“ടാ എന്തുവാടാ ഇത് നീ ഇരുന്നെ” ഞാൻ ജെറിയെ പിടിച്ചു ഇരുത്താൻ നോക്കി
“ഹ വിടടാ നീ ഞാൻ ഇവളെ പണ്ടേ ഓങ്ങി വച്ചത് ആണ് അവിളുടേ മറ്റെടത്തെ ഒരു വർത്തമാനം ” ജെറി പിന്നേം കിടന്നു തിളക്കുവാ
“മിസ്സ് എഴുത് എന്റേം കിരൺ ന്റെയും പേര് കാന്റീനിൽ ഞങ്ൾ നോക്കികോള എല്ലാം ”
അന്തം വിട്ട് നിന്നിരുന്ന മിസ് അപ്പോഴാണ് സ്വബോധത്തിലേക്ക് വന്നത്
“ഹേയ് ജെറി താൻ എന്തൊക്കെയാ ഈ പറഞ്ഞത് .. ക്ലാസിൽ മര്യാദക്ക് പെരുമാറണം കേട്ടോ… ഞാൻ നിങ്ങളോട് ഇത്ര അടുത്ത് പെരുമാറുന്ന കൊണ്ടാണോ എന്നെ ഒരു വിലയും വെക്കാത്ത ഈ പെരുമാറ്റം??
“അയ്യോ മിസ് സോറി ഇവനെ പെട്ടെന്നു കേറി അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ ഞാൻ പെട്ടെന്ന് ഒന്നും നോക്കിയില്ല ഈ…ഇവൾ ഈ.. ഇവളുണ്ടല്ലോ ….”
ജെറി അക്ഷരയെ ചൂണ്ടി പറയുവാണ്
അവളാണേൽ വിളറി നിൽകുവാണ്
“അക്ഷര യോ അതിന് ആ കുട്ടി എന്താ പറഞ്ഞേ മോശം ഒന്നും പറഞ്ഞില്ലലോ നിങ്ങൾ കാന്റീനിൽ നിന്നോളും അതിന് എക്സ്പീരിയൻസ് ഉണ്ട് എന്നല്ലേ പറഞ്ഞത് അത് ഉള്ളത് ആണെന് ഇപോ ജെറി തന്നെ പറഞ്ഞില്ലേ പിന്നെ എന്താ പ്രശ്നം ” മിസ് ചോദിച്ചു
“അത് പിന്നെ മിസ്..” ജെറി പിന്നേം ആഞ്ഞു
“ടാ മതി നീ ഇരുന്നെ “
ഞാൻ ജെറിയെ പിടിച്ച് ഇരുത്തി
“ഒന്നുമില്ല മിസെ ഇവൻ പറഞ്ഞത് കാര്യമാക്കണ്ട മിസ് ഞങ്ങളുടെ പേര് എഴുതിക്കോ ഞങ്ൾ നോക്കിക്കോളം ക്യാന്റീൻ ലെ കാര്യം ” ഞാൻ പറഞ്ഞു
” ഉം…..”
മിസ് ഇരുത്തി ഒന്ന് മൂളികൊണ്ട് പേര് എഴുതി എടുത്ത് അടുത്ത പരിപാടിയിലേക്ക് കടന്നു…
“ടാ നീ ഇത് എന്ത് ഭാവിച്ചാണ് ” മിസ് വേറെ കാര്യത്തിലേക്ക് പോയപ്പോൾ ഞാൻ ജെറിയോട് ചോദിച്ചു
“ടാ നീ കേട്ടില്ലേ ആ മൈരത്തി പറഞ്ഞത് അവൾ നിന്നെ കൊള്ളിച്ചല്ലേ അത് പറഞ്ഞത് .. ക്‌ളാസ് തുടങ്ങി ഇത്ര മാസമായിട്ടും നിന്നോട് ഒന്ന് ഒരു സോറി പോലും പറയാൻ പോയിട്ട് നിന്നെ ഈ ക്ളാസിൽ ഉള്ള ഒരു ക്ലാസ്മേറ്റ് എന്ന രീതിക്ക് പോലും ഒന്ന് മൈൻഡ് ചെയ്യാത്ത അവൾ ഇപോ നിന്നെ ഒന്ന് കളിയാക്കാൻ അവസരം കിട്ടിയപ്പോ കണ്ടില്ലേ നീ പറഞ്ഞത് …കൂടെ മറ്റേ മൈരുകളുടെ ചിരിയും എനിക്ക് അത് സഹിക്കില്ല എന്റെ സകല ടെബറും തെറ്റി അതാ ഞാൻ എണീറ്റത്.. മിസ് ഇല്ലായിരുന്നു എങ്കിൽ അവളെ ഒന്ന് പൊട്ടിച്ചേനെ ഞാൻ”
ഇതൊകെ കേട്ട് ഞാൻ ചിരിച്ചു
“ടാ അതിന് അവൾ എന്നെ കളിയാക്കിയയ് അല്ലെങ്കിലോ .. അവൾക്ക് അറിയാലോ ഞാൻ കാറ്ററിങ് നു പോകുന്നത് ആണെന്ന് അതുകൊണ്ട് പറഞ്ഞതും ആവല്ലോ ”
“മൈരാണ് ഇങ്ങനെ ഒരു മലരൻ ….ചുമ്മാതല്ല നിന്നെ പോണവരും വരുന്നവരും ഒക്കെ എയറിൽ കേറ്റുന്നത് … പോടാ പോ ” ജെറി തലക്ക് കൈ കൊടുത്ത് ഇരുന്നു
“ടാ പോട്ടെ ടാ നമുക്ക് നമ്മുട പണി നോക്കാം അവർ കളിയാക്കാകുക ആണേൽ കളിയാക്കട്ടെ അതൊകെ ധൈര്യമായി നേരിടണം ”
” ഊവ എന്നിട്ടാണ് കിടന്നു അന്ന് മോങ്ങിയത് ഒന്ന് പോടാ മൈരേ ” ജെറി പിന്നേം മുഖം തിരിച്ചു പറഞ്ഞു
ഞാൻ അവനെ നോക്കി വെളുക്കെ ചിരിച്ചു കൊണ്ട് ഇരുന്നു അപ്പോഴാണ് പെട്ടെന്ന് ഞാൻ അക്ഷരയെ നോക്കിയപ്പോൾ അവൾ എന്നെ നോക്കിക്കൊണ്ട് ഇരുന്നത് ഞാൻ ശ്രദ്ധിച്ചത് .. ഞാൻ നോക്കിയത് കണ്ടു അവൾ പെട്ടന്ന് തല വെട്ടിച്ചു കളഞ്ഞു..
അടുത്താഴ്ചയാണ് എക്സിബിഷൻ 3 ദിവസമുണ്ട് പരിപാടി ഫുൾ ഓട്ടം ആയിരിക്കും ഞങ്ങളുടെ കോളേജിൽ എല്ലാവരും നല്ല ഉത്സാഹത്തിൽ ആണ് .. ക്യാന്റീൻ ന്റെ
ചുമതല ഉള്ള കൊണ്ട് ഞങ്ങൾ അവിടേക്ക് വേണ്ട സാധനങ്ങളും മറ്റും വാങ്ങുന്നതിനും ഒക്കെ ആയിട്ട് മാർക്കറ്റിലും മറ്റുമൊക്കെ ആയി എപ്പോഴും ബിസിയാണ്.. അതിനിടക്ക് അമ്മക്ക് പഴേ ശ്വാസം മുട്ടൽ വീണ്ടും തടുങ്ങി എക്സിബിഷൻ ന്റെ തലേ ദിവസം ആയപ്പോൾ ഒട്ടും വയ്യാത്ത സ്ഥിതി ആയി ഞാൻ ആവുന്ന പറഞ്ഞു ലീവ് പറഞ്ഞു വീട്ടിൽ നിൽക്കാമെന്ന് പക്ഷെ ‘അമ്മ സമ്മതിചില്ല എക്സിബിഷൻ നന്നായി നടക്കണം നിങ്ങളോട് ഏൽപിച്ച ജോലി നന്നായി ചെയ്യണം എന്നൊക്കെ പറഞ്ഞു ‘അമ്മ എന്നെ കോളേജിൽ പറഞ്ഞു വിട്ടു ഞാൻ എന്ത് ആവശ്യം ഉണ്ടേലും ഫോണ് ചെയ്യാനും പറഞ്ഞിരുന്നു അമ്മയോട്..
