ഞങ്ൾ നടന്നു പോയപ്പോൾ ഞങ്ങളെ മറികടന്ന് ഓഡി പോയിരുന്നു അതിന്റെ ബാക് സീറ്റിൽ നിന്ന് 2 ഉണ്ട കണ്ണുകൾ എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിചിരുന്നു
” ഉം കേറു” ജെറി അവന്റെ പൾസർ സ്റ്റാർട്ട് ചെയ്തുകൊണ്ട് പറഞ്ഞു
“ഏയ് ഞാൻ ഇല്ല നീ വിട്ടോ എന്റെ സൈക്കിൾ അവിടെ ഇരുപ്പുണ്ട് ” ഞാൻ ഗേറ്റിന് പുറത്തേക്ക് കൈ കാണിച്ചു കൊണ്ട് പറഞ്ഞു
“സൈകിള കോപ്പ് മര്യാദക്ക് കേറടാ നിന്റെ സൈക്കിൾ ഒക്കെ നമുക്ക് പിന്നെ എടുക്കാം ”
അവസാനം മടിച്ചു മടിച്ചു കിരൺ ബൈക്കിൽ കേറി , ജെറി ബൈക് പറപ്പിച്ചു
കുറെ പോയ ശേഷം ആ ബൈക്ക് ഒരു വലിയ 2 നില വീട്ടു മുറ്റത്തേക്ക് കേറി
” ഇറങ്ങട”
അന്തം വിട്ടു ഇരിക്കുന്ന കിരൺ നെ നോക്കി ജെറി പറഞ്ഞു
“വാടാ….. “ബൈക്കും പാർക്ക് ചെയ്ത് ജെറി വീട്ടിനുള്ളിലേക്ക് കിരൺ നെ ക്ഷണിച്ചു
“ഇതാണ് എന്റെ വീട് ഇരിക്ക് … അമ്മാ …”
ജെറി കിരണിനെ സോഫയിൽ ഇരുത്തി ഉള്ളിലേക്ക് നോക്കി വിളിച്ചു
“എന്താടാ ചെറുക്കാ കിടന്നു കൂവുന്നെ”
അടുക്കള ഭാഗത്ത് നിന്നും ഒരു സ്ത്രീ ഇറങ്ങി വന്നു അവന്റെ അമ്മയാണ്
പെട്ടെന്ന് എന്നെ കണ്ട അവർ ഒന്നു പരുങ്ങി
“അമ്മേ എന്തെങ്കിലും കനത്തിൽ കഴിക്കാൻ എടുത്തോ ഉള്ളത് എല്ലാം രണ്ട് പ്ളേറ്റ് പോരട്ടെ ” ജെറി അമ്മയെ നോക്കി പറഞ്ഞു
“ഇത് പുതിയ കൂട്ടുകാരൻ ആവും അല്ലെ എന്താ മോനെ പേര്?”
“കിരൺ എന്ന അമ്മേ” അവൻ പറഞ്ഞു
ഇപോ വരാം ന്ന് പറഞ്ഞു അവന്റെ അമ്മ ഉള്ളിലേക്ക് പോയി പിന്നെ ഫുഡും ആയി വന്നു ഞങ്ങളെ വിളിച്ചു അപ്പവും ചിക്കനും ആയിരുന്നു ഞാൻ കുറച്ചു മതി എന്നു പറഞ്ഞിട്ടും എന്നെ കൊണ്ട് കുറെ ‘അമ്മ കഴിപ്പിച്ചു .അതിനിടക്ക് ന്റെ വീട്ടിൽ ആരൊക്കെ ഉണ്ടെന്നും എവിടാ വീട് ന്നും ഒക്കെ ചോദിച്ചറിയാൻ ‘അമ്മ മറന്നില്ല ..പക്ഷെ ഞാൻ മുഴുവനായി ഒന്നും പറഞ്ഞതും ഇല്ല അത് ജെറി ശ്രദ്ധിക്കുന്നുമുണ്ടായിരുന്നു
ഫുഡ് കഴിച്ചു എണീറ്റപ്പോൾ തന്നെ ജെറി എന്നെയും വിളിച്ച് അവന്റെ മുറിയിലേക്ക് പോയി മുറിയിൽ കേറിയതും അവൻ ഡോർ ലോക്ക് ചെയ്തു
“ഡാ എന്നെ ഒന്ന് വീട്ടിൽ കൊണ്ട് ആക്കാമോ വീട്ടിൽ ‘അമ്മ ഒറ്റക്ക് ഉള്ളൂ എന്നെ കണ്ടില്ലേൽ വിഷമം ആവും ” അത് പറഞ്ഞതും അമ്മയുടെ കോൾ വന്നതും ഒരുമിച്ചായിരുന്നു..
“‘അമ്മ ഞാൻ ഇപോ എത്തും ഒന്ന് രാജൻ ചേട്ടനെ കാണാൻ വന്നതാ വർക്ക് ന്റെ ഒരു കാര്യം ഉണ്ടായി… ആ അതേ…. ശെരി അമ്മാ..”
അപ്പോഴാണ് ജെറി അവന്റെ ഫോൺ വരെ ശ്രദ്ധിക്കുന്നത്
“ടാ നീ എന്തിനാ കള്ളം പറഞ്ഞത് … ഈ ഫോണ് ഇത്…. ഇതൊകെ ഇപ്പോഴും ഉപയോഗിച്ച് നടക്കുന്ന ഒരാളെ ആദ്യം കാണുവാ ആ കമ്പനി യിൽ പോലും ഇത് ഇപോ കാണില്ല”
ജെറിയുടെ ചോദ്യം കേട്ട് കിരൺ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു..
“എന്തിനാ കള്ളം പറഞ്ഞേ ന്ന് …”
ജെറി വീണ്ടും ചോദിച്ചു
“എടാ അത് … അത് പിന്നെ അമ്മ വിശ്വസിക്കില്ല ടാ ഞാൻ കൂട്ടുകാരന്റെ വീട്ടിൽ പോയി ന്ന് പറഞ്ഞാ ”
“ങേ അതെന്താ”
“അത് എനിക്ക് അങ്ങനെ കൂട്ടുകാർ ഒന്നും ഇല്ലട ഞാൻ ഇങ്ങനെ ഒന്നും പോവാറും ഇല്ല അതൊകെ അമ്മക്ക് അറിയാം ”
” കൂട്ടുകാർ ഇല്ലെന്നോ എന്ത് മനുഷ്യൻ ആണ് ടാ നീ … സത്യം തന്നെ ആണോ “
“അതേ ടാ അതൊക്കെ അങ്ങനെ ആണ് ”
“ആ മൈർ എന്തെങ്കിലും ആവട്ടെ ഇനി ഇപോ എന്തായാലും ഞാൻ ഒരു കൂട്ടുകാരൻ ആയല്ലോ ബാക്കി ഒക്കെ ഞാൻ റെഡി ആക്കികോള , പിന്നെ നീ ഇനി എങ്കിലും പറ ആരാ അവൾ ”
ആ ചോദ്യം വന്നതും അത്ര നേരം ചിരിച്ചു നിന്ന എന്റ മുഖം മാറി
“നിന്നോട് പറഞ്ഞില്ലേ എനിക്ക് ആരേം അറിയില്ല ന്ന്”
“മൈരേ നിന്നക്ക് അവളെ അറിയാം കട്ടായം ആണ്..
പറയാതെ നിന്നെ ഞാൻ ഇവിടുന്ന് വിടില്ല ”
ജെറി ഡോർ തുറന്ന് ഇറങ്ങാൻ പോയ് കിരൺ നു മുന്നിൽ കേറി നിന്നു
“മാറിക്കെ ജെറി ..എനിക്ക് പോണം ”
“നീ പറഞ്ഞിട്ട് പോയാൽ മതി ഇല്ലേൽ നീ ഇന്ന് പോകില്ല ഇവിടെ കിടന്നോ ”
കുറെ പറഞ്ഞിട്ടും ജെറി മാറത്തത് കണ്ടു അവസാനം എനിക് ഒരു തീരുമാനം എടുക്കേണ്ടി വന്നു
” ടാ ഞാൻ പറയാം ”
അവസാനം ഞാൻ അന്ന് നടന്ന കഥയെല്ലാം ജെറിയോട് പറഞ്ഞു
