“ഹോ ദൈവമേ ഇങ്നെ ഒരു മണ്ടൻ , എടാ നാറി ഇവിടെ ആൾകാർ കൊല്ലാൻ വേണ്ടി ലക്ഷങ്ങൾ വരെ കൊട്ടേഷൻ കൊടുക്കുന്നു അപ്പോഴാ അവന്റെ 15000 കുലുവ അതും അവളെ പോലൊരു പെണ്ണിന് .. ഒന്നും ഇല്ലേലും അത് തന്നെ നീ ചിന്തിക്ക് നീ ഒരു തല്ലു തല്ലിയപ്പോ അവൾക്ക് നിന്നോട് വിശുദ്ധ പ്രേമം ആയോ?? ഇതെന്താ കലിപ്പന്റെ കാന്താരിയ.. അതൊക്കെ വല്ല ഇന്റസ്റ്റ റീലിലെ നടക്കൂ ”
“എടാ എന്നാലും ”
“ഒരു എന്നാലും ഇല്ല നീ വന്നേ നമുക്ക് പോവാം അവളോട് പോയ് പണി നോക്കാൻ പറ ”
ഞാൻ മനസ്സില്ലാ മനസോടെ സമ്മതിച്ചു , ഞങ്ൾ രണ്ടും കൂടെ അക്ഷര യുടെ അടുത്തേക്ക് ചെന്നു അവൾ ഇപ്പോഴും ഒരു പുഞ്ചിരിയോടെ നിൽകുവാണ്
“അക്ഷര ഞാൻ ജെറി ടെ കൂടി പോകുവാ… നമുക്ക് നാളെ കോളേജിൽ കാണാം ”
ഞാൻ പറഞ്ഞു … അത് കേട്ടതും അവളുടെ മുഖം മാറുന്നത് ഞാൻ കണ്ടു
“പോകുന്നോ എവിടെ… നീ എങ്ങും പോണില്ല എന്റെ കൂടെ വന്ന നീ എന്റെ കൂടെ തന്നെ പോയ മതി ”
“ഇല്ല ഇപോ അവൻ എന്റെ കൂടെ വരും നീ പോ ”
ജെറി നീരസത്തോടെ പറഞ്ഞു
“പറ്റില്ല .. ഇവനെ വീട്ടിൽ നിന്ന് അമ്മയുടെ സമ്മതത്തോടെ കൊണ്ടുവന്നത് ഞാൻ ആണ് ഇവനെ ഞാൻ തന്നെ കൊണ്ടുപോകും ജെറി പോ..”
അവളും വിട്ടില്ല
ഞാൻ ആണേൽ എന്ത് ചെയ്യണം എന്ന അവസ്‌ഥയിൽ നിന്നു
“കിരണേ നീ വന്നു വണ്ടിയിൽ കേറിക്കെ ” മൗനം ഭേദിച്ചു അക്ഷര പറഞ്ഞു
ഞാൻ ജെറിയെ നോക്കി അവൻ ആകെ കലിച്ചു നിക്കുകയാണ് .. കുറച്ചു നേരം എന്നെ നോക്കിയിട്ട് അവൻ അവന്റെ ബൈക്കിന് അടുത്തേക്ക് പോയ് വണ്ടി
സ്റ്റാർട്ട് ചെയ്ത് എന്റെ അടുക്കൽ വന്നു
“നിന്നോട് ഞാൻ ഇപ്പോഴും പറയുന്നു ഞാൻ പറയുന്നത് നിന്നോടുള്ള അസൂയ കൊണ്ടാണ് എന്നൊക്കെ ഇവൾ പറഞ്ഞു എന്നിരിക്കും എന്നാലും ഞാൻ പറയുവാ ഇവളെ വിശ്വസിക്കരുത് നീ … കുടിച്ച വെള്ളത്തിൽ പോലും … ബാക്കി നീ വരുന്നിടത്ത് കാണുക ”
ജെറി അതും പറഞ്ഞു വണ്ടി സ്റ്റാർട്ട് ചെയ്ത് പോയി
ഞാൻ അവൻ പോകുന്നതും നോക്കി ഞാൻ അവിടെ സ്തബ്ധനായി നിന്നു ..
“കിരണേ വാ ”
അവൾ വന്നെന്റെ തോളിൽ കൈ വച്ചപ്പോൾ ആണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്
“അയ്യേ.. നീ എന്തിനാ കരയുന്നെ ” അവൾ എന്റെ കണ്ണ് തുടച്ചു
ഞാൻ അവളുടെ കൈ തട്ടി ഒന്നും മിണ്ടാതെ കാറിൽ കയറി ഇരുന്നു
എന്റെ ആ ചെയ്തി കണ്ടു അമ്പരന്നു നിന്നിരുന്ന അക്ഷര പിന്നെ കാറിൽ വന്നു കയറി വണ്ടി സ്റ്റാർട്ട് ചെയ്‌തു
വണ്ടി സ്റ്റാർട്ട് ആയിട്ടും മുന്നോട്ട് പോകാത്തത് കണ്ടു ഞാൻ അവളെ നോക്കിയപ്പോൾ അവൾ എന്നെ ക്രൂരമായി നോക്കി ഇരിക്കുവാണ്
അപ്പോഴാണ് ഞാൻ സീറ്റ് ബെൽറ്റ് ഇടാത്തത് ഞാൻ മനസിലാക്കിയത്
ഞാൻ പതിയെ അത് ഇട്ട് അവളെ നോക്കി . അവൾ എന്നെ ഒന്ന് പുഞ്ചിരിച്ചു കാട്ടി വണ്ടി എടുത്തു
“ജെറി എന്നെ വിശ്വസിക്കരുത് എന്നാകും പറഞ്ഞത് അല്ലെ??”
കുറെ നേരം ഒന്നും മിണ്ടാതെ ഇരുന്ന അക്ഷര പതിയെ ചോദിച്ചു
ഞാൻ അവളെ ഒന്ന് നോക്കിയത് അല്ലാതെ ഒന്നും മിണ്ടിയില്ല
“നിനക്ക് തോന്നുന്നുണ്ടോ കിരണേ ഞാൻ നിന്നെ ചതിക്കാൻ ആണ് നിന്നോട് അടുത്തത് ന്ന് ? ”
അതിനും ഞാൻ ഒന്നും മിണ്ടിയില്ല
“എടാ… ? ”
അവൾ ദേഷ്യത്തോടെ എന്നെ വിളിച്ചു
“എന്താ ? ”
ഞാൻ പതിയെ ചോദിച്ചു
“ഞാൻ ചോദിച്ചത് നീ കേട്ടോ?”
“ആ കേട്ടു ”
“എന്നിട്ട് എന്താ ഉത്തരം പറയാത്തത് ?”
“ഞാൻ എന്ത് പറയാൻ ആണ് എനിക്ക്… എനിക്ക് അറിയില്ല.. ”
“ഓഹോ അപ്പോ നീയും എന്നെ അങ്ങനെ ആണല്ലേ കണ്ടിരിക്കുന്നത്… ”
അവളുടെ ശബ്ദം ഒന്ന് ഇടറിയോ.. ഞാൻ അവളെ നോക്കി .
അവൾ കണ്ണൊക്കെ തുടച്ചു വണ്ടി ഓടിക്കുവാണ്
ഇനി ഇതും അവളുടെ അഭിനയം ആണോ എന്റെ മനസിൽ ജെറിയുടെ വാക്കുകൾ ഓടി വന്ന് .. ഞാൻ ഒന്നും മിണ്ടാതെ മുന്നോട്ട് നോക്കി ഇരുന്നു ..
വീടിനു മുന്നിലെ വഴി എത്തുന്നത് വരെ അവൾ ഒന്നും പിന്നെ മിണ്ടിയില്ല . എനിയ്ക്ക് മുന്നേ ചാടി ഇറങ്ങിയ അവൾ ബാക്ക് ഡോർ തുറന്നു തുണി യുടെ കവറുകളും ഹൈപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങിയ സാധങ്ങളും എല്ലാം എടുത്ത് എന്നോട് ഒന്നും മിണ്ടാതെ എന്റെ വീട്ടിലേക് നടന്നു ..
ഞാൻ അവളുടെ പുറകെ യും
