ഉണ്ടകണ്ണി – 12

കിരൺ ന്റെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നു

അവൻ അമ്മയെ കെട്ടി പിടിച്ചു

” എന്നോട് ഇതൊക്കെ മുന്നേ പറഞ്ഞുകൂടെ അമ്മേ….. എന്നാലും എന്റെ അച്ഛനെയും അമ്മയെ യും അവർ… കൊല്ലും… കൊല്ലും ഞാൻ എല്ലാരേം…. ”

കിരൺ ഉച്ചത്തിൽ പറഞ്ഞു

“വേണ്ട…. നിന്നോട് ഞാൻ ആദ്യമേ പറഞ്ഞു എന്ത് പറഞ്ഞാലും നേരിടണം ന്ന് … നീ അവരെ കൊല്ലാൻ പോയി അവസാനം നിന്നെ കൂടെ നഷ്ടമായാൽ പിന്നെ എനിക്ക് ആരാ ഉള്ളത്.?? അയാളെ കൊല്ലാൻ ആണേൽ എനിക്കും ആവാമായിരുന്നു പക്ഷെ ഞാൻ നിനക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ചു ”

” എന്നാലും അമ്മേ…. ”

“ഒരു എന്നാലും ഇല്ല എനിക്ക് അവളോട് പറഞ്ഞ വാക്ക് പാലിച്ചെ പറ്റൂ., നിന്നെ പഠിപ്പിച് വലിയ ആൾ ആക്കണം നിന്നെ നല്ല നിലയിൽ എത്തിക്കണം. അത് കണ്ടിട്ട് വേണം എനിക്ക് കണ്ണടക്കാൻ ”

അമ്മയുടെ പറച്ചിൽ ഒക്കെ കേട്ട് കിരൺ കുറച്ചു നേരം മിണ്ടാതെ ഇരുന്നു

“അല്ല അമ്മേ… അപ്പോ അമ്മയുടെ പഠിത്തം?? നേഴ്സിങ്??”

“ആ അത് അത് പിന്നെ പോയില്ലടാ ”

“അതെന്താ???”

“ഞാൻ പോയ പിന്നെ നിന്നെ ആരു നോക്കുമായിരുന്നു?? ”

“എന്നാലും അമ്മേ??”

“ഒരു എന്നാലും ഇല്ല അതൊകെ കഴിഞ്ഞു , ഇനി നീ പഠിക്കുക എനിക്ക് അത് കാണാമല്ലോ . അത് മതി. പിന്നെ എന്റെ മോളെ കല്യാണം ഒക്കെ കഴിച്ചു നീ നല്ല ഒരു നിലയിൽ എത്തണം ”

“എന്നാലും എനിക്ക് വേണ്ടി അമ്മ അമ്മയുടെ ജീവിതം?? ”

കിരൺ പൊട്ടികരഞ്ഞു കൊണ്ട് അമ്മയെ കെട്ടി പിടിച്ചു

“സാരമില്ല ടാ നീ കരയാതെ, എന്റെ ചേച്ചി എനിക്ക് എന്റെ അമ്മയെ പോലെ ആയിരുന്നു അവളുടെ മോൻ എന്റെ മോൻ തന്നെ ആണ് .. അവൾക്ക് കൊടുത്ത വാക്കാണ് ഞാൻ നിന്നെ വളർത്തി വലിയ നിലയിൽ എത്തിക്കും ന്ന് , അത് എനിക് നിറവേറ്റണം ന്നാലെ നാളെ അങ്ങു ചെല്ലുമ്പോൾ അവളുടെ മുന്നിൽ എനിക്ക് നിൽക്കാൻ പറ്റൂ”
“അമ്മ എങ്ങും പോകുന്നില്ല ഇത് എപ്പോഴും എപ്പോഴും ഇങ്ങനെ പറയണ്ട ”

കിരൺ ദേഷ്യത്തോടെ അമ്മയെ നോക്കി

ഒരു പൊട്ടി ചിരി ആയിരുന്നു അമ്മയുടെ മറുപടി

“നോക്കിയെ എന്ത് രസാ ഇപോ ന്റെ മോനെ കാണാൻ ” അമ്മ അവന്റെ മുഖം എടുത്ത് പിടിച്ചു

“ഹും…. വേണ്ട.. എന്നാലും ഇത്രേ കാലം എന്നോട് ഇതൊക്കെ മറച്ചു വച്ചില്ലേ? ന്നിട്ട് ഇപോ എന്റെ അച്ചനെയും അമ്മയെയും കൊന്ന ആളുടെ മകളെ ഞാൻ പ്രേമിക്കുന്നു ശേ… ”

“ടാ ടാ വേണ്ട വേണ്ട … അവളെ പറ്റി നീ അനാവശ്യമൊന്നും പറയണ്ട . അവൾക്ക് എന്ത് അറിയാം അതിന്?

ന്റെ കാല ശേഷം നിന്നെ എനിക്ക് ഏൽപ്പിക്കാൻ പറ്റിയ ഏറ്റവും അനുയോജ്യമായ ആൾ ആണ് അവൾ . നിന്നെ പൊന്നുപോലെ നോക്കും അവൾ .. നിനക്ക് കിട്ടിയ പുണ്യം ആണ് അവൾ വെറുതെ എന്റെ മോളെ വേദനിപ്പിച്ച ചട്ടുകം പഴുപ്പിച്ചു മൂട്ടിൽ വക്കും ഞാൻ ”

“ഒ നിങ്ങൾ രണ്ടും കൂടെ ആണല്ലോ ഇപോ കൂട്ട് ”

അവൻ കെറുവിച്ചുകൊണ്ട് കട്ടിലിലേക്ക് മറിഞ്ഞു .

“എന്നാലും അമ്മേ… ”

“എന്താണ് എന്നാലും അമ്മക്ക്?”

“അച്ചന് ബന്ധുക്കൾ ആരും ഇല്ലായിരുന്നോ?? ”

“ഉണ്ടായിരുന്നു ”

“ആരാ ആരാ അവരൊക്കെ ഇപോ എവിടെ??” കിരൺ കട്ടിലിൽ നിന്ന് ചാടി എണീറ്റ് ചോദിച്ചു

“നിന്റെ അച്ചന് ഒരു അനിയത്തി ഉണ്ടായിരുന്നുന്ന് എനിക്കറിയാം ചെന്നൈ ൽ എന്തോ പഠിക്കാൻ പോയിട്ട് ഒരു പ്രേമം ഉണ്ടായി തമിഴ്നാട് ഉള്ള ഏതോ വലിയ ഒരു ഫാമിലിയിൽ എന്തോ ആണ് അവളെ കെട്ടിച്ചത് പക്ഷെ … നിന്റെ അച്ചന്റെ മരണ ശേഷം ഞാൻ അവളെ കണ്ടിട്ടില്ല , അന്ന് മരണത്തിന് കുറെ കാറുകളുടെയും ആളുകളുടെയും അകമ്പടിയോടെ അവൾ വന്നിറങ്ങുന്ന കണ്ടിരുന്നു കുറെ കരഞ്ഞിട്ട് അതേ കാറിൽ പോയി നിന്നെ ഒന്ന് നോക്കിയത് പോലും ഇല്ല അതുകൊണ്ട് അങ്ങനെ ഒരു ബന്ധം നിനക്ക് ഇനി വേണ്ട ന്നും ഞാൻ തീരുമാനിച്ചു അവളെ തിരക്കി പോവാൻ ഒന്നും ഞാൻ നിന്നില്ല “.
“അപ്പോ അമ്മക്ക് വേറെ ബന്ധുക്കൾ ഇല്ലേ??”

അവന്റെ ചോദ്യം അമ്മയെ മുഷിപ്പിച്ചു ന്ന് മുഖഭാവത്തിൽ നിന്ന് അവനു മനസിലായി

“ഹും… ബന്ധുക്കൾ നാറികൾ , ഇത്രയൊക്കെ നടന്നിട്ടും ഞങ്ങൾ 2 പെണ്ണുങ്ങൾ പെരുവഴിയിൽ ആയപ്പോൾ പോലും ഞങ്ങളെ ഒന്ന് തിരക്കുക പോലും ചെയ്യാത്ത ബന്ധുക്കളെ ഞങൾക്ക് എന്തിന് വേണം ?? വേണ്ട ആരും വേണ്ട.”

അവൻ പിന്നെ ഒന്നും ചോദിച്ചില്ല .

കുറച്ചു നേരത്തെ മൗനത്തിന് ശേഷം അമ്മ എണീറ്റ് അവന്റെ അടുത്തേക്ക് ചെന്നു

“ടാ … പറഞ്ഞ കേട്ടല്ലോ കഴിഞ്ഞത് ഒക്കെ കഴിഞ്ഞു ഇനി നിന്റെ ജീവിതമാണ് എനിക്ക് വലുത് . ഒരു വഴക്കിനും വയ്യാവേലിക്കും നീ പോവരുത് പോയാൽ പിന്നെ നീ എന്നെ ജീവനോട് കാണില്ല പറഞ്ഞേക്കാം ”

ഉറച്ച ശബ്ദത്തിൽ ആയിരുന്നു അമ്മ പറഞ്ഞത്

” ഇല്ലമ്മെ ഞാൻ ഒന്നിനും പോവില്ല.”

“ആ നല്ല മോൻ.. പിന്നെ നീ ഞായറാഴ്ച അവളുമായി എവിടാ പോകുന്നേ ? ”

പുഞ്ചിരിച്ചു കൊണ്ട് അമ്മ പറഞ്ഞു

” ങേ… ആർ… ഞാൻ…. എവിടെ പോണ്”

അവൻ ഞെട്ടലോടെ തപ്പി തടഞ്ഞു

“വേണ്ട… വേണ്ട… ഉരുളണ്ട..ദേ പോവുന്നെ ഒക്കെ കൊള്ളാം നിന്റെ അച്ചനെ പോലെ പണി ഒപ്പിച്ചു വച്ചേക്കരുത് കേട്ടോ ”

“അയ്യേ..ഈ അമ്മ . അവളെ ഒന്ന് കാണട്ടെ എല്ലാം വിളിച്ചു ഇങ്ങോട്ട് പറഞ്ഞു കൊടുക്കുവാ അവൾ മരങ്ങോടി ”

“ദേ.. ദേ… വേണ്ട എന്റെ മോളെ വല്ലോം ചെയ്ത പിന്നെ നീ അടി വാങ്ങും ”

“ഒ പിന്നെ ഒരു മോളും അമ്മയും ഓടിക്കോ രണ്ടും ” .

അവൻ ദേഷ്യത്തോടെ ഫോണും എടുത്ത് പുറത്തേക്ക് ഇറങ്ങി

“ടാ ടാ അവളെ വിളിച്ചു ചീത്ത പറയാൻ നിൽക്കണ്ട ഇനി. ആ പിന്നെ ഞാൻ തിരക്കി ന്ന് പറഞ്ഞേക്ക് “
അവൻ പുറത്തേക്ക് പോവുമ്പോൾ അമ്മ വിളിച്ചു പറയുന്നുണ്ടായിരുന്നു

“ഒ പിന്നെ സൗകര്യം ഇല്ല”

പുറത്തിറങ്ങിയ കിരൺ കുറിച്ചു നേരം ആകാശത്ത് നോക്കി നിന്നു അമ്മ പറഞ്ഞ പഴേ കാര്യങ്ങൾ എല്ലാം അവന്റെ മനസിനെ നീറിച്ചുകൊണ്ടിരുന്നു … പക അവന്റെ മനസ്സിൽ കുന്നുകൂടി വരുമ്പോളും അമ്മയ്ക്ക് കൊടുത്ത വാക്ക് അവനെ തടഞ്ഞു നിർത്തുന്നു . അപ്പോൾ തന്നെ അവന്റെ ഫോണ് അടിച്ചു അവളാണ്. കിരൺ ഫോണ് എടുത്തു

“ഹലോ…..”

കിരൺ ഒന്നും മിണ്ടിയില്ല

“എടാ….?? ”

അപ്പോഴും ഒന്നും മിണ്ടിയില്ല

“കിച്ചു… എന്താ ഒന്നും മിണ്ടാത്തെ??”

“എനിക്ക് നിന്നെ ഒന്ന് കാണണം ”

“ആ ഉണ്ടായിരുന്ന ഞാൻ ഓർത്തു ഫോണും എടുത്ത് വച്ചിട്ട് നീ വേറെ വഴിക്ക് പോയെന്ന്”

“ഞാൻ എങ്ങും പോയില്ല എനിക്ക് നിന്നെ ഒന്ന് കാണണം ”

“കാണാല്ലോ… നാളെ കോളേജിൽ ”

“വേണ്ട ഇപോ കാണണം”

“ഇപ്പോഴോ?? പോടാ”

“ഇപോ കാണണം ന്ന് ”

“എന്താടാ ഇപോ ”

“കാര്യം ഉണ്ട് നീ ഒന്ന് വരോ അല്ലെ ഞാൻ അങ്ങോട്ട് വരാം ”

“വേണ്ട രാത്രി ഇനി നീ വണ്ടി ഓടിക്കണ്ട ഞാൻ കാറുമായി വരാം ”

“ആം വേഗം വ ”

“എന്താടാ കാര്യം ??” അവൾ പരിഭ്രമത്തോടെ ചോദിച്ചു

“അത് അപ്പോ പറയാം”

“ശോ ഈ ചെക്കൻ… ഞാൻ ദേ വരുന്നു ”

കിരൺ കുറച്ചു നേരം കാത്ത് നിന്നപ്പോൾ അവൾ കാറുമായി വന്നു റോഡിൽ പാർക്ക് ചെയ്ത് അവനെ വിളിച്ചു

Leave a Reply

Your email address will not be published. Required fields are marked *