ഉണ്ടകണ്ണി – 3 1

സേവ്യർ ചേട്ടൻ മുകളിലേക് നോക്കി ഒന്ന് കുരിശു വരച്ചു

എല്ലംകേട്ട ഞാൻ ഞെട്ടിനില്കുവാണ്

“ഒന്നും ഉണ്ടാവില്ല ചേട്ടാ .. നമുക്കു നോക്കാം വാടാ”

ജെറി എന്നെയും വലിച്ചു ബൈക് പാർക്കിങ് ലേക്ക് പോയി

സേവ്യർ ചേട്ടൻ പുറകിൽ നിന്ന് എന്തോ വിളിച്ചു പറയുന്നുണ്ട് പക്ഷെ എന്റെ ചെവിയിൽ അപ്പോൾ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല… എന്തോ ഒരു മൂളക്കം മാത്രം.

ക്ലിനിക്ക് പാസ് ചെയ്ത് പോകുമ്പോൾ എന്റെ തലേ അങ്ങോട്ടെക്ക് ഒന്ന് പാളി നോക്കി അവിടെ നല്ല ആൾക്കൂട്ടം നില്പുണ്ട്

അവൾക്ക് ഫുൾ ഫ്രണ്ട്‌സ് ആണല്ലോ ഇവിടെ അവരാവും

“എന്ത് നോക്കി നില്കുവാ കേറടാ”

ബൈക്കിലേക്ക് കേറിയ ഉടനെ ജെറി വണ്ടി ഹോസ്പിറ്റലിലേക്ക് വിട്ടു

“ടാ പണി ആവോ ടാ ”

“പിന്നെ സേവ്യർ ചേട്ടൻ പറഞ്ഞത് നേരാണേൽ നല്ല 8 ന്റെ പണി തന്നെ വരും.., ഇനി എന്തിനാ പറഞ്ഞിട്ട് , നടക്കേണ്ടത് ഒക്കെ നടന്നു ബാക്കി വരുന്നടുത്ത് വച്ചു നോക്കാം ”

ജെറി ബൈക്ക് സ്പീഡ് കൂട്ടി വിട്ടു

ഹോസ്പിറ്റലിൽ എത്തിയ ഞാൻ അമ്മയുടെ അടുത്ത് പോയ്‌ ഇരുന്നു

“എന്താടാ മുഖത്ത് ഒരു വാട്ടം … നീ ഇത് എങ്ങോട്ട് ഓടി പോയതായിരുന്നു.. ആരാ വിളിച്ചത് നിന്നെ?? ” അമ്മക്ക് എന്നെ കാണാഞ്ഞിട്ട് മുഖത്തു നല്ല വിഷമം ഉണ്ട്
“അത് ഒന്നും ഇല്ല അമ്മേ ഒന്ന് കോളേജ് വരെ പോയതാ ”

“ടാ എന്റെ മുഖത്തു നോക്കി കള്ളം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലന്ന് അറിയാലോ നിനക്ക് പിന്നെയും എന്തിനാടാ ഇങ്ങനെ .. ആട്ടെ നിന്റെ ഫോണ് എന്തേ”

“ഫോണ് അത് … ” അപ്പോഴാണ് ഞാനും അതിനെ പറ്റി ആലോചിച്ചത് തന്നെ ശെടാ അത് എടുത്തോണ്ട് പോരേണ്ടത് ആയിരുന്നു.. ഞാൻ മനസ്സിൽ കരുതി

“ടാ ഒന്ന് വന്നേ” ജെറി വാർഡിന് പുറത്ത് വന്ന് എന്നെ വിളിച്ചു.. ഞാൻ അമ്മയോട് പറഞ്ഞിട്ട് അവന്റെ അടുക്കലേക്ക് ചെന്നു

“എന്താടാ ജെറി ഒരു കള്ളത്തരം ?” ‘അമ്മ അവനെ നോക്കി ചോദിച്ചു.

“ഒന്നുമില്ലമ്മേ .. ക്യാന്റീനിലേ ..ഒരു കാര്യം പറയാനാ ” ജെറി അതു പറഞ്ഞു എന്നെ കണ്ണു കാണിച്ചു

“എന്താടാ എന്തെങ്കിലും പ്രശ്നം?”

“ടാ കോളേജിൽ നിന്ന് ശരത് വിളിച്ചിരുന്നു

അവൾക്ക് ബോധം വന്നു പക്ഷെ കഴുത്ത് അനക്കാൻ വയ്യ ന്ന പറയുന്നേ നീ അമ്മാതിരി അടിയല്ലേ മൈരേ..കൊടുത്തെ..

പിന്നെ സൗമ്യ മിസ് ആകെ സീൻ ആക്കി പ്രിൻസി നിന്നെ കാണണം എന്ന് പറഞ്ഞു ബഹളം ആന്ന് നിന്നെ വിളിക്കാൻ ഒക്കെ പറഞ്ഞു ന്ന് … ഇതൊന്നും പോരാഞ്ഞിട്ട് അവളുടെ അച്ഛനും ടീമും വന്നു അവളെ കാണുവാ ന്ന് ഇപോ”

ഇതൊകെ കേട്ട് ഞാൻ ഒന്നും മിണ്ടാതെ നിന്നു

“പിന്നെ നിന്നെ വിളിക്കാൻ മിസ് നോക്കി പക്ഷെ ഫോണ് ആ ഹാളിൽ അല്ലെ കിടക്കുന്നെ .. കിട്ടി കാണില്ല ..നമ്മൾ ഇപോ എന്ത് ചെയ്യണം??”

അവൻ എന്നെ നോക്കി ചോദിച്ചു

“നമുക്ക് കോളേജിലേക്ക് പോയാലോ?? ” ഞാൻ ചോദിച്ചു

“അത് വേണോ ??

“വേണം വാ പോവാം ”

ഞാൻ അമ്മയോട് കോളേജിൽ ഒരു അത്യാവശ്യ കാര്യം ഉണ്ടെന്ന് പറഞ്ഞു രാജൻ ചേട്ടനെ അമ്മയെ ഡിസ്ചാർജ് ചെയ്യാനുള്ള കാര്യങ്ങൾ ഏൽപ്പിച്ചു കോളേജിലേക്ക് ജെറിയുമായി ഇറങ്ങി
ഞങ്ങൾ കോളേജിലേക്ക് കേറുമ്പോൾ അവിടെ എല്ലാം പഴേ പോലെ ആയിരുന്നു പക്ഷെ ഞങ്ങളുടെ കോളേജിലെ പല മുഖങ്ങളും സാറുമാരും ഒക്കെ ഞങ്ങളെ കണ്ടു രൂക്ഷമായി നോക്കുന്നുണ്ട്.. അങ്ങനെ കേറി വന്നപ്പോൾ ആണ് പാർക്കിങ് ൽ ഒരു പഴേ മോഡൽ ബെൻസും 2 ജീപ്പും കിടക്കുന്നത് കണ്ടു..

ഞങ്ൾ പ്രിൻസിപ്പാൾ ന്റെ റൂമിലേക്കുള്ള ഇടനാഴിയിലേക്ക് കേറി , ആ ഇടനാഴിയിൽ കുറെ പേർ നില്പുണ്ട് അവളുടെ അച്ചന്റെ കൂടെ വന്നവർ ആണെന്ന് തോന്നുന്നു കണ്ടിട്ട് വശപിശക് ..

ഞങ്ൾ അവരുടെ മുന്നിലൂടെ പ്രിൻസിപ്പാൾ ന്റെ റൂം ലക്ഷ്യമാക്കി നടന്നു പെട്ടെന്ന് ഓഫിസ് റൂമിൽ നിന്ന് ഫോണ് വന്നത് എടുക്കാൻ വേണ്ടി ഇറങ്ങി വരുന്ന മഹേഷ് സർ ഞങ്ങളെ കണ്ടു.

ഞങ്ങളെ കണ്ട സർ ഞങ്ങളെയും ആ വരാന്തയിൽ ഞങ്ൾക്ക് ഇരു സൈഡും നിൽകുന്ന ആളുകളെയും മാറി മാറി നോക്കി .. പെട്ടെന്ന് സർ സ്പീഡിൽ ഞങ്ങളുടെ അടുത്തേക്ക്‌ നടന്നു വന്നു.

“ടാ നീയൊക്കെ എന്തൊക്കെയാ ഈ കാണിച്ചു വച്ചത് … ഇങ് വന്നേ..”

Leave a Reply

Your email address will not be published. Required fields are marked *