ഉണ്ടകണ്ണി – 3

ഞാൻ ശെടാ ഇതെന്താ ഇങ്ങനെ ന്ന് ചിന്തിച്ചു നിന്നു

“എഡോ താൻ എന്തിന അക്ഷരയെ തല്ലിയത്??”

പ്രിൻസിപ്പാൾ ചോദിക്കാൻ തുടങ്ങി

“അത് സർ … പിന്നെ…”

ഞാൻ കിടന്നു തപ്പി തടയാൻ തുടങ്ങി

ജെറി എന്തോ പറയാൻ തുടങ്ങിയതാണ്..

“ആ കഴിഞ്ഞത് കഴിഞ്ഞു സാറേ ഇനി ചോദ്യം പറച്ചിലും ഒന്നുംവേണ്ട അവരെ വിട്ടേക്ക് … പിന്നെ എനിക്ക് ഇവനെ ഒന്ന് കാണണം എന്നു മാത്രേ ഉണ്ടായിരുന്നുള്ളൂ ഇവന്റെ മുഖം ഒന്ന് കാണാൻ”

ഗാംഭീര്യം നിറഞ്ഞ ശബ്ദത്തിൽ പ്രതാപൻ എണീറ്റ് എന്റെ നേരെ നടന്നു

എന്റെ അടുത്ത് എത്തിയ അയാൾ എന്റെ തോളിൽ കൈയിട്ട് നിന്ന് എന്റെ മുഖത്തിന് അടുത്തേക്ക് അയാളുടെ മുഖം അടുപ്പിച്ചു

” ജനിച്ചിട്ട് ഇന്നെ ദിവസ്സം വരെ ഒരു ഈർക്കിൽ കൊണ്ട് പോലും ഞാൻ തല്ലി നോവിക്കാത്ത എന്റെ കൊച്ചിനെയാണ് നീ ആ പരുവത്തിൽ ആക്കി വച്ചിക്കുന്നത് … കാര്യം അറിഞ്ഞു നിന്നെ പച്ചക്ക് കത്തിക്കാൻ വേണ്ടിയ ഞാൻ ഇങ്ങോട്ട് ഇപോ വന്നത് അതിന് പ്രതാപന് ആരെയും നോക്കേണ്ട കാര്യം ഇല്ല.. ഈ കോളേജിൽ നിന്ന് നിന്നെ കൊണ്ടു പോയി തീർത്താൽ ഒരു പട്ടികുഞ്ഞു പോലും ഒന്നും ചോദിക്കില്ല എന്നോട് മനസിലായോ നിനക്ക്… പിന്നെ എന്റെ മോൾ എന്നോട് കരഞ്ഞു പറഞ്ഞിട്ട നിന്നെ ഞാൻ ഇപോ വെറുതെ വിടുന്നത് അതുകൊണ്ട് ഇപോ ഞാൻ ക്ഷമിക്കുന്നു മര്യാദക്ക് നടന്നോണം അവളുടെ കൺ വെട്ടത്ത് ഇനി നീ വന്നു ന്ന് അറിഞ്ഞാൽ അവിടെ ഹോസ്പിറ്റലിൽ കിടക്കുന്ന നിന്റെ അമ്മയുണ്ടല്ലോ അവരെ നീ പിന്നെ കാണില്ല … കേട്ടല്ലോ പറയുന്ന എന്റെ പേര് ഓർത്തു വച്ചോ …..
…. പ്രതാപൻ…”

അയാൾ എന്റെ ചെവിക്ക് അടുത്ത് വന്നു പതിയെ യാണ് ഇത്രേം പറഞ്ഞത് പക്ഷെ ആ ശബ്ദത്തിലെ ഭീഷണി യുടെ സ്വരം ഒട്ടും കുറഞ്ഞും ഇല്ല…

“അപ്പോ മോനെ നിങ്ങൾ തമ്മിൽ വഴക്ക് ഒക്കെ ഉണ്ടേൽ അത് ഇങ്ങനെ തല്ലും ബഹളവും ഒന്നും ഇല്ലാതെ തീർക്കണേ .. അപ്പോ സാറേ ഞങ്ൾ പോകുവാ മോളെ ഞാൻ കൊണ്ടു പോകുവാ അവൾ ഈ കോലത്തിൽ ഇവിടെ നിൽക്കുന്നത് എനിക്ക് കുറച്ചിലാ വാടി”

അയാൾ അക്ഷരയെ യും കയ്യിൽ പിടിച്ചു വലിച്ചു ഡോർ തുറന്ന് ഇറങ്ങി പോയി… അയ്യർ എന്നെ രൂക്ഷമായി നോക്കി കൊണ്ട് പുറകെയും

ജെറി വന്ന് എന്റെ തോളിൽ തൊട്ടു

“ടാ അയാൾ എന്താ പറഞ്ഞത് ”

“ഹേയ് ….ഒന്നും ഇല്ലടാ” അവനോട് ഒന്നും ഇപോ പറയേണ്ട ന്ന എനിക്ക് അപ്പോൾ തോന്നിയത്..

ഞാൻ അതും പറഞ്ഞു പ്രിൻസിപ്പൽ ന്റെ നേരെ തിരിഞ്ഞു

“ആ പൊക്കോ ഇനി ഇങ്നെ ഉള്ള പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ പിന്നെ ആരും പറയുന്നത് ഞാൻ കേൾക്കാൻ നിൽക്കില്ല കേട്ടല്ലോ” പ്രിൻസിപ്പൽ തുടങ്ങി

“അവർ പ്രശ്നം ഒന്നുമുണ്ടാക്കില്ല സാറേ ഞാൻ പറഞ്ഞു മനസിലാക്കികോള ”

മഹേഷ് സർ ഇടക് കേറി പറഞ്ഞു

ഉം…. അല്ലേലും സർ നു ഇങ്ങനെ തല തെറിച്ച പിള്ളേരെ കൊണ്ട് നടക്കാൻ ആണല്ലോ ഭയങ്കര ആഗ്രഹം..

“അയ്യോ സാറേ ഇവർ തല തെറിച്ചവർ ഒന്നും അല്ല ഈ കിരൺ നമ്മുടെ കോളേജിന് ഒരു റാങ്ക് വാഗ്‌ദാനം ആണ് .. പിന്നെ ഇതൊകെ ഈ പ്രായത്തിൽ നടക്കുന്നത് അല്ലെ സാറേ നമ്മൾ ഉൾപ്പടെ കോളേജിൽ എന്തൊക്കെ ചെയ്തതാവാം.. ” മഹേഷ് സർ പറഞ്ഞു..

ആദ്യ ക്ലാസ് മുതൽ തന്നെ നല്ല ബഹുമാനം തോന്നിയ സാറിനോട് ഒരു സഹോദരനെ പോലുള്ള സ്നേഹം കൂടിയത് അന്നാണ്..

പ്രിൻസി ഒൻന്ന് മൂളുക മാത്രം ചെയ്തു
കിട്ടിയ അവസരത്തിൽ മഹേഷ് സർ എന്നേയും ജെറിയെ യും തള്ളി റൂമിന് വെളിയിൽ ഇറക്കി

“ടാ കേട്ടല്ലോ ഇനി സൂക്ഷിച്ചും കണ്ടും ഒക്കെ നടന്നോ … കിരണേ അയാൾ നിന്റെ ചെവിയിൽ പറഞ്ഞത് എന്താ ന്ന് എനിക്ക് ഊഹിക്കാവുന്നതെ ഉള്ളു അതോണ്ട് നീ ഇനി സൂക്ഷിച്ചു നടക്കുക… നിന്നോടും കൂടാ ജെറി… അപ്പോ മക്കൾ വിട്ടോ പോയ്‌ ഏല്പിച്ചിരുന്ന പണി മര്യാദക്ക് ചെയ് ഇപോ ടീ ടൈം ആവും”

ഞങൾ പാവകളെ പോലെ ചുമ്മ തലയാട്ടി

സർ അതും പറഞ്ഞു സ്റ്റാഫ് റൂമിലേക്ക് നടന്നു പോയി

കുറച്ചു നേരം ജെറിയും ഞാനും ഒന്നും മിണ്ടിയില്ല

“എന്നാലും അവൾ എന്തിനാ എന്നെ സസ്‌പെന്റ് ചെയ്യണ്ടത് ന്ന് പറഞ്ഞത് …”

“ആവോ ഇനി വേറെ വല്ല ലക്ഷ്യം വച്ചാണോ ”

ജെറിയും ഞാനും മുഖത്തോട് മുഖം നോക്കി നിന്നു

“ഹേയ് ഒന്നും ഉണ്ടാവില്ല ടാ നീ വാ നമുക്ക് ക്യാന്റീനിലേക്ക് പോവാം ”

ജെറി അതും പറഞ്ഞു നടന്നു , ഞാൻ പിന്നേം ഓരോന്ന് ചിന്തിച്ച് അവിടെ തന്നെ നില്കുവാണ്

ഇതിപ്പോ കുരിശ് ആയല്ലോ ദൈവമേ പഠിച്ചു അമ്മയെ നന്നായി നോക്കണം എന്നൊരു ലക്ഷ്യം മാത്രമുള്ള എനിക്ക് ഇപോ ഇതൊകെ ….കോപ്പ് കോളേജിലെ വരണ്ടായിരുന്നു ന്ന് തോന്നുന്നു..

“ടാ മൈരേ വാടാ നീ ആരെ നോക്കി നില്കുവാ ”

കുറച്ചു മുന്നോട്ട് പോയി എന്നെ കാണാത്ത ജെറിയാണ് .ഞാൻ അവന്റെ അടുത്തേക്ക് ഓടി പോയി

ക്യാന്റീനിലേക്ക് വന്നപ്പോൾ അവിടെ തിരക്ക് തുടങ്ങിയിരുന്നു

ഞങൾ വീണ്ടും പഴേ പരിപാടിയിലേക്ക് കടന്നു കൂപ്പൺ വാങ്ങുന്ന അനുസരിച്ച് ഓരോരുത്തർക്കും ചായ കൊടുക്കൽ ആണ് നിലവിൽ ഇപോ അവിടെ പണി ,അങ്ങനെ ഞങ്ൾ ഓരോന്ന് കൊടുത്ത് വരുമ്പോൾ ഒരു ഡസ്കിൽ ഇരിക്കുന്ന ആളെ കണ്ടു ഞാൻ ഞാൻ ഞെട്ടി

‘അക്ഷര ‘

വീണ്ടും എന്റെ മനസിൽ ആ പേര് മന്ത്രിച്ചു
അവൾ അവിടുന്നു എണീറ്റ് എന്റെ നേരെ നടന്നു വന്നു

“ഇവൾ പോയില്ലേ…ടാ കിരണേ.. എന്തോ ഉദ്ദേശിച്ചു വന്നേക്കുവാ അവളുടെ അച്ചന്റെ ടീം ഇവിടെ കാണും. നീ സൂക്ഷിച്ചു നിക്ക് ഞാൻ നമ്മുടെ ചേട്ടന്മാരേ ഒക്കെ വിളിക്കാം നമ്മളെ കൊണ്ട് ഒറ്റക്ക് നടന്നില്ലലോ ”

ജെറി അതും പറഞ്ഞു നടക്കാൻ ഒരുങ്ങിയതും ഞാൻ അവന്റെ കയ്യിൽ കേറി പിടിച്ചു .

“വേണ്ടടാ ഇനി അവരെ കൂടെ ഇതിലേക്ക്…

എനിക്ക് വയ്യ ഇത് ഇപോ തീരുകയാണേൽ തീരട്ടെ നീ മാറി നിന്നോ ” ഞാൻ അവന്റെ കൈ വിട്ടു … അക്ഷര അടുത്ത് എത്തിയിരുന്നു

“എന്താ… ” ജെറി അവളുടെ മുന്നിൽ കേറി നിന്നു

“താൻ മാറിക്കെ എനിക്ക് അവനെയാണ് കാണേണ്ടത്”

അവളുടെ സ്വരത്തിൽ ഒരു മാറ്റവും ഇല്ല പഴേ ടോൺ തന്നെ

“അവനെ ഇപോ ആരും കാണണ്ട നീ പോ”

“ഒ പിന്നെ അത് നീയണല്ലോ തീരുമാനിക്കുന്നത് മാറി നിക്ക് ജെറി”

അവൾ അതും പറഞ്ഞു അവനെ തള്ളി മാറ്റി എന്റെ മുന്നിൽ വന്നു നിന്നു

“കിരണേ നീ വന്നേ എനിക്ക് നിന്നോട് കുറച്ചു സംസാരിക്കണം ”

“എനിക്ക് ആരോടും ഒന്നും സംസാരിക്കാൻ ഇല്ല ” ഞാൻ അതും പറഞ്ഞു കൗണ്ടറിലേക്ക് നടക്കാൻ തിരഞ്ഞു . പെട്ടെന്ന് അവൾ എന്റെ കയ്യിൽ കേറി പിടിച്ചു

“നീ വന്നെ സംസാരിച്ചിട്ടു പോയാൽ മതി ”

അവൾ എന്നെയും വലിച്ചുകൊണ്ട് ക്യാന്റീനിൽ നിന്ന് ഇറങ്ങി ഞാൻ കുറെ കൈ വിടുവിക്കാൻ ശ്രമച്ചെങ്കിലും അവൾ വിട്ടില്ല

“അക്ഷര എന്നെ വിട് ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാഡോ എന്നെ ഇങ്ങനെ ദ്രോഹിക്കുന്നെ ”

ഞാൻ ബലപ്പെട്ട് അവളുടെ കൈ വിടുവിച്ചു..

അവൾ കുറച്ചു നേരം ഒന്നും മിണ്ടിയില്ല …

“ഓഹോ അപ്പോ ഈ കാണുന്നത് എന്താ ”

അവൾ അവളുടെ മുഖത്തേക്ക് കൈ ചൂണ്ടി ചോദിച്ചു ..
ഞാനൊന്നും മിണ്ടിയില്ല

Leave a Reply

Your email address will not be published. Required fields are marked *