെ എല്ലാ മാസവും പൈസ അയക്കാറില്ല ….പിള്ളേരുടെ പഠിതതോം ഒക്കെയുള്ളത് കൊണ്ട് ഞങ്ങള് ചോദിക്കാരും ഇല്ല …മൂന്നോ നാലോ മാസം കൂടുമ്പോ പത്തോ രണ്ടായിരമോ അയക്കും ..അതും പോസ്റ്റ് ഓഫീസ് വഴിയാ ..ഞങ്ങക്ക് ബാങ്ക് അക്കൗണ്ട് ഒന്നുമില്ല “
” എങ്കില്‍ ശെരി …” തമ്പി ഫോണ്‍ കട്ട് ചെയ്തു
ഷീല വീണ്ടും പൊട്ടി കരയാൻ തുടങ്ങി
“ദേ !! നോക്ക് …ഈ കരച്ചിലും കൊണ്ട് നീ ആശുപത്രിയിലേക്ക് വരണ്ട ….മാത്തുക്കുട്ടി ബൈക്കെന്നു വീണതാണെന്നു നിന്നോട് സൂസന്ന പറഞ്ഞില്ലേ …എന്നാലും അവരെ കൂടി കരഞ്ഞു വിഷമിപ്പിക്കരുത്
ഷീല കരച്ചിലൊതുക്കി.
ആശുപത്രിയില്‍ ചെന്നപ്പോള്‍ അന്നമ്മയെം മത്തുക്കുട്ടിയേം കണ്ടു സംസാരിച്ചപ്പോള്‍ ഷീലയ്ക്ക് പാതി ആശ്വാസമായി
‘എങ്ങനെ ഉണ്ടെടാവേ …വേദനയൊക്കെ കുറഞ്ഞോ ?”
” കുഴപ്പമില്ലച്ചയാ ” മാത്തുക്കുട്ടി ചിരിച്ചു
” നീ എന്നാത്തിനാ ബൈക്കൊക്കെ ഓടിക്കാന്‍ പോയെ …ഞാന്‍ പറഞ്ഞതല്ലേ എലമ്മേടെ അടുത്ത് പോയാല്‍ ജീപ്പിന്റെ താക്കോല് തരൂന്ന് ………ഹ്മ്മം ….ഇന്ന് പ്ലാസ്റ്റര്‍ ഇടൂന്ന് ഡോകടര്‍ പറഞ്ഞു …നീരൊക്കെ കുറഞ്ഞത് കൊണ്ട് …നാലാം പൊക്കം വീട്ടില്‍ പോകാം ..പിന്നെ ഒരാഴ്ച കഴിഞ്ഞു വന്നാ മതി …ആ ഒരാഴ്ച നീ ഷീലെടെ കൂടെ ഇവിടെ നിക്ക് …..ചെക്കപ്പും കഴിഞ്ഞു തോട്ടത്തിലേക്ക് വന്നാ മതി …ഇന്നല്പം ജോലിയുണ്ടിവിടെ …നാളെ ഞാന്‍ തോട്ടത്തിലേക്ക് തിരിച്ചു പോകും …ലോഡോക്കെ ഗ്രേസിയെ എപ്പിചിട്ടാ വന്നെ …എടി അന്നമ്മേ …..നീ വരുന്നുണ്ടോ ……ഷീല ഇവിടെ നിന്നാ മതിയോ ?”
