“അപ്പോ മക്കളെ നമ്മുടെ ആദ്യ ട്രിപ്പ് ആണ് ഇതൊരു സ്റ്റഡി ടൂർ ആണേലും നമ്മൾ അടിച്ചു പൊളിക്കാൻ പോവാണ് എല്ലാരും റെഡി അല്ലെ ” സർ നടുക്ക് നിന്ന് ഉച്ചത്തിൽ ചോദിച്ചു
എല്ലാരും കൂടെ റെഡിന്ന് മറുപടിയും കൊടുത്തു
“അപ്പോ പൊളിക്കാം ചേട്ടാ അപ്പോ വണ്ടി എടുത്തോ ” സർ അതും പറഞ്ഞു സീറ്റിലേക്ക് ഇരുന്നു വണ്ടി സ്റ്റാർട്ട് ആയി മുന്നോട്ട് എടുത്തു .
പുറകിൽ നിന്ന അക്ഷര അകത്തേക്ക് കയറി വന്നു അവൾ കയ്യിലുള്ള ബാഗ് സൈഡിൽ മുകളിൽ വച്ചു പിന്നെ എന്റെ സീറ്റിൽ വന്നു എന്റെ കൂടി ഇരുന്നു .
ഞാൻ ഞെട്ടി അവളെ നോക്കി
“എന്താ നിനക്ക് വല്ല പ്രശ്നവും ??”
അവൾ ചോദച്ചു
” മ്ച്ചും. ” ഞാൻ കാണിച്ചു
“ഹം… ” അവൾ ചിരിച്ചു
അവൾ എന്റെ കൂടെ വന്നിരുന്ന കണ്ട് ക്ലാസ്സിലെ സകല എണ്ണവും ഞെട്ടി ഇരിക്കുവാണ്
“നിന്റെ സംശയം ഒക്കെ തീർന്ന??”
“പ്ലീസ് അക്ഷര ഞാൻ അപ്പോഴത്തെ സാഹചര്യത്തിൽ എനിക്ക് ഇനിയും പറ്റില്ല ഇത്രയും ദിവസം നീ എന്നെ അവഗണിച്ചു നടന്നപ്പോൾ ഞാൻ അനുഭവിച്ച വേദന എനിക്കെ അറിയൂ”
ഞാൻ കരച്ചിലിന്റ വക്കെത്തി
“അയ്യേ … ഇത്രേ ഉള്ളൂ നീ ഞാൻ നിന്നെ ഒന്ന് ചൂടാക്കാൻ അല്ലെ ഇത്രേം ദിവസം മൈൻഡ് ചെയ്യാഞ്ഞത് . ഇനി അങ്ങനെ ഒന്നും ചെയ്യില്ല ട്ടോ… എന്റെ മുത്താണ് ”
അവൾ അതും പറഞ്ഞു എന്നെ അവളുടെ തോളിലേക്ക് ചായ്ച്ചു
“അതേ എന്താ ഇവിടെ പരിപാടി ”
ഞങ്ങളുടെ ചെയ്തികൾ കണ്ടു ജെറിയാണ്
“ഇവിടെ ഒരു പരിപാടിയും ഇല്ല മോൻ പോ ”
അവൾ ജെറിയെ ചിരിച്ചു കൊണ്ട് തള്ളി
“ആ.. ആ… ആ നടക്കട്ടെ നടക്കട്ടെ… പിന്നെ ഇതിൽ ആളുകൾ ഒക്കെ ഉണ്ട് ന്ന ബോധം വേണേ രണ്ടിനും… ചേട്ടാ പാട്ട് വെക്കേ…. കൂയ് … ”
ജെറി അതും പറഞ്ഞു ഫ്രണ്ടിലേക്ക് ഓടി
ബസിൽ പിന്നെ ഫുൾ പാട്ടും മേളവും ആയിരുന്നു
ഞാൻ ആണേൽ അവളുടെ തോളിൽ നിന്ന് എണീറ്റതെ ഇല്ല എന്തോ അവിടെ കിടക്കാൻ എന്തോ ഒരു സുഖം.
അന്ന് രാത്രി മുഴുവൻ ബസിൽ പാട്ടും കുറെ കഴിഞ്ഞപോൾ സിനിമയും ഇട്ടു ഞങ്ൾ
ആണേൽ ഓരോന്ന് സംസാരിച് ഇരുന്നു
അവളോട് എത്ര സംസാരിചിട്ടും എനിക്ക് മതിയാവുന്നില്ല എന്നതായിരുന്നു സത്യം
അങ്ങനെ പിറ്റേ ദിവസം വെളുപ്പിനെ വണ്ടി വയനാട് എത്തി . ഞങ്ൾക്ക് ബുക്ക് ചെയ്തിരുന്ന ഹോം സ്റ്റേ ക്ക് മുന്നിൽ വണ്ടി നിർത്തി . വണ്ടി നിയത്തിയതും അക്ഷര എന്നെ വിട്ട് എന്റെ കവിളിൽ ഒരു ഉമ്മയും തന്ന് എണീറ്റ് പോയി ..
ക്ലസ്സിലെ മറ്റു വധൂരികൾ ഇതൊകെ കണ്ടു അന്തംവിട്ട് ഇരിക്കുവാണ്
“ഓഹോ .. അപ്പോ അവിടെ വരെ ഒക്കെ ആയി കാര്യങ്ങൾ ല്ലേ ”
ജെറി ഓടി വന്നു ചോദിച്ചു
“എന്ത് ”
” ഉം ഞാൻ കണ്ടു എല്ലാം ”
“എടാ പോടാ”-ഞാൻ അവനെ പിടിച്ചു തള്ളി
അങ്ങനെ ഞങ്ങളും ബസിൽ നിന്നും ഇറങ്ങി റൂമിലേക്ക് പോയി
ഒന്ന് ഡ്രസ് ഒക്കെ മാറി വരാൻ ഉള്ള
സമയമെ ഉണ്ടായിരുന്നുള്ളൂ
അവിടെ തന്നയുള്ള ഹോട്ടലിൽ കയറി
പ്രഭാത ഭക്ഷണവും കഴിച്ചു ഞങ്ൾ ഓരോ
സൈറ്റ് സന്ദർശിക്കാൻ ഇറങ്ങി
അപ്പോഴെല്ലാം അവൾ എന്റെ കൂടെ തന്നെ ആയിരുന്നു അവൾ എന്റെ കൈയും കോർത്ത് പിടിച്ചാണ് എല്ലായ്പ്പോഴും നടന്നത് തന്നെ..
അങ്ങനെ ആ ദിവസം രാത്രി ഞങ്ൾ റൂമിൽ തിരികെ എത്തി ഹോട്ടൽകാർ ക്യാമ്പ് ഫയർ ഒക്കെ റെഡി ആക്കിയിരുന്നു
എല്ലാരും കൂടെ ക്യാമ്പ് ഫയറും ഒക്കെ സെറ്റ് ആക്കി ഡാൻസ് ഒക്കെ കളിച്ചു ഒരു പരുവം ആയി അവസാനം റൂമുകളിലേക്ക് തിരിച്ചു പോയി
ഞാൻ റൂമിൽ ചെന്നു ജെറിയും ടീമും അടുത്ത അടിക്കുള്ള വട്ടം കൂട്ടുവാണ്
ഞാൻ അവരുട ഒപ്പം ചുമ്മ പോയി ഇരുന്നു
ജെറി എനിക്ക് വേണ്ടി കൊണ്ടുവന്ന ബിയർ എടുത്ത് എനിക്ക് തന്നു
ഞാൻ അതും കുടിച്ചു ഇരുന്നു മഹേഷ് സറും അവന്മാരുടെ ഒപ്പം കൂടിയിട്ടുണ്ട് ആകെ ഫുൾ രസം . അങ്ങനെ ഇരിക്കുമ്പോ ആണ് എന്റെ ഫോണിൽ ഒരു മെസ്സേജ് വരുന്നത്
ഞാൻ നോക്കിയപ്പോൾ അക്ഷരയാണ്
“ടാ റൂമിലേക്ക് വന്നേ വേഗം ”
“എന്തിന് പോടി”
“പ്ഫ മര്യാദക്ക് വാടാ ”
“എന്തിന് … നീ പൊക്കെ നാളെ കാണാം ഇനി”
“നീ വരുന്നോ ഇല്ലയോ… വന്നില്ലേൽ പിന്നെ എന്നെ ഇനി കാണണ്ടേ നീ”
“അക്ഷര നീ എന്താ പറയുന്നേ ഇപോ വന്ന എങ്ങന അവിടെ വേറെ പിള്ളേർ ഒക്കെ ഇല്ലേ ആകെ സീൻ ആവും ”
