“അയ്യോ സാറേ ഇവർ തല തെറിച്ചവർ ഒന്നും അല്ല ഈ കിരൺ നമ്മുടെ കോളേജിന് ഒരു റാങ്ക് വാഗ്‌ദാനം ആണ് .. പിന്നെ ഇതൊകെ ഈ പ്രായത്തിൽ നടക്കുന്നത് അല്ലെ സാറേ നമ്മൾ ഉൾപ്പടെ കോളേജിൽ എന്തൊക്കെ ചെയ്തതാവാം.. ” മഹേഷ് സർ പറഞ്ഞു..
ആദ്യ ക്ലാസ് മുതൽ തന്നെ നല്ല ബഹുമാനം തോന്നിയ സാറിനോട് ഒരു സഹോദരനെ പോലുള്ള സ്നേഹം കൂടിയത് അന്നാണ്..
പ്രിൻസി ഒൻന്ന് മൂളുക മാത്രം ചെയ്തു
കിട്ടിയ അവസരത്തിൽ മഹേഷ് സർ എന്നേയും ജെറിയെ യും തള്ളി റൂമിന് വെളിയിൽ ഇറക്കി
“ടാ കേട്ടല്ലോ ഇനി സൂക്ഷിച്ചും കണ്ടും ഒക്കെ നടന്നോ … കിരണേ അയാൾ നിന്റെ ചെവിയിൽ പറഞ്ഞത് എന്താ ന്ന് എനിക്ക് ഊഹിക്കാവുന്നതെ ഉള്ളു അതോണ്ട് നീ ഇനി സൂക്ഷിച്ചു നടക്കുക… നിന്നോടും കൂടാ ജെറി… അപ്പോ മക്കൾ വിട്ടോ പോയ് ഏല്പിച്ചിരുന്ന പണി മര്യാദക്ക് ചെയ് ഇപോ ടീ ടൈം ആവും”
ഞങൾ പാവകളെ പോലെ ചുമ്മ തലയാട്ടി
സർ അതും പറഞ്ഞു സ്റ്റാഫ് റൂമിലേക്ക് നടന്നു പോയി
കുറച്ചു നേരം ജെറിയും ഞാനും ഒന്നും മിണ്ടിയില്ല
“എന്നാലും അവൾ എന്തിനാ എന്നെ സസ്‌പെന്റ് ചെയ്യണ്ടത് ന്ന് പറഞ്ഞത് …”
“ആവോ ഇനി വേറെ വല്ല ലക്ഷ്യം വച്ചാണോ ”
ജെറിയും ഞാനും മുഖത്തോട് മുഖം നോക്കി നിന്നു
“ഹേയ് ഒന്നും ഉണ്ടാവില്ല ടാ നീ വാ നമുക്ക് ക്യാന്റീനിലേക്ക് പോവാം ”
ജെറി അതും പറഞ്ഞു നടന്നു , ഞാൻ പിന്നേം ഓരോന്ന് ചിന്തിച്ച് അവിടെ തന്നെ നില്കുവാണ്
ഇതിപ്പോ കുരിശ് ആയല്ലോ ദൈവമേ പഠിച്ചു അമ്മയെ നന്നായി നോക്കണം എന്നൊരു ലക്ഷ്യം മാത്രമുള്ള എനിക്ക് ഇപോ ഇതൊകെ ….കോപ്പ് കോളേജിലെ വരണ്ടായിരുന്നു ന്ന് തോന്നുന്നു..
“ടാ മൈരേ വാടാ നീ ആരെ നോക്കി നില്കുവാ ”
കുറച്ചു മുന്നോട്ട് പോയി എന്നെ കാണാത്ത ജെറിയാണ് .ഞാൻ അവന്റെ അടുത്തേക്ക് ഓടി പോയി
ക്യാന്റീനിലേക്ക് വന്നപ്പോൾ അവിടെ തിരക്ക് തുടങ്ങിയിരുന്നു
ഞങൾ വീണ്ടും പഴേ പരിപാടിയിലേക്ക് കടന്നു കൂപ്പൺ വാങ്ങുന്ന അനുസരിച്ച് ഓരോരുത്തർക്കും ചായ കൊടുക്കൽ ആണ് നിലവിൽ ഇപോ അവിടെ പണി ,അങ്ങനെ ഞങ്ൾ ഓരോന്ന് കൊടുത്ത് വരുമ്പോൾ ഒരു ഡസ്കിൽ ഇരിക്കുന്ന ആളെ കണ്ടു ഞാൻ ഞാൻ ഞെട്ടി
‘അക്ഷര ‘
വീണ്ടും എന്റെ മനസിൽ ആ പേര് മന്ത്രിച്ചു
അവൾ അവിടുന്നു എണീറ്റ് എന്റെ നേരെ നടന്നു വന്നു
“ഇവൾ പോയില്ലേ…ടാ കിരണേ.. എന്തോ ഉദ്ദേശിച്ചു വന്നേക്കുവാ അവളുടെ അച്ചന്റെ ടീം ഇവിടെ കാണും. നീ സൂക്ഷിച്ചു നിക്ക് ഞാൻ നമ്മുടെ ചേട്ടന്മാരേ ഒക്കെ വിളിക്കാം നമ്മളെ കൊണ്ട് ഒറ്റക്ക് നടന്നില്ലലോ ”
ജെറി അതും പറഞ്ഞു നടക്കാൻ ഒരുങ്ങിയതും ഞാൻ അവന്റെ കയ്യിൽ കേറി പിടിച്ചു .
“വേണ്ടടാ ഇനി അവരെ കൂടെ ഇതിലേക്ക്…
എനിക്ക് വയ്യ ഇത് ഇപോ തീരുകയാണേൽ തീരട്ടെ നീ മാറി നിന്നോ ” ഞാൻ അവന്റെ കൈ വിട്ടു … അക്ഷര അടുത്ത് എത്തിയിരുന്നു
“എന്താ… ” ജെറി അവളുടെ മുന്നിൽ കേറി നിന്നു
“താൻ മാറിക്കെ എനിക്ക് അവനെയാണ് കാണേണ്ടത്”
അവളുടെ സ്വരത്തിൽ ഒരു മാറ്റവും ഇല്ല പഴേ ടോൺ തന്നെ
“അവനെ ഇപോ ആരും കാണണ്ട നീ പോ”
“ഒ പിന്നെ അത് നീയണല്ലോ തീരുമാനിക്കുന്നത് മാറി നിക്ക് ജെറി”
അവൾ അതും പറഞ്ഞു അവനെ തള്ളി മാറ്റി എന്റെ മുന്നിൽ വന്നു നിന്നു
“കിരണേ നീ വന്നേ എനിക്ക് നിന്നോട് കുറച്ചു സംസാരിക്കണം ”
“എനിക്ക് ആരോടും ഒന്നും സംസാരിക്കാൻ ഇല്ല ” ഞാൻ അതും പറഞ്ഞു കൗണ്ടറിലേക്ക് നടക്കാൻ തിരഞ്ഞു . പെട്ടെന്ന് അവൾ എന്റെ കയ്യിൽ കേറി പിടിച്ചു
“നീ വന്നെ സംസാരിച്ചിട്ടു പോയാൽ മതി ”
അവൾ എന്നെയും വലിച്ചുകൊണ്ട് ക്യാന്റീനിൽ നിന്ന് ഇറങ്ങി ഞാൻ കുറെ കൈ വിടുവിക്കാൻ ശ്രമച്ചെങ്കിലും അവൾ വിട്ടില്ല
“അക്ഷര എന്നെ വിട് ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാഡോ എന്നെ ഇങ്ങനെ ദ്രോഹിക്കുന്നെ ”
ഞാൻ ബലപ്പെട്ട് അവളുടെ കൈ വിടുവിച്ചു..
അവൾ കുറച്ചു നേരം ഒന്നും മിണ്ടിയില്ല …
“ഓഹോ അപ്പോ ഈ കാണുന്നത് എന്താ ”
അവൾ അവളുടെ മുഖത്തേക്ക് കൈ ചൂണ്ടി ചോദിച്ചു ..
ഞാനൊന്നും മിണ്ടിയില്ല
അവൾ വീണ്ടും എന്റകയിൽ പിടിച്ചു വലിച്ചു നടന്നു.. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ജെറി ഓടി പുറകെ വരുന്നുണ്ട്
