അവൻ പിന്നെ ഒന്നും ചോദിച്ചില്ല .
കുറച്ചു നേരത്തെ മൗനത്തിന് ശേഷം അമ്മ എണീറ്റ് അവന്റെ അടുത്തേക്ക് ചെന്നു
“ടാ … പറഞ്ഞ കേട്ടല്ലോ കഴിഞ്ഞത് ഒക്കെ കഴിഞ്ഞു ഇനി നിന്റെ ജീവിതമാണ് എനിക്ക് വലുത് . ഒരു വഴക്കിനും വയ്യാവേലിക്കും നീ പോവരുത് പോയാൽ പിന്നെ നീ എന്നെ ജീവനോട് കാണില്ല പറഞ്ഞേക്കാം ”
ഉറച്ച ശബ്ദത്തിൽ ആയിരുന്നു അമ്മ പറഞ്ഞത്
” ഇല്ലമ്മെ ഞാൻ ഒന്നിനും പോവില്ല.”
“ആ നല്ല മോൻ.. പിന്നെ നീ ഞായറാഴ്ച അവളുമായി എവിടാ പോകുന്നേ ? ”
പുഞ്ചിരിച്ചു കൊണ്ട് അമ്മ പറഞ്ഞു
” ങേ… ആർ… ഞാൻ…. എവിടെ പോണ്”
അവൻ ഞെട്ടലോടെ തപ്പി തടഞ്ഞു
“വേണ്ട… വേണ്ട… ഉരുളണ്ട..ദേ പോവുന്നെ ഒക്കെ കൊള്ളാം നിന്റെ അച്ചനെ പോലെ പണി ഒപ്പിച്ചു വച്ചേക്കരുത് കേട്ടോ ”
“അയ്യേ..ഈ അമ്മ . അവളെ ഒന്ന് കാണട്ടെ എല്ലാം വിളിച്ചു ഇങ്ങോട്ട് പറഞ്ഞു കൊടുക്കുവാ അവൾ മരങ്ങോടി ”
“ദേ.. ദേ… വേണ്ട എന്റെ മോളെ വല്ലോം ചെയ്ത പിന്നെ നീ അടി വാങ്ങും ”
“ഒ പിന്നെ ഒരു മോളും അമ്മയും ഓടിക്കോ രണ്ടും ” .
അവൻ ദേഷ്യത്തോടെ ഫോണും എടുത്ത് പുറത്തേക്ക് ഇറങ്ങി
“ടാ ടാ അവളെ വിളിച്ചു ചീത്ത പറയാൻ നിൽക്കണ്ട ഇനി. ആ പിന്നെ ഞാൻ തിരക്കി ന്ന് പറഞ്ഞേക്ക് “
അവൻ പുറത്തേക്ക് പോവുമ്പോൾ അമ്മ വിളിച്ചു പറയുന്നുണ്ടായിരുന്നു
“ഒ പിന്നെ സൗകര്യം ഇല്ല”
പുറത്തിറങ്ങിയ കിരൺ കുറിച്ചു നേരം ആകാശത്ത് നോക്കി നിന്നു അമ്മ പറഞ്ഞ പഴേ കാര്യങ്ങൾ എല്ലാം അവന്റെ മനസിനെ നീറിച്ചുകൊണ്ടിരുന്നു … പക അവന്റെ മനസ്സിൽ കുന്നുകൂടി വരുമ്പോളും അമ്മയ്ക്ക് കൊടുത്ത വാക്ക് അവനെ തടഞ്ഞു നിർത്തുന്നു . അപ്പോൾ തന്നെ അവന്റെ ഫോണ് അടിച്ചു അവളാണ്. കിരൺ ഫോണ് എടുത്തു
“ഹലോ…..”
കിരൺ ഒന്നും മിണ്ടിയില്ല
“എടാ….?? ”
അപ്പോഴും ഒന്നും മിണ്ടിയില്ല
“കിച്ചു… എന്താ ഒന്നും മിണ്ടാത്തെ??”
“എനിക്ക് നിന്നെ ഒന്ന് കാണണം ”
“ആ ഉണ്ടായിരുന്ന ഞാൻ ഓർത്തു ഫോണും എടുത്ത് വച്ചിട്ട് നീ വേറെ വഴിക്ക് പോയെന്ന്”
“ഞാൻ എങ്ങും പോയില്ല എനിക്ക് നിന്നെ ഒന്ന് കാണണം ”
“കാണാല്ലോ… നാളെ കോളേജിൽ ”
“വേണ്ട ഇപോ കാണണം”
“ഇപ്പോഴോ?? പോടാ”
“ഇപോ കാണണം ന്ന് ”
“എന്താടാ ഇപോ ”
“കാര്യം ഉണ്ട് നീ ഒന്ന് വരോ അല്ലെ ഞാൻ അങ്ങോട്ട് വരാം ”
“വേണ്ട രാത്രി ഇനി നീ വണ്ടി ഓടിക്കണ്ട ഞാൻ കാറുമായി വരാം ”
“ആം വേഗം വ ”
“എന്താടാ കാര്യം ??” അവൾ പരിഭ്രമത്തോടെ ചോദിച്ചു
“അത് അപ്പോ പറയാം”
“ശോ ഈ ചെക്കൻ… ഞാൻ ദേ വരുന്നു ”
കിരൺ കുറച്ചു നേരം കാത്ത് നിന്നപ്പോൾ അവൾ കാറുമായി വന്നു റോഡിൽ പാർക്ക് ചെയ്ത് അവനെ വിളിച്ചു
“ടാ ഞാൻ ദേ റോഡിൽ ഉണ്ട്”
“ഇങ്ങോട്ട് വ”
“വീട്ടിലേക്കോ??”
“അതേ”
“അമ്മ ഉണ്ടോ അവിടെ?”
“ഉണ്ടലോ അമ്മ എവിടെ പോവാൻ ”
“ആം ന്ന വരാം “
“ഓഹോ??”
“കോഹോ .. പോടാ”
കുറച്ചു കഴിഞ്ഞപ്പോൾ അവൾ വീട്ടിലേക്ക് വന്നു . വാതുക്കൽ തന്നെ കിരൺ നിൽപ്പുണ്ടായിരുന്നു
” അമ്മേ ദെ അമ്മേടെ മോൾ വന്നേക്കുന്നു”
അവൻ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു
” എന്താടാ നീ എന്തിനാ ഇപോ ഇങ്ങോട്ട് വരാൻ പറഞ്ഞേ ?”
“ഹേയ് ഒന്നും ഇല്ല ചുമ്മ നിന്നെ ഒന്ന് കാണാൻ ”
“നിനക്ക് തലക്ക് വല്ല അസുഖവും ഉണ്ടോ , ഈ രാത്രി ഞാൻ എന്തൊക്കെ കള്ളം പറഞ്ഞ വീട്ടിൽ നിന്ന് ചാടിയെ ന്ന് അറിയാമോ”
അവൾ അവന്റെ തോളിൽ തല്ലി കൊണ്ട് പറഞ്ഞു
” അയ്യോ … ഇതെന്നാമോളെ ഈ രാത്രി ?”
അമ്മ അകത്തുനിന്ന് ഇറങ്ങി വന്നുകൊണ്ട് ചോദിച്ചു
“അമ്മേടെ മോനോട് ചോദിക്കമേ എന്നെ ഇരുത്തി പൊറുപ്പിച്ചില്ല കാണണം കാണണം ന്നും പറഞ്ഞു ”
അത് കേട്ട അമ്മ ദേഷ്യത്തോടെ അവനെനോക്കി
“എന്തുവാടാ ഇത്? ഈ രാത്രി അവളെ കൊണ്ട് വണ്ടി ഓടിപ്പിക്കണ്ട കാര്യം ഉണ്ടോ നിനക്ക് നാളെ കോളേജിൽ പോയി കണ്ട പോരെ ?”
അമ്മ യുടെ ചോദ്യത്തിന് അവൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു
” അതിനും മാത്രം രാത്രി ഒന്നും ആയില്ലലോ സാരമില്ല ”
അവൻ അമ്മയെ നോക്കി ചിരിച്ചു
“എന്തായാലും വന്നില്ലേ , നീ വ മോളെ അവനു ഞാൻ കൊടുത്തോളാ ”
അമ്മ അവളെ വിളിച്ചു അകത്തേക്ക് പോയി കിരൺ പുറകെ കേറി
