ഉണ്ടകണ്ണി – 2 Like

അങ്ങനെ കോളേജിൽ എത്തി അവിടെ ആണേൽ എല്ലാരും ഫുൾ ബിസി എല്ലാ കോളേജിൽ നിന്ന് എക്സിബിഷനിൽ പങ്കെടുക്കാനും അത് കാണാനുംഒക്കെ ആയിട്ട് കുട്ടികളും സാറുമാരും ഒക്കെ വന്നു ഫുൾ തിരക്ക് ആണ്.. ക്യാന്റീനിൽ ഞങ്ൾക്ക് നിന്ന് തിരിയാൻ സമയം കിട്ടുന്നില്ല ഞാനും ജെറിയും പിന്നെ സീനിയർസ് ൽ അതേ ചുമതല കിട്ടിയ കുറെ ചേട്ടന്മാരും ഒക്കെ കൂടെ പിടിപ്പത് പണിയിൽ ആണ് … ഉച്ചക്കത്തെ ചോറൂണ് കഴിഞ്ഞപ്പോ തന്നെ ഞങ്ങൾ വിളമ്പി ചത്തത് പോലെ ആയിരുന്നു തിരക്ക് ഒന്ന് കുറഞ്ഞപ്പോൾ ഞങ്ങൾ ക്യാന്റീൻ ലെ ബഞ്ച് എടുത്ത് ഇട്ട് ഒന്ന് നടുനിവർത്താൻ കിടന്നപ്പോൾ ആണ് എനിക്ക് നല്ല പരിചയമുള്ള ആരോ ക്യാന്റീനിലേക്ക് വരുന്നത് ഞാൻ കണ്ടത്…

“രാജൻ ചേട്ടൻ” എന്റെ നാക്കുകൾ മന്ത്രിച്ചു

രാജൻ ചേട്ടൻ പരിഭ്രമപ്പെട്ട വരുന്നത് ന്ന് കണ്ടപ്പോൾ തന്ന എനിക്ക് മനസിലായി

“ടാ കിരണേ നീ ഇത് എവിടാ ടാ എത്ര വട്ടം വിളിച്ചു ഞാൻ നിന്നെ നിനക്ക് ആ ഫോണ് ഒന്ന് എടുത്തൂടെ??” പുള്ളി നല്ല ദേഷ്യത്തിൽ ആണ് പറയുന്നത്

“അയ്യോ ഞാൻ ഫോണ് ബാഗിൽ വച്ചിരിക്കുവാ ചേട്ടാ പക്ഷെ സൈലന്റ് അല്ലാലോ വിളിച്ച അറിഞ്ഞേനെ … വിളിച്ചിരുന്നോ??” ഞാൻ ബാഗ് എടുത്ത് സംശയത്തോടെ തിരക്കി

“വിളിച്ചോ ന്നോ കോപ്പ് … നീ വന്നേ നമുക്ക് ഒരു സ്‌ഥലം വരെ പോകാം ” പുള്ളി സ്വല്പം സീരിയസ് ആയി പറഞ്ഞു .. പുള്ളിയുടെ ഭാവം കണ്ടതും എന്റെ തലയിലൂടെ ഒരു മിന്നൽ പാഞ്ഞു

“രാജൻ ചേട്ടാ ‘അമ്മ…..” പറഞ്ഞു മുഴുവിപ്പിക്കുന്നതിന് മുന്നേ എന്റെ വാക്കുകൾ ഇടറി പോയിരുന്നു …

“എത്ര വട്ടം വിളിച്ചടാ ആ പാവം നിന്നെ … അവസാനം എന്നെ വിളിക്കുമ്പോൾ ജീവിശ്വാസം ഇല്ലാതെ വലിക്കുക ആയിരുന്നു എങ്ങനെയോ ഞാൻ ഓടി വന്നു ഇപോ ഹോസ്പിറ്റലിൽ ഉണ്ട് മോൻ പേടിക്കണ്ട” രാജൻ ചേട്ടൻ പറഞ്ഞു

“അയ്യോ ന്റെ ‘അമ്മ…… ഞാൻ കരഞ്ഞു കൊണ്ട് പുറത്തേക്ക് ഓടി ..
ജെറി യും രാജൻ ചേട്ടനും പുറകെയും ഓടി

ജെറിയുടെ വണ്ടിയിൽ ഹോസ്പിറ്റലിൽ എത്തിയപ്പോൾ തന്നെ ഞാനിറങ്ങി ഓടുകയായിരുന്നു അവസാനം അമ്മയെ കണ്ടപ്പോഴാണ് ശ്വാസം നേരെ വീണത്

“എന്തിനാടാ കരയുന്നെ എനിക്ക് ഒന്നും പറ്റിയില്ലലോ … ഞാൻ എപ്പോഴും പറയല്ലേ എന്റെ മോൻ നല്ല നിലയിൽ എത്തിയിട്ടെ ഞാൻ പോവൂ ന്ന് ”
അമ്മയുടെ അടുത്ത് ബെഡിൽ തലവച്ചു കരയുന്ന എന്റെ തലയിൽ തലോടികൊണ്ടു ‘അമ്മ പറഞ്ഞു

“ഞാൻ അറിഞ്ഞില്ല അമ്മേ അമ്മ വിളിച്ചത്”

“അറിയാം ടാ പൊട്ട നീ അവിടെ തിരക്ക് അല്ലെ .. പോട്ടെ സാരമില്ല നിങ്ങൾ കോളേജിലേക്ക് പൊക്കോ എനിക്ക് ഒന്നും ഇല്ല ഇവിടെ രാജൻ ഉണ്ടല്ലോ കുറച്ചു കഴിഞ്ഞു പോകാം ന്ന ഡോക്ടർമാർ പറഞ്ഞത് ”

അപ്പോഴാണ് അടുത്ത് നിന്നിരുന്ന കിരണ് ന്റെ ഫോണ് ശബ്ദിച്ചത്
അവൻ എടുത്ത് നോക്കിയപ്പോൾ അതിൽ എന്റെ നമ്പർ ആണ് തെളിഞ്ഞു വന്നത് … ജെറി അത്ഭുതതോടെ എന്നെ നോക്കി
“ടാ നിന്റെ ഫോണിൽ നിന്ന് കോൾ വരുന്നല്ലോ ”

“ങേ ഫോണ് എന്റെ ബാഗിൽ അല്ലെ പിന്നെ എങ്ങനെ” ഞാൻ അതും പറഞ്ഞു ബാഗ് എടുത്ത് നോക്കി പക്ഷെ ഫോണ് അതിൽ ഇല്ലായിരുന്നു

“ടാ ജെറി കോൾ എടുക്ക് ഇതിൽ ഫോണ് കാണുന്നില്ല”

ജെറി ഫോണ് അറ്റൻഡ് ചെയ്തു

“ഹലോ ”

“ഹലോ ജെറി .. കിരണ് അടുത്ത് ഉണ്ടോ ”
ഒരു പെണ്ണിന്റെ ശബ്ദമാണ് .. അവൻ ഇതാരടാ ന്ന രീതിക് എന്നെ നോക്കി
ഞാൻ ആണേൽ ഒന്നും മനസിലാവാതെ നില്കുവാണ്
ജെറി ഫോണ് എന്റെ കയ്യിലേക്ക് തന്നു

“ഹലോ ”
“ഹലോ കിരണേ ഫോണ് തപ്പുവാ ല്ലേ ഇപോ … ഫോണ് എന്റെ കയ്യിൽ ഉണ്ട് മെയിൻ ഹാളിലേക് വ ഫോണ് തരാം ”
എനിക്ക് ആളെ മനസിലായില്ല
“ആരാ ഇത് എന്റെ ഫോണ് എങ്ങനെ തന്റെ കയ്യിൽ ”

“അതൊകെ പറയാം നിങ്ങൾക്ക് മെയിൻ ഹാളിന്റെ അങ്ങോട്ട് വാ ക്യാന്റീൻ ൽ ഇപോ തിരക്ക് കുറഞ്ഞല്ലോ ല്ലേ ഇനി ആർക്കും വിളമ്പാൻ ഒന്നും ഇല്ലാലോ ” പിന്നെ കേട്ടത് ഒരു പൊട്ടി ചിരിയാണ്
അ..ക്ഷ..ര എന്റെ തലയിലേക്ക് ആ പേര് കടന്നു വന്നു

എന്റെ സകല ദേഷ്യവും പൊങ്ങി വന്നു .. രാജൻ ചേട്ടനോട് അമ്മയെ നോക്കാൻപറഞ്ഞിട്ട് ഞാൻ ജെറിയെ യും വിളിച്ചു കോളേജിലേക്ക് പോയി
എന്റെ മുഖത്ത് ഇതുവരെ കാണാത്ത ഭാവം കണ്ടു ജെറി അത്ഭുതപെട്ട് നിൽക്കുകയാണ്
എന്താ കാര്യം ന്ന് അവൻ പലവട്ടം ചോദിച്ചു എങ്കിലും പറയാം ന്ന് മാത്രം ഞാൻ പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *