ഉണ്ടകണ്ണി – 12 2

ഐശ്വര്യ ഇവരുടെ ചെയ്തികൾ എല്ലാം കണ്ട് ഒരുതരം വെറുപ്പോടെ ഇരിക്കുന്നുണ്ട്

അവളെ നോക്കി കിരൺ ഒന്ന് പുഞ്ചിരിച്ചപ്പോൾ അവളും പെട്ടെന്ന് മുഖഭാവം മാറി പുഞ്ചിരിച്ചു.

അതേ സമയം മഹേഷ് സർ ക്ലാസ്സിൽ എത്തി.

ആദ്യ ഇന്റർവെൽ സമയവും കിരൺ അക്ഷരയെ നോക്കി എങ്കിലും അവൾ മൈൻഡ് ചെയ്തില്ല കൂട്ടുകാരികളും ആയി അവൾ ക്യാന്റീനിൽ പോയി വന്നു . കിരൺ പക്ഷെ സീറ്റിൽ നിന്ന് എണീക്കാതെ അവിടെ തന്നെ ഇരുന്നു . പിന്നെ ഉച്ചകത്തെ ഇന്റർവെൽ ആയപ്പോൾ ജെറി അവനെ ഫുഡ് കഴിക്കാൻ വിളിച്ചു

” ടാ വ ഫുഡ് അടിക്കാം ”

“വേണ്ട ടാ നീ പൊക്കോ ”

“അതെന്താ വേണ്ടാത്തത് ??”

“വേണ്ട അത്ര തന്നെ നീ പോ..”

അവൻ നോക്കുമ്പോൾ അവൾ അവിടെ ഇരുന്ന് ഇവരുടെ സംസാരങ്ങൾ എല്ലാം ശ്രദ്ധിക്കുന്നത് കണ്ടു .

“ഒ അപ്പോ അതാണ് കാര്യം… നീ എന്തെങ്കിലും കാണിക്കു കോപ്പേ ഞാൻ കഴിക്കാൻ പോവാ നിനക്ക് വേണമെങ്കിൽ വാ എനിക് നല്ല വിശപ്പുണ്ട് നിന്റെ കൂടെ നാടകം കളിച്ചു നിന്നാൽ എന്റെ ശരീരം കേടാവും”

ജെറി കിരൺ അക്ഷയെ നോക്കുന്ന കണ്ടു ദേഷ്യപ്പെട്ടു ക്ലസ്സിൽ നിന്നും പോയി..

കുറച്ചു കഴിഞ്ഞപ്പോൾ കിരൺ എണീറ്റ് അവളുടെ അടുത്തേക്ക് ചെന്നു , തിരിഞ്ഞിരിക്കുന്ന അക്ഷരയുടെ കയ്യിലേക്ക് കേറിപിടിച്ചു . അക്ഷര ദേഷ്യത്തോടെ അവനെ നോക്കി

“വാ..”

“എങ്ങോട്ട്??” അവൾ അതേ ഭാവത്തിൽ ചോദിച്ചു

” നീ വ പറയാം”

“കയ്യെടുക്ക് കിരണേ…”

“ഓഹോ… നീ വന്നേ ” കിരണ് പിന്നെയും അവളുടെ കയ്യിലെ പിടിത്തം മുറുക്കി

പെട്ടെന്ന് അവളുടെ കൈ അവന്റെ കവിളിൽ പതിഞ്ഞു വലിയ ശക്തി ഒന്നും ആ അടിക്ക് ഉണ്ടായിരുന്നില്ല എങ്കിലും

കിരൺ അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അവന്റെ കണ്ണു നിറഞ്ഞു പോയി .
ക്ലാസിൽ ഉണ്ടായിരുന്നവരും അവളുടെ കൂടെ ഇരുന്ന കൂട്ടുകാരികളും സ്തബ്ധരായി പോയി, ഒരാൾ ഒഴികെ അക്ഷര .. അവളുടെ കണ്ണിൽ കോപം ആയിരുന്നു

അപ്പോഴാണ് അക്ഷരക്ക് അവൾ ചെയ്തത് എന്താ ന്ന് ഉള്ള സ്വബോധത്തിലേക്ക് വന്നത്

“യ്യോ… ടാ കിരണേ…. ടാ ഞാൻ അറിയാതെ ”

അവളും കണ്ണു നിറഞ്ഞു കൊണ്ട് അവന്റെ കവിളിൽ തൊട്ടു .

“സാരമില്ല നീ ഒന്ന് എന്റെ കൂടെ വരുമോ എനിക്ക് ഒന്ന് സംസാരിക്കണം പ്ലീസ്”

അവൻ കണ്ണു തുടച്ചുകൊണ്ട് ചോദിച്ചു

അക്ഷര ഒന്നും മിണ്ടാതെ അവന്റെ ഒപ്പം പോയി . ക്യാന്റീൻ ന്റെ അടുത്തുള്ള ആൽചുവട്ടിലാണ് അവർ പോയി നിന്നത്

“ടാ സോറി ടാ ഞാൻ അറിയാതെ??”

കുറച്ചു നേരത്തെ മൗനം ഭേദിച്ചു അക്ഷര പറഞ്ഞു

“സാരമില്ല അക്ഷ ആദ്യം ഒന്നും അല്ലാലോ ഇത് ”

അവന്റെ വാക്കുകൾ അവളെ പിന്നെയും മുറിവേൽപ്പിക്കുകയാണ് ചെയ്‌തത്‌

“കിച്ചു ടാ സോറി ടാ… ദൈവമേ എനിക്ക് ഏത് നേരത്താണ് അങ്ങനെ ചെയ്യാൻ തോന്നിയത് ”

ഒരുപാട് ശ്രമിച്ചിട്ടും അവൾ കരഞ്ഞു പോയി

“യ്യേ.. ടി കരയെല്ലേ നീ… അയ്യേ നോക്കിക്കേ നീ കരഞ്ഞ പിന്നെ എന്റെ വില പോവും ഈ കോളേജിൽ നീ കരയുന്നത് കാണരുത് ആരും. ദെ… നോക്ക് കരയാതെ എനിക്ക് ഒരു കുഴപ്പവും ഇല്ല അക്ഷ..”

അവൻ അവളുടെ താടിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു

” എന്നാലും??”

“ഒരു എന്നാലും ഇല്ല , എന്നെ തല്ലാൻ നിനക്ക് എല്ലാ അധികാരവും ഉണ്ട്. ഇന്നലെ കൂടെ അമ്മ പറഞ്ഞേ ഉള്ളൂ എന്നെ നിന്റെ കയ്യിൽ അല്ലാതെ ഏൽപ്പിക്കാൻ പറ്റിയ വേറെ ആൾ ഇല്ല ന്ന്”

” അമ്മ അങ്ങനെ ഒക്കെ പറഞ്ഞോ??”

“പറഞ്ഞല്ലോ … അമ്മയും മോളും കൂടെ എന്നെ ഇട്ട് കുരങ്ങു കളിപ്പിക്കുവാ ഞാൻ അറിയുന്നുണ്ട് രണ്ടും കൂടെ ഓരോ പ്ലാനിങ് ഒക്കെ നടത്തുന്നത് “
“ഒ പിന്നെ ഞങ്ൾക്ക് എന്ത് പ്ലാൻ ”

അക്ഷര കരച്ചിൽ ഒക്കെ നിർത്തി പഴേ ആളായി മാറിയത് കിരൺ ശ്രദ്ധിച്ചു

“പിന്നെ… അക്ഷ…”

“എന്തേനു ”

“ഇന്നലെ നിന്നെ ഞാൻ വിളിച്ചത് ഒരു കാര്യം പറയാൻ ആയിരുന്നു”

“ഓഹോ അത് എനിക്ക് മനസിലായില്ലായിരുന്നു കേട്ടോ ”

“അതല്ല ഞാൻ പറയട്ടെ”

“എല്ലാം പറയാം ആദ്യം നീ വന്നേ”

അവൾ അവന്റെ കയ്യിൽ പിടിച്ചു വലിച്ചു ക്യാന്റീനിലേക്ക് കയറി

“ചേട്ടോ 2 ഊണ് ”

ടേബിളിൽ ഇരുന്നപ്പോൾ തന്നെ അക്ഷര വിളിച്ചു പറഞ്ഞു

“എന്താ നിനക്ക് പറയാനുള്ളത് ”

Leave a Reply

Your email address will not be published. Required fields are marked *