Related Posts
“ഞാൻ പറയുന്നത് ഒക്കെ നീ സമാധാനത്തോടെ കേൾക്കണം. ചിലപ്പോൾ നിനക്ക് ഉൾക്കൊള്ളാൻ കഴിയാത്ത
കാര്യങ്ങൾ വരെ ഉണ്ടാവും , അതൊക്കെ അതിജീവിക്കാൻ നീ തയ്യാറാണോ എങ്കിൽ മാത്രം ഞാനെല്ലാം പറയാം. ”
” അമ്മ ധൈര്യമായി പറഞ്ഞോ എന്താണെങ്കിലും ”
“ഹാ…. എന്ന ഞാൻ പറയാം… നിന്റെഅച്ഛൻ എങ്ങനെ മരിച്ചു ന്ന് അല്ലെ… കൊന്നതാ നിന്റെ അച്ചനെ…”
“ആര്… ”
കിരൺ ആകാംഷയോടെ അമ്മയെ നോക്കി
” നിന്റെ അച്ചന്റെ ഉറ്റ സുഹൃത്ത് മുല്ലശ്ശേരി രാജശേഖരൻ എന്ന എന്റെ ചേട്ടൻ ”
കിരൺ ഞെട്ടി
“അമ്മേ…….”
“അതേ ടാ… അയാൾ ആ ദുഷ്ട്ൻ എന്റെ ചേട്ടൻ ആണ് നിന്റെ അമ്മാവൻ”
“അയാൾ ??? അയാൾ എന്തിന്… അച്ചനെ.. ”
” ആർത്തി… ആർത്തിയാണ് അയാൾക്ക് പണത്തിനോടുള്ള ആർത്തി , … ഇനി ഒരു കാര്യം കൂടി പറയാം നീ സമാധാനമായി കേൾക്കണം ”
അമ്മയുടെ മുഖം മാറുന്നത് അവൻ ശ്രദ്ധിച്ചു
” നീ…. നീ എന്റെ മകൻ അല്ല…. ”
” അമ്മേ…….. ”
അലർച്ചയോടെ വിളിച്ച കിരൺ ന്റെ കയ്യിലെ ഗ്ളാസ് കൈവിട്ട് നിലത്ത് വീണുടഞ്ഞു
“എന്താ. .. എന്താമ്മ പറഞ്ഞേ..???”
കിരൺ വിശ്വാസം വരാതെ അമ്മയുടെ അടുത്തേക്ക് വന്നു കയ്യിൽ പിടിച്ചു
“സത്യമാണ് നീ എന്റെ മോൻ അല്ല ”
അമ്മ ഒരു ഭാവമാറ്റം ഇല്ലാതെ പറഞ്ഞു ,
കിരൺ ന്റെ കണ്ണു നിറഞ്ഞു പോയി അവന്റെ കൈ അമ്മയുടെ കയ്യിൽ നിന്നും വിട്ടു
“കണ്ട നീ കരയുന്നു ഇതാ ഞാൻ പറഞ്ഞേ ആദ്യമേ, ഞാൻ പറയുന്നത് ഒക്കെ ഉൾക്കൊള്ളാൻ കഴിയുന്നുണ്ടേൽ മാത്രം ഞാൻ എല്ലാം പറയാം ന്ന് . “
“എന്തൊക്കെയാ അമ്മേ പറയുന്നേ… ഞാൻ… ഞാൻ അമ്മയുടെ മോൻ അല്ലെന്ന് … അങ്ങനെ ഒന്നും പറയല്ലേ അമ്മേ എനിക്ക് സഹിക്കാൻ പറ്റില്ല”
കിരൺ കരഞ്ഞു തുടങ്ങി
“ഹ കരയാതെ ടാ.. നിന്നോട് ഒരു ദിവസം ഇത് പറയേണ്ടി വരുമെന്ന് എനിക്ക് നല്ല ഉറപ്പ് ഉണ്ടായിരുന്നു അത് കൊണ്ട് തന്നെ നീ എങ്ങനെയൊക്കെ പ്രതികരിക്കും ന്ന് ഞാൻ ആലോചിച്ചു വച്ചിരുന്നു, ദെ നീ ഇങ്ങോട്ട് നോക്കിയേ… ” അമ്മ അവന്റെ മുഖം പിടിച്ചു അമ്മയുടേ നേരെ പിടിച്ചു
“നീ എന്റെ വയറ്റിൽ ജനിച്ചില്ല നിനക്ക് ഞാൻ മുലപ്പാൽ തന്നിട്ടില്ല എന്നെ ഉള്ളൂ നീ എന്റെ മോൻ തന്നെ ആണ് അത് ഞാൻ ചാവുന്ന വരെ അങ്ങനെ തന്നെ ആയിരിക്കും. പിന്നെ ഞാൻ ബയോളജിക്കലി പറഞ്ഞതാ ” അമ്മ ഒരു പുഞ്ചിരിയോടെ പറഞ്ഞു
കിരൺ കണ്ണോകെ കൈത്തലം കൊണ്ട് തുടച്ചു കൊണ്ട് അമ്മയുടെ അടുത്തേക്ക് ഇരുന്നു
“അമ്മേ…”
“എന്താടാ”
“ആരാ എന്റെ ഒറിജിനൽ അമ്മ… എന്താ എന്റെ അച്ചന് സംഭവിച്ചത്… ഈ അമ്മ …. അമ്മ ആരാണ്??”
“ഹ ഹ , ഇത് നീ ചോദിക്കുന്ന ദിവസം നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് എത്ര കൊല്ലം ആയി ന്ന് അറിയാമോ ”
“പറയമ്മെ”
“ആ പറയാം .. ഞാൻ മുന്നേ നിന്നോട് പറഞ്ഞില്ലേ നിന്റെ അമ്മാവന്റെ കാര്യം.. രാജശേഖരൻ ? ”
“അതേ… അപ്പോ അയാളുടെ പെങ്ങൾ ആണോ അമ്മ അപ്പോ ഞാൻ എങ്ങനെ… അയാൾ എങ്ങനെ എന്റെ മാമൻ ആവും?? ”
“ടാ ഞാൻ പറയുന്ന കേൾക്ക് നീ ആദ്യം ”
“ആ അമ്മ പറഞ്ഞോ”
അവൻ വായടക്കി നിറഞ്ഞ കണ്ണുകളുമായി ഇരുന്നു , അമ്മ അവന്റെ കണ്ണ് തുടച്ചു കൊണ്ട് തുടർന്നു
“നിന്റെ അമ്മയെ എന്നുവെച്ചാൽ എന്റെ ചേച്ചി അനുരാധ.. ഈ അനാമിക യുടെ ചേച്ചി… അതാണ് നിന്റെ അമ്മ , ഒരുപാട് വർഷങ്ങൾക്കു മുൻപ് പൊടി കുഞ്ഞായ നിന്നെ എന്നെ ഏൽപ്പിച്ചു പറഞ്ഞ ഒരു വാക്ക് ഉണ്ട് ഒരു കാരണവശാലും നിന്നെ കൈ വിടരുത് നിന്നെ പഠിപ്പിക്കണം വലിയ ആൾ ആക്കണം അവന്റെ അമ്മക്ക് വന്ന ദുരന്തം നിനക്ക് വരരുത് എന്നൊക്കെ”
“അപ്പോ… അനുരാധ…?? അതാണോ അമ്മയുടെ പേര് എന്താ സംഭവിച്ചത്??”
” പറയാം…
വലിയപറമ്പിൽ തറവാട്ടിലെ ചന്ദ്രശേഖരനും ആനന്ദവല്ലിക്കും ഞങ്ങൾ 3 മക്കൾ ആയിരുന്നു മൂത്തത് ചേട്ടൻ രാജശേഖരൻ അതിനു താഴെ നിന്റെ അമ്മ അനുരാധ പിന്നെ ഞാൻ അനാമിക , പണ്ട് മുതലേ തലതെറിച്ച സ്വഭാവം ആയിരുന്നു ഞങ്ങളുടെ ചേട്ടന് . മര്യാദക് പഠിക്കില്ല അച്ചനെ വക വെക്കില്ല അച്ചന്റെ കാശ് മുഴുവൻ ദൂർത്തടിച്ചു നടക്കും
