ഉണ്ടകണ്ണി – 12 2

“മോളെ കാപ്പി ഇടാം ഞാൻ അരിയുണ്ട ഉണ്ട് എടുക്കട്ടേ”

“ആം എടുത്തോ അമ്മേ” അവൾ കസേരയിൽ ഇരുന്നുകൊണ്ട് പറഞ്ഞു

കിരൺ അവരുടെ ചെയ്തികൾ കണ്ടു കതകിൽ ചാരി പുഞ്ചിരിച്ചുകൊണ്ട് നിന്നു.

അമ്മ കാപ്പി ഉണ്ടാക്കി കൊണ്ട് വന്നു അവർ രണ്ടും കൂടെ ഭയങ്കര സംസാരവും ചിരിയും കളിയും ഒക്കെ ആയി ഇരുന്നു കിരൺ ഇതെല്ലാം കണ്ടു സൈഡിലും നിന്നു. ഒടുവിൽ അവൾ പോവാൻ എണീറ്റു
“അമ്മ ഞാൻ അവളെ കൊണ്ട് ആക്കിയിട്ടു വരാമേ ”

അവർ രണ്ടും കൂടെ കാറിന് അടുത്തേക്ക് വഴി വിളക്കിന്റെ വെളിച്ചത്തിൽ നടന്നു

“ടാ ”

“ഉം”

“നീ എന്നെ കാണണം ന്നും പറഞ്ഞു വിളിച്ചു വരുത്തിയെ എന്തിനാ?”

“ഒന്നുമില്ല ”

“ദെ കോപ്പേ … കളിക്കല്ലേ മര്യാദക്ക് പറ ”

” ഒന്നുമില്ലന്നെ”

“പിന്നെ പിന്നെ എന്തോ ഉണ്ട്, അമ്മയെ കാണാൻ ഒന്നും അല്ല നീ വിളിച്ചത്”

“ഒന്നുമില്ല ന്ന് പറഞ്ഞില്ലേ”

അവൻ സ്വൽപം ദേഷ്യത്തിൽ പറഞ്ഞു

“ഓഹോ ന്ന ഞാൻ പോണ് ഇനി നീ വിളിക്ക് അപ്പോ കാണിച്ചു തരാം ഞാൻ ”

അവൾ വേഗത്തിൽ കാറിന് അടുത്തേക്ക് നടന്നു കാർ സ്റ്റാർട്ട് ആക്കി അവനെ നോക്കി മുഖം ചുളിച്ചു കാണിച്ചു ഓടിച്ചു പോയി…

കിരൺ അതൊകെ കണ്ടിട്ട് ചിരിച്ചുകൊണ്ട് നിന്നു.

അവൻ തിരികെ വീട്ടിലേക്ക് നടന്നപ്പോൾ അവൾ കാർ പാർക്ക് ചെയ്തിരുന്നതിന് അപ്പുറം മാറി കിടന്നിരുന്ന ഒരു ബ്ലാക് ബൊലേറോ സ്റ്റാർട്ട് ആയി ഓടി പോയി.

………………………………………………………………..

രാവിലെ വരെ അവളുടെ മെസ്സേജോ കൊളോ ഒന്നും വന്നിട്ടില്ല . നല്ല പിണകത്തിൽ ആണെന്ന് തോന്നുന്നു കിരൺ നു ചിരിയാണ് വന്നത് . അവൻ കുളിച്ചു റെഡി ആയി കോളേജിലേക്ക് ഇറങ്ങി വണ്ടി എടുത്ത് അവളെ വിളിക്കാൻ വേണ്ടി അവളുടെ വീടിന് മുന്നിൽ എത്തിയപ്പോ അവൻ കണ്ടു പ്രതാപൻ കാറിൽ കയറി പോകുന്നത് ..

അയാളെ കണ്ടപ്പോൾ തന്നെ അവനു ഇന്നലെ അമ്മ പറഞ്ഞ കാര്യങ്ങൾ ആണ് മനസിലേക്ക് ഓടി വന്നത്. അവൻ ദേഷ്യത്തോടെ അയാൾ പോകുന്നത് നോക്കി നിന്നു. ഒടുവിൽ അയാൾ പോയി കഴിഞ്ഞപ്പോൾ അവളെ വിളിച്ചു നോക്കി പക്ഷെ അവൾ ഫോണ് എടുത്തില്ല രണ്ടു മൂന്നു വട്ടം വിളിച്ചിട്ടും ഫോൺ എടുക്കാതെ ആയപ്പോൾ അവൻ ഒരു പുഞ്ചിരിയോടെ കളേജിലേക്ക് വണ്ടി വിട്ടു.
ക്ലാസിലേക്ക് നടക്കുമ്പോൾ തന്നെ ജെറി അവനെ കണ്ടു

“ടാ ടാ കിരണേ ” അവൻ വിളിച്ചു കൊണ്ട് ഓടി വന്നു

“എന്തെടാ അവൾ??”

“ആര്?? ” കിരൺ മനസിലാകാതെ പോലെ ചോദിച്ചു

“ഓഹോ… ഇന്നലെ കൊട്ടി ഘോഷിചില്ലേ നിന്റെ ഭാര്യ ” ജെറി ചിരിച്ചു കൊണ്ട് ചോദിച്ചു

” ആ എനിക്ക് അറിയില്ല ” അവൻ മുന്നോട്ട് തന്നെ നടന്നു

“ങേ… ” നടന്നുകൊണ്ടൊരുന്ന ജെറി സ്റ്റക്ക്ആയി അവിടെ നിന്നു

“ടാ ടാ നിന്നേ” അവൻ പിന്നേം ഓടി കിരൺ നു ഒപ്പം എത്തി

” എന്താ കോപ്പേ?”

“പ്ഫ തെണ്ടി നിങ്ങൾ തമ്മിൽ ഉടക്കിയോ??”

“ഞാൻ ആരുമായും ഉടക്കിയില്ല”

“പിന്നെ പിന്നെന്താ അവൾ നിന്റെ കൂടെ വരാഞ്ഞത്”

“എനിക്ക് അറിയില്ല ഞാൻ വിളിക്കാൻ പോയിരുന്നു ഫോൺ എടുത്തില്ല”

“ദേ മൈരേ നിന്നെ ഞാൻ കൊല്ലും എടാ നിനക്ക് ഒക്കെ പ്രാന്ത് ആണോ ഇന്നലെ വരെ അടയും ചക്കരയും പോലെ നടന്നിട്ട് ഇപോ ദെ നോക്കിക്കേ”

അവർ നടന്നു നടന്നു ക്ലാസ്സിൽ എത്തി , അകത്തേക്ക് കേറിയപ്പോൾ തന്നെ കിരൺ കണ്ടു ഫ്രണ്ട് ബെഞ്ചിൽ ഇരിക്കുന്ന അവളെ

കേറി വരുന്ന അവനെ അവൾ കണ്ടു അവൻ അവൾ നോക്കിയപ്പോ തന്നെ ഒന്ന് പുഞ്ചിരിച്ചു ,എന്നാൽ അവൾ തല വെട്ടിച്ചു കളഞ്ഞു

കിരൺ അതും കണ്ടു ഒരു ചിരിയോടെ അവന്റെ സീറ്റിലേക്ക് പോയി ഇരുന്നു

ജെറി ഇതൊകെ കണ്ടു അന്തം വിട്ട് നിൽക്കുകയാണ്

” പെങ്ങളെ എന്താ പ്രശ്നം നിങ്ങൾ തമ്മിൽ ” അവൻ അക്ഷര യുടെ അടുക്കലേക്കു പോയി നിന്ന് ചോദിച്ചു

“എന്താ ജെറി??”

“നിങ്ങൾ തമ്മിൽ എന്താ പ്രശ്നം ന്ന്?”

“എന്ത് പ്രശ്നം ഒന്നുമില്ലല്ലോ”

“ഓഹോ.. അപ്പോ അങ്ങനെ ആണല്ലേ ? ന്ന നടക്കട്ടെ ഇനി രണ്ടും കൂടെ എന്നെ വിളിക്കും അപ്പോ പറയാം ഞാൻ ഇതിനൊക്കെ ഉള്ള മറുപടി .” ജെറി അതും പറഞ്ഞു വെട്ടി തിരിഞ്ഞു അവന്റെ സീറ്റിലേക്ക് പോയി ഇരുന്നു
അപ്പുറം ഇരുന്ന് കിരൺ അവനെ കണ്ടു ചിരിച്ചു

Leave a Reply

Your email address will not be published. Required fields are marked *