ഉണ്ടകണ്ണി – 2 Like

കോളേജിലേക്ക് കേറിയ വണ്ടി പാർക്ക് ചെയ്തപ്പോൾ തന്നെ ഇറങ്ങി ഞാൻ മെയിൻ ഹാൾ നോക്കി വേഗത്തിൽ നടന്നു .. ജെറി എന്റെ ഒപ്പം എത്താൻ ഓടി വന്നു

മെയിൻ ഹാളിൽ കേറിയപ്പോൾ തന്നെ അവിടെ ഫുൾ തിരക്ക് ആണ് ലോക പൈതൃകനഗരങ്ങളെ പറ്റിയുള്ള ഇൻസ്റ്റിലേഷൻസ് ആയിരിന്നു ഹാളിൽ മുഴുവൻ കുട്ടികളും മറ്റും അത് കാണാൻ വേണ്ടി ഫുൾ അവിടെ ആളാണ് …

ഞാൻചുറ്റും നോക്കി കൊണ്ടിരുന്നപ്പോൾ ആണ് ഒരു ഇൻസ്റ്റലേഷൻ ന്റെ സൈഡിൽ അക്ഷര നില്കുന്നത് ഞാൻ കണ്ടത്
എന്റെ സകല ടെബറും തെറ്റി ഞാൻ അവളുടെ നേരെ നടന്നു
ഞാൻ നടന്നു വരുന്നത് കണ്ടു അവൾ ചിരിയോടെ എന്റെ ഫോണ് എനിക്ക് നേരെ കാണിച്ചു
“ഇത് തപ്പി നടക്കുവാണ് അല്ലെ” അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു
അന്നത്തെ സംഭവത്തിന് ശേഷം അവൾ എന്നോട് ആദ്യമായ് സംസാരിക്കുവാണ്
“ഇത് എങ്ങനാ നിന്റെ കയ്യിൽ??”
ഞാൻ ദേഷ്യത്തോടെ ചോദിച്ചു
“അത് നിന്റെ ബാഗിൽ നിന്ന് അടിച്ചു മാറ്റി

“എന്തിന്”

” അത് നീ എന്നെ ഒന്ന് തിരക്കി വരാൻ വേണ്ടി ..
കുറെ തപ്പി നടന്നു കാണുമല്ലേ ഈ തുക്കട ഫോണിന് വേണ്ടി ”
“നായിന്റെ മോളേ…… ” പ്ഠേ…..
എന്റെ വായിൽ നിന്ന് ഈ വാക്കും കൂടെ സകല ശക്തിയും കൊണ്ട് ഞാൻ കൈ വീശി അവളെ അടിച്ചതും ഒരുമിച്ചായിരുന്നു ഒരു വശത്തേക്ക് വേച്ചു പോയ അവൾ നില തെറ്റി അടുത്ത് വച്ചിരുന്ന ഇൻസ്റ്റിലേഷനു മുകളിലേക്ക് വീണു

ആ ഹാളിൽ ഉണ്ടായിരുന്നു സകല ജനങ്ങളും ഇത് കണ്ടു സ്തബ്ധരായി എന്നെ നോക്കി നില്കുവാണ് .. ഹാളിലേക്ക് കേറി വന്നപ്പോൾ തന്നെ ഈ സീൻ കണ്ട ജെറിയും ഞെട്ടി തരിച്ചു നിന്നു
(തുടരും…)

Leave a Reply

Your email address will not be published. Required fields are marked *